THE NARCOTIC DRUGS & PSYCHOTROPIC SUBSTANCES ACT- 1985
🥏🥏🥏🥏🥏🥏🥏🥏
👉 ഇന്ത്യയിൽ മയക്ക് മരുന്നുകളുടെ ഉത്പ്പാദനം, ഉപയോഗം, കൈവശം വയ്ക്കൽ, വിൽപ്പന എന്നിവയുടെ നിയന്ത്രണത്തിനായി നിലവിലുള്ള നിയമം
👉 ലോക്സഭ പാസാക്കിയത് - 1985 ആഗസ്റ്റ് 23
👉 പ്രസിഡന്റ്റ് ഒപ്പുവച്ചത് - 1985 സെപ്റ്റംബർ 16
👉 പ്രസിഡന്റ്റ്- ഗ്യാനി സെയിൽ സിങ്
👉 NDPS ACT നിലവിൽ വന്നത് - 1985 നവംബർ 14
👉 NDPS ACT നിലവിൽ വരുമ്പോൾ ---
6 CHAPTERS,
83 SECTIONS
1 SHEDULE
👉 നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നിലവിൽ വന്നത് - 1986 മാർച്ച് 17
👉 HQ -- NEW DELHI
🥏🥏🥏🥏🥏
CHAPTER-1
🥏🥏🥏🥏🥏
👉 SHORT TITLE, EXTENT & COMMENCEMENT
👉 ഇന്ത്യ മുഴുവൻ ബാധകമാണ്.
👉 മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൌരന്മാർക്കും ബാധകമാണ്
👉 ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും, വിമാനങ്ങളിലും ഉള്ള എല്ലാ വ്യക്തികൾക്കും ബാധകമാണ്. (ഇവ ഇന്ത്യയ്ക്ക് പുറത്ത് ആണെങ്കിലും)
🥏🥏🥏🥏🥏🥏
CHAPTER IV
🥏🥏🥏🥏🥏🥏
👉 നിയമ ലംഘനങ്ങളും പിഴകളും
👉 PUNISHMENT FOR ALLOWING PREMISES etc TO BE USED FOR COMMISSION OF AN OFFENCE.
👉 ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള ശിക്ഷ
👉 വീട്, മുറി, പരിസരം, സ്ഥലം, വാഹനം എന്നിവ കുറ്റകൃത്യത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന അറിവോടുകൂടി ഉപയോഗിക്കാൻ കൊടുക്കുന്നഉടമ, അല്ലെങ്കിൽ ആ സമയത്തെ വാടകക്കാരൻ ശിക്ഷാർഹനാണ്.
🥏🥏🥏🥏🥏
SECTION 27
🥏🥏🥏🥏🥏
👉 PUNISHMENT FOR CONSUMPTION OF NARCOTIC DRUG OR PSYCHOTROPIC SUBSTANCES
👉 മയ്കക് മരുന്നോ, മറ്റ് ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ
👉 കൊക്കെയ്ൻ, മോർഫിൻ, ഡൈ അസെറ്റൈൽ മോർഫിൻ എന്നിവയോ കേന്ദ്രസർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെ വ്യക്തമാക്കിയ മറ്റേതെങ്കിലും മയക്ക് മരുന്നോ, ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ - 1 വർഷം വരെ കഠിന തടവോ അല്ലെങ്കിൽ 20,000 രൂപ വരെ പിഴ, അല്ലെങ്കിൽ ഇവരണ്ടും ഒരുമിച്ചോ..
👉 മേൽപ്പറഞ്ഞ ലഹരി മയക്ക് മരുന്നോ, ലഹരി പദാർത്ഥങ്ങളോ അല്ലാതെ മറ്റേതെങ്കിലും ഉപയോഗിച്ചാലുള്ള ശിക്ഷ -- 6 മാസം തടവോ, 10000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും.
🥏🥏🥏🥏🥏
SECTION 28
🥏🥏🥏🥏🥏
👉 PUNISHMENT FOR ATTEMPT TO COMMIT OFFENCES ( കൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ)
👉 അധ്യായം IV 'ന് കീഴിൽ വരുന്ന ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റകൃത്യം ചെയ്യാൻ ആരെങ്കിലും ശ്രമിക്കുകയോ കുറ്റകൃത്യം ചെയ്യാൻ കാരണമാവുകയോ ചെയ്താൽ ആ വ്യക്തിക്ക് കുറ്റകൃത്യത്തിനുള്ള അതേ ശിക്ഷ നൽകാവുന്നതാണ്.
🥏🥏🥏🥏🥏
SECTION 31
🥏🥏🥏🥏🥏
👉 ENHANCED PUNISHMENT FOR OFFENCES AFTER PREVIOUS CONVICTION (കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള ശിക്ഷ)
👉 കുറ്റകൃത്യം ചെയ്തയാൾ, അല്ലെങ്കിൽ ചെയ്യാൻ ശ്രമിച്ച, അല്ലെങ്കിൽ പ്രോത്സാഹിപ്പിച്ച, അല്ലെങ്കിൽ ക്രിമിനൽ ഗൂഡാലോചനയുടെ പേരിൽ ശിക്ഷിക്കപ്പെട്ട ഒരു വ്യക്തി രണ്ടാമതായി ആ കുറ്റകൃത്യം ആവർത്തിച്ചാൽ ആ കുറ്റകൃത്യത്തിനുള്ള ശിക്ഷ ലഭിക്കുന്നു.
👉 തുടർന്നുള്ള ഓരോ തവണയും പരമാവധി ശിക്ഷയുടെ ഒന്നര ഇരട്ടി ശിക്ഷ ലഭിക്കും (പിഴ ഉൾപ്പെടെ)
🥏🥏🥏🥏🥏🥏
SECTION 31 A
🥏🥏🥏🥏🥏🥏
👉 DEATH PENALITY FOR CERTAIN OFFENCES AFTER PREVIOUS CONVICTION (കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷ)
👉 സെക്ഷൻ 19, 24, 24, 27 എ യിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളോ, ലഹരി മരുന്നുകളോ, ഗവൺമെന്റ് നിഷ്കർശിച്ചിട്ടുള്ള അളവിന് തുല്യമോ, അതിൽ കൂടുതലോ ഉത്പ്പാദിപ്പിക്കുയോ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ, കയറ്റുമതി ചെയ്യുകയോ, കൈമാറ്റം ചെയ്യുകയോ, മേൽപ്പറഞ്ഞ ഏതെങ്കിലും പ്രവർത്തനത്തിന് നേരിട്ടോ അല്ലാതയോ ധനസഹായം നൽകുകയോ ചെയ്താൽ -- സെക്ഷൻ 31 ൽ കുറയാത്ത ശിക്ഷയോ അല്ലെങ്കിൽ വധശിക്ഷയോ നൽകാവുന്നതാണ്.
👉 സെക്ഷൻ 19 കർഷകൻ കറുപ്പ് (OPIUM) മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷ 10 മുതൽ 20 വർഷം വെര തടവ് ശിക്ഷയും 1 മുതൽ 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
👉 സെക്ഷൻ 24 -- ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ലഭിക്കുന്ന മയക്ക് മരുന്ന്, ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും വ്യക്തികളുമായി കച്ചവടം ചെയ്യുക 10 മുതൽ 20 വർഷം വെര തടവ് ശിക്ഷയും 1 മുതൽ 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
👉 സെക്ഷൻ 27 എ -- അനധികൃത ലഹരികടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുന്നതിനുമുള്ള ശിക്ഷ -- -- 10 മുതൽ 20 വർഷം വെര തടവ് ശിക്ഷയും 1 രൂപ വരെ പിഴയും ലഭിക്കും.
🥏🥏🥏🥏🥏🥏
SECTION 37
🥏🥏🥏🥏🥏🥏
👉 OFFENCES TO BE COGNIZABLE AND NON-BAILABLE (ജാമ്യമില്ലാ കുറ്റകൃത്യങ്ങൾ )
👉 സെക്ഷൻ 19, 24, 27 എ യിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളോ, മയക്കുമരുന്നോ മറ്റ് ലഹരി വസ്തുക്കളോ വാണിജ്യ അളവിൽ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ട ഒരു വ്യക്തിയെ ജാമ്യത്തിലോ ബോണ്ടിലോ വിട്ടയക്കില്ല.
👉 കോടതി പ്രതി കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ ന്യായമായ കാരണമുണ്ടെങ്കിൽ അയാൾക്ക് ജാമ്യം ലഭിക്കും.
🥏🥏🥏🥏🥏🥏
CHAPTER VA
🥏🥏🥏🥏🥏🥏
👉 അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടൽ (FORFEITURE OF ILLEGALLY ACQUIRED PROPERTY)
🥏🥏🥏🥏🥏🥏
SECTION 68 F
🥏🥏🥏🥏🥏🥏
👉 SEIZURE OR FREEZING OF ILLEGALLY ACQUIRED PROPERTY (അനധികൃതമായി സമ്പാദിച്ച സ്വത്ത് പിടിച്ചെടുക്കൽ / മരവിപ്പിക്കൽ)
👉 അനധികൃതമായി സമ്പാദിച്ച സ്വത്തിനെക്കുറിച്ചന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ഒരു വസ്തു നിയമ വിരുദ്ധമായി സമ്പാദിച്ച വസ്തുവാണെന്ന് കണ്ടെത്തിയാൽ ആ വസ്തു മറച്ച് വയ്ക്കാനോ കൈമാറ്റം ചെയ്യാനോ സാധ്യതയുണ്ടെന്ന് കണ്ടാൽ, ആ വസ്തു പിടിച്ചെടുക്കാൻ ഉത്തരവ് പുറപ്പെടുവിക്കാം.
👉 ആ വസ്തു പിടിച്ചെടുക്കാൻ സാധിക്കാത്തതാണെങ്കിൽ, ആ സ്വത്ത് മരവിപ്പിക്കാൻ ഉദ്യോഗസ്ഥന് അധികാരമുണ്ട്.
👉 സ്വത്തിനെ സംബന്ധിച്ച ഏത് വിനിമയം നടത്തണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെയോ അദ്ദേഹവുമായി ബന്ധപ്പെട്ട അതോറിറ്റിയുടെയോ മുൻകൂർ അനുമതി കൂടാതെ സാധ്യമല്ല.