📚 1920-ൽ നാഗ്‌പുരിൽ ചേർന്ന കേൺഗ്രസ് സമ്മേളനം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപവത്കരിക്കാൻ തീരുമാനിച്ചു.
📚 1921 ഏപ്രിൽ 23 മുതൽ 26 വരെ ഒറ്റപ്പാലത്തുവെച്ച് ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നു
📚 ആന്ധ്ര കേസരി എന്നറിയപ്പെടുന്ന ബാരിസ്റ്റർ ടി. പ്രകാശമായിരുന്നു ഈ സമ്മേളനത്തിൻ്റെ അധ്യക്ഷൻ.
📚 തുടർന്ന് തിരു വിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിലവിൽവന്നു.
📚 1928-ൽ ജവാഹർലാൽ നെഹ്റുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ സ്വാതന്ത്ര്യത്തിനുശേഷം കേരളത്തെ ഒരു പ്ര ത്യേക സംസ്ഥാനമായി പുനസ്സംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു.
📚 1947-ൽ കേളപ്പൻ്റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ ചേർന്ന ഐക്യകേരള കൺവെൻഷനിലും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ആലുവയിൽവെച്ച് ചേർന്ന ഐക്യകേരള സമ്മേളനത്തിലും ഐക്യകേരള പ്രമേയം പാസാക്കി.
📚 ഐക്യകേരള പ്രമേയത്തെത്തുടർന്ന് 1949 ജൂലായ് 1-ന് തിരുവിതാംകൂറി നെയും കൊച്ചിയെയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവ ത്‌കരിച്ചു.
📚 മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപവത്കരി ക്കണമെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് 'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുകയുണ്ടായി.
📚 ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനരൂപവത്കരണത്തിനായി പ്രക്ഷോഭങ്ങൾ ശക്തമായതിനെത്തുടർന്ന് കേന്ദ്രഗവൺമെൻ്റ് സംസ്ഥാന പുനസ്സംഘടനാ കമ്മിഷൻ രൂപവത്‌കരിക്കുകയും കമ്മിഷൻ്റെ ശുപാർശ പ്രകാരം മലബാർ, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങൾ ഉൾപ്പെടുത്തി 1956 നവംബർ 1-ന് കേരള സംസ്ഥാനം നിലവിൽവരുകയുംചെയ്തു.
📚 തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് എന്നീ താലൂക്കുകൾ മദിരാശിസംസ്ഥാനത്തിന് വിട്ടുകൊടു ത്തു
📚 തെക്കൻകർണാടകത്തിൻ്റെ ഭാഗമായിരുന്ന കാസർകോട്, ഹോസ്‌ദുർഗ് താലൂക്കുകൾ കേരളത്തോട് കൂട്ടിച്ചേർത്തു.