- ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട: മാനുവൽ കോട്ട / ആയ് കോട്ട / പള്ളിപ്പുറം കോട്ട
- മാനുവൽ കോട്ട സ്ഥിതിചെയ്യുന്നത്: കൊച്ചി (1503)
- ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി: മാനുവൽ കോട്ട
- കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്: അൽമേഡ
- പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്: ബിജാപ്പൂർ സുൽത്താനിൽ നിന്ന്
- ഇന്ത്യയുമായി കച്ചവട ബന്ധം സ്ഥാപിച്ച കത്തോലിക്കൻ മതവിഭാഗക്കാർ: പോർച്ചുഗീസുകാർ
- പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ പ്രദേശം: ബോംബെ ദ്വീപ്
- 1513 ൽ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ ഒപ്പുവച്ച സന്ധി: കണ്ണൂർ സന്ധി
- 1540ൽ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ ഒപ്പുവച്ച സന്ധി: പൊന്നാനി സന്ധി
- പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായ വർഷം: 1628
- പോർച്ചുഗീസ് ഇന്ത്യയിലെ അവസാനത്തെ യും 128 ആമത്തെയുമായ ഗവർണർ ജനറൽ: അന്റോണിയോ വാസിലോ ഇ സിൽവ
- കേരളത്തിൽ പോർച്ചുഗീസ് ആക്രമണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ശൈഖ് സൈനുദ്ദീൻ രചിച്ച കൃതി: തുഹ്ഫത്തുൽ മുജാഹിദീൻ
- വാസ്കോഡ ഗാമ കേരളത്തിൽ ആദ്യമായി എത്തിയത്: 1498 മെയ് 20 ( കോഴിക്കോട് കാപ്പാട് )
- വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് ഭരണാധികാരി: മാനുവൽ 1
- കേരളത്തിൽ എത്തിയ ആദ്യ യൂറോപ്യൻ വാസ്കോഡഗാമ സഞ്ചരിച്ച കപ്പൽ: സെന്റ് ഗബ്രിയേൽ
- വാസ്കോഡഗാമ കേരളത്തിൽ എത്തിയ വർഷങ്ങൾ: 1498,1502,1524
- വാസ്കോ ഡ ഗാമ വൈസ്രോയി കേരളത്തിൽ എത്തിയ വർഷം: 1524
- വാസ്കോഡ ഗാമയുടെ ഭൗതികശരീരം ആദ്യം അടക്കം ചെയ്തിരുന്ന പള്ളി: സെന്റ് ഫ്രാൻസിസ് ചർച്ച് കൊച്ചി
- വാസ്കോഡഗാമ യോട് കച്ചവടത്തിന് എതിർപ്പ് കാട്ടിയ കേരളത്തിലെ ഭരണാധികാരി: കോഴിക്കോട് സാമൂതിരി
- വാസ്കോഡഗാമ അന്തരിച്ചവർഷം: 1524 ഡിസംബർ 24
- വാസ്കോഡ ഗാമയുടെ ഭൗതികശരീരം കൊച്ചിയിൽ നിന്നും മാറ്റി പോർച്ചുഗീസിലേക്ക് കൊണ്ടുപോയ വർഷം: 1539
- വാസ്കോഡ ഗാമയുടെ ഭൗതികശരീരം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്: ജറോനിമസ് കത്രീഡൽ
- വാസ്കോഡഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്: ഗോവ
- ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി എന്ന് വാസ്കോഡഗാമയെ വിശേഷിപ്പിച്ചത്: മാനുവൽ രാജാവ്
- പള്ളി നിർമാണത്തിലെ യൂറോപ്യൻ മാതൃക ഇന്ത്യയിൽ നടപ്പിലാക്കിയത്: പോർച്ചുഗീസുകാർ
- ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ സ്കൂൾ സ്ഥാപിച്ചത്: പോർച്ചുഗീസുകാർ
- കേരളീയ മാതൃകയിൽ പോർച്ചുഗീസുകാർ കൊച്ചി രാജാവായ വീര കേരളവർമ്മയ്ക്ക് പണിതു കൊടുത്ത കൊട്ടാരം: മട്ടാഞ്ചേരി കൊട്ടാരം
- വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ: അൽവാരിസ് കബ്രാൾ
- ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി: അൽമേഡ
- ഇന്ത്യയിലെ നീല ജലനയം ആവിഷ്കരിച്ച പോർട്ടുഗീസ് വൈസ്രോയി: അൽമേഡ
- പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനം: കൊച്ചി
- പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പിൽകാല തലസ്ഥാനം: ഗോവ
- ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി: അൽബുക്കർക്ക്
- ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വ്യക്തി: അൽബുക്കർക്ക്
- ഏറ്റവും ശക്തനായ പോർച്ചുഗീസ് വൈസ്രോയി: അൽബുക്കർക്ക്
- ഇന്ത്യയിൽ മിശ്ര കോളനി സമ്പ്രദായം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി: അൽബുക്കർക്ക്
- ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായ പള്ളിപ്പുറം കോട്ട 1503 നിർമിച്ച പോർച്ചുഗീസുകരൻ: അൽബുക്കർക്ക്
- ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി, കൊച്ചിയിൽ നിന്നും ഗോവയിലേക്ക് തലസ്ഥാനം മാറ്റിയ വ്യക്തി: അൽബുക്കർക്ക്
- കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി: അൽബുക്കർക്ക്
- ഇന്ത്യയിൽ സതി നിരോധിക്കുകയും നാണയ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്ത പോർച്ചുഗീസ് വൈസ്രോയി: അൽബുക്കർക്ക്
- ഇന്ത്യയിൽ ആദ്യമായി അച്ചടിശാല സ്ഥാപിച്ചത്: ഗോവ
- ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ സ്കൂൾ സ്ഥാപിച്ചത്: കൊച്ചിയിൽ
- ഇന്ത്യയിൽ ശാസ്ത്രീയമായ കൃഷി സമ്പ്രദായം ആവിഷ്കരിച്ചത്: പോർച്ചുഗീസുകാർ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ യൂറോപ്യന്മാർ: പോർച്ചുഗീസുകാർ (463 വർഷം)
- ആദ്യമായി ഇന്ത്യയിൽ എത്തിയതും അവസാനമായി ഇന്ത്യ വിട്ടു പോയതുമായ യൂറോപ്യൻ ശക്തികൾ: പോർച്ചുഗീസുകാർ
- പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം: ഗോവ
- പോർച്ചുഗീസുകാരിൽ നിന്നും ഗോവയെ മോചിപ്പിച്ചത്: 1961 ഡിസംബർ 19 (ഓപ്പറേഷൻ വിജയ്)
- ഗോവയിലെ സൈനിക നടപടിയെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്: വി കെ കൃഷ്ണമേനോൻ
- 1555ൽ കൊച്ചി രാജാവായ വീരകേരളവർമ്മ പോർച്ചുഗീസുകാർ നിർമിച്ചുനൽകിയ കൊട്ടാരം: ഡച്ച് കൊട്ടാരം
- തോമസ് കോട്ട എന്നറിയപ്പെടുന്ന പറങ്കി കോട്ട സ്ഥിതി ചെയ്യുന്നത്: തങ്കശ്ശേരി
ഇന്ത്യൻ ചരിത്രം - യൂറോപ്യൻ ആഗമനം - പോർച്ചുഗീസുകാർ
തിങ്കളാഴ്ച, ഫെബ്രുവരി 03, 2025
0
Tags