1. ഏതു നദിയാണ് തലയാർ എന്ന പേരിൽ അറിയപ്പെട്ടത്:
പാമ്പാർ
2. വിശ്വാസവോട്ട് നേടിയ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി:
സി അച്യുതമേനോൻ
3. തിരുവനന്തപുരം സംസ്കൃത കോളേജ് സ്ഥാപിച്ചത്:
ശ്രീമൂലം തിരുനാൾ
4. ശാരദ എന്ന നോവൽ രചിച്ചത് ആര്:
ഒ. ചന്തുമേനോൻ
5. ഇന്ത്യയിലെ ആദ്യ സോളാർ ഫെറി ബോട്ട് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്:
കേരളം
6. ജീവമണ്ഡലം എന്ന പദം ആദ്യമായി ഉപയോഗിച്ചത്:
എഡ്വേർഡ് സൂയസ്സ്
7. 2021ലെ ലോക പുസ്തക തലസ്ഥാനം:
തിബിലിസി
8. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏതു വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്:
1984
9. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം:
ജൂലൈ 4
10. ഭൂകമ്പതരംഗങ്ങളുടെ ഗതി കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം:
സീസ്മോഗ്രാഫ്
11. 1985ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പലിനെ തകർത്ത രാജ്യം:
ഫ്രാൻസ്
12. 2021ൽ കേരളത്തിലെഏതു കോർപ്പറേഷന് ലഭിച്ച അംഗീകാരമാണ് സ്വച്ഛഭാരത് മിഷൻ നൽകുന്ന ഒ.ഡി.എഫ് പ്ലസ് സർട്ടിഫിക്കേഷൻ:
തിരുവനന്തപുരം
13. ഭാരതീയ മഹിളാ ബാങ്ക് എസ് ബി ഐ യിൽ ലയിച്ചത് ഏത് വർഷത്തിലാണ്:
2017
14. Quicklime എന്നറിയപ്പെടുന്നത്:
കാൽസ്യം ഓക്സൈഡ്
15. സുപ്രീം കോടതി പുറപ്പെടുവിക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ ഭൂപരിധിയിൽ ഉള്ള എല്ലാ കോടതികൾക്കും ബാധകമാകും എന്ന് പ്രസ്താവിക്കുന്ന ഭരണഘടന അനുഛേദം:
ആർട്ടിക്കിൾ 141
16. പാട്രിസ് ലുമുംബ:
കോംഗോയുടെ സ്വാതന്ത്ര്യ സമര നായകൻ
17. ഭരണഘടന നിർമാണസഭ ആദ്യമായി സമ്മേളിച്ച കോൺസ്റ്റിറ്റ്യൂഷൻ ഹാൾ അറിയപ്പെടുന്ന പേര്:
പാർലമെന്റ് സെൻട്രൽ ഹാൾ
18. ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചത്:
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
19. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത്:
അലഹബാദ്
20. 2021ൽ നടന്നത് എത്രാമത്തെ ഓസ്കാർ പുരസ്കാരം ചടങ്ങാണ്:
93