1. രംഗസ്വാമി കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്:
ഹോക്കി
2. മഹാജനപദങ്ങൾ ഏറ്റവും വലുത്:
മഗധ
3. ദക്ഷിണേന്ത്യയിൽ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി:
എച്ച് ഡി ദേവഗൗഡ
4. പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്:
തമിഴ്നാട്
5. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ:
കേരള കാളിദാസൻ
6. മാലി എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
മാധവൻ നായർ
7. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം:
ജൂലൈ 4
8. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്നത്:
സ്വിറ്റ്സർലാൻഡ്
9. ബി.സി. 563:
ശ്രീ ബുദ്ധൻ ജനിച്ച വർഷം
10. റഷ്യൻ വിപ്ലവത്തിന്റെ നേതാവ്:
ലെനിൻ
11. ബെയ്ക്കൽ തടാകം ഏത് രാജ്യത്താണ്:
റഷ്യ
12. ശ്രീനാരായണ ഗുരു തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം:
1967
13. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച വർഷം:
1945
14. കേസരി ബാലകൃഷ്ണപിള്ളയുടെ രചനകൾ ക്രോഡീകരിച്ചത് ആര്:
എം എൻ വിജയൻ
15. ഇന്ത്യയിൽ ആദ്യ വെർട്ടിക്കൽ ഗാർഡൻ സ്റ്റാപിതമായ സംസ്ഥാനം:
കർണാടക
16. സംസ്ഥാന പുനർസംഘടന സമിതിയിൽ അധ്യക്ഷനായിരുന്ന ഫസൽ അലി ഒറീസ ഗവർണർ ആയ വർഷം:
1952
17. സോഷ്യൽ സെക്യൂരിറ്റി ഇന്ത്യൻ ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് ഉൾപ്പെടുന്നത്:
കൺകറന്റ് ലിസ്റ്റ്
18. താഴെകൊടുത്തിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏതാണ്:
തദ്ദേശസ്വയംഭരണം
19. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുന്നേ എ.ഒ. ഹ്യും സ്ഥാപിച്ച സംഘടന ഏതാണ്:
ഇന്ത്യൻ നാഷണൽ യൂണിയൻ
20. കൊച്ചി നിയമ നിർമ്മാണ സഭ നിലവിൽ വന്ന വർഷം:
1923