യൂണിവേഴ്സിറ്റി LGS പ്രാഥമിക പരീക്ഷ 3 ഘട്ടങ്ങളിൽ എഴുതാൻ സാധിക്കാത്തവർക്ക് നാലാം ഘട്ടത്തിൽ അവസരം

    പലവിധ കാരണങ്ങളാൽ കഴിഞ്ഞ 3 ഘട്ടങ്ങളായി നടന്ന പത്താം ക്ലാസ് ലെവൽ പ്രാഥമിക പരീക്ഷ എഴുതുവാൻ സാധിച്ചില്ലേ? എങ്കിൽ ഇതാ വീണ്ടും ഒരു അവസരം. നാലാം ഘട്ടത്തിൽ നടക്കുന്ന പ്രാഥമിക പരീക്ഷയിൽ എഴുതാം. ആർക്കെല്ലാം ഇതിന് യോഗ്യത ഉണ്ട്? ഇങ്ങനെ എഴുതാൻ വേണ്ടി എന്തു ചെയ്യണം? എവിടെ, ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്? നമുക്ക് നോക്കാം.


university lgs


    05.08.2023, 19.08.2023, 09.09.2023 തീയതികളിലെ OA In Universities In Kerala തുടങ്ങിയ തസ്തികകൾക്ക് വേണ്ടിയുള്ള പൊതു പ്രാഥമിക പരീക്ഷ ചുവടെ പറയുന്ന കാരണങ്ങളാൽ എഴുതാൻ കഴിയാത്ത ഉദ്യോഗാർത്ഥികളിൽ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാ കേന്ദ്രം ഉൾപ്പെടുന്ന ജില്ലാ PSC ഓഫീസിൽ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് 23.09.2023-ൽ നടക്കുന്ന നാലാം ഘട്ട പരീക്ഷ എഴുതുവാൻ അവസരം നൽകുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ ആസ്ഥാന ഓഫീസിലെ EF Section-ൽ നൽകേണ്ടതാണ്. Tappal/Email വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിയ്ക്കുന്നതല്ല. 11.09.2023 മുതൽ 16.09.2023 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. 16.09.2023 ശേഷം അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 11.09.2023-നു മുൻപ് നൽകിയിട്ടുള്ള അപേക്ഷകളും പരിഗണിക്കുന്നതല്ല, അവർ നിഷ്കർഷിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതാണ്.


സ്വീകാര്യമായ കാരണങ്ങൾ ചുവടെ ചേർക്കുന്നു.

  1. PSC പരീക്ഷാദിവസം അംഗീകൃത സർവ്വകലാശാലകൾ / സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ള ഉദ്യോഗാർത്ഥികൾ രണ്ട് പരീക്ഷകളുടേയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നത്) ഹാജരാക്കിയാൽ സ്വീകരിക്കുന്നതാണ്.
  2. ആക്സിഡന്റ് പറ്റി ചികിൽസയിൽ ഉള്ളവർ, അസുഖബാധിതർ എന്നിവർ ഹോസ്പിറ്റലിൽ ചികിൽസ നടത്തിയതിന്റെ ചികിൽസാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും നിശ്ചിത മാതൃകയിൽ ഉള്ളത്) ഹാജരാക്കിയാൽ സ്വീകരിയ്ക്കുന്ന താണ്.
  3. പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിൽസാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (നിശ്ചിത മാതൃകയിൽ ഉള്ളത്) എന്നിവ രണ്ടും ചേർത്ത് അപേക്ഷിച്ചാൽ സ്വീകരിയ്ക്കുന്നതാണ്.
  4. Pregnancy - സംബന്ധിച്ച കേസുകളിൽ പരീക്ഷയോടു അടുത്ത ദിവസങ്ങളിൽ delivery പ്രതീക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ, പരീക്ഷാ ദിവസങ്ങളിൽ യാത്ര ചെയ്യുവാൻ ഉള്ള ബുദ്ധിമുട്ടുള്ളവർ, rest ആവശ്യമുള്ള ഉദ്യോഗാർത്ഥികൾ എന്നിവർ ആയതു തെളിയിക്കുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള Medical Certificate, Treatment Certificate എന്നിവ ഹാജരാക്കിയാൽ മാത്രമേ Date Change അനുവദിക്കുകയുള്ളൂ.
  5. പരീക്ഷാ ദിവസം സ്വന്തം വിവാഹം നടക്കുന്ന ഉദ്യോഗാർത്ഥികൾ തെളിവുസഹിതം അപേക്ഷിച്ചാൽ സ്വീകരിയ്ക്കുന്നതാണ്.
  6. ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിച്ചാൽ സ്വീകരിക്കുന്നതാണ്.


    Medical Certificate മാതൃക, ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് എന്നിവ PSC Website -ൽ Home Page- ൽ Must Know എന്ന Link-ൽ PSC Exam Updates എന്ന പേജിൽ ലഭ്യമാണ്. (Ph:- 0471-2546260, 246)


Tags

Post a Comment

0 Comments