കേരള സാഹിത്യ പുരസ്കാരങ്ങൾ 2022 - 23

കേരള സാഹിത്യ പുരസ്കാരങ്ങൾ


➡️ വയലാർ രാമവർമ്മ ഫൗണ്ടേഷന്റെ 2022ലെ പുരസ്കാരത്തിന് അർഹനായത്: ശ്രീകുമാരൻ തമ്പി

➡️ മലയാളത്തിലെ പുതിയ ലിപി പരിഷ്കരണം അനുസരിച്ച് രൂപപ്പെടുത്തിയ പുതിയ കമ്പ്യൂട്ടർ ലിപികൾ: തുമ്പ, മന്ദാരം, മിയ, മഞ്ജുള, രഹന 

➡️ എം. വി.  രാഘവൻ സ്മാരക ട്രസ്റ്റിന്റെ എം. വി. ആർ പുരസ്കാരത്തിന് 2022ൽ അർഹനായത്: ഇന്ദ്രൻസ്

➡️ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡ് 2021 ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ചത്: കലാമണ്ഡലം ക്ഷേമാവതി, നിലമ്പൂർ ആയിഷ

➡️ 2021 ഒക്ടോബറിൽ പ്രകാശനം ചെയ്ത മുൻ എംഎൽഎയും കേന്ദ്ര സഹ മന്തിയുമായിരുന്ന ഒ.രാജഗോപാലിന്റെ ആത്മകഥ: ജീവിതാമൃതം

➡️ യു.എ ഖാദറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് 2021 ഡിസംബറിൽ ഖാദർ പെരുമ സംഘടിപ്പിച്ചത്: കേരള സാഹിത്യ അക്കാദമി

➡️ ഡൽഹി ആസ്ഥാനമായ  ഷി ദി പീപ്പിൾ സംഘടനയുടെ പ്രഥമ വിമൺ റൈറ്റേഴ്സ് പുരസ്കാരം 2021 ലഭിച്ചത്: സാറാ ജോസഫ് (ബുധിനി എന്ന നോവലിന്) ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് - സംഗീത ശ്രീനിവാസൻ

➡️ തകഴി സ്മാരക സമിതിയുടെ  2021 ലെ തകഴി സാഹിത്യ പുരസ്കാരം നേടിയത്: ഡോ. എം.ലീലാവതി

➡️ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാരത്തിന് അർഹനായത്: ടി. പത്മനാഭൻ

➡️ 2022ലെ ഏഴാമത് കേസരി നായനാർ പുരസ്കാരത്തിന് അർഹനായത്: ടി. പത്മനാഭൻ (ചെറുകഥ സാഹിത്യ ശാഖയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്)

➡️ കടമ്മനിട്ട  രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമനിട്ട പുരസ്കാരത്തിന് 2023ൽ അർഹനായത്: പ്രഭാവർമ്മ

➡️ കടമിനിട്ട പുരസ്കാര തുക: 55,555 രൂപ

➡️ 2022ലെ കെ. പി.കേശവമേനോൻ പുരസ്കാരം നേടിയത്: അപർണ ബാലമുരളി

➡️ സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022ലെ മുണ്ടശ്ശേരി പുരസ്കാരം നേടിയത്: ഡോ. എം. ലീലാവതി

➡️ 2022ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന് അർഹനായത്: ടി. പത്മനാഭൻ

➡️ 2022ലെ ഒ എൻ വി യുവ സാഹിത്യ പുരസ്കാരം നേടിയത്: അമൃത ദിനേശ് - (കൃതി - അമൃത ഗീത)

➡️ കേരള സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 2022ലെ സുഗതകുമാരി കവിത പുരസ്കാരം ലഭിച്ചത്: അനീഷ് കെ. അയിലറ (കളിപ്പാട്ടകണ്ണ് എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്)

➡️ 2022ലെ സി. വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത്: സേതു

➡️ 2022ലെ ജെ.സി.ബി സാഹിത്യ പുരസ്കാരം ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട മലയാളികൾ: അനീഷ് സലിം, ഷീല ടോമി

➡️ നവ മലയാളി ഓൺലൈൻ മാഗസിന്റെ പുരസ്കാരം അടുത്തിടെ ലഭിച്ച മലയാള സാഹിത്യകാരൻ: പോൾ സക്കറിയ - യാത്ര വിവരണം : നീലമലകളിലെ മായാകാഴ്ചകൾ

➡️ ചരിത്രത്തിൽ ആദ്യമായി കടലിന്റെ അടിത്തട്ടിൽ വച്ച് പ്രകാശനം ചെയ്ത മലയാള പുസ്തകം ഏതാണ്: സ്രാവിന്റെ ചിറകുള്ള പെണ്ണ് (കവിത സമാഹാരം)  രചിച്ചത് - ഫാ. പോൾ സണ്ണി

➡️ കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം രൂപീകരിച്ച വൈഷ്ണവും ട്രസ്റ്റിന്റെ പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരം 2022 ലഭിച്ചത്: എം. ലീലാവതി

➡️ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന പുസ്തകം പുറത്തിറക്കിയത്: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

➡️ അടുത്തിടെ സാംസ്കാരിക വകുപ്പിന്റെ പരിപാടികളിൽ എല്ലാം ആലപിക്കാൻ തീരുമാനിച്ച ഗാനം: ജയ ജയ കോമള കേരള ധരണി

Tags

Post a Comment

0 Comments