ഫയർ ആന്റ് റസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്ക് 2023 മാർച്ച് 10 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ് സ്വിമ്മിങ് പൂളിൽ വച്ചും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് തൃശൂർ, വിയ്യൂർ, കേരള ഫയർ ആന്റ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ വച്ചും നീന്തൽ പരീക്ഷ നടത്തും.
ഫയർ ആന്റ് റസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർമാൻ (ട്രെയിനി) (കാറ്റഗറി നമ്പർ 139/2019, 359/2019-എൻ.സി.എ.-എസ്.സി.സി.സി.) തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 2023 മാർച്ച് 15, 16, 17 തീയതികളിൽ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ് സ്വിമ്മിങ് പൂളിൽ വച്ചും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 2023 മാർച്ച് 15, 16, 17, 18 തീയതികളിൽ തൃശൂർ, വിയ്യൂർ, കേരള ഫയർ ആന്റ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ വച്ചും നീന്തൽ പരീക്ഷ നടത്തും.