കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന University Assistant പരീക്ഷക്ക് ഉദ്യോഗാർത്ഥികളെ സജ്ജമാക്കുന്നതിനായി 2023 ഫെബ്രുവരി മാസം 13 മുതൽ പി. എം. ജി. ജംഗ്ഷനിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ സൗജന്യ പി.എസ്.സി. പരിശീലന ക്ലാസ്സ് ആരംഭിക്കുന്നു. പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും വേഗം ഓഫീസിൽ നേരിട്ട് എത്തി അവരവരുടെ പേരുവിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കായി ഓഫീസ് പ്രവർത്തന സമയത്ത് 0471 - 2304577 എന്ന നമ്പറിൽ ബന്ധപ്പെടുക.