വോട്ടേഴ്‌സ് ദിനമായ ജനുവരി 25നോടനുബന്ധിച്ച ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മത്സരത്തില്‍ 17നും 25നും ഇടയില്‍ പ്രായമുള്ള പ്ലസ് വണ്‍, പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന എത്ര ടീമുകള്‍ക്ക് വേണമെങ്കിലും ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും പങ്കെടുക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. അപേക്ഷകള്‍ deothiruvananthapuram@gmail.com എന്ന മെയില്‍ ഐഡിയില്‍ സമര്‍പ്പിക്കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.