Degree Level Prelims And 10th Level Mains Selected Questions

Degree Level Prelims


1.  ഇനി പറയുന്നവ പരിഗണിക്കുക. താഴെപ്പറയുന്നവയിൽ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപന പ്രകാരം താഴെ പറഞ്ഞവയിൽ ഏതാണ് മനുഷ്യാവകാശം?

  1. വിദ്യാഭ്യാസത്തിനുള്ള അവകാശം
  2. പൊതു സേവനത്തിൽ തുല്യപ്രവേശനത്തിനുള്ള അവകാശം
  3. ഭക്ഷണത്തിനുള്ള അവകാശം

a) 1 മാത്രം

b) 3 മാത്രം

c) 1, 2, 3

d) 1 ഉം 2 ഉം മാത്രം

  • Ans:- 1, 2, 3


2. നിശ്ചിത പ്രായത്തിൽ താഴെയുള്ള കുട്ടികളുടെ തൊഴിൽ നിരോധിക്കുന്ന ഇന്ത്യയിലെ മറ്റു നിയമങ്ങൾ ഏതൊക്കെയാണ്:

  1. Employment of Children’s Act, 1938
  2. Factories Act, 1948
  3. Mines Act, 1952
  4. Plantation Labour Act, 1951
  5. Motor Transport Workers Act, 1961


3. ആർട്ടിക്കിൾ 22 അനുസരിച്ച് പ്രിവന്റ്റീവ് തടങ്കൽ ഏതെല്ലാം സാഹചര്യങ്ങളിൽ നടപ്പിലാക്കാൻ കഴിയും:

a) വർഗീയ കലാപം നടക്കുന്ന സമയത്ത്

b) സാധാരണ സമയങ്ങളിൽ

c) അടിയന്തരാവസ്ഥ കാലത്ത്

d) മുകളിൽ പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും

Ans:- മുകളിൽ പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും


4. 1979 ൽ ഇന്ത്യയിലെ ബാലവേല പ്രശ്നം വിശകലനം ചെയ്യാനും ഗവേഷണം ചെയ്യാനും കേന്ദ്രസർക്കാർ രൂപീകരിച്ച കമ്മിറ്റി: ഗുരുപദ് സ്വാമി കമ്മിറ്റി


5. ഇന്ത്യൻ ഭരണഘടനയെ പരമാർശിച്ച് ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച ദേശീയ സാമൂഹിക സഹായ പദ്ധതി ഇന്ത്യൻ ഭരണഘടനയിലെ  താഴെപ്പറഞ്ഞ വ്യവസ്ഥകളിൽ ഏതാണ് നിറവേറ്റുന്നത്:

  1. മൗലികവകാശങ്ങൾ
  2. അടിസ്ഥാന കടമകൾ
  3. സംസ്ഥാന നയത്തിന്റെ നിർദേശ തത്വങ്ങൾ

a) 1, 2, 3

b) 3മാത്രം

c) 2മാത്രം

d) 1, 3

Ans:- 3 മാത്രം

6. മാർഗ നിർദ്ദേശക തത്വങ്ങളെ ‘വികാരങ്ങളുടെ യഥാർത്ഥ ചവറ്റു കുട്ട’ എന്ന വിമർശിച്ചത് ആരാണ്: ടി. ടി കൃഷ്ണമാചാരി


7. താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയിൽ യഥാർത്ഥത്തിൽ നൽകിയിട്ടില്ലാത്ത നിർദ്ദേശക തത്വങ്ങൾ:

a) മതിയായ ഉപജീവന മാർഗ്ഗത്തിനുള്ള പൗരന്റെ അവകാശം

b) പൗരന്മാർക്ക് ഏകീകൃത സിവിൽ കോഡ്

c) പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുക

d) വിവരവകാശം

Ans:- വിവരവകാശം


8. യൂണിയന്റെയും സംസ്ഥാനങ്ങളുടെയും തലത്തിൽ രാജ്യത്തിന്റെ മുഴുവൻ സാമ്പത്തിക വ്യവസ്ഥയും സൂക്ഷ്മമായി പരിശോധിക്കാൻ  ആർക്കാണ് ഭരണഘടനപരമായ അധികാരം:

a) ധനകാര്യ സെക്രട്ടറി

b) ഇന്ത്യയുടെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

c) ധനമന്ത്രി

d) ഇന്ത്യയുടെ അറ്റോർണി  ജനറൽ

Ans:- ഇന്ത്യയുടെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ


9. ഇന്ത്യൻ ഭരണഘടനയിലെ ‘വെൽഫെയർ സ്റ്റേറ്റ്’ എന്ന ആദർശം പ്രതിപാദിക്കുന്ന ഭാഗം: മാർഗ്ഗനിർദേശക തത്വങ്ങൾ (ഭാഗം IV- (അനുച്ഛേദം 36-51)


10. 1948ലെ ഫാക്ടറീസ് നിയമത്തിലെ സെക്ഷൻ 70ൽ ഭേദഗതി വരുത്തി 17 വയസ്സിന് താഴെയുള്ള കുട്ടികളെ രാത്രിയിൽ ജോലി ചെയ്യിക്കാൻ പാടില്ല എന്ന് കൂട്ടിച്ചേർത്ത വർഷം: 1954

11. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ അടങ്ങിയിരിക്കുന്ന ഇൻസ്ട്രുമെന്റ് ഓഫ് ഇൻസ്ട്രഷൻസ് 1950 ൽ ഇന്ത്യൻ ഭരണഘടന ഉൾപ്പെടുത്തിയ ഏതു ഭാഗത്തെ സൂചിപ്പിക്കുന്നു: മാർഗ്ഗനിർദ്ദേശക തത്വങ്ങൾ


12. മാർഗ്ഗ നിർദ്ദേശക തത്വങ്ങളെ അവയുടെ പ്രത്യയശാസ്ത്ര ഉറവിടത്തിന്റെയും ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ എത്രയായി തരം തിരിക്കാം: 3


13. നിർദ്ദേശ തത്വങ്ങളുടെ വർഗ്ഗീകരണം ഒന്നും ഭരണഘടനയിൽ അടങ്ങിയിട്ടില്ല. എന്നിരുന്നാലും അവയുടെ ഉള്ളടക്കത്തിന്റെയും  ദിശയുടെയും അടിസ്ഥാനത്തിൽ അവയെ സോഷ്യലിസ്റ്റ്, ഗാന്ധിയൻ,  ലിബറൽ-ബൗദ്ധിക എന്നിങ്ങനെ മൂന്ന് വിശാലമായ വിഭാഗങ്ങളായി തരംതിരിക്കാം


14. ഭരണഘടനയുടെ സാമൂഹിക തത്വശാസ്ത്രം ഉൾക്കൊള്ളുന്ന ഭരണഘടനയുടെ മനസാക്ഷിയാണ് സംസ്ഥാന നയത്തിന്റെ നിർദേശ തത്വങ്ങൾ എന്ന് വിവരിച്ചത്: ഗ്രാൻവില്ലെ ഓസ്റ്റിൻ

 

15. ഇന്ത്യൻ സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ ഏത് ഭാഗവുമായി ബന്ധപ്പെട്ടതാണ്: 

a) ഭരണഘടനയുടെ ഭാഗം 2

b) ഭരണഘടനയുടെ ഭാഗം 1

c) ഭരണഘടനയുടെ ഭാഗം 3

d) ഭരണഘടനയുടെ ഭാഗം 4

Ans:- ഭരണഘടനയുടെ ഭാഗം 2

16. സായുധ സേനയിലെ അംഗങ്ങളുടെ മൗലികാവകാശങ്ങളുടെ പ്രയോഗത്തിൽ മാറ്റം വരുത്താൻ അധികാരം ഉള്ളത് ആർക്കാണ്: ഇന്ത്യൻ പാർലമെന്റ്


17. താഴെപ്പറയുന്നവരിൽ ആർക്കാണ് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കാൻ അവകാശമുള്ളത്:

a) ഇന്ത്യയുടെ അറ്റോർണി ജനറൽ

b) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ

c) ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണർ

d) അഡ്വക്കേറ്റ് ജനറൽ

Ans:- ഇന്ത്യയുടെ അറ്റോർണി ജനറൽ



സാമ്പത്തികശാസ്ത്രം


1. പൊതുമേഖല ബാങ്കുകളുടെ ചെയർമാനെ തിരഞ്ഞെടുക്കുന്നത്:

a) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

b) കേന്ദ്ര ധന മന്ത്രാലയം

c) ബന്ധപ്പെട്ട ബാങ്കിന്റെ മാനേജ്മെന്റ്

d) ബാങ്ക്സ് ബോർഡ് ബ്യൂറോ

Ans:- ബാങ്ക്സ് ബോർഡ് ബ്യൂറോ

2. ഗ്രാൻഡ് ഇന്നോവേഷൻ ചലഞ്ച് ആരംഭിച്ചത്:

a) നീതി ആയോഗ്

b) ആസൂത്രണ കമ്മീഷൻ

c) ധനകാര്യ കമ്മീഷൻ

d) ദേശീയ അസൂത്രണ സമിതി

Ans:- നീതി ആയോഗ്


3. നബാർഡ് രൂപീകൃതമായത് ആരുടെ ശുപാർശ പ്രകാരമാണ്: ബി. ശിവരാമൻ കമ്മിറ്റി


4. താഴെപ്പറയുന്നവയിൽ ഏതാണ് അതിന്റെ ഫലങ്ങളിൽ ഏറ്റവും കൂടുതൽ പണപ്പെരുപ്പം ഉണ്ടാക്കാൻ സാധ്യത:

a) ബജറ്റ് കമ്മി പരിഹരിക്കാൻ പൊതുജനങ്ങളിൽ നിന്ന് കടമെടുക്കൽ

b) ബജറ്റ് കമ്മി പരിഹരിക്കാൻ ബാങ്കുകളിൽ നിന്ന് കടമെടുക്കൽ

c) പൊതു കടത്തിന്റെ തിരിച്ചടവ്

d) ബജറ്റ് കമ്മി പരിഹരിക്കുന്നതിന് പുതിയ പണം സൃഷ്ടിക്കുന്നത്

Ans:- ബജറ്റ് കമ്മി പരിഹരിക്കുന്നതിന് പുതിയ പണം സൃഷ്ടിക്കുന്നത്

       

5. ദാരിദ്ര നിർമ്മാജനത്തിലൂടെ സ്വയം പര്യാപ്തത എന്ന ലക്ഷ്യം മുന്നോട്ടുവെച്ച പഞ്ചവത്സര പദ്ധതി: അഞ്ചാം പഞ്ചവത്സര പദ്ധതി

       

6. എല്ലാ കർഷകർക്കും മിനിമം വരുമാനസഹായമായി പ്രതിവർഷം  6000 രൂപ വരെ ലഭിക്കുന്ന ഇന്ത്യൻ സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപരിപാടിയുടെ പേര്:

a) പ്രധാനമന്ത്രി കിസാൻ മാൻ ധൻ യോജന

b) പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന

c) പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയോജന

d) പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ യോജന

Ans:- പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയോജന


പ്രധാനമന്ത്രി കിസാൻ മാൻ ധൻ യോജന: ചെറുകിട, ഇടത്തരം കർഷകർക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ മാൻ ധൻ യോജന (PM-KMY). 2019 സെപ്റ്റംബർ 12നാണ് പദ്ധതി പ്രാബല്യത്തിൽ എത്തിയത്. ചെറുകിട നാമമാത്ര കർഷകർക്കായി രൂപീകരിച്ച ഈ പദ്ധതിയുടെ ലക്ഷ്യം പെൻഷൻ തുക ഉറപ്പാക്കുക എന്നതാണ്.


പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന: വ്യക്തിഗത അപകട ഇന്ഷുറന്സ് പോളിസിയാണ് പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന. ഇത് അപകട മരണ ഇന്ഷുറന്സ് ആണ്. ഇതില്‍ അംഗമായ ആള്‍ക്ക് എന്തേലും അപകടം മൂലം മരണം സംഭവിക്കുകയോ അല്ലേല്‍ അംഗവൈകല്യം ഉണ്ടാവുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ ലഭിക്കും. ഇതില്‍ അംഗമാവാന്‍ ഒരാള്‍ അടക്കേണ്ടത് പ്രതിവര്‍ഷം പന്ത്രണ്ടു രൂപയാണ്. സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.


പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ യോജന: അസംഘടിത തൊഴിലാളികളുടെ വാർദ്ധക്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടിയുള്ള സർക്കാർ പദ്ധതിയാണ് പ്രധാൻ മന്ത്രി ശ്രം യോഗി മന്ധൻ.

Tags

Post a Comment

0 Comments