ഇത്തിരി കുഞ്ഞൻമാരായ വൈറസുകളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് മനുഷ്യർ. ഒട്ടനവധി രോഗങ്ങൾ ആണ് ഈ കാണാൻ പോലും സാധിക്കാത്ത സൂഷ്മ ജീവികൾ കാരണം ഉണ്ടാകുന്നത്. ബയോളജിയിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് രോഗങ്ങളും രോഗകാരികളും. ഈ ഭാഗത്ത് വരുന്ന ഭാഗമാണ് വൈറസ് രോഗങ്ങൾ. ഇവിടെ നമുക്ക് വിവിധ വൈറസ് രോഗങ്ങളും അവയുടെ രോഗ കാരികൾ, പകരുന്ന വിധം, പ്രധാന ലക്ഷണങ്ങൾ എന്നിവ നോക്കാം.
രോഗം | രോഗകാരി | പകരുന്നവിധം | പ്രധാന ലക്ഷണങ്ങൾ |
---|---|---|---|
രോഗംവസൂരി | രോഗകാരിവേരിയോള വൈറസ് | പകരുന്നവിധംസമ്പർക്കം | പ്രധാന ലക്ഷണങ്ങൾപെട്ടന്നോ,സാവധാനത്തിലോ കഠിനമായപനി, മൂന്നാം ദിവസം ത്വക്കിൽ പാടുകൾ (റാഷ്) ദ്രാവകം നിറഞ്ഞ കുമിളകൾ, ചലംപോലുള്ള ദ്രാവകം, ചെതുമ്പൽ പോലെ പൊളിഞ്ഞുപോകുന്നു അവിടെയെല്ലാം പാടുകൾ |
രോഗംചിക്കൻപോക്സ് | രോഗകാരിവാരിസെല്ല വൈറസ് | പകരുന്നവിധംസമ്പർക്കം, അണുബാധയേറ്റ വസ്തുക്കൾ | പ്രധാന ലക്ഷണങ്ങൾപനി, ചുവന്ന പാടുകൾ, കുമിളകൾ |
രോഗംജലദോഷം | രോഗകാരിറൈനോവൈറസ് | പകരുന്നവിധംസമ്പർക്കം | പ്രധാന ലക്ഷണങ്ങൾതലവേദന, ചുമ, മൂക്കൊലിപ്പ്, ചെറിയ പനി |
രോഗംഇൻഫ്ളുവൻസ | രോഗകാരിഓർണോമിക്സോ വൈറസ് | പകരുന്നവിധംസമ്പർക്കം, രോഗിയുടെ ശ്വാസകോശത്തിൽ നിന്നുള്ള ദ്രവത്തിലൂടെ പകരുന്നു. | പ്രധാന ലക്ഷണങ്ങൾപനി, പേശീവേദന, കുളിര്, തൊണ്ടയിൽ വേദന, ചുമ, ഇതോടൊപ്പം ന്യൂമോണിയ അണുബാധയും ഉണ്ടാകാം |
രോഗംഅഞ്ചാം പനി | രോഗകാരിപാരാമിക്സോ വൈറസ് | പകരുന്നവിധംസമ്പർക്കം, രോഗി സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന രോഗാണുക്കൾ വായുവിലൂടെ പകരുന്നു. | പ്രധാന ലക്ഷണങ്ങൾആദ്യഘട്ടം മൂക്കൊലിപ്പ്, തുമ്മൽ, പനി, തലവേദന, പുറംവേദന, രണ്ടാംഘട്ടം 2-3 ദിവസം കഴിഞ്ഞ് ശ്വസനപഥത്തിലെ ശ്ലേഷ്മസ്തരത്തിന് നീർവീക്കം, ശ്ലേഷ്മം തുടർച്ചയായി ഒഴുകുന്നു |
രോഗംമുണ്ടിനീര് | രോഗകാരിമാപ്സ് വൈറസ് | പകരുന്നവിധംസമ്പർക്കം. മൂക്കൊലിപ്പിലും ഉമിനീരിലും ഉള്ള വൈറസ്. ഉമിനീർഗ്രന്ഥിയെ ബാധിക്കുന്നു. | പ്രധാന ലക്ഷണങ്ങൾഒന്നാംഘട്ടം കഠിനമായ പനി, തല വേദന, സ്വാദുമുകളങ്ങൾക്ക് ചുവപ്പു നിറം, അമിതമായി ഉമനീർ, അഥവ വരണ്ടവായും തൊണ്ടയും രണ്ടാംഘട്ടം ഉമിനീർഗ്രന്ഥി വീർക്കുന്നു |
രോഗംവൈറൽ എൻസഫലൈറ്റിസ് | രോഗകാരിഎൻസഫലൈറ്റിസ് വൈറസ് (ആർബോവൈറസ്) | പകരുന്നവിധംചില വളർത്തുമൃഗങ്ങളിൽ വൈറസ് ഉണ്ട്, കൊതുകിലൂടെ മനുഷ്യരിൽ കടക്കുന്നു | പ്രധാന ലക്ഷണങ്ങൾപെട്ടെന്നുള്ള പനി, തലവേദന, ഛർദ്ദി, മയക്കം, പേശിവലിവ്, മാനസിക അസ്വസ്ഥത പരിണതഫലം അന്ധത, ബധിരത |
രോഗംപോളിയോ | രോഗകാരിപോളിയോ വൈറസ് | പകരുന്നവിധംസമ്പർക്കം, ഈച്ച, ചെള്ള്, രക്തം, ജലം | പ്രധാന ലക്ഷണങ്ങൾആദ്യം തലവേദന, വയറ്റിൽ പ്രയാസം ഛർദ്ദി കഠിനമായ പനി, തൊണ്ടവേദന |
രോഗംപേവിഷബാധ | രോഗകാരിറേബീസ് വൈറസ് | പകരുന്നവിധംപേപ്പട്ടിയുടെ കടി | പ്രധാന ലക്ഷണങ്ങൾതലവേദന, മനംപിരട്ടൽ, ഛർദ്ദി, പനി, ഇന് സോമ്നിയ (ഉറക്കമില്ലായ്മ), വെള്ളം കാണുമ്പോൾ തൊണ്ടയിലെ പേശികൾ കോച്ചിവലിക്കൽ, തളർച്ച |
രോഗംഡെങ്കിപ്പനി | രോഗകാരിഡംഗ് വൈറസ് | പകരുന്നവിധംകൊതുക് | പ്രധാന ലക്ഷണങ്ങൾപനി, തലവേദന, സന്ധികളിലും പുറത്തെ പേശികളിലും നേത്രഗോളത്തിലും വേദന |
രോഗംഹെർപിസ് | രോഗകാരിഹെർപിസ് വൈറസ് | പകരുന്നവിധംസ്പർശനം, ഉമിനീര്, മലം, അണുബാധയേറ്റ വസ്തു | പ്രധാന ലക്ഷണങ്ങൾത്വക്കിൽ കുമിളകൾ, വായിൽ കുമിളകൾ പൊട്ടുന്നു |
രോഗംഎയിഡ്സ് | രോഗകാരിഎച്ച്.ഐ.വി. വൈറസ് | പകരുന്നവിധംരക്തം, ലൈംഗിക ബന്ധം | പ്രധാന ലക്ഷണങ്ങൾശരീരഭാരം കുറയുന്നു, പനി, ന്യൂമോണിയ, തലച്ചോറിൽ മുഴ, രക്തസ്രാവം, ലിംഫ് ഗ്രന്ഥി വീർക്കുന്നു, വായിൽ വൃണം |