വിവിധ കാരണങ്ങൾ കൊണ്ട് Plus Two Level പ്രാഥമിക പരീക്ഷ ആദ്യ രണ്ടു ഘട്ടങ്ങളിൽ എഴുതാൻ സാധിക്കാത്തവർക്കായി മൂന്നാം ഘട്ടത്തിൽ അവസരം. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
06.08.2022, 27.08.2022 എന്നീ തീയതികളിലെ Plus 2 Level പ്രാഥമിക ചുവടെ പറയുന്ന കാരണങ്ങളാൽ എഴുതാൻ കഴിയാത്ത പരീക്ഷ ഉദ്യോഗാർത്ഥികളിൽ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാ കേന്ദ്രം ഉൾപ്പെടുന്ന ജില്ലാ PSC ഓഫീസിൽ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് 17.09.2022-ൽ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷ എഴുതുവാൻ അവസരം നൽകുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ ആസ്ഥാന ഓഫീസിലെ EF Section-ൽ നൽകേണ്ടതാണ്. Tappal/Email വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിയ്ക്കുന്നതല്ല. 31.08.2022 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
സ്വീകാര്യമായ കാരണങ്ങൾ ചുവടെ ചേർക്കുന്നു.
- PSC പരീക്ഷാദിവസം അംഗീകൃത സർവ്വകലാശാലകൾ/ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ള ഉദ്യോഗാർത്ഥികൾ രണ്ട് പരീക്ഷകളുടേയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നത്) ഹാജരാക്കിയാൽ സ്വീകരിക്കുന്നതാണ്.
- ആക്സിഡന്റ് പറ്റി ചികിൽസയിൽ ഉള്ളവർ, അസുഖബാധിതർ എന്നിവർ ഹോസ്പിറ്റലിൽ ചികിൽസ നടത്തിയതിന്റെ ചികിൽസാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും (നിശ്ചിത മാതൃകയിൽ ഉള്ളത്) ഹാജരാക്കിയാൽ സ്വീകരിയ്ക്കുന്നതാണ്.
- പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിൽസാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (നിശ്ചിത മാതൃകയിൽ ഉള്ളത്) എന്നിവ രണ്ടും ചേർത്ത് അപേക്ഷിച്ചാൽ സ്വീകരിയ്ക്കുന്നതാണ്.
- പരീക്ഷാ ദിവസം സ്വന്തം വിവാഹം നടക്കുന്ന തെളിവുസഹിതം അപേക്ഷിച്ചാൽ സ്വീകരിയ്ക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങളും Medical Certificate-ന്റെ മാതൃകയും PSC Website-ൽ Must know എന്ന Link-ലും August 15-ന്റെ PSC Bulletin-ലും ലഭ്യമാണ്.
Ph: 0471-2546260, 246
പരീക്ഷാകൺട്രോളർ
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ
- Notification PDF: Click Here
- Medical Certificate PDF: Click Here