മത്സര പരീക്ഷകളിൽ രസതന്ത്രത്തിൽ നിന്നും ലോഹങ്ങൾ, അലോഹങ്ങൾ എന്ന ഭാഗത്തു നിന്നും നാരാളം ചോദ്യങ്ങൾ വരാറുണ്ട്. ഇവിടെ നമുക്ക് രസതന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നോക്കാം.
ലോഹങ്ങൾ
പൊതുവായ ഭൗതിക ഗുണങ്ങൾ
- മാലിയബിലിറ്റി
- ഡക്റ്റിലിറ്റി
- ഉയർന്ന താപചാലകത
- ഉയർന്ന വൈദ്യുത ചാലകത
- ഉയർന്ന സാന്ദ്രത
- ഉയർന്ന ദ്രവണാങ്കം
- സോണോരിറ്റി
1. മാലിയബിലിറ്റി: ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകൾ ആക്കി മാറ്റാൻ കഴിയുന്ന സവിശേഷത
- മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം: സ്വർണ്ണം
- ഒരു ഗ്രാം സ്വർണത്തെ 6.7 ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താനും രണ്ട് കിലോമീറ്റർ അധികം നീളത്തിൽ വലിച്ചു നീട്ടാനും സാധിക്കും
2. ഡക്റ്റിലിറ്റി: ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാൻ കഴിയുന്ന സവിശേഷത
- ഡക്റ്റിലിറ്റി ഏറ്റവും കൂടിയ ലോഹം: പ്ലാറ്റിനം
- വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന ലോഹം: ടങ്സ്റ്റൺ
- ടങ്സ്റ്റൺ ലോഹത്തെ വലിച്ച് നീട്ടി നേർത്ത കമ്പികളാക്കാൻ കഴിയുന്നതിനാലാണ് ഫിലമെന്റായി ഉപയോഗിക്കുന്നത്
- മൃദു ലോഹങ്ങൾക്ക് ഉദാഹരണങ്ങളാണ്: സോഡിയം, പൊട്ടാസ്യം
- ലോഹങ്ങളെ മുറിക്കുമ്പോൾ പുതുതായി രൂപം കൊള്ളുന്ന പ്രതലം തിളക്കമാർന്നതായിരിക്കുന്ന സവിശേഷത: ലോഹദ്യൂതി
3. താപചാലകത: താപം കടത്തിവിടാൻ ഉള്ള ലോഹങ്ങളുടെ കഴിവ്
- ഏറ്റവും മികച്ച താപചാലകതയുള്ള ലോഹം: വെള്ളി
4. വൈദ്യുത ചാലകത: ഒരു പദാർത്ഥത്തിന് അതിലൂടെ വൈദ്യുതി കടത്തി വിടാനുള്ള കഴിവ്
- എല്ലാ ലോഹങ്ങളും വൈദ്യുത ചാലകങ്ങളാണ്
- വൈദ്യുതിയുടെ ഏറ്റവും നല്ല ചാലക ലോഹം: വെള്ളി
- വീടുകളിൽ വൈദ്യുത കമ്പികൾ നിർമ്മിച്ചിരിക്കുന്ന ലോഹം: കോപ്പർ
- വെള്ളി വില കൂടിയ ലോഹമായതിനാലാണ് വൈദ്യുത കമ്പികൾ നിർമ്മിക്കാൻ കോപ്പർ ഉപയോഗിക്കുന്നത്
5. സോണോരിറ്റി: കട്ടിയുള്ള വസ്തുകൊണ്ട് ലോഹത്തിന്റെ പ്രതലത്തിൽ തട്ടുമ്പോൾ ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവ്
6. ഖരം ദ്രാവകമായി മാറുന്ന താപനില: ദ്രവണാങ്കം
- ലോഹങ്ങൾ ഉയർന്ന താപനിലയിൽ ഉരുകുന്നവയും ഉയർന്ന സാന്ദ്രതയുള്ളവയുമാണ്
- താഴ്ന്ന താപനിലയിൽ ഉരുകുന്ന ലോഹങ്ങൾ: ഗാലിയം, സീസിയം, മെർക്കുറി
- സാധാരണ അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങൾ: ഗാലിയം, സീസിയം, മെർക്കുറി
- സാന്ദ്രത കുറഞ്ഞ ലോഹങ്ങൾക്ക് ഉദാഹരണങ്ങളാണ്: ലിഥിയം, സോഡിയം, പൊട്ടാസ്യം
- ദ്രാവകം തിളച്ച് വാതകം ആകുന്ന താപനില: തിളനില
- ലോഹങ്ങൾ അന്തരീക്ഷവായുവിലെ വിവിധ ഘടകങ്ങളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന്റെ ഫലമായി ലോഹ പ്രതലത്തിന്റെ തിളക്കം നഷ്ടപ്പെടുന്നു.
- ലോഹങ്ങൾ അനുകൂല സാഹചര്യങ്ങളിൽ ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം പുറത്തു വിടുന്നു
- അലൂമിനിയം, സിങ്ക്, മഗ്നീഷ്യം, മുതലായ ലോഹങ്ങൾ ആസിഡുകളും ആയി പ്രവർത്തിച്ച് ലോഹ ലവണ സംയുക്തങ്ങളും ഹൈഡ്രജൻ വാതകവും ഉണ്ടാക്കുന്നു
- ലോഹനാശനം: ലോഹങ്ങൾ അന്തരീക്ഷവായുവിലെ വിവിധ ഘടകങ്ങളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെട്ട് പുതിയ പദാർത്ഥങ്ങൾ ആയി മാറുന്ന പ്രക്രിയ
- ഇരുമ്പ് അന്തരീക്ഷ വായുവിലെ ഓക്സിജൻ, ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴാണ് തുരുമ്പിക്കുന്നത്
- അന്തരീക്ഷത്തിലെ ജലാംശയവുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടാതിരിക്കാനാണ് സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങൾ മണ്ണെണ്ണയിൽ സൂക്ഷിക്കുന്നത്
ലോഹനാശനം തടയുന്നതിനുള്ള മാർഗങ്ങളാണ്
- അലോഹവാരണം (പെയിന്റ്, വാർണിഷ്)
- ലോഹാവരണം (സിങ്ക്, ഈയം പൂശൽ)
- വൈദ്യുത ലേപനം (ഇരുമ്പിനെ ക്രോമിയം നിക്കൽ എന്നിവ കൊണ്ട് പൂശുന്നു)
- ലോഹ സങ്കരങ്ങൾ ആക്കൽ
ലോഹങ്ങൾ പ്രധാനപ്പെട്ട പോയിന്റ്സ്
- വൈദ്യുത ബൾബുകളിൽ ഫിലമെന്റ് ആയി ഉപയോഗിക്കുന്ന ലോഹം: ടങ്സ്റ്റൺ (W) (വുൾഫ്രം എന്നറിയപ്പെടുന്ന ലോഹം)
- ഏറ്റവും കൂടുതൽ ദ്രവണാങ്കമുള്ള Melting Point (3422°C)
- ഏറ്റവും കാഠിന്യമുള്ള ലോഹം: ക്രോമിയം (Cr)
- ഏറ്റവും സാന്ദ്രത കൂടിയ ലോഹം: ഓസ്മിയം (Os)
- ഏറ്റവും കുറഞ്ഞതോതിൽ ദ്രവിക്കുന്ന ലോഹം: ഇറിഡിയം (Ir)
ലോഹങ്ങളെ വേർതിരിക്കുന്ന രീതികൾ
- സോഡിയം, പൊട്ടാസ്യം കാൽസ്യം അലൂമിനിയം, മഗ്നീഷ്യം: വൈദ്യുത വിശ്ലേഷണം
- കോപ്പർ: സ്വയം ഓക്സീകരണ നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിക്കുന്നു
- സ്വർണ്ണം, വെള്ളി: സ്വതന്ത്രമായി പ്രകൃതിയിൽ കാണപ്പെടുന്നു
- സിങ്ക്, ഇരുമ്പ്, നിക്കൽ, ടിൻ, ലെഡ്: കാർബൺ / കാർബൺ മോണോക്സൈഡ് ഉപയോഗിച്ച് വേർതിരിക്കുന്നു
- ക്രിയാശീലം വളരെ കൂടിയ ലോഹങ്ങളെ അയിരിൽ നിന്ന് വേർതിരിക്കാൻ നിരോക്സീകളായ വൈദ്യുതി ഉപയോഗിക്കുന്നു
- ക്രിയാശീലം താരതമ്യേന കുറഞ്ഞ ലോഹങ്ങളെ വേർതിരിക്കാൻ നിരോക്സീകരികളായ കാർബൺ കാർബൺ മോണോക്സൈഡ് എന്നിവ ഉപയോഗിക്കുന്നു
അലോഹങ്ങൾ
മൂലകങ്ങളെ വർഗ്ഗീകരിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു പദമാണ് അലോഹം. ആവർത്തനപ്പട്ടികയിലെ എല്ലാ മൂലകങ്ങളേയും അവയുടെ രാസ-ഭൗതിക ഗുണങ്ങൾക്കനുസരിച്ച് ലോഹമെന്നോ അലോഹമെന്നോ അരംതിരിക്കാം
- എല്ലാ വാതക മൂലകങ്ങളും അലോഹങ്ങളാണ്
- രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ഇലക്ട്രോണുകളെ സ്വീകരിക്കുന്നവയാണ് അലോഹങ്ങൾ
- മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങളെന്നും വേർതിരിച്ച ശാസ്ത്രജ്ഞൻ: ലാവോസിയ
ഹൈഡ്രജൻ
- ഗ്രൂപ്പ് 14: കാർബൺ
- ഗ്രൂപ്പ് 15: നൈട്രജൻ (N), ഫോസ്ഫറസ് (P)
- ഗ്രൂപ്പ് 16: ഓക്സിജൻ (O), സൾഫർ (S), സെലീനിയം (Se)
- ഗ്രൂപ്പ് 17-ലെ എല്ലാ മൂലകങ്ങളും: ഹാലൊജനുകൾ
- ഗ്രൂപ്പ് 18-ലെ എല്ലാ മൂലകങ്ങളും: ഉൽകൃഷ്ട വാതകങ്ങൾ
- ഹൈഡ്രജന്റെ ഐസോടോപ്പുകൾ: പ്രൊട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
- ഹൈഡ്രജന്റെ ന്യൂട്രോൺ ഇല്ലാത്ത ഐസോടോപ്പ്: പ്രോട്ടിയം
- ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ്: ഡ്യുട്ടിരിയം
- രണ്ട് ന്യൂട്രോൺ ഉള്ള ഹൈഡ്രജന് ഐസോടോപ്പ്: ട്രിഷിയം
- ഹൈഡ്രജന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പ്: ട്രിഷിയം
- ആണവ നിലയങ്ങളിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത്: ഡ്യുട്ടീരിയം ഓക്സൈഡ്
- ഘനജലം എന്നറിയപ്പെടുന്നത്: ഡ്യുട്ടീരിയം ഓക്സൈഡ്
- ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം: ഓക്സിജൻ
- ഓക്സിജന്റെ പ്രധാന ഐസോടോപ്പുകൾ: ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18
- ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനം: ജ്വലനം
- മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് രൂപപ്പെടുന്ന ത്രയാറ്റോമിക തന്മാത്ര: ഓസോൺ (O3)
- ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം: ഹൈഡ്രജൻ
- ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം: ഹൈഡ്രജൻ
- ഹൈഡ്രജൻ ഓക്സിജനിൽ കത്തുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം: ജലം
- ഹൈഡ്രജന്റെയും ഓക്സിജന്റെയും മിശ്രിതത്തിൽകൂടി വൈദ്യുത സ്ഫുലിംഗങ്ങൾ (Electric Spark) കടത്തി വിടുമ്പോൾ ലഭിക്കുന്ന പദാർത്ഥം: ജലം
- രണ്ടോ അതിലധികമോ ലഘുപദാർത്ഥങ്ങൾ സംയോജിപ്പിച്ച് ഒരു സംയുക്തം ഉണ്ടാകുന്ന രാസപ്രവർത്തനം: സംയോജന രാസപ്രവർത്തനം (ഹൈഡ്രജന്റെയും ഓക്സിജന്റെയും തന്മാത്രകൾ സംയോജിപ്പിച്ച് ജലം ഉണ്ടാകുന്നത് സംയോജന രാസപ്രവർത്തനത്തിന് ഉദാഹരണമാണ്)
ലോഹസങ്കരങ്ങൾ
ലോഹസങ്കരം | ലോഹങ്ങൾ | ഉപയോഗം |
---|---|---|
ലോഹസങ്കരംവെങ്കലം (Bronze) | ലോഹങ്ങൾചെമ്പ്, വെളുത്തീയം | ഉപയോഗംപാത്രങ്ങൾ, പ്രതിമകൾ നിർമ്മിക്കാൻ |
ലോഹസങ്കരംസ്റ്റീൽ (ഉരുക്ക്) | ലോഹങ്ങൾഇരുമ്പ്, കാർബൺ | ഉപയോഗംവാഹന ഭാഗങ്ങൾ, ആയുധങ്ങൾ നിർമിക്കാൻ |
ലോഹസങ്കരംപിച്ചള (Brass) | ലോഹങ്ങൾചെമ്പ്, സിങ്ക് | ഉപയോഗംപാത്രങ്ങൾ നിർമ്മിക്കാൻ |
ലോഹസങ്കരംപഞ്ചലോഹം | ലോഹങ്ങൾചെമ്പ്, ഈയം, വെള്ളി, സ്വർണ്ണം, ഇരുമ്പ് | ഉപയോഗംവിഗ്രഹങ്ങൾ നിർമ്മിക്കാൻ |
ലോഹസങ്കരംഅൽനിക്കോ | ലോഹങ്ങൾഅലൂമിനിയം, നിക്കൽ, കൊബാൾട്ട്, ഇരുമ്പ് | ഉപയോഗംകാന്തങ്ങൾ നിർമ്മിക്കാൻ |
ലോഹസങ്കരംഇലക്ട്രം | ലോഹങ്ങൾസ്വർണ്ണം, വെള്ളി | ഉപയോഗംആഭരണ നിർമ്മാണം |
ലോഹസങ്കരംനിക്രോം | ലോഹങ്ങൾഇരുമ്പ്, ക്രോമിയം, നിക്കൽ | ഉപയോഗംഹീറ്റിംഗ് എലമെന്റ് |
ലോഹസങ്കരംസ്റ്റെയിൻലെസ് സ്റ്റീൽ | ലോഹങ്ങൾഇരുമ്പ്, ക്രോമിയം, നിക്കൽ, കാർബൺ | ഉപയോഗംപാത്രങ്ങൾ നിർമിക്കാൻ |
ലോഹസങ്കരംഡ്യൂറാലുമിൻ | ലോഹങ്ങൾചെമ്പ്, അലൂമിനിയം, മഗ്നീഷ്യം, മാംഗനീസ് | ഉപയോഗംവിമാന നിർമ്മാണം |
ലോഹസങ്കരംസോൾഡർ | ലോഹങ്ങൾടിൻ, ലെഡ് | ഉപയോഗംഫ്യൂസ് വയർ നിർമ്മാണം |
ലോഹസങ്കരംഗൺ മെറ്റൽ | ലോഹങ്ങൾചെമ്പ്, ടിൻ, സിങ്ക് | ഉപയോഗംതോക്ക് നിർമ്മാണം |
ലോഹസങ്കരംസിലുമിൻ | ലോഹങ്ങൾഅലൂമിനിയം, സിലിക്കൺ | ഉപയോഗംയന്ത്ര ഭാഗങ്ങൾ നിർമ്മിക്കാൻ |
ലോഹസങ്കരംനാണയ സിൽവർ | ലോഹങ്ങൾചെമ്പ്, നിക്കൽ | ഉപയോഗംനാണയ നിർമ്മാണം |
ലോഹസങ്കരംഇൻവാർ | ലോഹങ്ങൾഇരുമ്പ്, നിക്കൽ | ഉപയോഗംപെൻഡുലം നിർമ്മാണം |
ലോഹസങ്കരംറോസ് മെറ്റൽ | ലോഹങ്ങൾബിസ്മത്, ഇൻഡിയം, ടിൻ | ഉപയോഗംലോഹങ്ങൾ വിളക്കി ചേർക്കാൻ |
ലോഹസങ്കരംബ്രിട്ടാണിയം | ലോഹങ്ങൾടിൻ, ആന്റിമണി, ചെമ്പ് | ഉപയോഗംഓസ്കാർ ശില്പങ്ങൾ നിർമ്മിക്കാൻ |