Kerala Devaswom Board Watchman Detailed Syllabus

Kerala Devaswom Board Watchman Detailed Syllabus

കേരള ദേവസ്വം ബോർഡ് നടത്താൻ പോകുന്ന വാച്ച് മാൻ തസ്തികയിലേക്കുള്ള പരീക്ഷയുടെ തിയ്യതിയും വിശദമായ സിലബസും വന്നിട്ടുണ്ട്. ഏഴാം ക്ലാസ് പാസായ ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി വിളിച്ച എക്സാം ആയിരുന്നു ഇത്. കാറ്റഗറി നംബർ 11/2022 ആയ ഈ പോസ്റ്റ് ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് വേണ്ടിയാണ് നടത്തപ്പെടുന്നത്.16/10/2022 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 01:30 മുതൽ 03:15 വരെയാണ് പരീക്ഷ നടക്കുക. ഈ പരീക്ഷയുടെ വിശദമായ സിലബസും മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളും അറിയാനായി തുടർന്ന് വായിക്കുക.

സിലബസിൽ വരുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ


പാർട്ട് 1 പൊതുവിജ്ഞാനവും ആനുകാലികവും
പാർട്ട് 2 ഗണിതം, മാനസിക ശേഷി, യുക്തി ചിന്ത
പാർട്ട് 3 ജനറൽ ഇംഗ്ലീഷ്
പാർട്ട് 4 പ്രാദേശിക ഭാഷ - മലയാളം/തമിഴ്/കന്നട
പാർട്ട് 5 അടിസ്ഥാന ശാസ്ത്രം - ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം
പാർട്ട് 6 ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വം ബോർഡുകൾ മുതലായവ

ഇനി ഈ പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്ന വിശദമായ സിലബസ് ഒന്ന് നോക്കാം.


തസ്തികയുടെ പേര് വാച്ച്മാൻ
കാറ്റഗറി നമ്പർ 11/2022
ദേവസ്വം ഗുരുവായൂർ ദേവസ്വം
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത
പരീക്ഷാ രീതി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ (ഒ.എം.ആർ. മൂല്യ നിർണ്ണയം)
ചോദ്യ ഭാഷ മലയാളം / ഇംഗ്ലീഷ് / തമിഴ് / കന്നട
ആകെ ചോദ്യങ്ങൾ 100
ആകെ മാർക്ക് 100
പരീക്ഷാ സമയം 1 മണിക്കൂർ 15 മിനിറ്റ്


പ്രധാനവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശദമായ സിലബസ്സ്
Detailed syllabus based on the main topics



പാർട്ട് 1 – Part 1 – Syllabus – പൊതുവിജ്ഞാനവും, ആനുകാലികവും – General Knowledge and Current Affairs


ആകെ ചോദ്യങ്ങൾ Total Questions 40
ചോദ്യഭാഷ Medium of Questions മലയാളം/തമിഴ്/കന്നട Malayalam/Tamil/Kannada
ആകെ മാർക്ക് Total Marks 40

  • അന്തർദേശീയ/ദേശീയ/പ്രാദേശിക തലങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക സാമൂഹിക, ശാസ്ത്ര സാങ്കേതിക, കായികകലാ വിനോദ, സാഹിത്യ മേഖലകളിലെ പ്രധാന ആനുകാലിക സംഭവങ്ങളും, പ്രമുഖ വ്യക്തികളും, ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ കൈവരിച്ച പ്രധാനനേട്ടങ്ങൾ - പ്രമുഖ ദേശീയ/അന്തർദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ, സാരഥികൾ.
  • സാമൂഹ്യ, സാമ്പത്തിക, വ്യാവസായിക, വിവരവിനിമയ മേഖലകളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ കൈവരിച്ച സുപ്രധാന നേട്ടങ്ങളും, പ്രധാന വ്യക്തികളും.
  • സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ - ഇന്ത്യ മാറിയ നാളുകൾ - ടെലികോം വിപ്ലവം - കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് - ദേശീയ ടെലികോം നയം ടെലികോം റഗുലേറ്ററി അതോറിറ്റി - ആദ്യത്തെ മൊബൈൽ ഫോൺ സംഭാഷണം - ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് - 3 ജി, 4 ജി സേവനങ്ങൾ
  • കായിക രംഗത്തെ ഇന്ത്യൻ കുതിപ്പ് - ഒളിമ്പിക്സ് ഉൾപ്പെടെ മറ്റ് അന്തർദേശീയ/ദേശീയ മത്സരങ്ങളിലെ മലയാളി സാന്നിദ്ധ്യം കൈവരിച്ച നേട്ടങ്ങൾ, അർജുന അവാർഡ് - ജേതാക്കൾ - 2019 ലെ പ്രധാന കായിക മത്സരങ്ങൾ, ജേതാക്കൾ.
  • ഗതാഗതം റോഡുകൾ, റെയിൽവേ, ജലപാതകൾ, വ്യോമയാനം രാജ്യത്തിന്റെ - അടിസ്ഥാന വികസത്തിനും സാമൂഹ്യ പുരോഗതിയ്ക്കും അവ വഹിയ്ക്കുന്ന പങ്ക് ദേശീയ പാതകൾ, സംസ്ഥാന പാതകൾ ദേശീയപാതാ വികസന പദ്ധതി ഭാരത് മാല പരിയോജന - സുവർണ്ണ ചതുഷ് കോണ പാത - അടൽ ടണൽ. ഇൻഡ്യൻ റെയിൽവേ - അന്താരാഷ്ട്ര തീവണ്ടികൾ - വിവിധ റെയിൽവേ സോണുകൾ - മെട്രോ റെയിലുകൾ - അന്താരാഷ്ട്ര വിമാനത്താവളങ്ങൾ - എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യ - സിയാൽ - ദേശീയ ജലപാതകൾ - കപ്പൽ നിർമ്മാണ ശാലകൾ - അടിസ്ഥാന വിവരങ്ങൾ.
  • ദേശീയ - പ്രാദേശിക രംഗത്തെ പ്രമുഖ സാഹിത്യകാരൻമാർ, അവരുടെ രചനകൾ, - കഥാപാത്രങ്ങൾ, തൂലികാ നാമങ്ങൾ അപരനാമങ്ങൾ - അവാർഡ് ജേതാക്കൾ - കാലാ സാഹിത്യ ഭാഷാ പോഷണത്തിനായുള്ള സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സാരഥികൾ.
  • ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ നടപ്പാക്കിയ ജനാധിപത്യ അധികാര വികേന്ദ്രീകരണം - ലക്ഷ്യവും പ്രയോജനവും - ഗ്രാമീണ/നഗര സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ - മുൻസിപ്പാലിറ്റികൾ, ജില്ലാ/ഗ്രാമ പഞ്ചായത്തുകൾ, അവയുടെ ഘടന, അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ.
  • സംസ്ഥാന ഭരണവും ഭരണ സംവിധാനങ്ങളും - മന്ത്രിസഭ - മന്ത്രിമാർ - വകുപ്പുകൾ - ചീഫ് സെക്രട്ടറി - വിവിധ സർക്കാർ വകുപ്പുകൾ. ബോർഡുകൾ, കമ്മീഷനുകൾ, അതോറിറ്റികൾ ഘടനയും പ്രവർത്തനലക്ഷ്യങ്ങളും. ജില്ലാഭരണം, കളക്ടർമാർ പ്രധാന ചുമതലകൾ, അധികാരങ്ങൾ.
  • സഹകരണ മേഖലയിൽ കേരളം കൈവരിച്ച പുരോഗതി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖലകളിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങൾ, ഉദ്ദേശ്യ ലക്ഷ്യങ്ങൾ, ഘടന, സാരഥികൾ, കൈവരിച്ച നേട്ടങ്ങൾ സംസ്ഥാന കോ-ഓപ്പറേറ്റീവ് - യൂണിയൻ - ഉദ്ദേശ ലക്ഷ്യങ്ങൾ - സംസ്ഥാന കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്.
  • ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ സംരക്ഷിത പ്രദേശങ്ങൾ - ദേശീയോദ്യോനങ്ങൾ വന്യജീവി സങ്കേതങ്ങൾ സാമൂഹിക വനവത്കരണ പദ്ധതികൾ പ്രമുഖ പരിസ്ഥിതി സമ്മേളനങ്ങൾ - പരിസ്ഥിതി സംഘടനകൾ - ചിപ്കോ, സൈലന്റ് വാലി പ്രസ്ഥാനങ്ങൾ, നർമദാ ബച്ചാവോ ആന്ദോളൻ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ, സ്ഥാപനങ്ങൾ പ്രമുഖ ദേശീയ പരിസ്ഥിതി പ്രവർത്തകർ, അവരുടെ സംഭാവനകൾ. ഇക്കോ ടൂറിസം സാധ്യതകളും ആവശ്യകതയും.
  • ഇന്ത്യൻ ഭരണഘടന ആമുഖം - മൗലികാവകാശങ്ങൾ - മൗലിക കർത്തവ്യങ്ങൾ - നിർദ്ദേശക തത്ത്വങ്ങൾ - ഭരണഘടനാ സ്ഥാപനങ്ങൾ. ദേശീയഗാനം, ദേശീയഗീതം, ദേശീയപതാക എന്നിവയെക്കുറിച്ചുളള അടിസ്ഥാന വിവരങ്ങൾ.
  • ഐക്യരാഷ്ട്രസഭ, പിറവിയും ലക്ഷ്യങ്ങളും - ഐക്യരാഷ്ട്രസഭയുടെ നിയമപുസ്തകം - അടിസ്ഥാനതത്വങ്ങൾ - അംഗരാജ്യങ്ങൾ - ഔദ്യോഗികഭാഷകൾ - പ്രധാന ഘടകങ്ങൾ - അനുബന്ധ സംഘടനകൾ - പ്രവർത്തനം - ആസ്ഥാനങ്ങൾ - ഐക്യരാഷ്ട്രദിനം - ആഘോഷലക്ഷ്യങ്ങൾ - മറ്റ് അന്താരാഷ്ട്ര കൂട്ടായ്മകൾ - കോമൺവെൽത്ത് - ചേരിചേരാ പ്രസ്ഥാനം, സാർക്ക്, ആസിയാൻ, ബ്രിക്സ് തുടങ്ങിയവ - അംഗരാജ്യങ്ങൾ.
  • കേന്ദ്ര/സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകൾ, ഘടന, അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ - ഇലക്ഷൻ പരിഷ്കാരങ്ങൾ - ലോകസഭാ/നിയമസഭാ - തെരഞ്ഞെടുപ്പുകൾ
  • സാമൂഹ്യ നൻമയും, സുരക്ഷയും, സാമൂഹ്യ ഭദ്രതയും, സാമൂഹിക സാമ്പത്തിക വികസനത്തിനായുള്ള സുപ്രധാന കേന്ദ്ര സംസ്ഥാന നിയമങ്ങൾ - സാമൂഹ്യ സുരക്ഷയ്ക്കും, സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയുള്ള കേന്ദ്ര/സംസ്ഥാന പദ്ധതികൾ, സ്ഥാപനങ്ങൾ.
  • ഇന്ത്യയിലെ അഴിമതി നിരോധന നിയമങ്ങൾ - അഴിമതി നിയന്ത്രണത്തിനുള്ള - ഭരണഘടനാ സ്ഥാപനങ്ങൾ, ലോക്പാൽ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, കേന്ദ്ര സംസ്ഥാന അഴിമതി നിർമ്മാർജന സ്ഥാപനങ്ങൾ, ബ്യൂറോകൾ - അധികാരങ്ങളും, ഉത്തരവാദിത്വങ്ങളും.
  • സാമൂഹിക നീതി ദിനം, പ്രാധാന്യവും പ്രസക്തിയും - വിയന്നാ പ്രഖ്യാപനം- കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ - ദലിത് മുന്നേറ്റങ്ങൾ - സ്ത്രീ തുല്യതാ പ്രസ്ഥാനങ്ങൾ - 1948 ലെ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം - യു.എൻ മനുഷ്യാവകാശ കൗൺസിൽ - ഹ്യൂമൺ റൈറ്റ്സ് വാച്ച് - സാമൂഹിക നീതിയ്ക്കായി പോരാടിയ ദേശീയ/അന്തർദേശീയ നേതാക്കൾ.
  • ആഗോളതാപനം - ഓസോൺ പാളികളുടെ ശോഷണം - കാരണങ്ങൾ - മുൻകരുതലുകൾ - കാലാവസ്ഥാ വ്യതിയാനങ്ങൾ, മറ്റ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ - ഗ്രീൻ ഹൗസ് ഗ്യാസസ് - ഗ്രീൻ ഹൗസ് ഇഫക്ട്.
  • വനങ്ങൾ - വനങ്ങളുടെ പ്രാധാന്യം - പ്രത്യക്ഷ പരോക്ഷ ഗണങ്ങൾ - വിവിധ തരം വനങ്ങൾ - ഉഷ്ണമേഖലാവനങ്ങൾ - നിത്യഹരിത വനങ്ങൾ ജൈവ വൈവിധ്യവും - സംരക്ഷണവും - വിവിധ ജലസ്രോതസ്സുകൾ - സമുദ്രങ്ങൾ - നദികൾ, തടാകങ്ങൾ - പ്രമുഖ ജലവൈദ്യുത പദ്ധതികൾ - വനസംരക്ഷണ നിയമങ്ങൾ - ചട്ടങ്ങൾ - വനം കുറ്റകൃത്യങ്ങൾക്കുളള ശിക്ഷകൾ.
  • റോഡ് സുരക്ഷാ റോഡ് സുരക്ഷാ നിയമങ്ങളും നടപടികളും സംബന്ധിച്ച അറിവ് - ട്രാഫിക് നിയമ ലംഘനങ്ങൾ - ട്രാഫിക് നിയമം നടപ്പിലാക്കൽ അധികാരികൾ - ദിനാചരണം, പ്രാധാന്യവും പ്രസക്തിയും - 2019 ലെ മോട്ടോർ വെഹിക്കിൾ നിയമ ഭേദഗതി ബിൽ, പ്രധാന ഭേദഗതികളും ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴകളും.
  • കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം - കേരളീയ കലാ പാരമ്പര്യം - നാടൻകലകൾ, നാടൻകലാരൂപങ്ങൾ, അനുഷ്ഠാനകലകൾ, പ്രമുഖ കലാകാരന്മാർ, വിവിധ സാംസ്കാരിക സ്ഥാപനങ്ങൾ - കോട്ടകൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ.
  • കേരളത്തിന്റെ ഭൂമിശാസ്ത്രം - ഭൂപ്രകൃതി - കാലാവസ്ഥ, നദികൾ, കായലുകൾ, മണ്ണിനങ്ങൾ, സസ്യജന്തു ജാലങ്ങൾ, ഗതാഗതം, വാർത്താവിനിമയം, വ്യവസായം.
  • പ്രകൃതി ദുരന്തങ്ങൾ - ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ.
  • പ്രാചീനകേരളം, മധ്യകാല കേരളം, അടിസ്ഥാന വിവരങ്ങൾ.
  • ആധുനിക കേരളം - യൂറോപ്യൻമാരുടെ വരവ് - ബ്രിട്ടീഷ് ആധിപത്യം - ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല ചെറുത്തുനിൽപുകൾ - ആറ്റിങ്ങൽ കലാപം - പഴശ്ശിരാജ - വേലുത്തമ്പി - പാലിയത്തച്ചൻ.
  • കേരളത്തിലെ വിദ്യാഭ്യാസരംഗം, ആരോഗ്യരംഗം, സാംസ്കാരിക മേഖല, വ്യാവസായിക മേഖല - പുരോഗതിയും നേട്ടങ്ങളും.
  • സാമൂഹ്യ പരിഷ്കർത്താക്കളും പരിഷ്കരണ പ്രസ്ഥാനങ്ങളും.
  • ദേശീയ പ്രസ്ഥാനം കേരളത്തിൽ.
  • ഐക്യ കേരളം - സംസ്ഥാന രൂപീകരണം.


പാർട്ട് 2 – Part 2 – Syllabus – ഗണിതം, ക്ലറിക്കൽ അഭിരുചി, മാനസികശേഷി, യുക്തിചിന്ത. Arithmetic, Clerical Aptitude, Mental ability, Test of reasoning



ആകെ ചോദ്യങ്ങൾ 10
ചോദ്യഭാഷ മലയാളം/ തമിഴ്/കന്നട
ആകെ മാർക്ക് 10

  • അംശബന്ധവും അനുപാതവും (Ratio and Proportion)
  • രണ്ട് അളവുകളുടെ അംശബന്ധം, മൂന്ന് അളവുകളുടെ അംശബന്ധം, നേരനുപാതം, വിപരീതാനുപാതം (Ratio of two measures, Three measures, Direct proportion, Inverse proportion)
  • ശ്രേണികൾ, ഗണിത ശ്രേണികൾ (Sequences, Arithmetic sequences)
  • ശതമാനം, പലിശ – സാധാരണ പലിശ, കൂട്ടുപലിശ (Percentage, Interest – Simple interest, Compound interest)
  • ശരാശരി (Average)
  • ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും – ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും ഉപയോഗിച്ചുളള ക്രിയകൾ (Fractions and Decimels – Operations with fractions and decimel forms)
  • ലാഭവും നഷ്ടവും – ലാഭവും നഷ്ടവും ഉൾപ്പെടുന്ന പ്രശ്നങ്ങൾ (Profit and Loss – Problems related to Profit and Loss)
  • ജ്യാമിതീയ രൂപങ്ങളുടെ പരപ്പളവും വ്യാപ്തവും – വൃത്തം, ത്രികോണം, ചതുരം (Area and volume of geometrical shapes – Area of Circle, Triangle, Rectangle etc)
  • സമയവും ദൂരവും – അടിസ്ഥാന ആശയങ്ങൾ (Time and distance – Basic concepts)
  • ദിശാബോധം (Sense of direction)
  • കലണ്ടറും തീയതിയും (Calendar and Date)
  • അനുക്രമങ്ങൾ – സംഖ്യാനുക്രമങ്ങൾ, അക്ഷര അനുക്രമങ്ങൾ (Series Number series, Letter serie)
  • സാധ്യതകളുടെ ഗണിതം (Probability)


പാർട്ട് 3 (Part 3) – Syllabus – General English


ആകെ ചോദ്യങ്ങൾ 10
ചോദ്യഭാഷ English
ആകെ മാർക്ക് 10

Testing skills of comprehension

  • Simple passages followed by comprehension questions (Objective type multiple choice questions with four answer options)

Testing elements of Language

  • Vocabulary
  • Antonyms – Synonyms
  • Change of gender
  • Words often confused
  • One word substitution
  • Spelling test

Grammar

  • Tense correct use – common errors in using tense
  • Concord – subject – verb agreement
  • Transformation of sentences
  • Preposition
  • Passivisation (Active and Passive voice)
  • Reporting (Reported speech)
  • Article
  • Question tags
  • Model auxiliaries
  • Degrees of comparison
  • Error identification/ Spelling
  • Adjectives
  • Direct and indirect speech
  • Commonly used phrasal verbs and idioms



പാർട്ട് 4 – Part 4 – Syllabus – പ്രാദേശിക ഭാഷ – Regional language മലയാളം/തമിഴ്/കന്നട – Malayalam/Tamil/Kannada


വ്യാകരണം, ഭാഷാനൈപുണ്യം, Grammar, Language proficiency,


ആകെ ചോദ്യങ്ങൾ 10
ചോദ്യഭാഷ മലയാളം/ തമിഴ്/കന്നട
ആകെ മാർക്ക് 10

  • വാക്യത്തിന്റെ അന്വയം – പൊരുത്തം, വ്യാകരണവ്യവസ്ഥകൾ എന്നിവ പാലിച്ചും ദോഷങ്ങൾ ഒഴിവാക്കിയും വാക്യങ്ങൾ രചിക്കാനും മെച്ചപ്പെടുത്താനുമുള്ള ശേഷി. (Sentence construction – Ability to make a sentence with grammatical sense without error and edit excellently.)
  • ലിംഗം, പുരുഷൻ, വിഭക്തി (കാരകം), വചനം – നാമപദങ്ങളുടെ സ്വരൂപം, നാമത്തോടു ചേരുന്ന പ്രത്യയങ്ങൾ, അവ മൂലം ഉണ്ടാകുന്ന അർത്ഥഭേദം എന്നിവ സംബന്ധിച്ച ധാരണ. (Gender, Number, Person, Case – Knowledge in different forms of nouns, Noun Suffixes and it’s change of meaning in a sentence.)
  • കാലം, പ്രകാരം, അനുപ്രയോഗം ക്രിയാപദങ്ങളുടെ രൂപഭേദങ്ങൾ, ക്രിയയോടു ചേരുന്ന പ്രത്യയങ്ങൾ, വാക്യത്തിന്റെ അർത്ഥത്തിനുണ്ടാകുന്ന ഭേദങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണ. (Tense, Mood, Auxilliary – Knowledge in different forms of verbs, Verb suffixes and it’s change of meaning in a sentence.)
  • വിശേഷണം – വിശേഷണപദങ്ങൾ, അവയുടെ ധർമ്മം, പ്രയോഗം തുടങ്ങിയവയിലുള്ള ധാരണ. (Modifier: Adjunct – Knowledge about Modifier; Adjunct, it’s functions and applications)
  • പദനിഷ്പാദനം – വിവിധ വിഭാഗത്തിൽപ്പെട്ട പദങ്ങൾ പലതരത്തിൽ കൂട്ടിച്ചേർത്തും പ്രത്യയങ്ങൾ ചേർത്തും പദനിഷ്പാദനം നടത്താനും അർത്ഥഭേദം തിരിച്ചറിയാനും ഉള്ള ശേഷി. (Word formation – Ability to combine the various kinds of words, Suffixes in different models and frame words with sense of difference in it’s meaning
  • ശൈലി ശൈലികളുടെ അർത്ഥം ഗ്രഹിക്കാനും ഉചിതസന്ദർഭങ്ങളിൽ അവ പ്രയോഗിക്കാനും ഉള്ള ശേഷി. (Style/Usages – Ability to comprehend the meanings of different styles and usages and apply the same in suitable contexts.)



പാർട്ട് 5 – Part 5 – അടിസ്ഥാന ശാസ്ത്രം – Basic Science

പാർട്ട് 5 (i) – Part 5 (i) ഊർജ്ജതന്ത്രം (Physics) – Syllabus



ആകെ ചോദ്യങ്ങൾ 5
ചോദ്യഭാഷ മലയാളം/ English
ആകെ മാർക്ക് 5

  • അളവുകളും യൂണിറ്റുകളും (Measurements and Units) – അടിസ്ഥാന അളവുകൾ, അടിസ്ഥാന യൂണിറ്റുകൾ, വ്യുൽപ്പന്ന യൂണിറ്റുകൾ (Fundamental Measurements, Fundamental units and Derived units) – യൂണിറ്റുകൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ (Rules to be observed while writing the Units)
  • ചലനവും ചലന നിയമങ്ങളും (Motion and Laws of Motion) – ന്യൂട്ടന്റെ ചലനനിയമങ്ങൾ – ഒന്നാം ചലനനിയമം – രണ്ടാം ചലന നിയമം – മൂന്നാം ചലനനിയമം (Newton’s Laws of motion, First, Second and Third) – ജഡത്വം, ആക്കം (Inertness and Momentum)
  • വൈദ്യുതോർജ്ജം (Electrical energy) – വൈദ്യുത പ്രവാഹത്തിന്റെ താപഫലം, പ്രകാശഫലം (Heating and Lighting effects of Electric current), വൈദ്യുത കാന്തിക പ്രേരണം (Electro Magnetic Induction) – വൈദ്യുതി ഉത്പാദനവും വിതരണവും (Generation and Transmission of Electricity) – ഗൃഹവൈദ്യുതീകരണം (Domestic electrification) – വൈദ്യുതാഘാതം (Electric Shock), മുൻകരുതലുകൾ (Precautions)
  • വിവിധ ഊർജ്ജ സ്രോതസ്സുകൾ (Different Sources of Energy). വിവിധതരം ഇന്ധനങ്ങൾ (Different types of fuels), ഇന്ധനക്ഷമത (Fuel Efficiency). കലോറിമൂല്യം (Caloric value). സൗരോർജ്ജം (Solar Energy), സൗരോർജ്ജത്തിൽ നിന്നും വൈദ്യുതിയും, താപോർജ്ജവും (Electrical and Heat Energy from Solar Energy) – odlemode. (Green Energy), ബ്രൗൺ ഊർജ്ജം (Brown energy) – ഊർജ്ജ പ്രതിസന്ധി (Energy Crisis)


പാർട്ട് 5 (ii) – Part 5 (ii) രസതന്ത്രം (Chemistry) Syllabus



ആകെ ചോദ്യങ്ങൾ 5
ചോദ്യഭാഷ മലയാളം/ English
ആകെ മാർക്ക് 5

  • വിവിധ ലോഹങ്ങൾ, അലോഹങ്ങൾ, ലോഹസങ്കരങ്ങൾ (Metals, Nonmetals and Alloys)
  • മൂലകങ്ങൾ, ലോഹസംയുക്തങ്ങൾ, അലോഹസംയുക്തങ്ങൾ (Elements, Compounds of Metals, Compounds of Nonmetals)
  • ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ (Acids, Bases, Salts)
  • ജലം, ലായനികൾ (Water, Solutions)


പാർട്ട് 5 (iii) – Part 5 (iii) ജീവശാസ്ത്രം (Biology) Syllabus


ആകെ ചോദ്യങ്ങൾ 5
ചോദ്യഭാഷ മലയാളം/ English
ആകെ മാർക്ക് 5

  • ജീവജാലങ്ങളും ആവാസവ്യവസ്ഥയും (Living organisms and Ecosystem) പോഷണ തലങ്ങൾ (Trophic levels), ജീവിബന്ധങ്ങൾ (Ecological Interactions), ജൈവവൈവിധ്യം (Biodiversity), ശോഷണവും സംരക്ഷണവും (Depletion and Conservation). പരിസ്ഥിതി മലിനീകരണം (Environmental Pollution) – മണ്ണ്, വായു, ജലം (Soil, Air and Water).
  • പ്രകാശസംശ്ലേഷണം (Photosynthesis)
  • മനുഷ്യ ശരീരത്തിലെ അവയവ വ്യവസ്ഥകൾ Human body – Functions & Importance) ധർമ്മവും പ്രാധാന്യവും (Organ Systems in
  • പോഷകാഹാരം, പോഷക അപര്യാപ്തതാ രോഗങ്ങൾ, സമീകൃത ആഹാരം (Nutrient Food, Nutrient Deficiency Diseases, Balanced Diet)
  • വൈറസ് രോഗങ്ങൾ, ബാക്ടീരിയ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ (Viral Diseases, Bacterial Diseases, Lifestyle Diseases and Preventive Measures)


പാർട്ട് – Part-6 – ക്ഷേത്ര കാര്യങ്ങൾ – ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ – ഹൈന്ദവ പുണ്യഗ്രന്ഥങ്ങൾ – വിവിധ ദേവസ്വം ബോർഡുകൾ മുതലായവ – (Temple Affairs – Hindu Culture, Customs and Traditions – Holy Books of Hinduism – Various Devaswom Boards etc.) – Syllabus



ആകെ ചോദ്യങ്ങൾ 15
ചോദ്യഭാഷ മലയാളം/ തമിഴ്/കന്നട
ആകെ മാർക്ക് 15

കേരളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ക്ഷേത്രോത്സവങ്ങൾ, ആഘോഷങ്ങൾ, അവയുടെ സാമൂഹിക പ്രസക്തിയും, പ്രാധാന്യവും. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ, പ്രത്യേകതകൾ, സവിശേഷ നിത്യാനുഷ്ഠാനങ്ങൾ. ക്ഷേത്ര മര്യാദകൾ - ക്ഷേത്രകലകൾ - ക്ഷേത്ര വാദ്യങ്ങൾ - കേരളീയ ക്ഷേത്ര വാസ്തു ശൈലി - അനുഷ്ഠാനകലകൾ - അനുഷ്ഠാന വാദ്യകലകൾ. വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, മറ്റ് പ്രമുഖ ഹൈന്ദവ മത ഗ്രന്ഥങ്ങൾ അവയുടെ സൃഷ്ടാക്കൾ, കഥാപാത്രങ്ങൾ. ഹൈന്ദവാചാര്യൻമാർ, തത്വചിന്തകർ, സാമൂഹിക പരിഷ്കർത്താക്കൾ. ഭക്തി പ്രസ്ഥാനം, ആവിർഭാവം, ഭക്തിപ്രസ്ഥാന നായകർ, അവരുടെ ആദ്ധ്യാത്മിക രചനകൾ. വിവിധ ദേവസ്വം ബോർഡുകൾ - ആവിർഭാവം, നിലവിലെ ശ്രേണി ക്രമീകരണവും, ക്ഷേത്ര ഭരണവും. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് - ആവിർഭാവം, കടമകളും ഉത്തരവാദിത്തങ്ങളും ഭരണശ്രേണി ക്രമീകരണവും.

Post a Comment

0 Comments