ഭൗതിക ശാസ്ത്രം
പുരസ്കാര ജേതാക്കൾ: സ്യൂകുറോ മനാബെ, ക്ലൗസ് ഹാസിൽമാൻ, ജിയോര്‍ജിയോ പരീസി.
കണ്ടുപിടിത്തം: കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീര്‍ണ പ്രക്രിയകളെ മനസ്സിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തി. ആദ്യമായാണ് കാലാവസ്ഥ ശാസ്ത്രജ്ഞർക്ക് നൊബേൽ ലഭിക്കുന്നത്.
രസതന്ത്രം
പുരസ്കാര ജേതാക്കൾ: ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് ഡബ്ല്യു.സി. മക്മില്ലൻ
കണ്ടുപിടിത്തം: അസിമെട്രിക് ഓര്‍ഗനോകാറ്റലിസിസ് വികസിപ്പിച്ചെടുത്തു.
വൈദ്യശാസ്ത്രം
പുരസ്കാര ജേതാക്കൾ: ഡേവിഡ് ജൂലിയസ്, ഓഡം പാറ്റപൂട്ടിയൻ.
കണ്ടുപിടിത്തം: താപനില, സ്പര്‍ശനം എന്നിവ ശരീരം തിരിച്ചറിയുന്നതിനെക്കുറിച്ച് നടത്തിയ പഠനം.
സാമ്പത്തിക ശാസ്ത്രം
പുരസ്കാര ജേതാക്കൾ: ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി ആന്‍ഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ. ഇമ്പെന്‍സ്
കണ്ടുപിടിത്തം: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്ര പഠനം - ഡേവിഡ് കാര്‍ഡ്,
കാഷ്വല്‍ റിലേഷന്‍ഷിപ് അനാലിസിസിനുള്ള സംഭാവന - ജോഷ്വ ഡി ആന്‍ഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ. ഇമ്പെന്‍സ്.
സാഹിത്യം
പുരസ്കാര ജേതാവ്: താന്‍സനിയന്‍ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുര്‍ണ.
കൊളോണിയലിസത്തോടും അഭയാര്‍ഥികളുടെ ജീവിതത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവം പുലർത്തിയ രചന.
സമാധാനം
പുരസ്കാര ജേതാക്കൾ: മരിയ റെസ (ഫിലിപ്പീൻസ്), ദിമിത്രി മുറടോവ് (റഷ്യ)
ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതെർദിന്റെ വിവാദ ലഹരിമരുന്നുവേട്ടയിലെ മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിച്ചുകണ്ടെത്തിയ 'റാപ്ലർ' എന്ന ന്യൂസ് വെബ്സൈറ്റിന്റെ സഹസ്ഥാപകയാണ് റെസ. റഷ്യയിലെ പ്രധാന സ്വതന്ത്ര ദിനപത്രമായ 'നൊവയ ഗസറ്റ'യുടെ സ്ഥാപകരിലൊരാളാണ് മുറടോവ്.