Mixed Topic Class For Kerala Devaswom Board LDC Exam

1. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ഏക വനിത: കെ. ആർ ഗൗരിയമ്മ

  • ഇ.എം.എസ്. ന്റെ നേതൃത്വത്തിൽ പ്രഥമ കേരള മന്ത്രിസഭ അധികാരത്തിൽ വന്ന ദിവസം: 1957 ഏപ്രിൽ 5
  • കേരളത്തിൽ ആദ്യ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം: 11
  • തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഒന്നാം ഇഎംഎസ് മന്ത്രിസഭ.  മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് മത്സരിച്ച മണ്ഡലം: നീലേശ്വരം
  • കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ദമ്പതിമാർ ആയിരുന്നു: ടി.വി തോമസ്,  കെ. ആ ർ ഗൗരിയമ്മ

2. ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് ഗാന്ധിജി തന്റെ അവസാന കേരള സന്ദർശനത്തെ വിശേഷിപ്പിച്ചത്: ഒരു തീർത്ഥാടനം

  • ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
  • ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്: 1936 നവംബർ 12
  • ആധുനിക തിരുവിതാംകൂറിലെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്: ക്ഷേത്രപ്രവേശന വിളംബരം
  • മലബാറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്നത്: 1947 ജൂൺ 2
  • കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടന്നത്: 1947 ഡിസംബർ 20
  • ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത്: മഹാത്മാഗാന്ധി
  • ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിത വിപ്ലവം എന്നും ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്: സി.രാജഗോപാലാചാരി
  • ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പും എല്ലാ ജാതി മതക്കാർക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമായിരുന്നു: ഓച്ചിറ പരബ്രഹ്മക്ഷേത്രം (കൊല്ലം)

3. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടത്: 1938 ഫെബ്രുവരി 23

  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷൻ ആയിരുന്നു: സി.വി കുഞ്ഞിരാമൻ
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആണ്: പട്ടം താണുപിള്ള
  • തിരുവിതാംകൂർസ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിംഗ് പ്രസിഡണ്ട് ആയ ആദ്യ വനിതയാണ്: അക്കമ്മ ചെറിയാൻ


ജനറൽ സയൻസ്

1. ഒരു ലോഹമൂലകത്തിന്റെ സാന്നിധ്യമുള്ള സംയുക്തം ഏതാണ്: കറിയുപ്പ്

  • സോഡിയവും ക്ലോറിനും ചേർന്ന സംയുക്തമാണ് (സോഡിയം ക്ലോറൈഡ്) കറിയുപ്പ് (Nacl)
  • വായുവിന്റെ സാന്നിധ്യത്തിൽ സോഡിയം വളരെ പെട്ടെന്ന് ഓക്സീകരിക്കപ്പെടുന്നു. (ഉരുക്കിയ സോഡിയം ഹൈഡ്രോക്സൈഡിൽ നിന്നും വൈദ്യുതവിശ്ലേഷണം നടത്തി ഹംഫ്രി ഡേവി സോഡിയത്തെ ആദ്യമായി വേർതിരിച്ചത്)
  • മൃദുലോഹങ്ങൾക്ക് ഉദാഹരണങ്ങളാണ്: സോഡിയം, പൊട്ടാസ്യം
  • പൊട്ടാസ്യം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞനാണ്: ഹംഫ്രി ഡേവി കാസ്റ്റിക്പൊട്ടാഷിൽ നിന്നുമാണ്  (KOH) ഈ മൂലകത്തെ വേർതിരിച്ചെടുത്തത്
  • കത്തി  ഉപയോഗിച്ച് മുറിക്കാൻ കഴിയുന്ന ലോഹങ്ങളാണ്: സോഡിയം പൊട്ടാസ്യം
  • സോഡിയം പൊട്ടാസ്യവും ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമാണ്: ഹൈഡ്രജൻ
  • മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങളാണ്: സോഡിയം, പൊട്ടാസ്യം
  • സോഡിയത്തിന്റെ അയിരുകളാണ്: റോക്ക് സാൾട്ട് , ചിലി സാൾട്ട് പീറ്റർ (സോഡിയം നൈട്രേറ്റ്) ബൊറാക്സ്
  • പൊട്ടാസ്യത്തിന്റെ അയിരുകളാണ്: സിൽവൈറ്റ്, ഫെൽസ്പാർ


2. താഴെപ്പറയുന്നവയിൽ ബ്രൗൺ എനർജിക്കുദാഹരണം ഏതാണ്:

പെട്രോളിയം, സൗരോർജ്ജം, തിരമാലയിൽ നിന്നുള്ള വൈദ്യുതി, ജൈവ വാതകം 

Ans:- പെട്രോളിയം

  • പരമ്പരാഗത ഊർജ്ജസ്രോതസ്സുകളെ ബ്രൗൺ എനർജി എന്ന് പറയുന്നു ഇവ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു
  • പ്രകൃതിയിൽ സ്വാഭാവികമായി ഉള്ളതും ഉപയോഗം കൊണ്ട് തീർന്നു പോകാത്തതും ആയ  ഊർജ്ജസ്രോതസ്സുകളെ  ഗ്രീൻ എനർജി എന്നു പറയുന്നു (പാരമ്പര്യേതര ഊർജ്ജ വിവഭങ്ങൾ)
  • സൗരോർജ്ജം, ജലവൈദ്യുതി കാറ്റിൽനിന്നുള്ള വൈദ്യുതി, തിരമാലയിൽ നിന്നുള്ള വൈദ്യുതി, ഗെയ്സറുകൾ
  • പെട്രോളിയം, കൽക്കരി, പ്രകൃതി വാതകം എന്നീ ഫോസിൽ ഇന്ധനങ്ങളെ ബ്രൗൺ എനർജി എന്ന് പറയുന്നു (ഇവ രൂപംകൊള്ളുന്ന ശിലയാണ്  അവസാദശില)


3. സദിശ അളവുകൾക്ക് ഉദാഹരണം: ആക്കം, പ്രവേഗം, സ്ഥാനാന്തരം, ത്വരണം, ബലം

  • പരിമാണത്തോടൊപ്പം ദിശചേർത്ത് പറയുന്ന അളവുകൾ: സദിശ അളവുകൾ
  • പരിമാണത്തോടൊപ്പം ദിശചേർത്ത് പറയാത്ത അളവുകൾ: അദിശ അളവുകൾ (സമയം പിണ്ഡം, ദൂരം, വിസ്തീർണ്ണം വേഗത, പ്രവൃത്തി സാന്ദ്രത, വ്യാപ്തം)

4. യെർസിനിയ പെസ്റ്റിസ് എന്നബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗം ഏതാണ്: പ്ലേഗ്

  • ബാക്ടീരിയ രോഗങ്ങളാണ്: കുഷ്ടം, ടെറ്റനസ്, എലിപ്പനി, കോളറ, ഡിഫ്തീരിയ, വില്ലൻ ചുമ


രോഗങ്ങളും ബാക്ടീരിയകളും

  • കുഷ്ടം: മൈക്രോബാക്ടീരിയം ലെപ്രേ
  • ടെറ്റനസ്: ക്ലോസ്ട്രിഡിയം ടെറ്റനി
  • കോളറ: വിബ്രിയോ കോളറെ


പ്രധാനപ്പെട്ട വൈറസ് രോഗങ്ങളാണ്: എയ്ഡ്സ്, നിപ, ഡെങ്കിപ്പനി, യെല്ലോഫീവർ, മീസിൽസ്,  ഇൻഫ്ലുവൻസ, ചിക്കൻ ഗുനിയ, കോവിഡ് 19, പന്നിപ്പനി, എബോള

  • ജലദോഷം: റിനോ വൈറസ്
  • ചിക്കൻഗുനിയ: ആൽഫാവൈറസ്
  • ചിക്കൻപോക്സ്: വാരിസെല്ല സോസ്റ്റർ വൈറസ്
  • പക്ഷിപ്പനി: H5N1
  • പന്നിപ്പനി: H1N1


Idiom

1. burn the midnight oil means:

  1. to work late in the night
  2. to work conveniently
  3. to work until getting tired
  4. to work until getting tired

Ans: to work late in the night

burn the midnight oil means:- അർദ്ധരാത്രിയിൽ വളരെ വൈകി  ജോലി ചെയ്യുക, ഉറക്കമൊഴിച്ചിരുന്നു വായിക്കുക, ജോലിചെയ്യുക, വളരെരാത്രിയാകുന്നതുവരെ പഠിക്കുക


2. Once in a blue moon, we meet each other.

  1. frequently
  2. sometimes
  3. very seldom indeed
  4. almost always

Ans: very seldom indeed

  • Once in a blue moon: വല്ലപ്പോഴുമൊരിക്കൽ
  • Frequently: കൂടെക്കൂടെ 
  • Sometimes: ചിലപ്പോൾ
  • very seldom indeed: വളരെ അപൂർവമായി
  • almost always: ഏകദേശം / ഏറെക്കുറെ


3. The idiom “swansong" means:

  1. a musical performance
  2. the last public performance of an artist or athlete
  3. attempted to commit suicide
  4. the first public performance  of an artist or athlete

Ans: The last public performance of an artist or athlete

  • The last public performance of an artist or athlete: അന്ത്യകൃതി, അന്തിമരചന 
  • Swan: അരയന്നം, ഹംസം

4. The meaning of the idiom “parish pump" is:

  1. charity
  2. local politics
  3. sacred offerings
  4. state of alarm

Ans:- local politics

  • Charity: ധർമ്മ സ്ഥാപനം
  • local politics: ഒരു പ്രാദേശിക സഭ സമൂഹം
  • sacred offerings: ബലിയർപ്പണ
  • state of alarm: ഔദ്യോഗിക അറിയിപ്പ്


5. "To read between lines" means:

  1. to support
  2. to read carefully
  3. to understand the hidden meaning of the writter
  4. to do useless things

Ans:- to understand the hidden meaning of the writter - പറഞ്ഞതിൽ നിന്ന് അനുമാനിക്കുക,  ഒളിച്ചിരിക്കുന്ന അർത്ഥങ്ങൾ കണ്ടുപിടിക്കുക

Post a Comment

0 Comments