Keral Devaswom Board LDC Special Topics | Temple Notes



1. ഒരേ ധ്വജത്തിൽ വർഷത്തിൽ മൂന്ന് കൊടിയേറ്റ് നടത്തുന്ന കേരളത്തിലെ ക്ഷേത്രം: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

  • ധ്വജം – കൊടിമരം, കൊടി, കൊടിമരത്തിനു മുകളിലുള്ള അടയാളം

2. ഒറ്റക്കല്ലിൽ പണിത നമസ്കാരം മണ്ഡപമുള്ള ക്ഷേത്രം: പാറശ്ശാല ശ്രീമഹാദേവ ക്ഷേത്രം

3. ഏറ്റവും വലിയ ദേവി വിഗ്രഹമുള്ള ക്ഷേത്രം ഏതാണ്: പാറമേക്കാവ്

4. നാലമ്പലത്തിനുള്ളിൽ ബലികർമ്മങ്ങളും തിലാഞലിയും നടത്തുന്ന ഇന്ത്യയിലെ ഏക ക്ഷേത്രം: തിരുവല്ലം പരശുരാമ ക്ഷേത്രം

5. അത്താഴപൂജയ്ക്ക് ശേഷം സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ കയറിത്തൊഴുവാൻ അനുവാദം ഉള്ള ക്ഷേത്രം: തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രം

6. പന്തളം രാജാവ് നിർമ്മിച്ച ക്ഷേത്രം: കുളത്തുപ്പുഴ ബാലശാസ്ത്ര ക്ഷേത്രം (തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നതോടു കൂടി ഈ ക്ഷേത്രം അവരുടെ കീഴിലായി)

7. പാലക്കാട് ജില്ലയുടെ ക്ഷേത്ര കലകളിൽ പ്രധാനമാണ് കുമ്മാട്ടിക്കളി. ഏതു ദേവിയെ പ്രീതിപ്പെടുത്താനാണ് കുമ്മാട്ടിക്കളി കളിക്കുന്നത്:  ഭദ്രകാളി

8. മലപ്പുറം ജില്ലയിലെ ഈ ക്ഷേത്രത്തിന്റെ നട അസ്തമയത്തിനു മുമ്പേ അടയ്ക്കണം എന്നാണ് വ്യവസ്ഥ ഏതാണ് ഈ ക്ഷേത്രം: കാടാമ്പുഴ ഭഗവതി ക്ഷേത്രം

9. കോവിലിനു പിന്നിൽ കൊടിമരമുള്ള കണ്ണൂർ ജില്ലയിലെ ക്ഷേത്രം ഏതാണ്: പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

10. പഴയകാലത്ത് ഉത്സവത്തിന് വെള്ളാനകളെയാണ് എഴുന്നള്ളിച്ചിരുന്നത് എന്ന ഐതിഹ്യത്തിൽ അറിയപ്പെടുന്ന ക്ഷേത്രം: തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം

11. കെ കേളപ്പന്റെ നേതൃത്വത്തിൽ പുനരുദ്ധീകരിക്കപ്പെട്ട നടന്ന ക്ഷേത്രം ഏതാണ്: അങ്ങാടിപ്പുറം ക്ഷേത്രം

12. മഹാവിഷ്ണു മത്സ്യ അവതാരത്തിലുള്ള കേരളത്തിലെ ഏക ക്ഷേത്രം: മീനങ്ങാടി മത്സ്യവതാര വിഷ്ണു ക്ഷേത്രം (വയനാട്)

13. കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം: കല്ലേകുളങ്ങര ഭഗവതി ക്ഷേത്രം (പാലക്കാട്)

14. മഹാവിഷ്ണുവിന്റെ സുദർശനചക്രത്തെ ആരാധിക്കുന്ന ക്ഷേത്രം: അഞ്ചു മൂർത്തി ക്ഷേത്രം (പാലക്കാട്)

  • ഒരു ശിവനും നാലു മഹാവിഷ്ണുമാണ് അഞ്ചു മൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ

15. നിവേദ്യത്തിൽ കറിവേപ്പില ഇഷ്ടപ്പെടാത്ത ദൈവം: തിരുപ്പതി വെങ്കിടാചല സ്വാമി

16. താളിയോല ഗ്രന്ഥശേഖരണത്തിനും ക്ഷേത്രത്തിനും പ്രസിദ്ധമായ നഗരം: തഞ്ചാവൂർ

17. ഗരുഡസ്തംഭങ്ങൾ ഉള്ള ഒരു പ്രധാന ക്ഷേത്രം: പുരി ജഗന്നാഥ ക്ഷേത്രം

18. ആയിരം കാൽമണ്ഡപം ഉള്ള പ്രസിദ്ധമായ രണ്ട് ക്ഷേത്രങ്ങൾ: മധുരമീനാക്ഷി ക്ഷേത്രം, ശ്രീരംഗ വിഷ്ണു ക്ഷേത്രം

19. ശിവ പ്രതിഷ്ഠയ്ക്ക് മുന്നിൽ നന്തി പ്രതിഷ്ഠയില്ലാത്ത ഏക ക്ഷേത്രം: പഞ്ചവടിയിലെ കപാലേശ്വര ക്ഷേത്രം

ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ

  • മൂന്ന് തരത്തിലുള്ള വ്രതങ്ങൾ ഏതെല്ലാം: നിത്യം, നൈമത്തികം, കാമ്യം


പ്രദക്ഷിണ ഗുണങ്ങൾ

  • പ്രഭാതത്തിൽ നടത്തുന്ന പ്രദക്ഷിണ ഗുണങ്ങൾ: വ്യാധിനാശനം
  • സായാഹ്നത്തിൽ: പാപനാശം
  • അർദ്ധരാത്രിയിൽ: മുക്തിപ്രദം


  • തീർത്ഥസ്നാനം ചെയ്യുമ്പോൾ ജപിക്കുന്ന മന്ത്രത്തിലെ ആദ്യ നദി ഏതാണ്: ഗംഗാനദി

നിലവിളക്ക്

  • നിലവിളക്കിന്റെ മുകൾഭാഗം: പരമശിവനെ സൂചിപ്പിക്കുന്നു
  • നിലവിളക്കിന്റെ അടിഭാഗം: ബ്രഹ്മാവിനെ സൂചിപ്പിക്കുന്നു
  • നിലവിളക്കിന്റെ തണ്ട് മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്നു
  • നിലവിളക്കിലെ നാളം ലക്ഷ്മി ദേവിയെ സൂചിപ്പിക്കുന്നു
  • നിലവിളക്ക് കത്തുന്ന പ്രകാശം സരസ്വതി ദേവിയെ സൂചിപ്പിക്കുന്നു
  • നിലവിളക്കിലെ നാളത്തിലെ ചൂട്: പാർവതി ദേവിയെ സൂചിപ്പിക്കുന്നു
  • നിലവിളക്കിലെ ഇന്ധനം: മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്നു
  • നിലവിളക്കിലെ തിരികളെ: ശിവനെ സൂചിപ്പിക്കുന്നു


കത്തുന്ന നിലവിളക്കിലെ തിരികൾ സൂചിപ്പിക്കുന്നത്

  • ഒറ്റത്തിരി: മഹാവ്യാധി
  • രണ്ടു തിരി: ധനലാഭം
  • മൂന്ന് തിരി: അജ്ഞത
  • നാലു തിരി: ദാരിദ്ര്യം
  • അഞ്ചു തിരി: ദുരിതങ്ങൾ ഒഴിഞ്ഞ സൗഖ്യം

  • ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായാൽ ചെയ്യേണ്ട പരിഹാരം: ദഹന പ്രായശ്ചിത്തം
  • ക്ഷേത്രത്തിൽ കന്നി മൂലയിൽ  പ്രതിഷ്ഠിക്കുന്ന ഉപദേവൻ: ഗണപതി
  • നിവേദ്യം കഴിഞ്ഞ ശേഷം ദീപാരാധന നടത്തുന്ന ക്ഷേത്രം: മൂകാംബിക


കലകൾ


കൂടിയാട്ടം

  • അഭിനയ കലകളിൽ ഇന്ത്യയിലെ ഏറ്റവും പൗരാണികമായ കലാരൂപം: കൂടിയാട്ടം
  • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ കലാരൂപം
  • ഒന്നിൽ കൂടുതൽ ചാക്യന്മാർ ചേർന്നുള്ള സംസ്കൃത അവതരണം
  • മലയാളത്തിൽ സംസാരിക്കാൻ അവകാശമുള്ള കൂടിയാട്ടത്തിലെ ഏക കഥാപാത്രം: വിദൂഷകൻ
  • കൂടിയാട്ടത്തിലെ പ്രധാന വാദ്യം: മിഴാവ്
  • മനുഷ്യരാശിയുടെ അനശ്വര കലാരൂപം എന്ന് കൂടിയാട്ടത്തെ വിശേഷിപ്പിച്ചത്: യുനെസ്കോ ആണ്

മോഹിനിയാട്ടം

  • വനിതകൾ മാത്രം അവതരിപ്പിക്കുന്ന നൃത്തരൂപം
  • കേരളത്തിൽ ഉൽഭവിച്ച കലാരൂപം
  • ശൃംഗാര രസത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്ന ക്ലാസിക്കൽ കലാരൂപം
  • മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവനത്തിൽ പ്രധാന പങ്കുവഹിച്ച തിരുവിതാംകൂർ രാജാവ: സ്വാതിതിരുനാൾ
  • സ്വാതിതിരുന്നാളിന് ശേഷം മോഹിനിയാട്ടത്തെ പുനരുദ്ധരിച്ചത്: മഹാകവി വള്ളത്തോൾ
  • മോഹിനിയാട്ടത്തിന്റെ പ്രമാണ ഗ്രന്ഥം: വ്യവഹാരമാല (മഴമംഗലം നമ്പൂതിരി)
  • തിരുവിതാംകൂറിൽ ക്ഷേത്രങ്ങളിൽ മോഹിനിയാട്ടം നിരോധിച്ച ഭരണാധികാരി: റാണി പാർവതിഭായി
  • മോഹിനിയാട്ടത്തിന്റെ മാതാവ്: കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

Post a Comment

0 Comments