Q ➤ സംസ്ഥാന സഹകരണ ചരിത്രത്തിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ ഏതാണ്:Ans ➤ സപ്ത (വയനാട്)
Q ➤ അന്താരാഷ്ട്ര സഹകരണ ദിനം:Ans ➤ ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച
Q ➤ സഹകരണ വാരം:Ans ➤ ഇന്ത്യയിൽ നവംബർ 14 മുതൽ ഒരാഴ്ച സഹകരണ വാരമായി ആചരിക്കുന്നു
Q ➤ സഹകരണ പതാക:Ans ➤ 1923ൽ ഐ.സി.എ യുടെ സമ്മേളനത്തിൽ തീരുമാനിച്ചതനുസരിച്ചാണ് പതാക ഉണ്ടാക്കിയത്. 2:3 അനുപാതത്തിൽ മഴവില്ലിന്റെ നിറങ്ങൾ ചുവപ്പ് മുകളിലായി, നെടുനീളത്തിലാണ്.
Q ➤ കേന്ദ്രസർക്കാർ ആരംഭിച്ച സഹകരണ മന്ത്രാലയത്തിന്റെ ആപ്തവാക്യം:Ans ➤ സഹകരണത്തിലൂടെ സമൃദ്ധി
Q ➤ സംസ്ഥാനത്തെ നെല്ല് കർഷകരുടെ സംഭരണ വിപണന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന സഹകരണ സംഘം:Ans ➤ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കെഎപിസിഒഎസ്)
Q ➤ സഹകരണം – സംസ്ഥാനതലത്തിൽ:Ans ➤ സംസ്ഥാന തലത്തിൽ സഹകരണ രജിസ്ട്രാർ അഡീഷണൽ റജിസ്റ്റ്രാർമാരും, ജില്ലക്കളിൽ ജോയിന്റ് രജിസ്റ്റ്രാർ, ഡപ്യൂട്ടി റജിസ്റ്റ്രാർമാർ, അസിസ്റ്റന്റ് രജിസ്റ്റാർമാർ /ഇൻസ്പെക്ടർമാർ ഈ സംവിധാനത്തിന്റെ ഭാഗമായുണ്ട്. സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കാൻ ഓഡിറ്റ് ഡയറക്ടർ, ജോയന്റ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ഓഡിറ്റർമാർ എന്നീ ഉദ്യോഗസ്ഥരുമുണ്ട്.
Q ➤ കേന്ദ്രമന്ത്രിസഭയിലെ ആദ്യ സഹകരണ വകുപ്പ് മന്ത്രി:Ans ➤ അമിത് ഷാ
Q ➤ കേരളത്തിലെ സഹകരണ വകുപ്പ് മന്ത്രി:Ans ➤ വി.എൻ വാസവൻ (സഹകരണം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി)
Q ➤ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുവേണ്ടി പ്രമാണങ്ങളില്‍ ഒപ്പിടാന്‍ അധികാരമുള്ളയാള്‍ ആര്:Ans ➤ സെക്രട്ടറി
Q ➤ ലോകത്തിലെ ആദ്യത്തെ സഹകരണ നിയമം ഏത്:Ans ➤ ഇന്‍ഡസ്ട്രിയല്‍ ആന്റ് പ്രോവിഡന്റ് സൊസൈറ്റീസ് ആക്ട്
Q ➤ സഹകരണ നിയമത്തില്‍ എത്ര വകുപ്പുകളുണ്ട് (Sections):Ans ➤ 110
Q ➤ കേരളത്തിലെ ആദ്യത്തെ സഹകരണ മന്ത്രി:Ans ➤ ജോസഫ് മുണ്ടശേരി
Q ➤ സഹകരണ നിയമം വകുപ്പ് 65 അനുസരിച്ച് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥനെ എന്തു വിളിക്കും:Ans ➤ എന്‍ക്വയറി ഓഫീസര്‍
Q ➤ 92 രാജ്യങ്ങളിലെ 248 സഹകരണ ഫെഡറേഷനുകളുടെ സംഗമ വേദിയാണ്:Ans ➤ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA)
Q ➤ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് സ്ഥാപിതമായ വർഷം:Ans ➤ 1895 (ആസ്ഥാനം ബെൽജിയം)
Q ➤ കേരള കോപ്പറേറ്റീവ് സൊസൈറ്റി ആക്ട് 1960 എന്താണ്:Ans ➤ കേരളത്തിലെ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും ഏകീകരിക്കുന്നതിനുമുള്ള ഒരു നിയമം
Q ➤ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ സ്ഥാപിതമായ വർഷം:Ans ➤ 1970
Q ➤ സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയൻ ലക്ഷ്യം എന്താണ്:Ans ➤ സംസ്ഥാന സഹകരണ യൂണിയൻ നിലവിൽ സഹകരണ വിദ്യാഭ്യാസം, സഹകരണം എന്നിവ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിശീലനം, സഹകരണ സംഘടനകളെ അതിന്റെ വളർച്ചയിലും സഹകരണ പ്രചരണം നടത്തുന്നതിനും സഹായിക്കുക.
Q ➤ കോട്ടയം ആസ്ഥാനമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപം കൊണ്ട വർഷം:Ans ➤ 1945
Q ➤ എ.ടി.എം. സൗകര്യം ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യ ജില്ലാ സഹകരണ ബാങ്ക്:Ans ➤ എറണാകുളം
Q ➤ അന്താരാഷ്ട്ര സഹകരണ സഖ്യത്തിൽ അംഗത്വമുള്ള ഭാരതത്തിലെ ഏക സഹകരണ സ്ഥാപനം:Ans ➤ ഊരാളുങ്കൽ ലേബർ കോൺടാക്ട് സഹകരണ സൊസൈറ്റി
Q ➤ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകൻ:Ans ➤ വാഗ്ഭടാനന്ദൻ (1925 ഫെബ്രുവരി 23 നു ഊരാളുങ്കൽ ലേബർ കോൺടാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിതമായി)