ഭരണഘടന, കേരള ചരിത്രം, സ്പെഷ്യൽ ടോപ്പിക്ക് - മുൻ വർഷ ചോദ്യങ്ങൾ
1. ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പ് പ്രകാരമാണ് ഇന്ത്യൻ രാഷ്ട്രപതിക്ക് ലോകസഭയിലേക്ക് രണ്ട് ആംഗ്ലോ ഇന്ത്യൻ സമുദായങ്ങളെ നാമനിർദ്ദേശം ചെയ്യുവാൻ അധികാരം നൽകിയിരിക്കുന്നത്: ആർട്ടിക്കിൾ 331
- എന്നാൽ നൂറ്റിനാലാം ഭരണഘടന ഭേദഗതി പ്രകാരം (104th ഭരണഘടന ഭേദഗതി) 2020 ജനുവരി 25 മുതൽ ലോകസഭയിലും സംസ്ഥാന അസംബ്ലി കളിലും നിലവിലുണ്ടായിരുന്ന ആംഗ്ലോ-ഇന്ത്യൻ സംവരണം അവസാനിച്ചു.
- 104 ആം ഭരണഘടന ഭേദഗതി പ്രകാരം ഭേദഗതി ചെയ്യപ്പെട്ട മറ്റൊരു ഭരണഘടന വകുപ്പാണ്: 334 (സംസ്ഥാന നിയമസഭകളിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി സംവരണം)
- 2020 ജനുവരി 25 ലെ നൂറ്റിനാലാം ഭരണഘടന ഭേദഗതി പ്രകാരം സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ പ്രതിനിധി സംവരണം അവസാനിപ്പിച്ചു.
- നൂറ്റിനാലാം ഭരണഘടന ഭേദഗതി രാഷ്ട്രപതി ഒപ്പ് വെച്ചത്: 2020 ജനുവരി 21
- നൂറ്റിനാലാം ഭരണഘടന ഭേദഗതി: 2020 ലോകസഭയിലും സംസ്ഥാന അസംബ്ലി കളിലും പട്ടികജാതി പട്ടികവർഗ്ഗ സംവരണം പത്തുവർഷം വരെ ദീർഘിപ്പിച്ചു (2030 വരെ)
2. ബ്രിട്ടീഷ്ക്കാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം ഏതാണ്: ആറ്റിങ്ങൽ കലാപം
- ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ കലാപം: അഞ്ചുതെങ്ങ് കലാപം
- ആറ്റിങ്ങൽ കലാപം നടന്ന വർഷം: 1721 ഏപ്രിൽ 15
- ആറ്റിങ്ങൽ കലാപം നടന്ന ജില്ല: തിരുവനന്തപുരം
- അഞ്ചുതെങ്ങ് കലാപം നടന്ന വർഷം: 1697 (തിരുവനന്തപുരം)
- ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല ആയിരുന്നു: അഞ്ചുതെങ്ങ്
- അഞ്ചുതെങ്ങ്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല: തിരുവനന്തപുരം
- നായകനില്ലാത്ത കലാപം എന്നറിയപ്പെടുന്നത്: ആറ്റിങ്ങൽ കലാപം
- ആറ്റിങ്ങൽ കലാപത്തെ തുടർന്നുണ്ടായ ഉടമ്പടിയാണ്: വേണാട് ഉടമ്പടി (1723)
- വേണാട് ഉടമ്പടി ഒപ്പു വെച്ചത്: മാർത്താണ്ഡവർമ്മയും അലക്സാണ്ടർ ഓം (ബ്രിട്ടീഷ് പ്രതിനിധി)
- ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു ഇന്ത്യൻ നാട്ടുരാജ്യവും ആയി ഒപ്പുവെക്കുന്ന ആദ്യത്തെ ഉടമ്പടിയാണ്: വേണാട് ഉടമ്പടി
3. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി: എം.എൻ റോയ്
- പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി: ജവഹർലാൽ നെഹ്റു
- ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി: മഹാത്മാഗാന്ധി
- പഞ്ചായത്തിരാജ് സംവിധാനത്തിന്റെ പിതാവ്: ബൽവന്ത് റായ് മേത്ത
- ഇന്ത്യൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്: റിപ്പൺ പ്രഭു
4. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം കേരളത്തിലെ ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടിരിക്കുന്നു: പുന്നപ്ര വയലാർ സമരം
- തുലാപ്പത്ത് സമരം എന്നറിയപ്പെടുന്ന സമരം: പുന്നപ്ര വയലാർ സമരം
- സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ നടപ്പിലാക്കിയ അമേരിക്കൻ മോഡൽ ഭരണപരിഷ്കാരങ്ങൾ ക്കെതിരെയായിരുന്നു പുന്നപ്ര വയലാർ സമരം നടന്നത്
- ആലപ്പുഴ ജില്ലയിൽ നടന്ന സായുധ സമരമായും പുന്നപ്ര വയലാർ സമരം അറിയപ്പെടുന്നു.
- പുന്നപ്ര വയലാർ സമരം നടന്നത്: 1946 ഒക്ടോബർ 24 മുതൽ 27 വരെ
- വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്: സി.കെ കുമാരപ്പണിക്കർ
- പുന്നപ്ര വയലാർ സമരം പശ്ചാത്തലമാക്കി തലയോട് എന്ന കൃതി രചിച്ച വ്യക്തിയാണ് തകഴി
- പുന്നപ്ര വയലാർ സമരം പശ്ചാത്തലമാക്കി വയലാർ ഗർജ്ജിക്കുന്നു എന്ന കൃതി രചിച്ചത് പി ഭാസ്കരൻ
5. ആറു വർഷത്തിലൊരിക്കൽ മുറജപം നടക്കുന്ന ക്ഷേത്രം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം
- ആദ്യമായി മുറജപം നടത്തിയത്: 1750ലാണ്
- രാജ്യത്തിന്റെ അഭിവൃദ്ധിക്കും പ്രജകളുടെ ക്ഷേമത്തിനും വേണ്ടി നടത്തുന്ന ഒരു യാഗമാണ് മുറജപം
- 56 ദിവസങ്ങളിലായാണ് മുറജപം നടക്കുന്നത്
- തിരുവിതാംകൂറിന്റെ ആരാധനാ മൂർത്തിയാണ് ശ്രീപത്മനാഭസ്വാമി
- തിരുവിതാംകൂറിൽ തൃപ്പടിദാനം നടത്തിയ വർഷം: 1750
- തിരുവിതാംകൂറിൽ ആദ്യമായി തൃപ്പടിദാനം നടത്തിയത് ആരാണ്: മാർത്താണ്ഡവർമ്മ
- രണ്ടാമതായി തൃപ്പടിദാനം നടത്തിയത് ആരാണ്: ധർമ്മരാജ
6. 2020 ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കിയ സമിതിയുടെ ചെയർമാൻ ആരായിരുന്നു: ഡോ. കെ. കസ്തൂരിരംഗൻ
- ദേശീയ വിദ്യാഭ്യാസ നയം 2020 നിലവിൽ വന്നത്: 2020 ജൂലൈ 29
- ഇന്ത്യയിൽ നിലവിൽ വരുന്ന പാഠ്യപദ്ധതി: 5+3+3+4
7. കവിതിലകം എന്നറിയപ്പെട്ട നവോത്ഥാന നായകൻ: പണ്ഡിറ്റ് കറുപ്പൻ
- കേരളത്തിലെ എബ്രഹാം ലിങ്കൻ, കറുപ്പൻ മാസ്റ്റർ, സാഹിത്യ നിപുണൻ എന്നിങ്ങനെ അറിയപ്പെടുന്ന നവോത്ഥാന നായകൻ കൂടെയാണ് പണ്ഡിറ്റ് കറുപ്പൻ
- സാഹിത്യത്തിലൂടെ സാമുദായിക പരിഷ്കരണം നടത്തിയ കേരളത്തിലെ ആദ്യത്തെ നവോത്ഥാന നായകൻ
- അരയ വംശോദാരണി മഹാസഭ, വാല സമുദായ പരിഷ്കരണി സഭ, അരയ സേവനി സഭ എന്ന പ്രസ്ഥാനങ്ങൾ സ്ഥാപിച്ചത് പണ്ഡിറ്റ് കറുപ്പൻ ആണ്
- ചട്ടമ്പിസ്വാമികളുടെ വേർപാടിൽ ദുഃഖിച്ചു കൊണ്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതിയാണ് സമാധി സപ്താഹം
- ജാതിവ്യവസ്ഥയെ വിമർശിച്ചുകൊണ്ട് രചിക്കപ്പെട്ട കേരളചരിത്രത്തിലെ ആദ്യ കൃതിയാണ് ജാതിക്കുമ്മി (പണ്ഡിറ്റ് കറുപ്പൻ)
8. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത് എപ്പോഴാണ്: 2020 ജനുവരി 10
- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം
- പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ട് പ്രമേയം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം ആണ് ഗോവ
- പൗരത്വ ഭേദഗതി ബിൽ 2019 അവതരിപ്പിച്ചത്: അമിത് ഷാ
9. കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്ന ഭരണഘടന ഭേദഗതി: അമ്പത്തി രണ്ടാം ഭരണഘടന ഭേദഗതി
- കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ: 102
- പഞ്ചായത്ത് രാജ് ആക്ട് എന്നറിയപ്പെടുന്ന ഭേദഗതി: 73ആം ഭരണഘടന ഭേദഗതി
- നഗരപാലിക നിയമം, മുൻസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്ന ഭേദഗതി: 74ആം ഭരണഘടന ഭേദഗതി
സ്പെഷ്യൽ ടോപ്പിക്ക് ചോദ്യങ്ങൾ
- തിരുവാർപ്പ് ഉഷ എന്നറിയപ്പെടുന്നത് എന്താണ്: തിരുവാർപ്പിലെ പായസ നിവേദ്യം
- അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന വഴിപാട്: പാൽപ്പായസം
- ഞെരളത്ത് രാമ പൊതുവാൾ ആരായിരുന്നു: സോപാന ഗായകൻ
- "വാജിവാഹനൻ അയ്യപ്പൻ" ഇതിലെ വാജി എന്ന പദം അർത്ഥമാക്കുന്നത് എന്താണ്: കുതിര
- മഹാക്ഷേത്രങ്ങളിൽ ദിവസവും പതിവുള്ള പൂജകൾ എത്ര എണ്ണം ആണ്: 5
- ദേവവിഗ്രഹവും പീഠവും തമ്മിൽ യോജിപ്പിക്കുന്ന വസ്തു: അഷ്ട ബന്ധം
- കലശപൂജയിങ്കൽ നടത്തേണ്ടതായ വാദ്യം: പഞ്ചവാദ്യം
- ചിറ്റമൃത്, പേരാൽമുട്ട്, എള്ള്, കറുക, പാല് , നെയ്യ്, പാൽപ്പായസം ഇവയെല്ലാം ചേർക്കുന്ന ഹോമത്തിന്റെ പേര് എന്താണ്: മൃത്യുഞ്ജയ ഹോമം
- രാമായണത്തിലെ ഏറ്റവും മഹത്തായ ഉപദേശം ആരുടേതാണ്: സുമിത്ര
- പടത്തിപ്പഴം ഇഷ്ടനിവേദ്യമായ ദേവൻ: ശ്രീവല്ലഭൻ