Kerala Geography Quick Revision | കേരള ഭൂമി ശാസ്ത്രം - പ്രധാനപ്പെട്ട ഭാഗത്തിലൂടെയുള്ള Quick Revision
Nidheesh C V
Friday, June 10, 2022
1. കേരള നദികൾ - Confusing Facts
- കേരളത്തിലെ നദികളുടെ എണ്ണം: 44
- കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം: 41
- കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം: 3
- ഏറ്റവും കൂടുതൽ നദികൾ ഉള്ള കേരളത്തിലെ ജില്ല: കാസർകോട് (12)
- കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി: പെരിയാർ
- ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി: പെരിയാർ
- കേരളത്തിലെ രണ്ടാമത്തെ വലിയ നദി: ഭാരതപ്പുഴ
- ആദ്യ ഉരുക്ക് തടയണ നിർമ്മിക്കുന്ന കേരളത്തിലെ നദി: ഭാരതപ്പുഴ
- 2019ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും മലിനീകരണ നിരക്ക് കൂടിയ നദി: പെരിയാർ
- കേരളത്തിൽ ഏറ്റവും മലിനീകരണ നിരക്ക് കുറഞ്ഞ നദി: കുന്തിപ്പുഴ
- ജല മലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ ലഹള: ചാലിയാർ ലഹള
- കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി: നെയ്യാർ
- ഏറ്റവും കൂടുതൽ ജില്ലകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ നദി: മൂവാറ്റുപുഴയാർ (121km)
- കിഴക്കോട്ടൊഴുകുന്ന നദികളിൽ കേരളത്തിലെ ഏറ്റവും വലിയ നദി: കബനി
- കിഴക്കോട്ടൊഴുകുന്ന നദികളിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി: പാമ്പാർ
2. അപരനാമങ്ങൾ
- ആലുവാപുഴ: പെരിയാർ
- പേരാർ: ഭാരതപ്പുഴ
- നിള: ഭാരതപ്പുഴ
- പൊന്നാനിപ്പുഴ: ഭാരതപ്പുഴ
- കരിമ്പുഴ: കടലുണ്ടിപ്പുഴ
- മൂരാട് നദി: കുറ്റ്യാടിപ്പുഴ
- ബേപ്പൂർ പുഴ: ചാലിയാർ
- പൊൻപുഴ: ചാലിയാർ
- പയസ്വിനി പുഴ: ചന്ദ്രഗിരിപ്പുഴ
- പെരുമ്പുഴ: ചന്ദ്രഗിരിപ്പുഴ
- തേജസ്വിനി: കാര്യങ്കോട് പുഴ
- മാഹി പുഴ: മയ്യഴിപ്പുഴ
- കപില: കബനി
- തലയാർ: പാമ്പാർ
- കേരളത്തിലെ നൈൽ: ഭാരതപ്പുഴ
- ദക്ഷിണ ഭാഗീരഥി: പമ്പ
- ബാരിസ് എന്നറിയപ്പെടുന്ന നദി: പമ്പ
- കേരളത്തിന്റെ ജീവരേഖ: പെരിയാർ
- കേരളത്തിലെ മഞ്ഞ നദി: കുറ്റ്യാടിപ്പുഴ
3. കേരളത്തിലെ ജലാശയങ്ങളിൽ നടക്കുന്ന വള്ളംകളികൾ
- നെഹ്റു ട്രോഫി: പുന്നമടക്കായൽ
- ആറന്മുള വള്ളംകളി: പമ്പ
- ചമ്പക്കുളം മൂലം വള്ളംകളി: പമ്പ
- രാജീവ് ഗാന്ധി ട്രോഫി: പമ്പ
- ശ്രീനാരായണഗുരു ജയന്തി വള്ളംകളി: കുമരകം
- ഉത്രാടം തിരുനാൾ (നീരേറ്റുപുറം വള്ളംകളി): പമ്പ
- മദർ തെരേസ വള്ളംകളി: അച്ചൻകോവിലാർ
- പായിപ്പാട്ട് വള്ളംകളി: പായ്പ്പാട്ട് കായൽ
- അയ്യങ്കാളി ട്രോഫി: വെള്ളായണി കായൽ
- ശ്രീനാരായണ ട്രോഫി വള്ളംകളി: കന്നേറ്റി കായൽ
4. കേരളത്തിലെ കായലുകൾ - പ്രധാനപ്പെട്ട പോയന്റുകൾ
- കേരളത്തിലെ മനുഷ്യനിർമ്മിത തടാകം: മാനാഞ്ചിറ തടാകം (കോഴിക്കോട്)
- ഹൃദയത്തിന്റെ ആകൃതിയിലുള്ള ഹൃദയസരസ്സ് സ്ഥിതിചെയ്യുന്നത്: മേപ്പാടി (വയനാട്)
- നീരാളിയുടെ ആകൃതിയിലുള്ള കായൽ: അഷ്ടമുടിക്കായൽ
- പനയുടെ ആകൃതിയിൽ ഉള്ളകായൽ: അഷ്ടമുടിക്കായൽ
- F ആകൃതിയിലുള്ള കായൽ: ശാസ്താംകോട്ട തടാകം
- ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള: പൂക്കോട് തടാകം
5. കേരളത്തിലെ ശുദ്ധജല തടാകങ്ങൾ
- ശാസ്താംകോട്ട കായൽ: കൊല്ലം
- വെള്ളായണി കായൽ: തിരുവനന്തപുരം
- പൂക്കോട് തടാകം: വയനാട്
- മുരിയാട് തടാകം: തൃശ്ശൂർ
- ഏനാമാക്കൽ: തൃശ്ശൂർ
- വാരാപ്പുഴ: എറണാകുളം
- മനകോടി: തൃശ്ശൂർ
6. പ്രധാനപ്പെട്ട പോയിന്റുകൾ
- കേരളത്തിലെ ആദ്യ സീപ്ലെയിൻ സർവീസ് ആരംഭിച്ചത്: അഷ്ടമുടി - പുന്നമടക്കായൽ
- കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം: അഷ്ടമുടിക്കായൽ
- കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ: ശാസ്താംകോട്ട കായൽ
- സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിലുള്ള ശുദ്ധജല തടാകം: പൂക്കോട് തടാകം
- കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം: പൂക്കോട് തടാകം
- കേരളത്തിലെ ഏറ്റവും തെക്കുള്ള കായൽ: വെള്ളായണി കായൽ
- കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം: വെള്ളായണി കായൽ
- കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ കായൽ: ഉപ്പള കായൽ
- ഇന്ത്യയിൽ തടാകത്തിൽ സ്ഥിതി ചെയ്യുന്ന തുറമുഖം: കൊച്ചി തുറമുഖം
7. ദ്വീപുകൾ, വെള്ളച്ചാട്ടങ്ങൾ
- കേരളത്തിലെ ആദ്യത്തെ കൃത്രിമ ദ്വീപ്: വെല്ലിങ്ടൺ ദ്വീപ്
- കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്: എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപ്
- കേരളത്തിലെ ഏറ്റവും വലിയ നദിജന്യദ്വീപ്: കുറുവ ദ്വീപ് (വയനാട്)
- കൊച്ചി തുറമുഖത്തിന് ആഴം കൂട്ടാനായി എടുത്ത മണ്ണ് നിക്ഷേപിച്ച ഉണ്ടായ ദ്വീപ്: വെല്ലിങ്ടൺ ദ്വീപ്
8. കേരളത്തിലെ കാലാവസ്ഥ, വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, പക്ഷി സങ്കേതങ്ങൾ പ്രധാനപ്പെട്ട പോയിന്റുകൾ (Quick Revision)
കേരളത്തിലെ കാലാവസ്ഥകൾ
- തെക്കുപടിഞ്ഞാറൻ മൺസൂൺ
- വടക്കു കിഴക്കൻ മൺസൂൺ
- ശൈത്യകാലം (ഡിസംബർ - ഫെബ്രുവരി)
- വേനൽക്കാലം (മാർച്ച് - മെയ്)
- മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം: കേരളം
- കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം: ജനുവരി
- കേരളത്തിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് മാസം: ജനുവരി
- ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വതനിരയിക്ക് പറയുന്ന പേര്: പശ്ചിമഘട്ടം
- കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി: ആനമുടി
- ദക്ഷിണേന്ത്യയിലെ എവറസ്റ്റ്: ആനമുടി
- കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി: മീശപ്പുലിമല
- മീശപ്പുലിമല സ്ഥിതി ചെയ്യുന്ന ജില്ല: ഇടുക്കി
- പശ്ചിമഘട്ടത്തിലെ ഏറ്റവും തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന മലനിര: അഗസ്ത്യാർകൂടം (തിരുവനന്തപുരം)
- കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനം: ഉഷ്ണമേഖലാ നിത്യഹരിത വനം
- ഏറ്റവും കുറവ് കാണപ്പെടുന്ന വനം: ചോലവനങ്ങൾ
- ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം: 13
- കേരളത്തിൽ ആദ്യ റിസർവ് വനമേഖല: കോന്നി (പത്തനംതിട്ട)
- കേരളത്തിൽ വന വിസ്തൃതി കൂടിയ ഡിവിഷൻ: റാന്നി (പത്തനംതിട്ട)
- വന വിസ്തൃതി കുറഞ്ഞ ഡിവിഷൻ: ആറളം (കണ്ണൂർ)
- ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല: കണ്ണൂർ
- കേരള വന നിയമം നിലവിൽ വന്ന വർഷം: 1961
- കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം: 1998
- തിരുവിതാംകൂറിൽ വന നിയമം നിലവിൽ വന്നത്: 1887