Devasom LDC Special Topics | കേരള ദേവസ്വം LdC സ്പെഷ്യൽ ടോപ്പിക്ക് | കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ: 1

Devasom LDC 

Special Topics - കേരളത്തിലെ ക്ഷേത്രങ്ങൾ



1. കേരളത്തിലെ പ്രസിദ്ധമായ ശിവരാത്രി ആഘോഷം നടക്കുന്ന ക്ഷേത്രം: ആലുവ ശിവക്ഷേത്രം (എറണാകുളം)

  • ആലുവ ശിവക്ഷേത്രം പെരിയാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു


2. തൃക്കാർത്തിക ആഘോഷിക്കപ്പെടുന്ന ക്ഷേത്രങ്ങൾ: ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം , കിടങ്ങൂർ ക്ഷേത്രം, കുമാരനെല്ലൂർ ക്ഷേത്രം

  • തൃക്കാർത്തിക ആഘോഷിക്കുന്ന മാസം: വൃശ്ചികം
  • വിളക്ക് വെപ്പാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങ്

3. ക്ഷേത്രപ്രവേശനവിളംബരത്തിനു മുമ്പ് എല്ലാ ജാതി മതക്കാർക്കും പ്രവേശനം ഉണ്ടായിരുന്ന കേരളത്തിലെ ക്ഷേത്രം: ഓച്ചിറ പരബ്രഹ്മക്ഷേത്രം

  • ഓച്ചിറ പരബ്രഹ്മ ക്ഷേത്രം സ്ഥിതിചെയ്യുന്നത്: കൊല്ലം
  • വിഗ്രഹവും ശ്രീകോവിലും ഇല്ലാത്ത ക്ഷേത്രമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം
  • ഓച്ചിറ ക്ഷേത്രവുമായി ബന്ധപ്പെട്ട  പന്തിരുകുലത്തിലെ കഥാപാത്രമാണ് അകവൂർ ചാത്തൻ
  • പന്ത്രണ്ട് വിളക്ക് എന്ന പ്രസിദ്ധമായ ആഘോഷം നടക്കുന്ന ക്ഷേത്രമാണിത്


4. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം: ആറ്റുകാൽ ദേവി ക്ഷേത്രം

  • ആറ്റുകാൽ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്: തിരുവനന്തപുരം
  • ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ചടങ്ങ്: ആറ്റുകാൽ പൊങ്കാല
  • കിള്ളിയാറിന്റെ തീരത്താണ് ആറ്റുകാൽ ദേവി ക്ഷേത്രം


5. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

  • അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ആലപ്പുഴ
  • അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വുമായി ബന്ധപ്പെട്ട വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളി
  • കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവ് സൂക്ഷിച്ചിരിക്കുന്നത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആണ്

6. ഏഴരപൊന്നാന എഴുന്നള്ളത്ത് നടക്കുന്ന ക്ഷേത്രം: ഏറ്റുമാനൂർ മഹാദേവക്ഷേത്രം (കോട്ടയം)

  • അഘോരമൂർത്തി എന്ന ചുവർചിത്രം കാണപ്പെടുന്ന ക്ഷേത്രം


7. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം എന്ന കൃതിയും ആയി ബന്ധപ്പെട്ടിരിക്കുന്ന ക്ഷേത്രം: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം (ആലപ്പുഴ )

  • കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
  • പായിപ്പാട്ട് വള്ളംകളി  ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട വള്ളംകളിയാണ്


8. ഒരു തീർത്ഥാടന കാലത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഇന്ത്യയിലെ ക്ഷേത്രം: ശബരിമല

  • ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്: 2000 മാർച്ച് 26
  • ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്: ശബരിമല മകരവിളക്ക്
  • ഇന്ത്യയിൽ ആദ്യമായി ടെലിമെഡിസിൻ സംവിധാനം ആരംഭിച്ച ക്ഷേത്രമാണ് ശബരിമല
  • ശബരിമലയും പരിസരവും മാലിന്യമുക്തമാക്കാൻ ഉള്ള സംസ്ഥാന സർക്കാർ പദ്ധതിയാണ് പുണ്യം പൂങ്കാവനം
  • ശബരിമലയിൽ ആരംഭിച്ച കുടിവെള്ളപദ്ധതി: ശബരി തീർത്ഥം
  • ശബരിമല സ്ഥിതി ചെയ്യുന്ന ജില്ല പത്തനംതിട്ട (റാന്നി താലൂക്ക്, പെരുനാട് പഞ്ചായത്ത്)


9. തിരുവിതാംകൂർ രാജാക്കന്മാരുടെ കുലദൈവം: പത്മനാഭസ്വാമി

  • പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നതു തിരുവനന്തപുരം
  • മഹാവിഷ്ണുവാണ് പത്മനാഭ ക്ഷേത്രത്തിലെ പ്രതിഷ്ഠ
  • മതിലകത്ത് താളിയോലകളും ആയി ബന്ധപ്പെട്ടിരിക്കുന്ന ക്ഷേത്രം
  • തൃപ്പടിദാനം മുറജപം ഭദ്രദീപം എന്നീ ചടങ്ങുകൾ ബന്ധപ്പെട്ടിരിക്കുന്നു ക്ഷേത്രം
  • പത്മനാഭസ്വാമി ക്ഷേത്രം ഇന്നു കാണുന്ന നിലയിൽ പുനരുദ്ധരിച്ചത് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
  • സുപ്രീം കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം: പത്മനാഭസ്വാമി ക്ഷേത്രം
  • ശ്രീപത്മനാഭ ടെമ്പിൾ എന്ന കൃതി രചിച്ചത്: അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി


10. ഇന്ത്യയിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം: തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം (കോട്ടയം)

  •   ഗ്രഹണ സമയത്ത് നട അടച്ചിടാത്ത കേരളത്തിലെ ഏക ക്ഷേത്രം: തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം

11. മകം തൊഴൽ ഏത് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്: ചോറ്റാനിക്കര ഭഗവതിക്ഷേത്രം  (എറണാകുളം)

  • ദേവിയുടെ മൂന്നു ഭാവങ്ങളിൽ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണുവും പ്രധാന പ്രതിഷ്ഠയാണ്


12. എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന കേരളത്തിലെ ഏക ക്ഷേത്രം: പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം (കണ്ണൂർ)


13. കേരളത്തിൽ വർഷത്തിൽ 12 ദിവസം മാത്രം നടതുറക്കുന്ന ക്ഷേത്രം: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം  (എറണാകുളം ആലുവ)

  • ക്ഷേത്രത്തിലെ ശ്രീ പാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവം ചരിത്രപ്രസിദ്ധമാണ്
  • ശിവനും പാർവതിയും ആണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ

 

14. തിരുപൂത്ത് എന്ന പ്രത്യേക ആഘോഷം നടക്കുന്ന ക്ഷേത്രം: ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം


15. പ്രശസ്തമായ ആനയൂട്ട് നടക്കുന്ന ക്ഷേത്രം: വടക്കുംനാഥ ക്ഷേത്രം  (തൃശ്ശൂർ)

16. പ്രശസ്തമായ ആനയടി പൂരം നടക്കുന്ന ക്ഷേത്രം: ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രം (കൊല്ലം)


17. ഉത്രാളിക്കാവ് പൂരം നടക്കുന്ന ജില്ല: കൊല്ലം


18. തൃശ്ശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ദൃശ്യവിസ്മയം ആയ നെന്മാറ വേല നടക്കുന്ന ക്ഷേത്രം: നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം (പാലക്കാട്)


19. ദക്ഷയാഗവുമായി ബന്ധപ്പെട്ട കേരളത്തിലെ ഏകക്ഷേത്രം: കൊട്ടിയൂർ മഹാദേവ ക്ഷേത്രം

  • കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം
  • ശിവനും പാർവതിയും ഈ ക്ഷേത്രത്തിലെ  പ്രധാന പ്രതിഷ്ഠ
  • ഇടവമാസത്തിലെ ചോതിനക്ഷത്രത്തിൽ നെയ്യാട്ട് ത്തോടുകൂടി ആരംഭിച്ച് 28 ദിവസം കഴിഞ്ഞ്തിരു കലശാത്തോടെ അതോടെ അവസാനിക്കുന്ന ഉത്സവം
  • ക്ഷേത്രത്തിലെ രണ്ട് പ്രധാന ആഘോഷമാണ്: നെയ്യാട്ടം, ഇളനീരാട്ടം


20. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം: തിരുവല്ലം (തിരുവനന്തപുരം)

Post a Comment

0 Comments