1. കോവിഡ് 19 ആയി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ: ആരോഗ്യ സേതു
- ഇലക്ട്രോണിക്സ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ഇന്ത്യ ഗവൺമെന്റ് മൊബൈൽ ആപ്ലിക്കേഷൻ ആണ്: ആരോഗ്യ സേതു
- 2020 ഏപ്രിൽ 2ന് കേന്ദ്ര ഗവൺമെന്റ് ആരോഗ്യ സേതു ആപ്പ് അപ്ലിക്കേഷൻ ആരംഭിച്ചു
- ലോകത്തിൽ ഏറ്റവും വേഗത്തിൽ 50 മില്യൺ ഡൗൺലോഡ് പൂർത്തിയാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ എന്ന റെക്കോർഡും ആരോഗ്യ സേതു എന്ന ആപ്ലിക്കേഷൻ സ്വന്തമാക്കി
- കൊറോണ കവച് എന്ന ആപ്ലിക്കേഷന്റെ പരിഷ്കരണ പതിപ്പാണ് ആരോഗ്യ സേതു
- Cowin - (കോവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക്) കോവിഡ് 19 വാക്സിനേഷൻ രജിസ്റ്റർ ചെയ്യാനുള്ള സർക്കാർ വെബ് പോർട്ടൽ
2. കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം: തൃശ്ശൂർ
- കേരള ആരോഗ്യ സർവ്വകലാശാല സ്ഥാപിതമായത്: 2010
- ചാൻസിലർ: ആരിഫ് മുഹമ്മദ് ഖാൻ (കേരള ഗവർണർ)
- വൈസ് ചാൻസിലർ: പ്രൊഫ ഡോ. മോഹനൻ കുന്നുമ്മൽ
- പ്രോ വൈസ് ചാൻസിലർ: സി പി വിജയൻ
- ശ്രീമതി വീണ ജോർജ് (കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി): പ്രോ ചാൻസിലർ
3. അർജുന അവാർഡ് നേടിയ അങ്കിത റെയ്നയുടെ കായിക ഇനം: ടെന്നീസ്
- ഇന്ത്യയിലെ മികച്ച കായിക താരങ്ങൾക്ക് നൽകുന്ന പുരസ്കാരം: അർജുന അവാർഡ്
- അർജുന അവാർഡ് നൽകി തുടങ്ങിയവർഷം: 1961
- 2021 അർജുന അവാർഡ് ലഭിച്ച കായിക താരങ്ങളുടെ എണ്ണം: 35
- അർപീന്ദർ സിംഗ് (അത്‌ലറ്റിക്സ്)
- സിമ്രൻജിത് കൗർ (ബോക്സിംഗ്)
- ശിഖർ ധവാൻ (ക്രിക്കറ്റ്)
- ഭവാനി ദേവി ചദലവട ആനന്ദ സുന്ദരരാമൻ (ഫെൻസിങ്)
- മോണിക്ക (ഹോക്കി)
- വന്ദന കതാരിയ (ഹോക്കി)
- സന്ദീപ് നർവാൾ (കബഡി)
- ഹിമാനി ഉത്തം പരബ് (മല്ലഖംബ്)
- അഭിഷേക് വർമ്മ (ഷൂട്ടിംഗ്)
- അങ്കിത റെയ്ന (ടെന്നീസ്)
- ദീപക് പുനിയ (ഗുസ്തി)
- ദിൽപ്രീത് സിംഗ് (ഹോക്കി)
- ഹർമൻ പ്രീത് സിംഗ് (ഹോക്കി)
- രൂപീന്ദർ പാൽ സിംഗ് (ഹോക്കി)
- സുരേന്ദർ കുമാർ (ഹോക്കി)
- അമിത് രോഹിദാസ് (ഹോക്കി)
- ബീരേന്ദ്ര ലക്ര (ഹോക്കി)
- സുമിത് (ഹോക്കി)
- നീലകണ്ഠ ശർമ്മ (ഹോക്കി)
- ഹാർദിക് സിംഗ് (ഹോക്കി)
- വിവേക് സാഗർ പ്രസാദ് (ഹോക്കി)
- ഗുർജന്ത് സിംഗ് (ഹോക്കി)
- മന്ദീപ് സിംഗ് (ഹോക്കി)
- ഷംഷേർ സിംഗ് (ഹോക്കി)
- ലളിത് കുമാർ ഉപാധ്യായ (ഹോക്കി)
- വരുൺ കുമാർ (ഹോക്കി)
- സിമ്രൻജീത് സിംഗ് (ഹോക്കി)
- യോഗേഷ് കത്തുനിയ (പാരാ അത്‌ലറ്റിക്സ്)
- നിഷാദ് കുമാർ (പാരാ അത്‌ലറ്റിക്സ്)
- പ്രവീൺ കുമാർ (പാരാ അത്‌ലറ്റിക്‌സ്)
- സുഹാഷ് യതിരാജ് (പാരാ ബാഡ്മിന്റൺ)
- സിംഗ്‌രാജ് അദാന (പാരാ ഷൂട്ടിംഗ്)
- ഭവിന പട്ടേൽ (പാരാ ടേബിൾ ടെന്നീസ്)
- ഹർവീന്ദർ സിംഗ് ( അമ്പെയ്ത്ത്)
- ശരദ് കുമാർ (പാരാ അത്‌ലറ്റിക്‌സ്)
4. കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ: ദാരിദ്ര്യ നിർമ്മാർജ്ജനം, വനിതാ ശാക്തീകരണം
- കുടുംബശ്രീ പദ്ധതി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്പേയ് 1998 മെയ് 17ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
- 1999 ഏപ്രിൽ 1ന് കുടുംബശ്രീ: സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ നിലവിൽ വന്നു
- പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പിൽ ആണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്
- ദാരിദ്ര ലഘൂകരണ ത്തിനുള്ള പദ്ധതികൾ, സ്വയംതൊഴിൽ, സംരംഭങ്ങൾ എന്നിവയോടെ തുടക്കം കുറിച്ചു
5. നിർദിഷ്ട സിൽവർ ലൈൻ പദ്ധതി ഉൾപ്പെടാത്ത ജില്ല: പത്തനം തിട്ട
- കേരളത്തിലെ തിരുവനന്തപുരത്തെയും കാസർകോഡിനെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നിർദിഷ്ട അതിവേഗ റെയിൽ പാത: സിൽവർ ലൈൻ
- 11 ജില്ലകളിലൂടെ പാത കടന്നുപോകുന്നു
- സിൽവർ ലൈൻ പദ്ധതി കടന്നുപോകാത്ത ജില്ലകളാണ്: പാലക്കാട്, വയനാട്, ഇടുക്കി
- എന്തുകൊണ്ട് കെ റെയിൽ എന്ന പുസ്തകം എഴുതിയത്: തോമസ് ഐസക്ക്
- സിൽവർ ലൈൻ നീളം: 529.45 KM
- കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ: വി. അജിത് കുമാർ
6. മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം: മലയാളം മിഷൻ
- എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്നതാണ് മലയാളി മിഷന്റെ മുദ്രാവാക്യം
- 2009 ജനുവരി 19ന് മലയാളം മിഷൻ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കി
- 2009 ഒക്ടോബർ 22 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു
- മലയാളം മിഷൻ ഔദ്യോഗിക ഭരണസമിതി ഡയറക്ടർ: മുരുകൻ കാട്ടാക്കട
- മലയാളം മിഷൻ അധ്യക്ഷൻ: മുഖ്യമന്ത്രി പിണറായി വിജയൻ
- മലയാളം മിഷൻ ഉപാധ്യക്ഷൻ: സജി ചെറിയാൻ (ബഹു സാംസ്കാരിക കാര്യവകുപ്പ് മന്ത്രി)
7. ISRO ഇപ്പോഴത്തെ ചെയർമാൻ: എസ് സോമനാഥ്
- ആലപ്പുഴ തുറവൂർ സ്വദേശി
- എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാൻ ആയതിനു ശേഷം എത്തിയ ആദ്യ ദൗത്യം: EOS-04 (2022 ഫെബ്രുവരി 14 ന് വിക്ഷേപിച്ചു)
- നാവികസേനയുടെ ഇരുപത്തിയഞ്ചാമത്തെ തലവനായി ചുമതലയേറ്റ മലയാളി: ആർ ഹരികുമാർ
- തിരുവനന്തപുരം സ്വദേശിയാണ്
- ഇന്ത്യൻ നാവിക സേനയുടെ മേധാവിയായി സ്ഥാനമേൽക്കുന്ന ആദ്യ മലയാളി: ആർ ഹരികുമാർ
8. മീശ എന്ന നോവൽ രചിച്ചത്: എസ്. ഹരീഷ്
- 1950 കൾക്ക് മുൻപുള്ള കേരളീയ ജാതിയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന കൃതിയാണ് മീശ എന്ന നോവൽ
- കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2019ലെ പുരസ്കാരം മീശ എന്ന നോവലിന് ലഭിച്ചു
- 2020ലെ മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്: ഉണ്ണി ആർ (വാങ്ക്)
- മികച്ച നോവൽ: അടിയാള പ്രേതം (പിഎഫ് മാത്യുസ്)
- മികച്ച കവിത: താജ്മഹൽ (ഒ. പി സുരേഷ്)
- മുതിർന്ന എഴുത്തുകാരനായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു
9. കെ ഫോൺ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്: എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക
- കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക്)
- എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം: കേരളം
- കെ ഫോൺ ഒന്നാംഘട്ട ഉദ്ഘാടനം: 2021 ഫെബ്രുവരി 15
10. സംസ്ഥാനത്തെ 8നും 18നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ നടപ്പിലാക്കുന്ന പദ്ധതി: സ്പ്ലാഷ്
- സ്കൂൾ വിദ്യാർഥികളെ നീന്തൽ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കുന്ന കായികവകുപ്പ് പദ്ധതി: സ്പ്ലാഷ്
- വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനൊപ്പം മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി: സഹിതം
- കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യ മെച്ചപ്പെടുത്തി ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതി: ജീവനി
- HIV ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നൽകുന്നതായി സർക്കാർ നടപ്പിലാക്കിയ പദ്ധതി: സ്നേഹപൂർവ്വം പദ്ധതി