1. ഡോ. സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത് എപ്പോഴാണ്:
- 1946 ഡിസംബർ 9
- 1945 മാർച്ച് 2
- 1946 ഡിസംബർ 9
- 1947 ആഗസ്റ്റ് 15
Ans: 1946 ഡിസംബർ 9
- ഭരണഘടന നിർമ്മാണ സഭയിലെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ: ഡോ. സച്ചിദാനന്ദ സിൻഹ
- ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ: ഡോ. സച്ചിദാനന്ദ സിൻഹ (1946ഡിസംബർ 9)
- ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ: ഡോ. രാജേന്ദ്ര പ്രസാദ് (1946ഡിസംബർ 11)
- ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചത്: 1946ഡിസംബർ 6
- ഭരണഘടന നിർമാണ സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത്: 1946 ഡിസംബർ 23
2. വിദ്യാഭ്യാസ അവകാശ നിയമവും ആയി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതൊക്കെയാണ്?
- ഭരണഘടനയുടെ അനുഛേദം 21(A) യിലാണ് വിദ്യാഭ്യാസം ഉൾപ്പെടുത്തിയിട്ടുള്ളത്
- 6മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയി മാറി
- എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്
- വിദ്യാഭ്യാസ അവകാശ നിയമം 2009 ആഗസ്റ്റ് 4ന് നിലവിൽ വന്നു
Ans: പ്രസ്താവനകൾ 1,2,3 എന്നിവ ശരിയാണ്
- 2002ലെ 86 ആം ഭരണഘടനാ ഭേദഗതി പ്രകാരം വിദ്യാഭ്യാസം മൗലിക അവകാശമായി മാറി
- വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act - RTE Act) - രാജ്യസഭ പാസാക്കിയത്: 2009 ജൂലൈ 20
- ലോകസഭ പാസാക്കിയത്: 2009 ആഗസ്റ്റ് 4
- വിദ്യാഭ്യാസ അവകാശ നിയമം അവകാശ നിയമം നിലവിൽ: 2010 ഏപ്രിൽ 1
- ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ ഇന്ത്യ ഗവണ്മെന്റ് ഉറപ്പാക്കുന്നു
- പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ സൗജന്യ വിദ്യാഭ്യാസം നല്കുന്നത് എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ്
- പുതിയ വിദ്യാഭ്യാസ നയം നിലവിൽ വന്നത്: 2020 ജൂലൈ 29
- പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയ സമിതിയുടെ ചെയർമാൻ: ഡോ. കെ.കസ്തൂരിരംഗൻ
3. സ്ത്രീ വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയായ വുകുകയും ചെയ്ത 17 കാരി: മലാല യൂസഫ് സായി
- നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല
4. ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിങ്കലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ്: ആന്ധ്ര പ്രദേശ്
5. മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 A) കൂട്ടിച്ചേർത്ത ഭേദഗതി:
- 42 ആം ഭരണഘടന ഭേദഗതി
- 86 ആം ഭരണഘടന ഭേദഗതി
- 44ആം ഭരണഘടന ഭേദഗതി
- 104ആം ഭരണഘടന ഭേദഗതി
Ans: 42 ആം ഭരണഘടന ഭേദഗതി
- ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ ഭേദഗതി: 42ആം ഭരണഘടന ഭേദഗതി
- ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം പാർലമെന്ന്റിന് നൽകുകയും നമുക്ക് കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയ ഭേദഗതി: 42 ആം ഭരണഘടന ഭേദഗതി
- 42 ആം ഭരണഘടന ഭേദഗതി സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി
- അടിയന്തരാവസ്ഥ സമയത്ത് ആർട്ടിക്കിൾ 20,21 എന്നിവർ എന്ത് ചെയ്യാൻ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടന ഭേദഗതി: നാൽപത്തിനാലാം ഭരണഘടന ഭേദഗതി
- ക്യാബിനറ്റ് എന്ന പദം ആർട്ടിക്കിൾ 352ൽ കൂട്ടിച്ചേർത്ത ഭേദഗതി: നാൽപത്തിനാലാം ഭേദഗതി
- ലോകസഭയിലും സംസ്ഥാന അസംബ്ലികളിലും പട്ടികജാതി പട്ടികവർഗ്ഗ സംവരണം2030 വരെ ആക്കി ദീർഘിപ്പിച്ച ഭേദഗതി: 104 ആം ഭേദഗതി
- ലോകസഭയിലും സംസ്ഥാന അസംബ്ലികളിലും നിലവിലുണ്ടായിരുന്ന ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കിയ ഭരണഘടന ഭേദഗതി: നൂറ്റിനാലാം ഭരണഘടന ഭേദഗതി
- 104 ആം ഭരണഘടന ഭേദഗതി പ്രകാരം 2010ജനുവരി 25 മുതൽ ലോകസഭയിലും സംസ്ഥാന സമിതികളിലും നിലവിലുണ്ടായിരുന്ന ആംഗ്ലോ-ഇന്ത്യൻ സംവരണം അവസാനിച്ചു
- 104ആം ഭരണഘടന ഭേദഗതി പ്രകാരം ഭേദഗതി ചെയ്യപ്പെട്ട ഭരണഘടന വകുപ്പ്: ആർട്ടിക്കിൾ 334
- നൂറ്റിനാലാം ഭരണഘടന ഭേദഗതി രാജ്യസഭ പാസാക്കിയത്: 2019 ഡിസംബർ 12
- നൂറ്റിനാലാം ഭരണഘടന ഭേദഗതി രാഷ്ട്രപതി ഒപ്പുവെച്ച തീയതി: 2020 ജനുവരി 21
6. താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്:
- കണിക്കൊന്ന
- തെങ്ങ്
- അരയാൽ
- ഇലഞ്ഞി
Ans: അരയാൽ
7. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏതു കൃതിയിൽ നിന്നാണ് എടുത്തത്:
- ആനന്ദമഠം
- ദുർഗ്ഗേശനന്ദിനി
- കപാല കുണ്ഡലം
- വിഷവൃക്ഷം
Ans: ആനന്ദമഠം
- ബംഗാളി ഭാഷയിലെ ലക്ഷണമൊത്ത ആദ്യനോവലും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദി നോവലും ആണ്: ദുർഗ്ഗേശനന്ദിനി
- കപാല കുണ്ഡല: ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച പ്രണയം നോവൽ ആണ്
- വിഷ വൃക്ഷ: ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച മറ്റൊരു കൃതിയാണ്
- ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവലാണ്: ആനന്ദമഠം
- വന്ദേമാതരം എന്ന ഗാനം എടുത്തിരിക്കുന്നത്: ആനന്ദമഠം
8. മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ഭരണഘടന വ്യവസ്ഥ:
- മതസ്വാതന്ത്ര്യം
- അവസര സമത്വം
- അയിത്ത നിർമാർജനം
- അഭിപ്രായ സ്വാതന്ത്ര്യം
Ans: അയിത്ത നിർമാർജനം
- സർക്കാർ ഉദ്യോഗങ്ങൾ അവസരസമത്വം ഉറപ്പുനൽകുന്ന ഭരണഘടന അനുച്ഛേദം: ആർട്ടിക്കിൾ 16
- മതസ്വാതന്ത്ര്യത്തിനുള്ള അവകാശം: ആർട്ടിക്കിൾ 25 മുതൽ 28വരെ പ്രതിപാദിക്കുന്നു
- സ്വാതന്ത്ര്യത്തിനുള്ള അവകാശം ആർട്ടിക്കിൾ 19-22വരെ പ്രതിപാദിക്കുന്നു
- അയിത്താചാരം വുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്ന നിയമം: സിവിൽ അവകാശ സംരക്ഷണ നിയമം (1955)
9. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയി നിയമിക്കപ്പെട്ട ആദ്യ മലയാളി:
- ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
- രംഗനാഥ് മിശ്ര
- ഫാത്തിമ ബീവി
- എച്ച് എൽ ദത്തു
Ans: ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
- ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിരുന്നത്: ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
- ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി: ജസ്റ്റിസ് ഫാത്തിമ ബീവി
- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകുന്ന ആദ്യ വ്യക്തി: ജസ്റ്റിസ് അരുൺ കുമാർ മിശ്ര
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ: രംഗനാഥമിശ്ര
- കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്: കേന്ദ്രസർക്കാരിനും അതത് സംസ്ഥാന സർക്കാറിനും
10. ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം:
- 2002
- 2005
- 2011
- 1999
Ans: 2005
- വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്: 2005 ജൂൺ 15
- വിവരാവകാശ നിയമം നിലവിൽ വന്നത്: 2005 ഒക്ടോബർ 12
- ആദ്യം മുഖ്യ വിവരാവകാശ കമ്മീഷൻ: വജാഹത്ത് ഹബീബുള്ള
- വിവരാവകാശ കമ്മീഷൻ മുഖ്യ കമ്മീഷണറെയും മറ്റ് അംഗങ്ങളിളെ നിയമിക്കുന്നതും നീക്കം ചെയ്യുന്നത്: രാഷ്ട്രപതി
- നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷൻ: യശ്വർധൻ കുമാർ സിൻഹ
- കേന്ദ്ര മുഖ്യ കമ്മീഷണറും അംഗങ്ങളും രാജ സമർപ്പിക്കുന്നത്: രാഷ്ട്രപതി
- ദേശീയ വിവരാവകാശ കമ്മീഷൻ മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെ അംഗസംഖ്യ: 11
- സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്: 2005 ഡിസംബർ 19
- സംസ്ഥാന വിവരാവകാശ മുഖ്യ കമ്മീഷണറെയും മറ്റ് അംഗങ്ങളെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതും: ഗവർണർ
- സംസ്ഥാനത്തെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ: പാലോട്ട് മോഹൻദാസ്
- സംസ്ഥാന വിവരവകാശ മുഖ്യ കമ്മീഷണറും അംഗങ്ങളും രാജി സമർപ്പിക്കുന്നത്: ഗവർണർ
- സംസ്ഥാന വിവരാവകാശ മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെ അംഗസംഖ്യ: 11
- നിലവിൽ വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി: മൂന്നുവർഷം
- വിവരവകാശ ഭേദഗതി 2019 പ്രകാരം കേന്ദ്ര - സംസ്ഥാന വിവരാവകാശ കമ്മീഷൻ കാലാവധിയും ശമ്പളവും നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരാണ്