10th Prelims: ആദ്യഘട്ടത്തിൽ നിന്നുള്ള ജനറൽനോളജ് വിഭാഗത്തിലെ ചോദ്യങ്ങൾ അനുബന്ധ വിവരങ്ങൾ കാറ്റഗറിയായി തരം തിരിച്ചിട്ടുള്ളത്
Current Affair - കറണ്ട് അഫയർ വിഭാഗത്തിൽ നിന്ന് ചോദിച്ച ചോദ്യങ്ങൾ
1. ഒളിമ്പിക്സിൽ അത്‌ലറ്റിക്സ് വിഭാഗത്തിൽ ആദ്യമായി സ്വർണ മെഡൽ നേടിയ ഇന്ത്യൻ കായിക താരം:
- അഭിനവ് ബിന്ദ്ര
- കർണം മല്ലേശ്വരി
- സുശീൽ ശർമ
- നീരജ് ചോപ്ര
Ans:- നീരജ് ചോപ്ര
- ഒളിമ്പിക്സിൽ 2008ഇൽ അഭിനവ് ബിന്ദ്ര ഷൂട്ടിംഗിൽ സ്വർണമെഡൽ നേടിയതിനുശേഷം ഇന്ത്യക്ക് വേണ്ടി വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര
- 2021ലെ ടോക്കിയോ ഒളിമ്പിക്സിൽ ആണ് നീരജ് ചോപ്ര അത്‌ലറ്റിക്സിൽ സ്വർണം നേടുന്നത്.
- ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആണ് കർണം മല്ലേശ്വരി (2000, സിഡ്‌നി)
2. ജമ്മുകാശ്മീർ പുനർസംഘടന നിയമം നിലവിൽ വന്നതെന്ന്:
- 2018
- 2019
- 2020
- 2021
Ans:- 2019
ജമ്മുകാശ്മീർ പുനർസംഘടന ബിൽ 2019
- 2019ഇലെ ആഭ്യന്തര മന്ത്രിയായ അമിത് ഷാ രാജ്യസഭയിൽ 2019 ആഗസ്റ്റ് 5 നാണ് ബിൽ അവതരിപ്പിച്ച് പാസാക്കിയത്
- രാജ്യസഭയിൽ 125 പേർ ഈ ബില്ലിനെ അനുകൂലിച്ചു. അതോടൊപ്പം കാശ്മീരിന്റെ പ്രത്യേക പദവി ആയ (ആർട്ടിക്കിൾ 370) എടുത്തുകളയണമെന്ന പ്രമയവും രാജ്യസഭ പാസാക്കി
- ജമ്മു കാശ്മീർ പുനർസംഘടന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്: 2019 ഓഗസ്റ്റ് 5
- ജമ്മുകാശ്മീർ പുനസംഘടന ബിൽ 2019 ലോകസഭയിൽ പിന്തുണച്ചവർ: 367
- രാഷ്ട്രപതി ഒപ്പ് വെച്ചത്: 2019 ഓഗസ്റ്റ് 6
- ജമ്മുകാശ്മീർ പുനസംഘടന ബില്ല് പ്രാബല്യത്തിൽ വന്നത്: 2019 ഒക്ടോബർ 31
- കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക് നിലവിൽ വന്നത്: 2019 ഒക്ടോബർ 31
ഇതിന്റെ കൂടെ തന്നെ പഠിക്കേണ്ട പ്രധാനപ്പെട്ട ഒരു ഏകീകരണ ബില്ലാണ്
ദാദ്ര & നാഗർ ഹവേലി & ദാമൻ& ദിയു ഏകീകരണ ബിൽ
- ദാദ്ര & നാഗർ ഹവേലി & ദാമൻ & ദിയു ഏകീകരണ ബിൽ ലോകസഭ പാസാക്കിയത്: 2019 നവംബർ 27
- രാജ്യസഭ പാസാക്കിയത്: 2019 ഡിസംബർ 3
- ഏകീകരണ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത്: 2019 ഡിസംബർ 9
- ദാദ്ര & നാഗർ ഹവേലി & ദാമൻ & ദിയു ഏകീകരിക്കപെട്ട് പുതിയ കേന്ദ്ര ഭരണ പ്രദേശമായത്: 2020 ജനുവരി 26
3. 2021 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരാണ്:
- ബെന്യാമിൻ
- പി. വത്സല
- എം മുകുന്ദൻ
- സക്കറിയ
Ans:- പി.വത്സല
- എഴുത്തച്ഛൻ പുരസ്കാരം 2020 ഇൽ നേടിയത്: സക്കറിയ
- 2019ഇൽ എഴുത്തച്ഛൻ പുരസ്കാരം നേടിയത്: ആനന്ദ്
- 2018 ഇൽ എഴുത്തച്ഛൻ പുരസ്കാരം നേടിയത്: എം മുകുന്ദൻ
- 2021 ലെ വയലാർ അവാർഡ് നേടിയത് (45th വയലാർ അവാർഡ്): ബെന്യാമിൻ (കൃതി - മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)
4. കേരളത്തിൽ 2021ഇൽ നിലവിൽ വന്ന നിയമസഭ സംസ്ഥാനത്തെ എത്രാമത്തെ മന്ത്രിസഭയാണ്: പതിനഞ്ചാമത്
പതിനഞ്ചാം കേരള നിയമസഭ
- മുഖ്യമന്ത്രി: പിണറായി വിജയൻ
- നിയമസഭ സ്പീക്കർ: എം.ബി രാജേഷ് (തൃത്താല മണ്ഡലം)
മന്ത്രിമാരും വകുപ്പുകളും Quick Points
- കെ.എൻ ബാലഗോപാൽ: ധനകാര്യം, ലോട്ടറി, സ്റ്റേറ്റ് ഇൻഷുറൻസ്
- എം.വി ഗോവിന്ദൻ: എക്സൈസ്, തദ്ദേശസ്വയംഭരണം
- റോഷി അഗസ്റ്റിൻ: ജലവിഭവം
- സജി ചെറിയാൻ: ഫിഷറീസ്, സാംസ്കാരികം
- വി.ശിവൻകുട്ടി: പൊതു വിദ്യാഭ്യാസം, തൊഴിൽ
- പി. പ്രസാദ്: കൃഷി, മണ്ണ് സംരക്ഷണം
- എ.കെ ശശീന്ദ്രൻ: വനം, വന്യജീവി സംരക്ഷണം
- ആർ. ബിന്ദു: ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി
- വീണ ജോർജ്: ആരോഗ്യം, കുടുംബക്ഷേമം, വനിതാ ശിശു ക്ഷേമം
- ചിഞ്ചു റാണി: മൃഗസംരക്ഷണം ക്ഷീര വികസനം
- അഹമ്മദ് ദേവർകോവിൽ: തുറമുഖം, മ്യൂസിയം
- വി.എൻ. വാസവൻ: സഹകരണം
- കെ. രാധാകൃഷ്ണൻ: ദേവസ്വം, പട്ടികജാതി, പട്ടിക വർഗം
- പി. രാജീവ്: വ്യവസായം, നിയമം
- ആന്റണി രാജു: ഗതാഗതം
- വി. അബ്ദുറഹ്മാൻ: കായികം
- കെ. രാജൻ: റവന്യൂ
- പി. എ.മുഹമ്മദ് റിയാസ്: പൊതുമരാമത്ത്, ടൂറിസം
- ജി.ആർ അനിൽ: ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി
- കെ. കൃഷ്ണൻകുട്ടി: വൈദ്യുതി, അനർട്ട്
- പതിനഞ്ചാമത് കേരള നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്: 2021 ഏപ്രിൽ 6
- കേരളത്തിലെ 15ആം നിയമസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ തീയതി: 2021 മെയ് 20
- പതിനഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്: കെ കെ ശൈലജ
- പതിനഞ്ചാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങളുടെ എണ്ണം: 11
- കേരളത്തിലെ 15ആം നിയമസഭയിലെ ആകെ മന്ത്രിമാരുടെ എണ്ണം: 20
- കേരള രാഷ്ട്രീയ ചരിത്രത്തിൽ തുടർച്ചയായി അധികാരത്തിൽ വന്ന ആദ്യ മുഖ്യമന്ത്രി: സി അച്യുതമേനോൻ
- കേരള രാഷ്ട്രീയ ചരിത്രത്തിൽ തുടർച്ചയായി അധികാരത്തിൽ വന്ന രണ്ടാമത്തെ മുഖ്യമന്ത്രി: പിണറായി വിജയൻ
5. 2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം:
- G SAT-11
- EOS-04
- EMISAT
- CMS-01
Ans:- EOS-04
- EOS-04: പിഎസ്എൽവിസി 52 എന്ന റോക്കറ്റ് ആണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്
- മലയാളിയായ എസ്.സോമനാഥ് ഐഎസ്ആർഒ ചെയർമാൻ ആയതിനുശേഷം ഉള്ള ആദ്യ ദൗത്യമാണിത്
- ജിസാറ്റ് 11 (GSAT-11): 2018 ഡിസംബറിലാണ് വിക്ഷേപിച്ചത്
- എമിസാറ്റ് (EMISAT ): 2019 ഏപ്രിൽ ഒന്നിനാണ് വിക്ഷേപിച്ചത്
- സിഎംഎസ് 01 (CMS -01): 2020 ഡിസംബർ 17
6. 2020 ലെ ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച സമിതിയുടെ ചെയർമാൻ: ഡോ. കെ.കസ്തൂരി രംഗൻ
ദേശീയ വിദ്യാഭ്യാസനയം 2020
- ദേശീയ വിദ്യാഭ്യാസ നയം 2020 നിലവിൽ വന്നത്: 2020 ജൂലൈ 29
- പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയ സമിതിയുടെ ചെയർമാൻ: ഡോ. കെ. കസ്തൂരി രംഗൻ
- കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പേര്: വിദ്യാഭ്യാസ മന്ത്രാലയം
- യു.ജി.സിക്ക് പകരം പുതിയ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ
- ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് നിർത്തലാക്കുന്ന കോഴ്സ് ആണ്: എം. ഫിൽ
- 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കിയ ഭാഷ: മാൻഡറിൻ
7. പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്ക് ആയി സൗജന്യ ചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി: താലോലം
- വൃക്കരോഗം, ഹീമോഫീലിയ, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾക്കുള്ള സൗജന്യ ധനസഹായ പദ്ധതിയാണ് താലോലം
- പതിനെട്ടു വയസ്സിൽ താഴെയുള്ള ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് നൽകുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ്: ഹൃദ്യം
- കേൾവി തകരാറുള്ള കുട്ടികളെ സഹായിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ്: കാതോരം
- ബധിരരായ കുട്ടികൾക്ക് കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ആണ്: ശ്രുതിതരംഗം
- സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ആയുർവേദ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ്: ബാലമുകുളം
8. 2021 ലെ ജെ. സി.ഡാനിയൽ പുരസ്കാരം നേടിയത്: പി. ജയചന്ദ്രൻ
- 2020 ഇലെ ജെ സി ഡാനിയൽ പുരസ്കാരം ആണ് 2021 ൽ പ്രഖ്യാപിച്ചത്
- ജെ സി ഡാനിയൽ പുരസ്കാരം 2019ഇൽ നേടിയത്: ഹരിഹരൻ
- ജെ സി ഡാനിയൽ പുരസ്കാരം 2018 നേടിയത്: ഷീല (ചലച്ചിത്രനടി)
9. കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ്: തിരുവനന്തപുരം
- തിരുവനന്തപുരം ജില്ലയിലെ (തോന്നയ്ക്കലിൽ) ആണ് അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
- 2020 ഒക്ടോബറിലാണ് ഇത് സ്ഥാപിതമായത്
- ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരള യൂണിറ്റ് സ്ഥിതി ചെയ്യുന്നത്: ആലപ്പുഴ
10. കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്ത്: നൂൽപ്പുഴ
- കേരളത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്താണ് വയനാട് ജില്ലയിലെ നൂൽപുഴ പഞ്ചായത്ത്
- കേരളത്തിൽ 18 വയസിന് മുകളിൽ സമ്പൂര്‍ണ ആദ്യ കോവി ഡ് ഡോസ് വാക്‌സിനേഷന്‍ കൈവരിച്ച ആദ്യ ജില്ലയായി വയനാട്