2021 ൽ വിവിധ പരീക്ഷകളിൽ ആയി ചോദിച്ച ജനറൽ നോളജ് വിഭാഗത്തിലെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും ഇനി വരാൻ പോകുന്ന പരീക്ഷകളിൽ കരുതിയിരിക്കേണ്ട ചോദ്യങ്ങളും
1. ചർച്ച് മിഷൻ സൊസൈറ്റി (CMS)യുടെ പ്രവർത്തനമേഖല എവിടെയാണ്:
മലബാർ
തിരുവിതാംകൂറും കൊച്ചിയും#
തിരുവിതാംകൂർ
കൊച്ചി
- ലണ്ടൻ മിഷൻ സൊസൈറ്റിയുടെ (LMS) പ്രവർത്തന മേഖല തിരുവിതാംകൂർ ആയിരുന്നു
- ലണ്ടൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയ തിരുവിതാംകൂർ ഭരണാധികാരി ആയിരുന്നു റാണി ഗൗരി പാർവ്വതി ബായി
- ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ (BEM)പ്രവർത്തന മേഖല: മലബാർ ആയിരുന്നു (Lgs main 2021)
- കോട്ടയം CMS പ്രസ്സ് സ്ഥാപിക്കുന്നതിന് അനുവാദം നൽകിയ തിരുവിതാംകൂർ ഭരണാധികാരി കൂടിയായിരുന്നു റാണി ഗൗരി പാർവതി ബായി
2. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഇന്ത്യയുടെ ഏത് കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു
വടക്ക് പടിഞ്ഞാറ് മൺസൂൺ
തെക്ക് പടിഞ്ഞാറ് മൺസൂൺ
ശൈത്യകാലം#
ഉഷ്ണകാലം
- ശൈത്യകാലത്ത് മെഡിറ്ററേനിയൻ കടലിൽ രൂപംകൊള്ളുന്ന ശക്തമായ ന്യൂനമർദ്ദം കിഴക്കോട്ടു നീങ്ങി ഇന്ത്യയിലെത്തുന്ന കാലാവസ്ഥ പ്രതിഭാസം: പശ്ചിമ അസ്വസ്ഥത
- റാബി വിളകൾക്കും ഗോതമ്പ് കൃഷിക്കും പ്രയോജനകരമായ മഴയ്ക്ക് കാരണമായത് ആണ് പശ്ചിമ അസ്വസ്ഥത
- പഞ്ചാബിൽ ശൈത്യകാലത്ത് മഴപെയ്യുന്നതിനുള്ള കാരണം പശ്ചിമ അസ്വസ്ഥതയാണ്
- പശ്ചിമ അസ്വസ്ഥതയെ ഇന്ത്യയിൽ എത്തിക്കുന്നത്: ജെറ്റ് പ്രവാഹം
3. ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശം: മൗലികവകാശം
- മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം: ഭാഗം - 3
- മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം: ആർട്ടിക്കിൾ 12 മുതൽ 35വരെ
- ഇന്ത്യയുടെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്: മൗലിക അവകാശങ്ങൾ
4. ബയോട്ടിൻ എന്നറിയപ്പെടുന്ന ജീവകം:
ജീവകം എ
ജീവകം സി
ജീവകം ബി7#
ജീവകം B3
5. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം:
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം#
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
ഭരണഘടനാപരമായ പ്രതിവിധികൾ ക്കുള്ള അവകാശം
സമത്വത്തിനുള്ള അവകാശം
- ആർട്ടിക്കിൾ 29: ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി യുള്ള മൗലിക അവകാശം ഉറപ്പു വരുത്തുന്ന ആർട്ടിക്കിൾ
- ആർട്ടിക്കിൾ 30: മത, ഭാഷ ന്യൂനപക്ഷങ്ങൾക്ക് ഇഷ്ടാനുസരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് അവകാശം നൽകുന്ന ആർട്ടിക്കിൾ
6. ഓക്സിജന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം: 1S^2 2S^2 2P^4
7. താഴെപ്പറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏതാണ്:
തരുണാസ്ഥി
നാരുകല
രക്തം
പേശികല#
8. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദിയെ വിളിക്കുന്ന പേര്:
സാങ്പോ
ദിഹാങ്
ജമുന#
സാദിയ
- അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത്: ദിഹാങ്
- ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത്: സാങ്പോ
- ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്ന സ്ഥലമാണ്: സാദിയ
9. താഴെപ്പറയുന്ന പ്രസ്താവനകളിൽ നിന്ന് രാജ്യസഭ യുമായി ബന്ധപ്പെട്ട പ്രസ്താവനകൾ കണ്ടെത്തുക:
- ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആണ് ഓരോ സംസ്ഥാനത്തിന്റെയും രാജ്യസഭയിലേക്ക് ഉള്ള പ്രതിനിധികളുടെ എണ്ണം നിശ്ചയിക്കപ്പെടുന്നത്
- രാജ്യസഭയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്ന അർദ്ധവൃത്താകൃതിയിൽ ആണ്
- ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ അധ്യക്ഷൻ ആയിരുന്നത് ഹമീദ് അൻസാരി ആണ്
- രാജ്യസഭയിലേക്ക് രാഷ്ട്രപതി കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ നാമനിർദ്ദേശം ചെയ്യുന്നു
A) 2, 3
B) 1, 2, 3
C) 2 ,4
D)1, 2, 3, 4#
- രാജ്യസഭയെ പ്രതിപാദിക്കുന്ന അനുഛേദം: ആർട്ടിക്കിൾ 80
- രാജ്യസഭ ആദ്യമായി സമ്മേളിച്ച വർഷം: 1952 മെയ് 13
- കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് രാജ്യസഭ എന്ന പേര് സ്വീകരിച്ച വർഷം: 1954 ആഗസ്റ്റ് 23
10. 5 ലക്ഷം മുതൽ പത്തു ലക്ഷം വരെയുള്ള ഉപഭോക്ത തർക്ക പരിഹാരത്തിനായി ഉപഭോക്താക്കൾ അടയ്ക്കേണ്ട ഫീസ് എത്രയാണ്:
300 രൂപ
400 രൂപ#
500രൂപ
1000രൂപ
- ഉപഭോക്ത സംരക്ഷണ നിയമം 2019
- 1986 ലെ ഉപഭോക്ത അവകാശ നിയമത്തിന് പകരമായി നിലവിൽ വന്ന പുതിയ നിയമമാണ് ഉപഭോക്ത സംരക്ഷണ നിയമം
- 2020 ജൂലൈ 20 ന് ഉപഭോക്ത സംരക്ഷണ നിയമം2019 നിലവിൽ വന്നു
- ഉപഭോക്ത സംരക്ഷണ നിയമം 2019 നിലവിൽ വരുമ്പോൾ കേന്ദ്ര ഉപഭോക്ത കാര്യമന്ത്രി: രാംവിലാസ് പാസ്വാൻ
11. ശരീര വേദന കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന ഔഷധ വിഭാഗം ഏതാണ്:
അന്നാൽജസിക്സ്#
ആന്റി സെപ്റ്റിക്സ്
ആന്റിബയോട്ടിക്സ്
ഡിസ്ഇൻഫെക്ടൻസ്
- സൂക്ഷ്മ രോഗകാരികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ്: ഡിസ്ഇൻഫെക്ടൻസ്
- ശരീരതാപനില കുറിക്കുവാൻ ഉപയോഗിക്കുന്ന ഔഷധമാണ്: ആന്റിപൈററ്റിക്സ്
- ശരീരത്തെ പുറത്തുള്ള രോഗകാരികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധമാണ്: ആന്റിസെപ്റ്റിക്സ്
- ശരീരത്തിനകത്തുള്ള സൂക്ഷ്മ രോഗകാരികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധമാണ്: ആന്റിബയോട്ടിക്
12. കർമ്മയോഗി എന്ന പത്രത്തിന്റെ സ്ഥാപകൻ ആരാണ്:
ബാലഗംഗാധരതിലക്
ജി സുബ്രഹ്മണ്യ അയ്യർ
ലാലാ ലജ്പത് റായി
അരവിന്ദഘോഷ്#
- ദി ഹിന്ദു എന്ന പത്രത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു ജി സുബ്രഹ്മണ്യ അയ്യർ (വീരരാഘവ ആചാരി, സുബ്ബറാവു പണ്ഡിറ്റ്)
- വന്ദേമാതരം എന്ന പത്രത്തിന്റെ സ്ഥാപകൻ ആണ്: ലാലാ ലജ്പത് റായി
- മറാത്ത, കേസരി എന്നീ പത്രങ്ങളുടെ സ്ഥാപകനായിരുന്നു: ബാലഗംഗാധരതിലക്
13. സവർണ്ണ ജാതിക്കാരെയും അവർണ്ണ ജാതിക്കാരെയും ഉൾപ്പെടുത്തി പന്തിഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്:
വൈകുണ്ഠസ്വാമികൾ
തൈക്കാട് അയ്യ#
സഹോദരൻ അയ്യപ്പൻ
വാഗ്ഭടാനന്ദൻ
- സമപന്തിഭോജനം നടത്തിയത്: വൈകുണ്ഠസ്വാമികൾ
- മിശ്രഭോജനം നടത്തിയത്: സഹോദരൻ അയ്യപ്പൻ
- പ്രീതി ഭോജനം നടത്തിയത്: വാഗ്ഭടാനന്ദൻ
14. മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന ഭരണഘടന ആർട്ടിക്കിൾ:
ആർട്ടിക്കിൾ 32#
ആർട്ടിക്കിൾ 33
ആർട്ടിക്കിൾ 14
ആർട്ടിക്കിൾ 25
- ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്കർ വിശേഷിപ്പിച്ച ആർട്ടിക്കിൾ ആണ്: ആർട്ടിക്കിൾ 32
- മൗലികാവകാശങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ ഭേദഗതി വരുത്താനുള്ള അധികാരം നൽകുന്ന ആർട്ടിക്കിൾ ആണ്: ആർട്ടിക്കിൾ 33
- നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് പ്രസ്താവിക്കുന്ന ഭരണഘടന അനുച്ഛേദം ആണ്: ആർട്ടിക്കിൾ 14
15. കണ്ടൽകാട് മുഴുവൻ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച ഇന്ത്യയിൽ ആദ്യ സംസ്ഥാനം ഏതാണ്:
മഹാരാഷ്ട്ര#
തമിഴ്നാട്
കർണാടക
പശ്ചിമബംഗാൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സംസ്ഥാനം: പശ്ചിമബംഗാൾ
- കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല: കണ്ണൂർ
16. ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി ഏതാണ്: സിന്ധു
17. താഴെപ്പറയുന്നരിൽ നിവർത്തനപ്രക്ഷോഭമായി ബന്ധമില്ലാത്ത വ്യക്തി ആരാണ്:
ടി എം വർഗീസ്
സി കേശവൻ
എം. വി ജോസഫ്
എ കെ ഗോപാലൻ#
18. ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഏതാണ്: ഡിറ്റർ ജന്റുകൾ
19. ശരാശരി ഊർജ്ജം കൂടുമ്പോൾ വസ്തുവിനെ താപനില ...……: കൂടുന്നു
20. ഡ്യൂട്ടീരിയം ഓക്സൈഡ് എന്നറിയപ്പെടുന്നത്: ഘന ജലം