10th Level Prelims 2022 Model Exam - SCERT - പദാർത്ഥത്തിലെ അടിസ്ഥാനഘടകങ്ങൾ - Class 8

1. ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്ന രാസപരമായ ഏറ്റവും ചെറിയ കണിക:

    a) ആറ്റം

    b) തന്മാത്ര

    c) സംയുക്തം 

    d) മൂലകം

Ans: ആറ്റം


2. ദ്രാവകങ്ങളിലൂടെ വൈദ്യുതി കടത്തിവിടുന്ന പരീക്ഷണങ്ങളിലൂടെ പദാർത്ഥങ്ങളിൽ വൈദ്യുത ചാർജ് കളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ:

    a) ജെയിംസ് ചാഡ്‌വിക്

    b) ഏണസ്റ്റ് റൂഥർഫോർഡ്

    c) ഹംഫ്രി ഡേവി

    d) ജോൺ ഡാൾട്ടൻ

Ans: ഹംഫ്രി ഡേവി


3. ഹൈഡ്രജൻ ഓക്സിജനിൽ കത്തുമ്പോൾ   ഉണ്ടാവുന്ന പ്രവർത്തനം:

    a) സംയോജന രാസപ്രവർത്തനം

    b) ജ്വലനം

    c) വിഘടനം

    d) താപമോചക പ്രവർത്തനം

Ans: താപമോചക പ്രവർത്തനം


4. ഒരു ആറ്റത്തിന്റെ മറ്റ് ആറ്റങ്ങളുമായി സംയോജിക്കാനുള്ള കഴിവ്: സംയോജകത


5. ഹൈഡ്രജൻ ഓക്സിജനിൽ കത്തുമ്പോഴുണ്ടാകുന്ന പദാർത്ഥം: ജലം

6. രണ്ടോ അതിലധികമോ  ലഘു പദാർത്ഥങ്ങൾ സംയോജിച്ച് ഒരു സംയുക്തം ഉണ്ടാകുന്ന രാസപ്രവർത്തനം: സംയോജന രാസപ്രവർത്തനം


7. ഒരേതരം ആറ്റം മാത്രമുള്ള ശുദ്ധമായ വസ്തുവാണ്: മൂലകം


8. ഒരു മൂലകത്തെ വിഘടിപ്പിക്കാനോ പുതുതായി നിർമിക്കാനോ സാധ്യമല്ല


9. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ,  സ്വർണ്ണം, വെള്ളി മുതലായ ശുദ്ധപദാർത്ഥങ്ങളെ വീണ്ടും രാസ പ്രവർത്തനത്തിലൂടെ ഘടകങ്ങൾ ആക്കാൻ സാധിക്കില്ല


10. പഞ്ചസാര എന്ന ശുദ്ധ പദാർത്ഥത്തെ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ ഘടകങ്ങൾ ആക്കി മാറ്റാൻ കഴിയും

11. ഊഷ്മാവ് കൂടുമ്പോൾ തന്മാത്രകളുടെ ഗതികോർജ്ജം: കൂടുന്നു


12. ഒരു മൂലകത്തിന്റെ തന്മാത്രയിൽ ഒരൊറ്റം മാത്രമുള്ളവയാണ്: ഏകാറ്റോമിക തന്മാത്ര


13. ഒരു മൂലകത്തിന്റെ  തന്മാത്രയിൽ രണ്ട് ആറ്റം മാത്രമുള്ളവയാണ്: ധ്വയാഅറ്റോമിക് തന്മാത്ര


14. മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്നിങ്ങനെ വേർതിരിച്ച ശാസ്ത്രജ്ഞൻ: ലാവോസിയ


15. ശാസ്ത്രജ്ഞരുടെ സ്മരണാർത്ഥം മൂലകങ്ങൾക്ക് പേര് ലഭിച്ചു:

  1. മാഡം ക്യൂറി - ക്യൂറിയം  (Cm)
  2. വില്യം റോൺജൻ – റോൺജനീയം (Rg)
  3. മെൻഡലീയേഫ്‌ - മെൻഡലീവിയം (Md)
  4. ആൽബർട്ട് ഐൻസ്റ്റീൻ - ഐൻസ്റ്റീനിയം (Es)
  5. നീൽസ് ബോർ - ബോറിയം (Bh)
  6. കോപ്പർനിക്കസ് - കോപ്പർനീഷ്യം (Cn)
  7. യൂറിഗനേസിയൻ - ഒഗനസോൺ (OG)
  8. ഇ. ഒ.  ലോറൻസ് - ലോറൻസിയം (Lr)
  9. ലിസ് മെയ്റ്റ്നർ - മെയ്റ്റ്നേരിയം (Mt)
  10. ആൽബർട്ട് നോബൽ – നോബേലിയം (No)
  11. എൻറിക്കോ ഫെർമി - ഫെർമിയം (Fm)
  12. ഏണസ്റ്റ് റൂഥർഫോർഡ് - റുഥർഫോർഡിയം (Rf)

16. ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങൾ: അധികാരങ്ങൾ


17. ഒരു രാസപ്രവർത്തന ഫലമായുണ്ടാകുന്ന പദാർത്ഥങ്ങൾ: ഉൽപ്പന്നങ്ങൾ


18. ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനം: ഓക്സീകരണം


19. ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകൾ നേടുന്ന പ്രക്രിയ: നിരോക്സീകരണം


20. സമുദ്ര ജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന സംയുക്തം: സോഡിയം ക്ലോറൈഡ്

21. സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിച്ചെടുക്കുന്ന സോഡിയം സംയുക്തം: സോഡിയം ക്ലോറൈഡ്


22. സോഡിയം ഓക്സിജനുമായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന രാസപദാർത്ഥം: സോഡിയം പെറോക്സൈഡ്


23. സോഡാ ആഷ് എന്നറിയപ്പെടുന്ന സംയുക്തം: സോഡിയം കാർബണേറ്റ്


24. നെഗറ്റീവ് ചാർജുള്ള കണങ്ങൾക്ക് മാസും ഊർജവും കണ്ടെത്തിയ ശാസ്ത്രജ്ഞൻ: ജെ ജെ തോംസൺ


25. 1808ഇൽ ആറ്റം സിദ്ധാന്തം അവതരിപ്പിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ: ജോൺ ഡാൾട്ടൻ

26. ഇലക്ട്രോൺ കണ്ടുപിടിച്ചത്: ജെ ജെ തോംസൺ


27. ഒരു ആറ്റോമിക നമ്പറും വിത്ത് മാസ് നമ്പർ മാറ്റങ്ങളാണ്: ഐസോടോപ്പുകൾ


28. ഒരേ അറ്റോമിക് നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള  ആറ്റങ്ങൾ ആണ്: ഐസോടോപ്പുകൾ


29. മാസ് നമ്പർ എന്തിനെ സൂചിപ്പിക്കുന്നു: ഒരു ആറ്റത്തിലെ ന്യൂക്ലിയോണുകളുടെ (പ്രോട്ടോണുകൾ + ന്യൂട്രോണുകൾ) ആകെ എണ്ണത്തെ


30. രാസപ്രവർത്തനം നടക്കുമ്പോൾ നിരോക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ്: കാഥോഡ്

31. രാസപ്രവർത്തനം നടക്കുമ്പോൾ  ഓക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ്: ആനോഡ്

Post a Comment

0 Comments