Topic class SCERT & Mock Test
Day1: ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും
1. ബംഗാളിലെ പട്ടുനൂൽ കൃഷിക്കാർ അറിയപ്പെട്ടിരുന്നത്: നഗോഡകൾ
- ബ്രിട്ടീഷ് ചൂഷണത്തെ തുടർന്ന് സ്വന്തം പെരുവിരൽ മുറിച്ചു മാറ്റി കുലത്തൊഴിൽ ഉപേക്ഷിച്ച വർഗ്ഗക്കാരാണ് നഗോഡകൾ
2. ഈസ്റ്റിന്ത്യാ കമ്പനിക്ക് കലാപത്തിൽ ഏർപ്പെട്ട ഗോത്രവിഭാഗങ്ങൾ:
- മറാത്തയിലെ ഭീലുകൾ
- അഹമ്മദ് നഗറിലെ കോലികൾ
- ചോട്ടാ നാഗ്പൂരിലെ കോളുകൾ
- രാജ്മഹൽ കുന്നിലെ സന്താൾമാർ
- വയനാട്ടിലെ കുറിച്യർ
3. സന്താൾ കലാപം:
- കൊള്ളപ്പലിശക്കാരുടെയും കമ്പനി ഉദ്യോഗസ്ഥരുടെയും ചൂഷണത്തിന് ഇരയായ സന്താൾ ഗോത്ര ജനത നടത്തിയ കലാപം
- സന്താൾ കലാപം നടന്നത്: 1855-1856 കാലഘട്ടത്തിലാണ്
- സന്താൾ കലാപം നടക്കുമ്പോൾ ബ്രിട്ടീഷ് ഗവർണർ ജനറൽ: ഡൽഹൗസി പ്രഭു
- സിദ്ദു, കാൻഹു എന്നിവരാണ് സാന്താൾ കലാപത്തിന് നേതൃത്വം നൽകിയത്
4. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ ഗോത്ര വർഗ കലാപം ആണ്: പഹാരിയ കലാപം
5. കിട്ടൂർ കലാപത്തിനു നേതൃത്വം വഹിച്ച വനിതയാണ്: ചിന്നമ്മ
6. ചിറ്റൂർ കലാപം നടന്നത്: കർണാടക
7. കുക കലാപത്തെ നേതൃത്വം നൽകിയത്: ഗുരു രാം സിംഗ്
8. മുണ്ടാ കലാപത്തിന് നേതൃത്വം നൽകിയത്: ബിർസാമുണ്ട
9. ബ്രിട്ടീഷുകാർക്കെതിരെ കലാപങ്ങൾക്ക് നേതൃത്വം നൽകിയവർ:
- തിരുനെൽവേലി - വീരപാണ്ഡ്യകട്ടബൊമ്മൻ
- ശിവഗംഗ - മരുതൂ പാണ്ഡ്യൻ
- ഔദ് - രാജാ ചെയ്ത്ത് സിങ്
- തിരുവിതാംകൂർ - വേലുത്തമ്പി ദളവ
- മലബാർ – പഴശ്ശിരാജ
- കൊച്ചി - പാലിയത്തച്ചൻ
- കർണാടക - കിട്ടൂർ ചന്നമ്മ
10. 1857ലെ വിപ്ലവ സമയത്ത് മുഗൾ രാജാവ് ആരായിരുന്നു: ബഹദൂർഷാ രണ്ടാമൻ
- വിപ്ലവകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ച മുഗൾ ഭരണാധികാരി
- വിപ്ലവാനന്തരം ബ്രിട്ടീഷുകാർ റങ്കൂണിലേക്ക് ബഹദൂര്ഷാ രണ്ടാമനെ നാടുകടത്തി
11. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ പ്രധാന കാരണങ്ങൾ:
- പന്നിയുടെയും പശുവിന്റെയും കൊഴുപ്പ് പുരട്ടിയ തിരകൾ എൻഫീൽഡ് റൈഫിളിൽ ഉപയോഗിക്കുന്നതിന് ബ്രിട്ടീഷ് സൈന്യത്തിലെ മുസ്ലീങ്ങളും ഹിന്ദുക്കളും നിർബന്ധിതരായതാണ് വിപ്ലവം പൊട്ടിപ്പുറപ്പെടാൻ ഉള്ള പ്രധാന കാരണം, അവധി ഇല്ലായ്മ, ശരിയല്ലാത്ത ഭക്ഷണം, തുച്ഛമായ വേദന, മേലുദ്യോഗസ്ഥരുടെ ശരിയല്ലാത്ത പെരുമാറ്റം
- ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങൾ സംശയത്തോടെ നോക്കിക്കണ്ട ഇന്ത്യയിലെ ജനങ്ങൾ ബ്രിട്ടീഷ് നയങ്ങൾക്കെതിരായി
- 1848ൽ ഡൽഹൗസി പ്രഭു നടപ്പിലാക്കിയ ദത്തവകാശ നിരോധന നയം ഝാൻസി റാണി, നാനാ സാഹിബ്, അസീംമുള്ള ഖാൻ, താന്തിയോ തോപ്പി എന്നിവരെ ബ്രിട്ടീഷ് വിരോധികൾ ആക്കി
12. 1857-ലെ കലാപ പ്രദേശങ്ങൾ:
- മീററ്റ് - ഉത്തർപ്രദേശ്
- ലക്നൗ - ഉത്തർപ്രദേശ്
- മഥുര - ഉത്തർപ്രദേശ്
- ഝാൻസി - ഉത്തർപ്രദേശ്
- അലഹബാദ് - ഉത്തർപ്രദേശ്
- അലിഗഡ് - ഉത്തർപ്രദേശ്
- ആഗ്ര - ഉത്തർപ്രദേശ്
- ഗ്വാളിയോർ - മധ്യപ്രദേശ്
- ആര - ബീഹാർ
- റൂർക്കി - ഉത്തരാഖണ്ഡ്
- ഭരത്പൂർ - രാജസ്ഥാൻ
13. ഡൽഹിയിൽ വിപ്ലവം നയിച്ചത്: ബഹദൂർഷാ രണ്ടാമൻ, ഭക്ത് ഖാൻ
- ഝാൻസി, ഗ്വാളിയോർ എന്നിവിടങ്ങളിൽ വിപ്ലവം നയിച്ചത്: ഝാൻസി റാണി
- ലക്നൗ, ആഗ്ര എന്നിവിടങ്ങളിൽ വിപ്ലവം നയിച്ചത്: ബീഗം ഹസ്രത്ത് മഹൽ
- അലഹബാദിൽ വിപ്ലവം നയിച്ചത്: ലിയാഖത്ത് അലി
- കാൺപൂരിൽ വിപ്ലവം നയിച്ചത്: നാനാ സാഹിബ്, താന്തിയോ തോപ്പി
13. 1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര സമരത്തിന്റെ അനന്തരഫലങ്ങൾ:
- മുഗൾ രാജവംശം നാമാവശേഷമാവുകയും ബഹദൂര്ഷാ രണ്ടാമനെ നാടുകടത്തുകയും ചെയ്തു
- 1858 നവംബർ ഒന്നിന് ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ പ്രഖ്യാപനത്തിലൂടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം അവസാനിക്കുകയും ഇന്ത്യയുടെ ഭരണം രാജ്ഞിയുടെ കീഴിലാവുകയും ചെയ്തു
- 1858ലെ വിക്ടോറിയ രാജ്ഞിയുടെ വിളംബരം: ഇന്ത്യൻ ജനതയുടെ മാഗ്നകാർട്ട എന്ന് അറിയപ്പെട്ടു
- ഗവർണർ ജനറൽ പകരം വൈസ്രോയി എന്ന പദവി നിലവിൽ വന്നു
- ഇന്ത്യയുടെ ഭരണം വിക്ടോറിയ രാജി ഏറ്റെടുത്തതോടെ വൈസ്രോയി ആയി ചുമതലയേറ്റത്: കാനിംഗ് പ്രഭു (ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ വൈസ്രോയി)
14. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന കലാപങ്ങൾ:
- ബ്രിട്ടീഷുകാരുടെ തെറ്റായി നികുതി നയം ഒന്നാം പഴശ്ശി വിപ്ലവത്തിന്റെ പ്രധാന കാരണമായി
- പഴശ്ശി കലാപങ്ങൾക്ക് നേതൃത്വം നൽകിയ വരായിരുന്നു: കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, കൈതേരി അമ്പു, തലക്കൽ ചന്തു, എടച്ചേന കുങ്കൻ നായർ
- വയനാട് ബ്രിട്ടീഷുകാർ കൈവശപ്പെടുത്താൻ ശ്രമിച്ചതിന് രണ്ടാം പഴശ്ശി കലാപത്തിനു കാരണമായി
- പഴശ്ശി രാജാവിനെ വധിച്ച ബ്രിട്ടീഷുകാരനായ തലശ്ശേരി സബ് കളക്ടർ: തോമസ് ഹാർവെ ബാബർ
- പഴശ്ശി രാജാവിനെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ സഹായിച്ച ആദിവാസി വിഭാഗമാണ്: കുറിച്യർ
15. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ തിരുവിതാംകൂറിൽ നേതൃത്വം നൽകിയത്: വേലുത്തമ്പിദളവ
- കൊച്ചി മന്ത്രിയായിരുന്ന പാലിയത്തച്ചനും സഹായം നൽകി
- 1809 ജനുവരി 11 ദളവ ബ്രിട്ടീഷ് ആധിപത്യത്തെ വിമർശിക്കുകയും ബ്രിട്ടീഷുകാർക്കെതിരെ അണിനിരക്കാനും അവരുടെ മേധാവിത്വം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് കുണ്ടറ വിളംബരം നടത്തി
16. സാന്താൾ കലാപം നടക്കുമ്പോൾ ഗവർണർ ജനറൽ: ഡൽഹൗസി പ്രഭു
17. ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചത് എപ്പോഴാണ്: 1853 ഏപ്രിൽ 16 (ബോംബെ-താനെ)
- 1861 മാർച്ചിൽ തിരൂരിൽ നിന്ന് ബേപ്പൂരിലേക്ക് കേരളത്തിൽ ആദ്യത്തെ തീവണ്ടി ഓടി
18. ബ്രിട്ടീഷ് കമ്പനികൾ സ്ഥാപിതമായതോടെ ബംഗാളിൽ നടന്ന കാർഷിക കലാപങ്ങൾ ഏതൊക്കെയാണ്: സന്യാസി കലാപം, ഫക്കീർ കലാപം
19. ഇൻഡിഗോ കലാപം നടന്ന വർഷം: 1859
- ബംഗാളി ഇൻഡിഗോ കലാപം നടന്നത് കാനിംഗ് പ്രഭു വിന്റെ കാലത്താണ്
- ഇൻഡിഗോ കലാപവുമായി ബന്ധപ്പെട്ട് നീൽ ദർപ്പൺ എന്ന നാടകം രചിച്ചത് ദീനബന്ധു മിത്ര
20. ബംഗാളിലെ കർഷകരുടെ നികുതി പിടിച്ചെടുക്കാൻ ബ്രിട്ടീഷുകാർ ചുമതലപ്പെടുത്തിയത്: ജമീന്ദാർ മാരെ
21. 1857ലെ കലാപത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്: നാനാ സാഹിബ്
22. ഝാൻസി റാണിയെ 1857-ലെ കലാപത്തിലേക്ക് തിരിയുവാൻ പ്രേരിപ്പിച്ചത് എന്താണ്: ഡൽഹൗസി പ്രഭു നടപ്പിലാക്കിയ ദത്തവകാശ നിരോധന നിയമം വഴി ഝാൻസി എന്ന പ്രദേശം കയ്യെടുക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചത് ഝാൻസി റാണിയെ ബ്രിട്ടീഷുകാർക്കെതിരെ തിരിയുവാൻ പ്രേരിപ്പിച്ചു
- ഝാൻസി റാണി വീരമൃത്യു വരിച്ചത്: 1858 ജൂൺ 18
23. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ വർഷം: 1848
24. കിട്ടൂർ ചെന്നമ്മ കിട്ടൂർ കലാപമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു: ദത്തവകാശ നിരോധന നിയമം അനൗദ്യോഗികമായി ഉപയോഗിച്ച് ബ്രിട്ടീഷുകാർ കിട്ടൂർ നാട്ടുരാജ്യം പിടിച്ചെടുത്തത് കിട്ടൂർ ചെന്നമ്മ യെ കലാപത്തിലേക്ക് നയിച്ചു
25. ദത്തവകാശ നിരോധന നിയമപ്രകാരം ആദ്യമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം: സത്താറ
26. ദത്തവകാശ നിരോധന നിയമം പിൻവലിച്ചവൈസ്രോയി: കാനിംഗ് പ്രഭു
27. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സാമൂഹിക മുന്നേറ്റങ്ങൾ:
ശരിയായ ജോഡി കണ്ടെത്തുക
1) കുക കലാപം A) 1922
2) റംപകലാപം B) 1824
3) പഹാരിയ കലാപം C) 1972
4) കിട്ടൂർ കലാപം D) 1784
A) 1-B, 2-C, 3-D, 4-A
B) 1-C, 2-A, 3-D, 4-B
C) 1-A, 2-D, 3-C, 4-B
D) 1-C, 2-A, 3-B, 4-D
Answer: B
Super ❤❤❤
ReplyDelete