ഭർത്തൃവീട്ടിൽ സ്ത്രീകൾ നേരിടുന്ന ക്രൂരതകൾ തടയാൻ കൊണ്ടുവന്ന 498 എ വകുപ്പിൽ നാലുതരത്തിലുള്ള പീഡനങ്ങൾ വിവരിക്കുന്നു.
- സ്ത്രീയെ ആത്മഹത്യയിലേക്കു നയിക്കാനിടയുള്ള പെരുമാറ്റം.
- സ്ത്രീയുടെ ജീവനു ഭീഷണിയാകുന്നതോ അവരുടെ ശരീരത്തിൽ പരുക്കേൽപ്പിക്കുന്നതോ ആരോഗ്യം തകർക്കുന്നതോ ആയ പെരുമാറ്റം.
- സ്വത്ത് കിട്ടാനായി സ്ത്രീക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ എതിരെ നടത്തുന്ന പീഡനങ്ങൾ.
- സ്വത്തോ പണമോ കിട്ടാതെ വരുമ്പോൾ സ്ത്രീക്കോ അവളുടെ കുടുംബാംഗങ്ങൾക്കോ എതിരെ നടത്തുന്ന അതിക്രമങ്ങൾ.
മൂന്നു കൊല്ലം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമായാണ് ഈ അതിക്രമങ്ങളെ നിയമത്തിൽ വിവരിച്ചിരിക്കുന്നത്. പീഡനത്തിനിരയായ സ്ത്രീ തന്നെ പരാതി നല്കണമെന്നില്ല. ബന്ധുക്കൾക്കും പരാതിപ്പെടാം. ഈ നിയമപ്രകാരം സംസ്ഥാന സർക്കാർ ഓരോ ജില്ലയിലും സെക്ഷൻ 8 (1) അനുസരിച്ച് പ്രൊട്ടക്ഷൻ ഓഫീസർമാരെ നിയമിക്കുന്നു.
പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളെയും ഒന്നാം പ്രതിയാക്കി കുറ്റവിചാരണ ചെയ്യാമെന്നുള്ള സുപ്രധാന വിധി പ്രഖ്യാപനത്തോടെ സുപ്രീം കോടതി, ഗാർഹിക പീഡന നിരോധനനിയമം, 2005 ലെ സെക്ഷൻ 2 (q) ൽ നിന്നും 'പ്രായപൂർത്തിയായ പുരുഷനെ' എന്ന വാക്ക് അടുത്തിടെ നീക്കം ചെയ്തു.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
- ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം: 2005
- ഗാര്‍ഹിക പീഡന നിരോധന നിയമം നിലവിൽ വന്നത്: 2006 ഒക്ടോബർ 26
- ഗാർഹിക പീഡന നിയമത്തിൽ കുട്ടിയായി പരിഗണിച്ചിരിക്കുന്നത്: 18 വയസ്സിന് താഴെയുള്ളവരെ
- ഗാർഹിക പീഡന നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ: സ്ത്രീകളും കുട്ടികളും
- ഗാര്‍ഹിക പീഡന നിരോധന നിയമമനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി: 30 ദിവസം
- ജോലിസ്ഥലങ്ങളിൽ ലൈംഗിക പീഡനം തടയാനുള്ള നിയമം നിലവിൽ വന്നത്: 2013 ഏപ്രിൽ 23
- സ്ത്രീകൾക്കെതിരെയുള്ള ആക്രമ നിർമ്മാർജ്ജന ദിനം: നവംബർ 25
- അന്തർദേശീയ വനിതാ ദിനം: മാർച്ച് 8
- ഹിന്ദു മാര്യേജ് ആക്ട് നിലവിൽ വന്നത്: 1955
- ഇന്ത്യയിൽ ഹിന്ദു മാര്യേജ് ആക്ട് പ്രാബല്യത്തിൽ ഇല്ലാത്തത്: ജമ്മു കശ്മീർ
- സ്ത്രീകളെ അശ്ശീലമായി ചിത്രീകരിക്കുന്നത് തടയുന്ന നിയമം നിലവിൽ വന്നത്: 1986
- സതി നിരോധന നിയമം നിലവിൽ വന്നത്: 1987
- ശൈശവ വിവാഹ നിരോധന നിയമം നിലവിൽ വന്നത്: 2006 (1929ലെ നിയമം പുതുക്കിയത്)
- സ്ത്രീകൾക്കെതിരായ മാനഭംഗ കുറ്റകൃത്യങ്ങൾക്കുള്ള ഐപിസി ശിക്ഷാ നിയമം: 354
- സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ: ഐപിസി 363 - 373 വരെയുള്ള വകുപ്പുകൾ
- വാക്കുകൊണ്ടോ ആംഗ്യംകൊണ്ടോ സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ: ഐപിസി 509
- ഭർതൃവീട്ടിലെ മാനസിക/ശാരീരിക പീഡനം: ഐപിസി 498 എ
- ബലാൽസംഗത്തിനുള്ള ശിക്ഷ: ഐപിസി 376