നീതി ആയോഗ് (NITI Aayog in Malayalam)


    65 വർഷം നിലവിലുണ്ടായിരുന്ന ആസൂത്രണ കമ്മീഷനു പകരം വന്ന സ്ഥാപനമാണ് നീതി ആയോഗ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ). 2015 ജനുവരി 1ന് നിലവിൽ വന്നു. ഫെഡറൽ ആശയങ്ങൾക്ക് മുൻ‌തൂക്കം നൽകിയുള്ള വികസന മാതൃകയാണ് ഇതിന്റെ ലക്ഷ്യം. ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു സാങ്കേതിക ഉപദേശം നൽകുകയാണ് ഇതിന്റെ ചുമതല. 2014 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ആസൂത്രണത്തിനു പുതിയൊരു സ്ഥാപനം എന്ന ആശയം പ്രഖ്യാപിച്ചത്. 1950 മാർച്ചിലാണ് ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്. 2014 ഓഗസ്റ്റിൽ കമ്മിഷൻ നിർത്തലാക്കി. ആസൂത്രണ കമ്മിഷൻ അതിന്റെ 65 വർഷത്തെ പ്രവർത്തന കാലയളവിൽ 200 ലക്ഷം കോടിയുടെ പദ്ധതികൾ തയാറാക്കി. പന്ത്രണ്ട് പഞ്ചവത്സര പദ്ധതികൾ ആസൂത്രണം ചെയ്തു.

നീതി ആയോഗിന്റെ ഘടന

    പ്രധാനമന്ത്രി അധ്യക്ഷൻ ആയിരിക്കും. ഉപാധ്യക്ഷൻ (വൈസ് ചെയർമാൻ), മുഴുവൻ സമയ അംഗങ്ങൾ, രണ്ട് പാർട്ട് ടൈം അംഗങ്ങൾ, അനൗദ്യോഗിക അംഗങ്ങളായി നാലു കേന്ദ്രമന്ത്രിമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ), പ്രധാനമന്ത്രി അധ്യക്ഷനും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അംഗങ്ങളുമായുള്ള പ്രാദേശിക സമിതികൾ എന്നിവയടങ്ങുന്നതാണ് നീതി ആയോഗിന്റെ ഘടന.

Post a Comment

0 Comments