ഡിജിറ്റൽ ഇന്ത്യ (Digital India psc)


2015 ജൂലൈ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച കേന്ദ്രസർക്കാർ പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ. ഡിജിറ്റൽ ശാക്തീകരണ സമൂഹവും വിജ്ഞാനസമ്പദ് വ്യവസ്ഥയും സൃഷ്ടിക്കാനായി രൂപവത്കരിക്കപ്പെട്ട ഒരു ഡസനിലേറെ പദ്ധതികളുടെ സംയോജിത രൂപമാണിത്. ഡിജിറ്റൽ ആന്തരഘടനയുടെ രൂപവത്കരണം, സർക്കാർ നടപടികളും സേവനങ്ങളും ഡിജിറ്റൽ രീതിയിലേക്ക് മാറ്റുക, രാജ്യത്തെ മുഴുവൻ പൗരന്മാരെയും ഡിജിറ്റൽ ശാക്തീകരണത്തിലേക്ക് നയിക്കുക എന്നീ മൂന്ന് പ്രധാനലക്ഷ്യങ്ങളാണ് ഡിജിറ്റൽ ഇന്ത്യയ്ക്കുള്ളത്. 32000 കോടി ചെലവ് വരുന്ന ഈ പദ്ധതിയുടെ നടത്തിപ്പുചുമതല ടെലികോം വകുപ്പിനാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

  1. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രാമം: അകോദര (ഗുജറാത്തിൽ)
  2. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല: നാഗ്പുർ 
  3. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം: കേരളം 
  4. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലജ് ഓഫീസ്: പൊന്നാനി (മലപ്പുറം)
  5. കിസാൻ സുവിധ എന്താണ്: കൃഷിക്കാർക്കുള്ള മൊബൈൽ ആപ്പ് 
  6. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്‌ബുക്ക് പുറത്തിറക്കിയ ബാങ്ക്: ഫെഡറൽ ബാങ്ക്
  7. വിദ്യാഭ്യാസ വായ്പകൾക്കായി കേന്ദ്ര ഗവൺമെന്റ് തുടങ്ങിയ വെബ്സൈറ്റ്: വിദ്യാലക്ഷ്മി 
  8. 2015 ജൂലൈ 1 ന് ഉദ്‌ഘാടനം ചെയ്യപ്പെട്ട സർക്കാർ സേവനങ്ങൾ ഇലക്ട്രോണിക് മീഡിയ വഴി എത്തിക്കാനുള്ള പദ്ധതി: ഡിജിറ്റൽ ഇന്ത്യ 
  9. സെഹത്പദ്ധതി എന്താണ്: ടെലിമെഡിസിൻ പദ്ധതി 
  10. കേരളത്തിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്: പാമ്പാക്കുട 
  11. കേരളത്തിലെ ആദ്യത്തെ കറൻസി രഹിത കളക്ടറേറ്റ്: പത്തനംതിട്ട 
  12. കേരളത്തിലെ ആദ്യത്തെ ഓൺലൈൻ ബില്ലിംഗ് സംവിധാനം സ്ഥാപിതമായ ട്രഷറി: കാട്ടാക്കട (തിരുവനന്തപുരം)
  13. ഇന്ത്യയിലെ ആദ്യ പട്ടികവർഗ ഡിജിറ്റൽ കോളനി: നെടുങ്കയം (മലപ്പുറം ജില്ല)
  14. ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫൈഡ് ഹൈടെക് വില്ലേജ് ഓഫീസ്: കവനൂർ (മലപ്പുറം)
  15. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ട്രെയിനിങ് സെന്റർ നിലവിൽ വന്നത്: ഗുരുഗ്രാം (ഹരിയാന)
  16. ആദ്യത്തെ കറൻസി രഹിത ഇന്ത്യൻ ദ്വീപ്: കരാങ് (മണിപ്പൂർ)
  17. ആദ്യത്തെ കറൻസി രഹിത ദക്ഷിണേന്ത്യൻ ഗ്രാമം: ഇബ്രാഹിംപൂർ (തെലങ്കാന)
  18. ആദ്യത്തെ കറൻസി രഹിത ടൗൺഷിപ്പ്: ഗുജറാത്ത് നർമദാ വാലി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ടൗൺഷിപ്പ്
  19. ഡിജിറ്റൽ ഇടപാടുകൾക്ക് അന്വേഷണത്തിനായുള്ള ടോൾഫ്രീ നമ്പർ: 14444 
  20. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച മൊബൈൽ ആപ്പ്: BHIM 
  21. നീതി ആയോഗിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമാക്കി ആരംഭിച്ച സമ്മാനപദ്ധതികൾ: ലക്കി ഗ്രാഹക് യോജന (ഉപഭോക്താവിന്), ഡിജി-ധൻ വ്യാപാർ യോജന (വ്യാപാരിയ്ക്ക്)
  22. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പൂർണമായും ഡിജിറ്റൽ സാക്ഷരത പകർന്നു നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി: പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ (PMGDISHA)
  23. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് അവബോധം നൽകാനായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച ടി.വി.ചാനൽ: ഡിജിശാല
  24. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെക്കുറിച്ച് അവബോധം നൽകാനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം തുടക്കംക്കുറിച്ച പദ്ധതി: Vittiya Saksharata Abhiyan (VISAKA)
  25. ഇന്റർനെറ്റ് വ്യാപാരത്തിനായി ആരംഭിച്ച ഡിജിറ്റൽ കറൻസി: ബിറ്റ് കോയിൻ 
  26. ഡിജിറ്റൽ കറൻസിയുടെ മറ്റൊരു നാമം: ബിറ്റ് കോയിൻ 
  27. ആദ്യമായി സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം: ഇക്വഡോർ

Post a Comment

0 Comments