1. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2021 ലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം: ഡൽഹി
- രണ്ടാമത്: മുംബൈ
- മൂന്നാമത്: കൊച്ചി
2. വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്ന് 'ഫ്രീഡം കോൺവോയ്' മൂവ്മെന്റ് പ്രക്ഷോഭം നടക്കുന്ന രാജ്യം: കാനഡ
3. ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ഷിയോമാര കാസ്ട്രോ സത്യപ്രതിജ്ഞ ചെയ്തു
4. 2022 - 23 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു
- ഇന്ത്യൻ നിർമ്മിത ടാബ്ലറ്റിൽ ആണ് നിർമല സീതാരാമൻ ഡിജിറ്റൽ ബജറ്റ് അവതരിപ്പിച്ചത്
5. 30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി
6. 2022 ജനുവരി 31-ന് ആണ് 30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിനം ആചരിച്ചത്
- ‘ഷീ ദി ചേഞ്ച് മേക്കർ’ എന്നതായിരുന്നു പരിപാടിയുടെ വിഷയം
- 1992 ജനുവരി 31 നാണ് ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്
- ജയന്തി പട്നായിക് ആയിരുന്നു ആദ്യത്തെ അധ്യക്ഷ
- നിലവിൽ അധ്യക്ഷ : രേഖാ ശർമ്മ
7. 2021-ൽ സാംസങ് ഇന്റലിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മികച്ച അർദ്ധചാലക (Semiconductor) കമ്പനിയായി
8. ഇന്ത്യൻ കോസ്റ്റ് ഗാർഡ് 46-ാമത് റൈസിംഗ് ദിനം 2022 ഫെബ്രുവരി 1ന് ആഘോഷിച്ചു
- ഇന്ത്യൻ പാർലമെന്റ് കോസ്റ്റ് ഗാർഡ് ആക്ട് പാസാക്കിയത്: 1978
- 1977 ഫെബ്രുവരി 1 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥാപിതമായി.
- പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്