1. 2022 ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്: റാഫേൽ നദാൽ
- ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ (21) നേടിയ ആദ്യത്തെ പുരുഷ താരം എന്ന റെക്കോർഡ് ലഭിച്ചു
2. 2022 ജനുവരിയിൽ അന്തരിച്ച പത്മശ്രീ ജേതാവായ സാമൂഹ്യപ്രവർത്തകൻ: ബാബാ ഇഖ്ബാൽ സിംഗ്
- 1965: കൽഗിദർ ട്രസ്റ്റ് സ്ഥാപിച്ചു
- 2022: പത്മശ്രീ ലഭിച്ചു
3. 2022 ജനുവരി 25 മുതൽ 30 വരെ കട്ടക്കിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഒഡിഷ ഓപ്പൺ സൂപ്പർ 100 ബാഡ്മിന്റണിൽ പുരുഷ സിംഗിൾസ് കിരീടം നേടിയ മലയാളി: കിരൺ ജോർജ് (കൊച്ചി സ്വദേശി)
- പുരുഷ ഡബിൾസ് നേടിയത്: നൂർ മുഹമ്മദ് അസ്രിൻ അയ്യൂബ് അസ്രിൻ & ലിം കിം വാ
- മിക്സഡ് ഡബിൾസ്: സച്ചിൻ ഡയസ് & തിലിനി ഹെൻഡഹെവ
- വനിതാ സിംഗിൾസിൽ ജേതാവ് ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി: ഉന്നതി ഹൂഡ
4. ഇസ്രായേലിൽ നിന്ന് ഇന്ത്യ പെഗസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയതായി വാർത്ത പുറത്ത് വിട്ടത്: ന്യൂയോർക്ക് ടൈംസ്
5. മുംബൈ ആസ്ഥാനമായ ഓൺലൈൻ ഗെയിമിംഗ് കമ്പനി Games24×7 അതിന്റെ ഓൺലൈൻ സ്കിൽ ഗെയിമിംഗ് പ്ലാറ്റ്ഫോമായ റമ്മി സർക്കിളിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിച്ച സിനിമ താരം: ഹൃതിക് റോഷൻ
6. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 2021 ഡിസംബറിലെ കണക്കുപ്രകാരം സമുദ്രോല്പന്നങ്ങളുടെ കയറ്റുമതിയിലെ വളർച്ച ശതമാനം എത്ര: 28.01%
7. ഉത്തരകൊറിയ ഇതുവരെ പരീക്ഷിച്ചതിൽ ഏറ്റവും അധികം ദൂരം സഞ്ചരിക്കുന്ന, പ്രഹരശേഷി കൂടിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചത് എന്ന്: 2022 ജനുവരി 30
8. കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിലുള്ള പ്രതിഷേധത്തെത്തുടർന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയത് ഏത് രാജ്യത്തെ പ്രധാനമന്ത്രിയും കുടുംബവുമാണ്: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
9. ഒഡിഷയിൽ നിന്നുള്ള IMGENEX india pvt ltd എന്ന കമ്പനിക്ക് കൊവിഡ്19 റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് വികസിപ്പിക്കുന്നതിനു ICMR (indian Council for Medical Research )ന്റെ അനുമതി ലഭിച്ചു
10. വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ റിസർവ് അംഗമായ മലയാളി ബോളർ: എസ് മിഥുൻ
11. 2022 ജനുവരിയിൽ പഞ്ചസാരയുടെ വ്യാപാര സമിതി ആയ ആൾ ഇന്ത്യ ഷുഗർ ട്രേഡ് അസോസിയേഷൻ (അയിസ്റ്റ ) പുറത്തു വിട്ട കണക്കു പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉല്പാദിപ്പിക്കുന്ന സംസ്ഥാനം: ഉത്തർപ്രദേശ്
12. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാർ കടന്നുപോയ രാജ്യത്തെ വിമാനത്താവളങ്ങളുടെ പട്ടികയിൽ 3 മത്തെ സ്ഥാനം നേടിയത്: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL)
- ഒന്നാം സ്ഥാനം : ഡൽഹി വിമാനത്താവളം
- സിയാൽ മാനേജിങ് ഡയറക്ടർ : എസ് സുഹാസ്
13. ഫെബ്രുവരി 19ന് കോയമ്പത്തൂരിൽ നടക്കുന്ന ലോക്കൽ ബോഡി ഇലക്ഷനിൽ മത്സരിക്കുന്നതിനായി 227 മത്തെ തവണ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന, ഏറ്റവുമധികം മത്സരിച്ച് പരാജയപ്പെട്ട വ്യക്തി എന്ന പേരിൽ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ വ്യക്തി: കെ പത്മരാജൻ
- 'തിരഞ്ഞെടുപ്പ് രാജാവ് ' എന്ന് വിളിക്കപ്പെടുന്നു
14. ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിനം: ജനുവരി 31
- 2022ലെ തീം: "She the Change Maker"
- ദേശീയ വനിതാ കമ്മീഷന്റെ മുപ്പതാമത് സ്ഥാപക ദിനം ആണ് 2022ൽ ആചരിക്കുന്നത്
15. 2021- 22 വർഷത്തെ മികച്ച താരങ്ങൾക്കുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുരസ്കാരങ്ങൾ:
- മികച്ച പുരുഷ താരത്തിനുള്ള അലൻ ബോർഡർ പുരസ്കാരം : മിച്ചൽ സ്റ്റാർക്ക് (ഓസീസ് പേസർ)
- മികച്ച വനിതാ താരത്തിനുള്ള ബെലിൻഡ ക്ലാർക്ക് പുരസ്കാരം : ആഷ്ലി ഗാർഡ്നർ (ഓൾറൗണ്ടർ)
16. ദേശീയ കുഷ്ഠരോഗ നിവാരണ പരിപാടിയുടെ സർവ്വേ(NLEP) പ്രകാരം ലോകത്തെ 60 ശതമാനത്തോളം കുഷ്ഠരോഗികൾ ഉള്ള രാജ്യം: ഇന്ത്യ
17. നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഏറ്റവും മുന്നിൽ എത്തിയ സംസ്ഥാനം: കേരളം
- കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമതെത്തിയത്: ചണ്ഡീഗഡ്
- കേരളത്തിൽ 98. 2 %വീടുകളിൽ മികച്ച ശൗചാലയങ്ങൾ ഉണ്ട് (ദേശീയ ശരാശരി: 70%)
- ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം: കേരളം (75.3 വയസ്സ് )
- ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള കേന്ദ്രഭരണപ്രദേശം: ഡൽഹി
- ശിശുമരണനിരക്ക് ഏറ്റവും കുറവുള്ളത്: കേരളം
18. ഇന്ത്യയിലെ ആദ്യ ജിയോ പാർക്ക് നിലവിൽ വന്ന സംസ്ഥാനം: മധ്യപ്രദേശ്
- മധ്യപ്രദേശ് മുഖ്യമന്ത്രി: ശിവരാജ് സിംഗ് ചൗഹാൻ
19. ഫെബ്രുവരി 1: 46 മത് തീരദേശ സംരക്ഷണ ദിനം
- 1977 മുതൽ ആഘോഷിക്കുന്നു
20. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കോസ്റ്റ്ഗാർഡ് ആയ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രൂപീകൃതമായത് : 1978 ഓഗസ്റ്റ് 19
- ഇന്ത്യൻ കോസ്റ്റ് ഗാർഡ് മോട്ടോ: "Vayam Rakshamah" (We protect)
21. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരംഭകരുടെ ഉടമസ്ഥതയിലുള്ള മൈക്രോ, സ്മാൾ, മീഡിയം സംരംഭങ്ങളുടെ (MSME) എണ്ണത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം: മഹാരാഷ്ട്ര
22. 'FEARLESS GOVERNANCE ' എന്ന പേരിൽ പുസ്തകം ഇറക്കിയത്: കിരൺ ബേദി