എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു.
- 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെച്ചു.
- ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതൽ തണ്ണീർത്തട ദിനമായി ആചരിക്കാൻ തുടങ്ങിയത്.
- പ്രകൃത്യാലുളളതോ മനുഷ്യനിർമ്മിതമോ, സ്ഥിരമോ താൽക്കാലികമോ ആയി ജലമൊഴുകുന്നതോ കെട്ടിക്കിടക്കുന്നതോ ആയ, ശുദ്ധജലത്താലോ, കായൽ ജലത്താലോ, കടൽ വെളളത്താലോ നിറഞ്ഞതും, വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നതും ആറു മീറ്ററിൽ താഴെയെങ്കിലും ആഴമുളളതുമായ, ജലസസ്യങ്ങളോ, ജലത്തിൽ വളരുന്നതിനു രൂപപ്പെട്ട സസ്യങ്ങളോ വളരുന്നതുമായ ഭൂപ്രദേശങ്ങളെയാണ് തണ്ണീർത്തടങ്ങൾ എന്നു നിർവ്വചിച്ചിരിക്കുന്നത്.
- നിലവിൽ ഇന്ത്യയിൽ 47 റാംസാർ സൈറ്റുകളാണുള്ളത്.
ഇന്ത്യയിലെ,
- ആദ്യ റാംസർ സൈറ്റ്: ചിൽക്ക തടാകം
- ഏറ്റവും വലിയ റാംസർ സൈറ്റ്: പശ്ചിമ ബംഗാളിലെ സുന്ദർബൻസ്
- ഏറ്റവും ചെറിയ റാംസർ സൈറ്റ്: രേണുക (ഹിമാചൽ പ്രദേശ്)
- ഏറ്റവും കൂടുതൽ റാംസർ സൈറ്റുകളുള്ള സംസ്ഥാനം: ഉത്തർ പ്രദേശ്