Study Cool: 16 | ഇനി വരാൻ പോകുന്ന പരീക്ഷകൾക്ക് അറിഞ്ഞിരിക്കേണ്ട ഭാഗങ്ങളിലൂടെ ഉള്ള ചോദ്യങ്ങൾ | ഭൂമിശാസ്ത്രം - തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ Part 3 | Geography | Indian Geography | Kerala Geography | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching

ഭൂമിശാസ്ത്രം - തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ Part 3


1. ആഗോള മർദ്ദമേഖലകളെ നോക്കാം???
Answer: നാലുതരം ആഗോള മർദ്ദമേഖലകളാണ് ഉള്ളത്
മധ്യരേഖ ന്യൂനമർദ്ദ മേഖല: 0 ഡിഗ്രി
ഉപോഷ്ണ ഉച്ചമർദ്ദ മേഖല: 30 ഡിഗ്രി വടക്ക്, 30 ഡിഗ്രി തെക്ക്
ഉപദ്വീപിയ ന്യൂനമർദ്ദ മേഖല: 60 ഡിഗ്രി വടക്ക്, 60 ഡിഗ്രി തെക്ക്
ധരുവീയ ഉച്ചമർദ്ദ മേഖല: 90 ഡിഗ്രി വടക്ക്, 90 ഡിഗ്രി തെക്ക്



2. ചിനൂക്ക്, മിസ്‌ട്രൽ, ഫൊൻ, ഹർമാറ്റൻ എന്നിവ എന്തിന്റെ ഉദാഹരണങ്ങളാണ്???
Answer: പ്രാദേശിക വാതങ്ങൾ
 
 
3. ഇന്ത്യയിലെ പരമ്പരാഗത ഋതുക്കളെ എത്രയായി തരം തിരിച്ചിരിക്കുന്നു???
Answer: 6


4. ആറുതരം ഋതുക്കൾ ഏതൊക്കെയാണ്???
Answer: ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം


5. ഇന്ത്യയിലെ മൺസൂൺ അടിസ്ഥാനമായ ഋതുക്കൾ ഏതൊക്കെയാണ്???
Answer: ശൈത്യകാല ഋതുക്കൾ, ഉഷ്ണകാല ഋതുക്കൾ, തെക്കുപടിഞ്ഞാറൻ മൺസൂൺ, വടക്കു കിഴക്കൻ മൺസൂൺ


6. ഇന്ത്യയിൽ ശൈത്യ കാലം ആരംഭിക്കുന്നത് എപ്പോഴാണ്???
Answer: ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ
 
 
7. തെളിഞ്ഞ അന്തരീക്ഷവും താഴ്ന്ന ആർദ്രതയും എന്ന സവിശേഷത എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ശൈത്യകാലം


8. ശൈത്യ അയനാന്തം ദിനം (Winter Solstice)???
Answer: ഡിസംബർ 22


9. ശൈത്യ അയനാന്ത ദിനത്തിന്റെ സവിശേഷത എന്താണ്???
Answer: ഈ ദിവസം ഉത്തരാർദ്ധഗോളത്തിൽ ദൈർഘ്യം കൂടിയ രാത്രിയും ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യം കൂടിയ പകലും ആയിരിക്കും അനുഭവപ്പെടുക


10. ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം???
Answer: ദൈനിക താപാന്തരം
 
 

11. ഒരു ദിശയിൽ നിന്ന് മറ്റൊരു ദിശയിലേക്കുള്ള സമുദ്രജലത്തിന്റെ തുടർച്ചയായിഉള്ള പ്രവാഹത്തെ പറയുന്ന പേര്???
Answer: സമുദ്രജലപ്രവാഹം


12. സമുദ്രജലത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം ഏതാണ്???
Answer: സോഡിയം ക്ലോറൈഡ്


13. സമുദ്രജല പ്രവാഹങ്ങൾ എത്ര തരം ആണ് ഉള്ളത്???
Answer: രണ്ടുതരം


14. രണ്ടുതരം സമുദ്രജലപ്രവാഹങ്ങൾ ഏതൊക്കെയാണ്???
Answer: ഉഷ്ണ ജലപ്രവാഹങ്ങൾ, ശീതജല പ്രവാഹങ്ങൾ
 
 
15. ഉഷ്ണ ജലപ്രവാഹങ്ങൾക്ക് ഉദാഹരണങ്ങൾ ഏതൊക്കെയാണ്???
Answer: ഉത്തര മധ്യ രേഖ പ്രവാഹം, മധ്യരേഖ പ്രതി പ്രവാഹം, ബ്രസീൽ പ്രവാഹം, ഗൾഫ് സ്ട്രീം, ഉത്തര അറ്റ്ലാന്റിക് പ്രവാഹം, തെക്കുപടിഞ്ഞാറൻ മൺസൂൺ, ദക്ഷിണ മധ്യരേഖ പ്രവാഹം


16. ശീത ജലപ്രവാഹങ്ങൾ ക്ക് ഉദാഹരണങ്ങൾ ഏതൊക്കെയാണ്???
Answer: കാലിഫോർണിയ പ്രവാഹം, പശ്ചിമ വാതപ്രവാഹം, പശ്ചിമ ഓസ്ട്രേലിയൻ പ്രവാഹം, ഹംബോൾട്ട് പ്രവാഹം, കാനറിസ് പ്രവാഹം, ബൻഗ്വാല പ്രവാഹം, ഒയാഷിയോ പ്രവാഹം


17. കടൽ വെള്ളത്തെ ശുദ്ധീകരിക്കുന്ന രീതികൾ???
Answer: സമുദ്രജല സ്വേദനം, ബാഷ്പീകരണം, സാന്ദ്രീകരണം
 
 
18. S ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ഏതാണ്???
Answer: അറ്റ്ലാന്റിക് സമുദ്രം


19. ഉണ്ണിയേശു എന്ന അർത്ഥം വരുന്ന ആഗോള പ്രാധാന്യമുള്ള കാലാവസ്ഥ പ്രതിഭാസം ഏതാണ്???
Answer: എൽനിനോ


20. മെഡിറ്റേറിയൻ കടലിനെയും ചെങ്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ഏതാണ്???
Answer: സൂയസ് കനാൽ



21. ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം???
Answer: അന്റാർട്ടിക്ക
 
 
22. പ്രസിദ്ധമായ ബ്ലൂ മൗണ്ടൻ സ്ഥിതി ചെയ്യുന്നത്???
Answer: ഓസ്ട്രേലിയ


23. ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പർവ്വതനിര???
Answer: ആൽപ്സ്


24. പസഫിക് സമുദ്രത്തിന് പേര് നൽകിയത് ആരാണ്???
Answer: മെഗല്ലൻ


25. ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന വൻകര???
Answer: ആഫ്രിക്ക
 
 
26. സമുദ്രജലത്തിൽ ലവണത്വം കൂടുമ്പോൾ സാന്ദ്രതയിൽ എന്ത് മാറ്റം സംഭവിക്കും???
Answer: സാന്ദ്രത കൂടുന്നു


27. അടുത്തടുത്തുള്ള രണ്ട് തിരാ ശിഖരങ്ങൾ തമ്മിലുള്ള അകലത്തെ പറയുന്ന പേര്???
Answer: തിരാദൈർഘ്യം


28. സമുദ്ര തിരമാലയുടെ ഉയർന്ന ഭാഗം???
Answer: തിരാ ശിഖരം


29. സമുദ്ര തിരമാലയുടെ താഴ്ന്ന ഭാഗം???
Answer: തിരാതടം
 
 
30. സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരത്തിൽ ഉള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കല്പിക രേഖയിക്ക് പറയുന്ന പേര്???
Answer: കോണ്ടൂർ രേഖ



31. സമുദ്ര ജലത്തിൽ രണ്ടാമതായി അടങ്ങിയിരിക്കുന്ന ലവണം???
Answer: മഗ്നീഷ്യം ക്ലോറൈഡ്


32. ജലത്തിന്റെ ശരാശരി ഊഷ്മാവ് എത്രയാണ്???
Answer: 17° C


33. സമുദ്രത്താൽ ചുറ്റപ്പെട്ട പീഠഭൂമികൾ ഉദാഹരണം ഏതൊക്കെയാണ്???
Answer: പടിഞ്ഞാറൻ ആസ്ട്രേലിയ, ആഫ്രിക്ക
 
 
34. ഓസോൺ പാളിക്ക് ശോഷണം വരുത്തുന്നതിന് കാരണമാകുന്നത് ഏതൊക്കെയാണ്???
Answer: ക്ലോറോ ഫ്ലൂറോ കാർബണുകൾ, കാർബൺ മോണോക്സൈഡ്, ക്ലോറിൻ


35. സമുദ്രത്തിന്റെ ഏത് ഭാഗത്താണ് വേലിയേറ്റം ഉണ്ടാകുന്നത്???
Answer: ചന്ദ്രനെ അഭിമുഖീകരിക്കുന്ന സമുദ്രഭാഗം


36. ഗ്രീഷ്മ അയനാന്ത ദിനം (Summer solstice) എപ്പോഴാണ്???
Answer: ജൂൺ 21
 
 
37. ഗ്രീഷ്മ അയനാന്ത ദിനത്തിന്റെ സവിശേഷത എന്താണ്???
Answer: ഈ ദിവസം ഉത്തരാർദ്ധഗോളത്തിൽ ദൈർഘ്യം കൂടിയ പകലും ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യം കൂടിയ രാത്രിയും അനുഭവപ്പെടും


38. കോഴിക്കോട് നിന്ന് മലിന്ദിയിലേക്കുള്ള തിരിച്ചുപോക്കിൽ വാസ്കോഡഗാമയെ പ്രയാസപ്പെടുത്തിയത് എന്തായിരുന്നു???
Answer: തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ


39. ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന ശരാശരി ഭാരം എത്ര???
Answer: 1034 mg / ച.സെ.മീ


40. പടിഞ്ഞാറൻ ആഫ്രിക്കയിലെ കാലാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാൽ ഡോക്ടർ എന്ന് വിളിക്കപ്പെടുന്ന കാറ്റ്???
Answer: ഹർമാറ്റൻ
 
 

41. ഇന്ത്യൻ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ???
Answer: പർവതനിരകളുടെ സ്ഥാനവും, മഴക്കാറുകളുടെ ദിശയും


42. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം???
Answer: ജൂലൈ 4


43. പൂർവ്വ തീര സമതലത്തിലെ തെക്കുഭാഗം അറിയപ്പെടുന്നത്???
Answer: കോറമാൻഡൽ തീരം


44. ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കുന്നത് ഏത് പ്രതിഭാസത്തെയാണ്???
Answer: മൺസൂൺ കാറ്റുകളെ
 
 
45. ഇന്ത്യയുടെ മാനക രേഖാംശം ഏതാണ്???
Answer: 80°30’ കിഴക്ക്


46. സുഖവാസകേന്ദ്രമായ മൗണ്ട് അബു പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരയിൽ ആണ്???
Answer: ആരവല്ലി


47. മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന കാറ്റ്???
Answer: ചിനൂക്ക്


48. ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ഭൂപ്രകൃതി വിഭാഗത്തിൽ ആണ്???
Answer: ഉപദ്വീപിയ പീഠഭൂമി
 
 
49. നമ്മൾ ഉയർന്ന പ്രദേശങ്ങളിലേക്ക് പോകുമ്പോൾ നമുക്ക് ചെവിയടയുന്നതായി തോന്നാനുള്ള കാരണം എന്താണ്???
Answer: ഉയർന്ന സ്ഥലങ്ങളിലേക്ക് പോകുന്തോറും വായുമര്ദ്ദം കുറയുന്നതിനാൽ


50. വേനൽക്കാലത്ത് രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് എവിടെയാണ്???
Answer: രാജസ്ഥാനിലെ ബാമർ




51. ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ആയ ഭൂവിഭാഗം???
Answer: ഉപദ്വീപിയ പീഠഭൂമി


52. ഇന്ത്യയിൽ ദേശീയ പാത ദൈർഘ്യം കൂടുതലുള്ള സംസ്ഥാനം???
Answer: മഹാരാഷ്ട്ര
 
 
53. ഏറ്റവും കുറവ് ദേശീയ പാതകൾ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതൊക്കെയാണ്???
Answer: ഗോവ, മേഘാലയ


54. ഇന്ത്യയിൽ മഴക്കാടുകൾ കൂടുതലായി കാണപ്പെടുന്ന പ്രദേശം???
Answer: വടക്കു കിഴക്കൻ ഹിമാലയം & പശ്ചിമഘട്ടം


55. ഏറ്റവും വലിയ ശിലാമണ്ഡലം???
Answer: പസഫിക് ഫലകം


56. ഫലകങ്ങൾ പരസ്പരം അടുക്കുന്ന സീമ???
Answer: സംയോജക സീമ
 
 
57. സംയോജക സീമയിക്കു ഉദാഹരണം???
Answer: മടക്കു പർവതം


58. ഫലകങ്ങൾ പരസ്പരം അടുത്തു അകലുന്ന സീമ???
Answer: വിയോജക സീമ


59. ഫലകങ്ങൾ പരസ്പരം ഉരസി മാറുന്ന സീമ???
Answer: ചേദക സീമ


60. ചേദക സീമയിക്ക്‌ ഉദാഹരണം ഏതാണ്???
Answer: വടക്കേ അമേരിക്കയിലെ പാൻ ആൻഡ്രിയാസിസ്
 
 

61. ഭൂകമ്പത്തിലെ വൻകര ഭാഗം അറിയപ്പെടുന്നത്???
Answer: സിയാൽ


62. മടക്കു പർവ്വതത്തിന് ഉദാഹരണങ്ങൾ???
Answer: ഹിമാലയം, ആൽപ്സ്, ആന്റിസ്, റോക്കിസ്


63. സംയോജക സീമയുടെ ഫലമായി രൂപം കൊള്ളുന്നത് എന്താണ്???
Answer: വലനം


64. വിയോജക സീമയുടെ ഫലമായി രൂപം കൊള്ളുന്നത് എന്താണ്???
Answer: സമുദ്ര തട വ്യാപനം
 
 
65. സമുദ്രനിരപ്പിൽ നിന്ന് ഒരേ അന്തരീക്ഷ താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖകൾ പറയുന്ന പേര്???
Answer: സമതാപ രേഖകൾ (ഐസോതേം)


66. ഒരേ ആഴമുള്ള സമുദ്ര പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കല്പിക രേഖകൾ???
Answer: ഐസൊബാത്ത്


67. ഭൂമധ്യരേഖയുടെ ചേർന്ന് സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ഏതാണ്???
Answer: കോട്ടോപാക്സി
 
 
68. ഭൂമിയുടെ ഉള്ളറയിൽ നിന്ന് മുകളിലേക്ക് പ്രവഹിക്കുന്ന ചൂട് നീരുറവ അറിയപ്പെടുന്ന പേര്???
Answer: ഗെയ്സറുകൾ


69. ഇന്ത്യയിൽ ജിയോതെർമൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്രസിദ്ധമായ സ്ഥലം???
Answer: മണികിരൺ (ഹിമാചൽ പ്രദേശ്)


70. ഭൂമധ്യരേഖ പ്രദേശങ്ങളിൽ വർഷം മുഴുവൻ ലഭ്യമാകുന്ന മഴ???
Answer: സംവഹന വൃഷ്ടി



71. നാഷണൽ റിമോട്ട് സെൻസിങ് ദിനം???
Answer: ആഗസ്റ്റ് 12
 
 
72. ഭൗമോപരിതല വസ്തുക്കളുടെ സ്ഥാനവും ഗതിയും കണ്ടെത്താൻ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന സംവിധാനം ഏതാണ്???
Answer: ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം


73. ഇന്ത്യയുടെ ഉഷ്ണകാലം എപ്പോഴാണ്???
Answer: മാർച്ച് മുതൽ മെയ് വരെ


74. ശൈത്യകാലത്ത് ഇടയ്ക്കിടെ മഴ ലഭിക്കുന്ന ഇന്ത്യയിലെ പ്രദേശം???
Answer: ഉത്തരേന്ത്യ


75. ഏതു ഋതുവിന്റെ കാലഘട്ടത്തിലാണ് ഹോളി ഫെസ്റ്റിവൽ നടക്കുന്നത്???
Answer: വസന്ത കാലഘട്ടത്തിൽ
 
 
76. ഇന്ത്യയിൽ ശൈത്യകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്???
Answer: പശ്ചിമ അസ്വസ്ഥത


77. മൺസൂൺ വനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന വനമേഖല ഏതാണ്???
Answer: ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ


78. മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടം എന്നറിയപ്പെടുന്നത്???
Answer: വടക്കു കിഴക്കൻ മൺസൂൺ


79. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ കാലഘട്ടം???
Answer: ജൂൺ മുതൽ സെപ്റ്റംബർ വരെ
 
 
80. ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസ്സിലാക്കുവാൻ ഉപയോഗിക്കുന്നതാണ്???
Answer: ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം



81. ഭൂപടത്തിലെ രേഖീയ സവിശേഷതകളെ മാത്രം വിശകലനം ചെയ്യുന്നതിന് സഹായിക്കുന്ന വിശകലനത്തെ പറയുന്ന പേര്???
Answer: ശൃംഖല വിശകലനം


82. ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് എളുപ്പത്തിൽ എത്താവുന്നതും thiരക്ക് കുറഞ്ഞതും ആയ വഴികളിലൂടെഎത്താൻ ഉപയോഗിക്കുന്ന വിശകലനം???
Answer: ശൃംഖല വിശകലനം


83. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഏത് രാജ്യത്തിന്റെ സംഭാവനയാണ്???
Answer: അമേരിക്ക
 
 
84. വർഷത്തിൽ ഏതാണ്ട് എത്ര ദിവസത്തോളം കേരളത്തിൽ മഴ ലഭിക്കുന്നുണ്ട്???
Answer: 120-140 ദിവസങ്ങൾ


85. ഉയർന്ന അളവിൽ മഴയും നല്ല രീതിയിൽ വെയിലും ലഭിക്കുന്ന പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന മണ്ണിനം ഏതാണ്???
Answer: ലാറ്ററൈറ്റ്


86. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദങ്ങൾ, ചുഴലിക്കാറ്റുകൾ എന്നിവ കൂടുതലായി രൂപംകൊള്ളുന്ന സമയം ഏതാണ്???
Answer: വടക്കുകിഴക്കൻ മൺസൂൺ
 
 
87. മലബാർ തീരങ്ങളിൽ മഴ ലഭിക്കാൻ കാരണമാകുന്നത്???
Answer: തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ ആണ്


88. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് എപ്പോഴാണ്???
Answer: തെക്കുപടിഞ്ഞാറൻ മൺസൂൺ കാലഘട്ടത്തിൽ


89. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ പ്രദേശം???
Answer: സുന്ദരവനം


90. തമിഴ്നാട്, ആന്ധ്ര തീരങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് കാരണമാകുന്നത്???
Answer: വടക്കു കിഴക്കൻ മൺസൂൺ
 
 

91. കേരളത്തിൽ ഇടവപ്പാതി എന്നറിയപ്പെടുന്ന മഴക്കാലം ഏതാണ്???
Answer: തെക്കുപടിഞ്ഞാറൻ മൺസൂൺ


92. ഒക്ടോബർ ഹിറ്റ് എന്ന പ്രതിഭാസം ഉണ്ടാകുന്നത്???
Answer: വടക്കുകിഴക്കൻ മൺസൂൺ കാലഘട്ടത്തിൽ


93. ഇന്ത്യയുടെ കാലാവസ്ഥയെ എത്ര മേഖലകളായി തരം തിരിച്ചിരിക്കുന്നു???
Answer: 8


94. ഇന്ത്യയുടെ 8 കാലാവസ്ഥ മേഖലകൾ ഏതൊക്കെയാണ്???
Answer: വരണ്ട മൺസൂൺ കാലാവസ്ഥ, വരണ്ട മൺസൂൺ വേനൽക്കാലം, ട്രോപ്പിക്കൽ സാവന്ന, വരണ്ട മരുഭൂമി, വരണ്ട ശൈത്യ മൻസൂൺ, തണുത്ത ശൈത്യ മഞ്ഞുകാലം, ധ്രുവീയ മേഖല
 
 
95. വരണ്ട മൺസൂൺ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണ്???
Answer: പടിഞ്ഞാറൻ തീരം (ദക്ഷിണ ഗോവ)


96. ട്രോപ്പിക്കൽ സാവന്ന എന്നറിയപ്പെടുന്ന പ്രദേശം???
Answer: ഉഷ്ണമേഖലയിലെ തെക്കുഭാഗം (പെനിസുലാർ പീഠഭൂമി)


97. ആകാശീയ ചിത്രങ്ങളുടെ ത്രിമാന ദൃശ്യം കാണുന്നതിനും ഭൗമോപരിതലങ്ങളുടെ ഉയർച്ചതാഴ്ചകൾ വേർതിരിച്ചറിയുവാനും ഉപയോഗിക്കുന്ന ഉപകരണം ഏതാണ്???
Answer: സ്റ്റീരിയോസ്കോപ്പ്


98. ഇന്ത്യയിലെ ഉപഗ്രഹ വിദൂര സംവേദനത്തിന് തുടക്കം കുറിച്ചത് ഏത് വർഷമാണ്???
Answer: 1970
 
 
99. ഒരു പ്രദേശത്തെ കാർഷിക വിളയുടെ വളർച്ചയും കീടബാധയും മനസ്സിലാക്കുന്നത്തിൽ ഉപയോഗിക്കുന്ന ഭൂമി ശാസ്ത്രസാങ്കേതിക വിദ്യ ഏതാണ്???
Answer: കൃത്രിമ ഉപഗ്രഹ വിദൂരസംവേദനം


100. മഴത്തുള്ളികളോടൊപ്പം മഞ്ഞുകട്ടകൾ ഭൂമിയിലേക്ക് പതിക്കുന്നതാണ്???
Answer: ആലിപ്പഴം


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍