Study Cool: 7 | ഇന്ത്യയുടെ സാമ്പത്തിക രംഗം | India Economics | Economics | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching |

ഇന്ത്യയുടെ സാമ്പത്തിക രംഗം


1. ഒരു രാജ്യത്തിന്റെ ഒരു വർഷത്തെ മൊത്തവരുമാനം അറിയപ്പെടുന്നത്???
Answer: ദേശീയ വരുമാനം


2. ഒരു രാജ്യത്തെ ഒരാളുടെ ഒരു വർഷത്തെ ശരാശരി വരുമാനം അറിയപ്പെടുന്നത്???
Answer: പ്രതിശീർഷ വരുമാനം (ആളോഹരി വരുമാനം)
 
 
3. ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണം മൂല്യം???
Answer: മൊത്ത ദേശീയ ഉൽപ്പന്നം (Gross National Product)


4. സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണം മൂല്യം???
Answer: മൊത്ത ആഭ്യന്തര ഉൽപാദനം (Gross Domestic Product)


5. ഒരു രാജ്യത്തിലെ മനുഷ്യരുടെ സമഗ്ര പുരോഗതിയെ സൂചിപ്പിക്കുന്ന അളവുകോൽ???
Answer: മാനവ വികസന സൂചിക


6. ഇന്ത്യയിൽ മാനവിക വിഭവശേഷി മന്ത്രാലയം ആരംഭിച്ച വർഷം???
Answer: 1985
 
 
7. 2018 ലെ മാനുഷിക വികസന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം???
Answer: 130


8. 2019ലെ മാനുഷിക വികസന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം???
Answer: 129


9. 2020ലെ മാനുഷിക വികസന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം???
Answer: 131


10. മാനവ വികസന സൂചിക നിലവിൽ വന്ന വർഷം???
Answer: 1990
 
 

11. ഇന്ത്യയിൽ സാമ്പത്തിക വർഷം കണക്കാക്കുന്നത്???
Answer: ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെ


12. മൊത്ത ദേശീയ ഉൽപ്പന്നത്തിൽനിന്ന് തേയ്മാനംചെലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്ന വരുമാനം അറിയപ്പെടുന്നത്???
Answer: അറ്റ ദേശീയ ഉൽപ്പന്നം


13. ദേശീയ വരുമാനം കണക്കാക്കുന്ന അതിന് അവലംബിക്കുന്ന മൂന്ന് രീതികൾ ഏതൊക്കെയാണ്???
Answer: ഉൽപാദന രീതി, വരുമാന രീതി, ചെലവു രീതി


14. അസംസ്കൃത വസ്തുക്കളുടെ ഉൽപാദനം, മത്സ്യബന്ധനം, ഖനനം, എന്നിവ ഉൾപ്പെടുന്നത് ഏത് മേഖലയിലാണ്???
Answer: പ്രാഥമിക മേഖല
 
 
15. സാധനങ്ങളുടെ ഉൽപാദന നിർമ്മാണപ്രവർത്തനങ്ങൾ, വ്യവസായം എന്നിവ ഉൾപ്പെടുന്ന മേഖല???
Answer: ദിതിയ മേഖല


16. ബാങ്കിംഗ്, വാണിജ്യം, വാർത്താവിനിമയം, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന സാമ്പത്തിക മേഖല???
Answer: തൃതീയ മേഖല


17. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്???
Answer: ദാദാഭായ് നവറോജി
 
 
18. മസ്തിഷ്ക ചോർച്ച (Brain Drain) സിദ്ധാന്തം ആവിഷ്കരിച്ചത്???
Answer: ദാദാബായി നവറോജി


19. ഇന്ത്യയിൽ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി???
Answer: ദാദാഭായി നവറോജി


20. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്റെ സ്ഥാപകൻ???
Answer: ദാദാഭായ് നവറോജി



21. ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശീയ വരുമാനം കണക്കാക്കിയ ആദ്യ വ്യക്തി???
Answer: വി. കെ. ആർ. വി. റാവു (1931)
 
 
22. സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി ഒരു വ്യവസായ നയം രൂപീകരിച്ച വർഷം???
Answer: 1948


23. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്???
Answer: എം. വിശ്വേശ്വരയ്യ


24. ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ പ്രധാനമന്ത്രി???
Answer: പി. വി. നരസിംഹറാവു (1991)


25. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്ന അതിനുള്ള സർക്കാർ ഏജൻസി???
Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ
 
 
26. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത്???
Answer: മുംബൈ


27. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാണിജ്യ ബാങ്ക്???
Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


28. കൃഷിക്കും ഗ്രാമ വികസനത്തിനും വായ്പകൾ നൽകുന്നത് ദേശീയ ബാങ്ക്???
Answer: നബാഡ്


29. ജി എസ് ടി ബിൽ നിലവിൽ വന്നത്???
Answer: 2017 ജൂലൈ 1
 
 
30. ജി എസ് ടി ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം???
Answer: അസം



31. ജി എസ് ടി ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം???
Answer: ബീഹാർ


32. ജി എസ് ടി കൗൺസിലിന്റെ അധ്യക്ഷൻ ആരാണ്???
Answer: കേരള ധനകാര്യ മന്ത്രി


33. ജി എസ് ടി നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം???
Answer: ഫ്രാൻസ്
 
 
34. നികുതി ചുമത്തപ്പെടുന്ന ആൾ നേരിട്ട് നൽകുന്ന നികുതി ഏതാണ്???
Answer: പ്രത്യക്ഷ നികുതി


35. പ്രത്യക്ഷ നികുതി ഉദാഹരണങ്ങൾ ഏതൊക്കെയാണ്???
Answer: ആദായനികുതി, ഭൂനികുതി, പരസ്യ നികുതി, കോർപ്പറേഷൻ നികുതി


36. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട ട്രസ്റ്റീഷിപ്പ് എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിച്ച വ്യക്തി ആരാണ്???
Answer: ഗാന്ധിജി
 
 
37. ഗാന്ധിജി ട്രസ്റ്റീഷിപ്പ് ഇന്ന് ആശയത്തിലൂടെ മുന്നോട്ടുവെച്ചത് എന്താണ്???
Answer: സത്യത്തിലും അഹിംസയിലും അധിഷ്ഠിതവുമായ ഒരു സമ്പത്ത് വ്യവസ്ഥയാണ് ട്രസ്റ്റീഷിപ് എന്നതിലൂടെ ഗാന്ധിജി ലക്ഷ്യമിട്ടത്


38. ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ദേശീയ ആസൂത്രണ കമ്മിറ്റി നിലവിൽ വന്ന വർഷം???
Answer: 1938


39. പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നികുതിക്കു പുറമേ ചുമത്തുന്ന അധിക നികുതി അറിയപ്പെടുന്ന പേര്???
Answer: സർച്ചാർജ്ജ്


40. സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി അറിയപ്പെടുന്ന പേര്???
Answer: സെസ്സ്‌
 
 

41. കയറ്റുമതി ഇറക്കുമതി സാധനങ്ങളുടെ മേൽ ചുമത്തപ്പെടുന്ന നികുതി???
Answer: കസ്റ്റംസ് നികുതി


42. കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗം???
Answer: കോർപ്പറേറ്റ് നികുതി


43. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നൽകേണ്ട നികുതി???
Answer: കെട്ടിട നികുതി, തൊഴിൽ നികുതി, പരസ്യ നികുതി, വിനോദ നികുതി


44. കേരള സർക്കാരിന്റെ ഏറ്റവും വലിയ വരുമാന മാർഗമായ നികുതി???
Answer: വിൽപ്പന നികുതി
 
 
45. ഇന്ത്യയുടെ കേന്ദ്ര ബാങ്ക് എന്നറിയപ്പെടുന്നത്???
Answer: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ


46. അന്തർസംസ്ഥാന ക്രയവിക്രയങ്ങൾഉടെ മേൽ ജിഎസ്ടി ചുമത്തുന്നതും പിരിക്കുന്നതും ആരാണ്???
Answer: കേന്ദ്ര സർക്കാർ


47. അന്തർസംസ്ഥാന ക്രയവിക്രയങ്ങളിൽ കേന്ദ്രസർക്കാർ ഈടാക്കുന്ന ജി എസ് ടി ഏത് പേരിലാണ് അറിയപ്പെടുന്നത്???
Answer: ഇന്റഗ്രേറ്റഡ് ജി എസ് ടി


48. ജി എസ് ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടന ഭേദഗതി???
Answer: 101 (പാർലമെന്റിൽ 122മത് ഭേദഗതി. രാഷ്ട്രപതി ഒപ്പ് വച്ചതോടെ 101 ആം ഭരണഘടന ഭേദഗതി ആയി)
 
 
49. ഇന്ത്യൻ ബാങ്കിംഗ് മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി???
Answer: നരസിംഹം കമ്മിറ്റി


50. IFSC കോഡിലെ അക്ഷരങ്ങളുടെയും സംഖ്യകളുടെയും എണ്ണം എത്രയാണ്???
Answer: 11




51. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് "ദാസ് ക്യാപിറ്റൽ" (മൂലധനം) എന്ന കൃതി രചിച്ചത് ആരാണ്???
Answer: കാറൽമാക്സ്


52. ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിങ് നടപ്പിലാക്കിയ ബാങ്ക്???
Answer: എസ് ബി ഐ
 
 
53. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം???
Answer: മുംബൈ


54. ബാങ്കിംഗ് റഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം???
Answer: 1949


55. ഒരു രൂപ നോട്ടിൽ ഒഴികെ മറ്റ് കറൻസി നോട്ടുകളിൽ ഒപ്പുവയ്ക്കുന്നത് ആരാണ്???
Answer: ആർബിഐ ഗവർണർ


56. ഒരു രൂപ നോട്ടിൽ ഒപ്പു വയ്ക്കുന്നത്???
Answer: ധനകാര്യ സെക്രട്ടറി
 
 
57. നിലവിലെ റിസർവ് ബാങ്ക് ഗവർണർ???
Answer: ശക്തികാന്ത ദാസ്


58. 5 അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ് ബി ഐ യിൽ ഏത് വർഷമാണ്???
Answer: 2017 ഏപ്രിൽ 1


59. ആദ്യമായി ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ട വർഷം???
Answer: 1969 ജൂലൈ 19


60. ഇന്ത്യയിൽ 1969ൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം???
Answer: 14
 
 

61. ഇന്ത്യയിൽ ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു???
Answer: ഇന്ദിരാഗാന്ധി


62. ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം അടുക്കുമ്പോഴുള്ള ഇന്ത്യൻ രാഷ്ട്രപതി ആരായിരുന്നു???
Answer: വി വി ഗിരി


63. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന വർഷം???
Answer: 1980


64. രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി???
Answer: ഇന്ദിരാഗാന്ധി
 
 
65. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി???
Answer: നീലം സഞ്ജീവ റെഡ്ഡി


66. 1980 ൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം???
Answer: 6


67. 2020 ഏപ്രിലിൽ 10 പൊതുമേഖലാ ബാങ്കുകൾ ലയിച്ചു എത്ര ബാങ്കുകൾ ആയി മാറി???
Answer: 4
*ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്കും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ആയി മാറി
*സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായി ലയിച്ചു
*ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ആയി മാറി
*അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിൽ ലയിച്ചു

 
 
68. ഒരു സാമ്പത്തിക വർഷത്തിൽ ഗവൺമെന്റ് നടത്തുന്ന വരവുചെലവു കളെ കുറിച്ചുള്ള വാർഷിക സാമ്പത്തിക പ്രസ്താവനയെ പറയുന്ന പേര്???
Answer: ബജറ്റ്


69. ബജറ്റ് ആർട്ടിക്കിൾ???
Answer: 112


70. ജനറൽ ബഡ്ജറ്റിനെ പിതാവായി അറിയപ്പെടുന്നത്???
Answer: പി.സി. മഹലനോബിസ്



71. ഇന്ത്യൻ ഭരണഘടനയിൽ ബജറ്റ് എന്ന പദത്തിനു പകരമായി ആർട്ടിക്കിൾ 112ൽ ഉപയോഗിച്ചിരിക്കുന്ന പദം???
Answer: വാർഷിക സാമ്പത്തിക പ്രസ്താവന (Annual Financial Statement)
 
 
72. ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ ധനകാര്യ മന്ത്രി???
Answer: ജെയിംസ് വിൽസൺ (1860)


73. ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത???
Answer: ഇന്ദിരാഗാന്ധി (1970) ധനവകുപ്പ് കൂടി കൈകാര്യം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ഇന്ദിരാഗാന്ധി അപ്പോൾ


74. പാർലമെന്റിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനകാര്യ മന്ത്രി???
Answer: മൊറാർജി ദേശായി (10 പ്രാവശ്യം)


75. ഇന്ത്യൻ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ ധനകാര്യ മന്ത്രി???
Answer: ആർ വെങ്കിട്ടരാമൻ
 
 
76. ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി???
Answer: സി.ഡി ദേശ്മുഖ് (ഏഴു തവണ)


77. ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത???
Answer: നിർമ്മല സീതാരാമൻ


78. ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ വനിത ധനമന്ത്രി ആരാണ്???
Answer: നിർമ്മല സീതാരാമൻ


79. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്???
Answer: ആർ കെ ഷണ്മുഖം ചെട്ടി (1947 നവംബർ 26)
 
 
80. ഇന്ത്യ റിപ്പബ്ലിക്ക് ആയതിനു ശേഷം ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്???
Answer: ജോൺ മത്തായി (1950 ഫെബ്രുവരി 28)



81. ഇടക്കാല ബജറ്റ് അവതരിപ്പിച്ച ആദ്യ ധനകാര്യ മന്ത്രി???
Answer: സിഡി ദേശ്മുഖ് (1951-52)


82. റെയിൽവേ ബജറ്റ് പൊതുബജറ്റ് ന്റെ ഭാഗമായി മാറിയത്???
Answer: 2017


83. ജനറൽ ബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും തമ്മിൽ ലയിപ്പിക്കാൻ ശുപാർശ നൽകിയ കമ്മിറ്റി???
Answer: ബിവേക് ദിബ്രോയ് കമ്മിറ്റി
 
 
84. ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രി / ഇന്ത്യയുടെ റെയിൽവേ മന്ത്രി ആയ ആദ്യ മലയാളി???
Answer: ജോൺ മത്തായി


85. ഏറ്റവും കൂടുതൽ തവണ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി???
Answer: ജഗജീവൻ റാം


86. റെയിൽവേ മന്ത്രിയായ ആദ്യ വനിത???
Answer: മമതാ ബാനർജി
 
 
87. ഇന്ത്യയുടെ റെയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി???
Answer: പനമ്പള്ളി ഗോവിന്ദമേനോൻ


88. അവസാനമായി റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി???
Answer: സുരേഷ് പ്രഭു


89. കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്???
Answer: സി. അച്യുതമേനോൻ (1957 ജൂൺ 7)


90. കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത്???
Answer: കെ എം മാണി
 
 

91. കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്???
Answer: തോമസ് ഐസക് (2016)


92. പ്ലാന്റ് ഇക്കോണമി ഫോർ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്???
Answer: എം വിശ്വേശ്വരയ്യ


93. ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്???
Answer: 1950 മാർച്ച് 15


94. ഇന്ത്യൻ ആസൂത്രണ കമ്മിഷൻ ആദ്യ ഉപാധ്യക്ഷൻ???
Answer: ഗുൽസാരിലാൽ നന്ദ
 
 
95. പഞ്ചവത്സരപദ്ധതികൾ എന്ന ആശയം ഇന്ത്യ കടം എടുത്തിരിക്കുന്ന രാജ്യം???
Answer: സോവിയറ്റ് യൂണിയൻ


96. ഇന്ത്യയിൽ നിലവിലുള്ള ദേശസാൽകൃത ബാങ്കുകളുടെ എണ്ണം???
Answer: 12


Tags

Post a Comment

0 Comments