Study Cool: 3 | ഇന്ത്യൻ ഭരണഘടന ഭേദഗതികൾ (പഠിച്ചിരിക്കേണ്ട ഭരണഘടന ഭേദഗതികൾ) | 10th Preliminary Exam, +2 Preliminary Exam, LDC, LGS Main Exam Special Coaching | Indian Constitution Amendments | General Knowledge | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching |

ഇന്ത്യൻ ഭരണഘടന ഭേദഗതികൾ (പഠിച്ചിരിക്കേണ്ട ഭരണഘടന ഭേദഗതികൾ)


1. ഭരണഘടന ഭേദഗതി എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം എടുത്തിരിക്കുന്ന രാജ്യം???
Answer: ദക്ഷിണാഫ്രിക്ക


2. ഭരണഘടന ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം???
Answer: ഭാഗം 20
 
 
3. ഭരണഘടന ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ???
Answer: ആർട്ടിക്കിൾ 368


4. ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരം ഉള്ളത് ആർക്കാണ്???
Answer: പാർലമെന്റിന്


5. സ്വത്തവകാശം നിയമവകാശം മാത്രം ആക്കി മാറ്റിയ ഭരണഘടന ഭേദഗതി???
Answer: നാൽപത്തിനാലാം ഭരണഘടന ഭേദഗതി (1978)


6. നാൽപത്തിനാലാം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത വകുപ്പ്??
Answer: ആർട്ടിക്കിൾ 300 എ
 
 
7. 44 ആം ഭരണഘടന ഭേദഗതി നടപ്പിലാക്കുമ്പോൾ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആരായിരുന്നു???
Answer: നാൽപത്തിനാലാം ഭരണഘടന ഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡി ആയിരുന്നു. അപ്പോഴത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ആയിരുന്നു


8. നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവി പേഴ്സ് സമ്പ്രദായം നിർത്തലാക്കി കൊണ്ടുള്ള ഭരണഘടന ഭേദഗതി പുറപ്പെടുവിച്ചത് ആരായിരുന്നു???
Answer: ഇന്ദിരാഗാന്ധി (1971)


9. നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവിപേഴ്സ് സമ്പ്രദായം നിർത്തലാക്കിയ ഭരണഘടന ഭേദഗതി ഏതാണ്???
Answer: ഇരുപത്തിയാറാം ഭരണഘടന ഭേദഗതി


10. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതി???
Answer: 42ആം ഭരണഘടന ഭേദഗതി
 
 

11. നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 1976


12. നാൽപ്പത്തി രണ്ടാം ഭരണഘടന ഭേദഗതി നടപ്പിലാക്കുമ്പോൾ ആരായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി???
Answer: ഇന്ദിരാഗാന്ധി


13. നാല്പത്തിരണ്ടാം ഭേദഗതിക്ക് ശുപാർശ ചെയ്ത കമ്മിറ്റി ആരാണ്???
Answer: സ്വരൺ സിംഗ് കമ്മിറ്റി


14. ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഏക ഭരണഘടന ഭേദഗതി ഏതാണ്???
Answer: നാല്പത്തിരണ്ടാം ഭരണഘടന ഭേദഗതി
 
 
15. 42 ഭരണഘടന ഭേദഗതി ചെയ്തപ്പോൾ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും അഞ്ച് വിഷയങ്ങൾ കൺകറന്റ് ലിസ്റ്റിൽ സ്ഥാനം മാറ്റി നടത്തി അത് ഏതൊക്കെയാണ്???
Answer: വിദ്യാഭ്യാസം, വനം, അളവുതൂക്കം, വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, നീതിന്യായ ഭരണം


16. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർ സംഘടിപ്പിച്ച ഭരണഘടന ഭേദഗതി ഏതാണ്???
Answer: ഏഴാം ഭേദഗതി (1956)


17. കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപീകരണം ഏത് ഭേദഗതിയിലൂടെയാണ്???
Answer: ഏഴാം ഭരണഘടന ഭേദഗതി
 
 
18. ഭരണഘടനയുടെ ഭാഗം 4A യിൽ 10 മൗലിക ചുമതലകൾ കൂട്ടിച്ചേർത്ത ഭരണഘടന ഭേദഗതി ഏതാണ്???
Answer: 42ആം ഭരണഘടന ഭേദഗതി (1976)


19. വോട്ട് ചെയ്യുന്നതിനുള്ള പ്രായം 21 നിന്ന് 18 ആയി കുറച്ച ഭരണഘടന ഭേദഗതി???
Answer: അറുപത്തി ഒന്നാം ഭരണഘടന ഭേദഗതി


20. അറുപത്തിയൊന്നാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു???
Answer: രാജീവ് ഗാന്ധി



21. 6 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുനൽകുന്ന ഭരണഘടന ഭേദഗതി ഏതാണ്???
Answer: 86 ആം ഭേദഗതി
 
 
22. 86 ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 2002


23. ആർട്ടിക്കിൾ 21(A) ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭരണഘടന ഭേദഗതി???
Answer: 86 ആം ഭരണഘടന ഭേദഗതി


24. എന്താണ് ആർട്ടിക്കിൾ 21(A)???
Answer: ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു


25. പഞ്ചായത്തീരാജ് സംവിധാനത്തിന് ഭരണഘടനാപരമായി അംഗീകാരം നൽകിയ ഭരണഘടന ഭേദഗതി???
Answer: എഴുപത്തിമൂന്നാം ഭരണഘടന ഭേദഗതി
 
 
26. എഴുപത്തിമൂന്നാം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 1992


27. 73 ഭരണഘടന ഭേദഗതി പ്രകാരം പഞ്ചായത്ത് രാജ് സംവിധാനത്തിന് ഭരണഘടനാപരമായ അംഗീകാരം ലഭിച്ച ശേഷം ആദ്യമായി ഇലക്ഷൻ നടന്ന സംസ്ഥാനം???
Answer: മധ്യപ്രദേശ്


28. പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം???
Answer: രാജസ്ഥാൻ


29. പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനവും ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനവും ഏതാണ്???
Answer: ആന്ധ്ര പ്രദേശ് (1959)
 
 
30. ഇന്ത്യയിൽ കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്ന ഭരണഘടന ഭേദഗതി???
Answer: അമ്പത്തിരണ്ടാം ഭേദഗതി



31. അമ്പത്തിരണ്ടാം ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 1985


32. ദേശീയ പട്ടികജാതി- ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ ദേശീയ പട്ടികജാതി കമ്മീഷൻ, ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ എന്ന് രണ്ടായി വേർതിരിച്ച ഭരണഘടന ഭേദഗതി???
Answer: 89 ആം ഭരണഘടന ഭേദഗതി


33. 89 ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 2003
 
 
34. ഡൽഹിക്ക് ദേശീയ തലസ്ഥാനം എന്ന പദവി നൽകിയ ഭരണഘടന ഭേദഗതി???
Answer: 69 ആം ഭരണഘടന ഭേദഗതി


35. 69 ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 1991


36. ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭൂപരിഷ്കരണ നിയമം അനുസരിച്ചുള്ള അവകാശ സംരക്ഷണത്തിനുള്ള ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 78 ആം ഭരണഘടന ഭേദഗതി
 
 
37. 78 ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 1995


38. ജി എസ് ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി???
Answer: നൂറ്റിയൊന്നാം ഭരണഘടന ഭേദഗതി (122 ആം ഭേദഗതി ബിൽ)


39. നൂറ്റിയൊന്നാം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 2016


40. ജി എസ് ടി ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത്???
Answer: 2016 സെപ്റ്റംബർ 8
 
 

41. ജി എസ് ടി ബിൽ നിലവിൽ വന്നത്???
Answer: 2017 ജൂലൈ 1


42. ജി എസ് ടി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം???
Answer: അസം


43. ജി എസ് ടി ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം???
Answer: ബീഹാർ


44. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവർക്ക്) വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നൽകുന്ന വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഭരണഘടന ഭേദഗതി???
Answer: 93 ആം ഭരണഘടന ഭേദഗതി
 
 
45. 93 ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 2005


46. ദേശീയ പിന്നാക്ക കമ്മീഷന് ഭരണഘടന പദവി നൽകിയ ഭരണഘടന ഭേദഗതി???
Answer: 102 ആം ഭരണഘടന ഭേദഗതി


47. 102 ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 2018


48. ദേശീയ പിന്നാക്ക കമ്മീഷന് ഭരണഘടനാ പദവി നൽകിയ ഭരണഘടന ഭേദഗതി ബില്ല് എത്രയാണ്???
Answer: 123ആം ഭേദഗതി ബിൽ
 
 
49. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായ കാർക്ക് 10% സാമ്പത്തിക സംവരണം അനുവദിച്ചുകൊണ്ടുള്ള ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 103ആം ഭേദഗതി


50. 103 ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം???
Answer: 2019




51. 103 ആം ഭരണഘടന ഭേദഗതി പ്രകാരം ഭേദഗതിചെയ്ത ആർട്ടിക്കുകൾ???
Answer: ആർട്ടിക്കിൾ 15, 16


52. പൗരത്വ ഭേദഗതി നിയമ ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് എപ്പോൾ???
Answer: 2019 ഡിസംബർ 12
 
 
53. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത് എപ്പോൾ???
Answer: 2020 ജനുവരി 10


54. ആമുഖം ഭേദഗതി ചെയ്യുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി ആരായിരുന്നു???
Answer: ഫക്രുദ്ദീൻ അലി അഹമ്മദ്


Tags

Post a Comment

0 Comments