Study Cool: 1 | സിലബസിൽ ഇന്ത്യ എന്ന ഭാഗത്തു അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | 10th Preliminary Exam, +2 Preliminary Exam, LDC, LGS Main Exam Special Coaching | India | General Knowledge | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

സിലബസിൽ ഇന്ത്യ എന്ന ഭാഗത്തു അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: 1


1. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്???
Answer: ദേശീയ മനുഷ്യാവകാശ കമ്മീഷൻ


2. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായ വർഷം???
Answer: 1998 ഡിസംബർ 11
 
 
3. മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്???
Answer: സർദാർ വല്ലഭായി പട്ടേൽ


4. ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം???
Answer: ഭാഗം 3


5. ഭരണഘടനയിൽ മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ???
Answer: ആർട്ടിക്കിൾ 12 മുതൽ 35 വരെ


6. മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്ന രാജ്യം???
Answer: അമേരിക്ക
 
 
7. ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം???
Answer: ഭാഗം 2


8. ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന മൗലികാവകാശങ്ങളുടെ എണ്ണം???
Answer: 7


9. നിലവിൽ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം???
Answer: 6


10. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത്???
Answer: 1857 മെയ് 10
 
 

11. ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം മുഴുവനായും ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലാകാൻ കാരണമായ ഉടമ്പടി???
Answer: ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്


12. ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണമാറ്റത്തിന് ഫലമായി പിൻവലിക്കപ്പെട്ട ഈസ്റ്റിന്ത്യാ കമ്പനിയുടെ നിയമം ഏതാണ്???
Answer: ദത്തവകാശ നിരോധന നിയമം


13. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം അലഹബാദിലെ ദർബാറിൽ വെച്ച് വായിച്ചത് ആരാണ്???
Answer: കാനിംഗ് പ്രഭു


14. വിപ്ലവകാരികളുടെ സമുന്നതനേതാവെന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് ആരാണ്???
Answer: ഹ്യൂഗ് റോസ്
 
 
15. ദേശീയ മനുഷ്യാവകാശ നിയമം നിലവിൽ വന്നത്???
Answer: 1993 സെപ്റ്റംബർ 28


16. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായ വർഷം???
Answer: 1993 ഒക്ടോബർ 12


17. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും മറ്റ് അംഗങ്ങളെ നിയമിക്കാനും നീക്കംചെയ്യാനും അധികാരം ഉള്ളത് ആർക്കാണ്???
Answer: ഇന്ത്യൻ രാഷ്ട്രപതി
 
 
18. ദേശീയ മനുഷ്യാവകാശ കമ്മീഷനേയും അംഗങ്ങളെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം???
Answer: 6


19. ദേശീയ മനുഷ്യാവകാശ കമ്മീഷനേയും അംഗങ്ങളും ശുപാർശ ചെയ്യുന്ന കമ്മിറ്റിയിലെ തലവൻ ആരാണ്???
Answer: പ്രധാനമന്ത്രി


20. ദേശീയ മനുഷ്യാവകാശ കമ്മീഷനേയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ ആരൊക്കെയാണ്???
Answer: ആഭ്യന്തരമന്ത്രി, ലോകസഭ സ്പീക്കർ, രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ, പാർലമെന്റ് ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾ



21. ദേശീയ മനുഷ്യാവകാശ കമ്മീഷൻ എക്സ് ഒഫിഷ്യോ മെമ്പേഴ്സ് ആരൊക്കെയാണ് (2019ലെ ഭേദഗതി പ്രകാരം)???
Answer: ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ദേശീയ പട്ടികജാതി കമ്മീഷൻ, ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ, ദേശീയ വനിത കമ്മീഷൻ, ദേശീയ പിന്നാക്ക കമ്മീഷൻ, ദേശീയ ബാലാവകാശ കമ്മീഷൻ എന്നിവയുടെ ചെയർമാൻ, ചീഫ് കമ്മീഷണർ, ഭിന്നശേഷി കമ്മീഷൻ
 
 
22. 2019ലെ ഭേദഗതി നിയമപ്രകാരം കൂട്ടിച്ചേർത്ത മനുഷ്യാവകാശ ex-officio മെമ്പർ ആരൊക്കെയാണ്???
Answer: ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാൻ, ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ, ചീഫ് കമ്മീഷണർ ഭിന്നശേഷി കമ്മീഷൻ


23. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ ആരായിരുന്നു???
Answer: രംഗനാഥമിശ്ര


24. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിലെ ചെയർമാൻ???
Answer: എച്ച്. എൽ. ദത്തു


25. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം???
Answer: തിരുവനന്തപുരം (പട്ടം)
 
 
26. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ യും അംഗങ്ങളുടെ കാലാവധി എത്രയാണ്???
Answer: മൂന്ന് വർഷം / 70 വയസ്സ്


27. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാർ ഉൾപ്പെടെ ആകെ അംഗങ്ങളുടെ എണ്ണം???
Answer: 6


28. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം???
Answer: സർദാർ പട്ടേൽ ഭവൻ


29. ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്ന വർഷം???
Answer: 1990
 
 
30. ദേശീയ വനിത കമ്മീഷൻ നിലവിൽ വന്നത്???
Answer: 1992 ജനുവരി 31



31. ആദ്യ വനിതാ കമ്മീഷൻ അധ്യക്ഷ???
Answer: ജയന്തി പട്നായിക്


32. രാഷ്ട്ര മഹിള ഏത് കമ്മീഷന്റെ പ്രസിദ്ധീകരണമാണ്???
Answer: വനിത കമ്മീഷൻ


33. ദേശീയ വനിത കമ്മീഷൻ അംഗമായ ആദ്യ പുരുഷൻ???
Answer: അലോക് റാവത്ത്
 
 
34. വിവരാവകാശ നിയമം പാസാക്കിയ വർഷം???
Answer: 2005 ജൂൺ 15


35. വിവരവകാശ നിയമം നിലവിൽ വന്ന വർഷം???
Answer: 2005 ഒക്ടോബർ 12


36. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷനിലെ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ അടക്കം ആകെ അംഗങ്ങളുടെ എണ്ണം???
Answer: 11
 
 
37. കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി???
Answer: മൂന്നുവർഷം 65 വയസ് (ഇതിൽ ഏതാണ് ആദ്യം അത്)


38. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്???
Answer: രാഷ്ട്രപതിയുടെ മുൻപാകെ


39. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ / കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്കാണ്???
Answer: ഗവർണർക്ക്


40. സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്നതാര്???
Answer: മുഖ്യമന്ത്രിയും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു മന്ത്രിയും അടങ്ങുന്ന സമിതിയുടെ നിർദ്ദേശപ്രകാരം ഗവർണർ അംഗങ്ങളെ നിയമിക്കുന്നു. മുഖ്യമന്ത്രിയാണ് ശുപാർശ ചെയ്യുന്ന തലവൻ
 
 

41. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്???
Answer: 2005 ഡിസംബർ 19


42. കേന്ദ്ര വിവരാവകാശ നിയമത്തിലെ പട്ടിക കളുടെ എണ്ണം???
Answer: 2


43. വിവരവകാശം ആയി ബന്ധപ്പെട്ടിരിക്കുന്നു മൗലികാവകാശം ഏതാണ്???
Answer: അഭിപ്രായ സ്വാതന്ത്ര്യം


44. വിവരവകാശ നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം???
Answer: തമിഴ്നാട് (1997)
 
 
45. വിവരാവകാശ നിയമപ്രകാരം വിവരം അപേക്ഷകനു ലഭിക്കാനുള്ള കാലാവധി???
Answer: 30 ദിവസം


46. കേന്ദ്ര വിവരാവകാശ കമ്മീഷൻ ആസ്ഥാനം???
Answer: CIC ഭവൻ (ന്യൂഡൽഹി)


47. കേരളത്തിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത്???
Answer: 2005 ഡിസംബർ 19


48. വിവരാവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്നപ്പോൾ ബാധകമല്ലാത്ത സംസ്ഥാനം ഏതായിരുന്നു???
Answer: Jammu and Kashmir (ഇപ്പോൾ കേന്ദ്രഭരണപ്രദേശം ആയി)
 
 
49. ആദ്യ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു???
Answer: വജാഹത്ത് ഹബീബുള്ള


50. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത ആരാണ്???
Answer: ദീപക് സന്ധു




51. രണ്ടാമത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു???
Answer: എ.എൻ. തിവാരി


52. ആദ്യ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു???
Answer: പാലാട്ട് മോഹൻദാസ്
 
 
53. നിലവിലെ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്???
Answer: വിൻസൻ എം പോൾ


54. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായ ആദ്യ വനിത???
Answer: ഫാത്തിമ ബീവി


55. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായ മലയാളി???
Answer: കെ ജി ബാലകൃഷ്ണൻ


56. ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്???
Answer: യശ് വർദ്ധൻ കുമാർ സിംഹ
 
 
57. മഹാത്മാ ഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം???
Answer: ചമ്പാരൻ സത്യാഗ്രഹം


58. ചമ്പാരൻ സത്യാഗ്രഹം ആരംഭിച്ച വർഷം???
Answer: 1917


59. നീലം തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരെ പാശ്ചാത്യർ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന പ്രക്ഷോഭം???
Answer: ചമ്പാരൻ സത്യാഗ്രഹം


60. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം???
Answer: അഹമ്മദാബാദ് മിൽ സമരം
 
 

61. അഹമ്മദാബാദ് മിൽ സമരം നടന്ന വർഷം???
Answer: 1918


62. ഇന്ത്യക്കാർക്ക് സ്വരാജ്യം നേടുന്നതിനായി തുടക്കം കുറിച്ച പ്രസ്ഥാനം???
Answer: ഹോം റൂൾ പ്രസ്ഥാനം (1916)


63. ഇന്ത്യയിൽ രൂപീകൃതമായ ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ ആരൊക്കെയായിരുന്നു???
Answer: ആനി ബസന്റ്, ബാലഗംഗാധര തിലക്


64. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം ഏതാണ്???
Answer: ബർദോളി പ്രക്ഷോഭം (1928)
 
 
65. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ആരാണ്???
Answer: സർദാർ വല്ലഭായി പട്ടേൽ


66. ബർദോളി ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര നേതാവ്???
Answer: സർദാർ വല്ലഭായി പട്ടേൽ


67. ഉപ്പു നിയമം ലംഘിച്ചതിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ച ജയിൽ???
Answer: യർവാദ ജയിൽ
 
 
68. 1930 ദണ്ഡിയാത്രയുടെ സമയത്ത് ഗാന്ധിയും അനുയായികളും ആലപിച്ചിരുന്ന ഗീതം ഏതാണ്???
Answer: രഘുപതി രാഘവ രാജാറാം


69. കേരളത്തിൽ (പയ്യന്നൂർ) ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ്???
Answer: കെ കേളപ്പൻ


70. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏതാണ്???
Answer: രണ്ടാം വട്ടമേശ സമ്മേളനം (1931)



71. 1940ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു???
Answer: വിനോഭ ബാവേ
 
 
72. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ഏത് സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ മുദ്രാവാക്യമാണ്???
Answer: ക്വിറ്റിന്ത്യാ സമരം


73. കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയ വ്യക്തി???
Answer: ഡോ. കെ. ബി. മേനോൻ


74. ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യക്ക് വേണ്ടി പാസാക്കിയ അവസാനത്തെ ആക്ട് ഏതാണ്???
Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്


75. സ്വതന്ത്ര ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിന് നേതൃത്വം കൊടുത്ത വ്യക്തി???
Answer: സർദാർ വല്ലഭായ് പട്ടേൽ
 
 
76. ഇന്ത്യ സ്വതന്ത്രമാകുന്നത്തിനു മുന്പ് നിലവിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങൾ???
Answer: 565


77. നാട്ടുരാജ്യങ്ങളെ ഏകീകരിക്കാൻ ആയി രൂപം കൊണ്ട ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിലെ തലവനായിരുന്നു മലയാളി???
Answer: വി.പി. മേനോൻ


78. 1948 നടന്ന ഓപ്പറേഷൻ പോളോയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച നാട്ടുരാജ്യം ഏതാണ്???
Answer: ഹൈദരാബാദ്


79. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഉള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി ഏതായിരുന്നു???
Answer: വർഗീയലഹള
 
 
80. 1952ൽ ഒറീസയിൽ മലയാളിയായിരുന്ന ഗവർണർ ആരാണ്???
Answer: വി.പി. മേനോൻ



81. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം നടന്ന കോൺഗ്രസ് സമ്മേളനം ഏത് വർഷമായിരുന്നു???
Answer: 1920


82. ഇന്ത്യയിൽ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്???
Answer: വില്യം ബെന്റിക് പ്രഭു


83. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ച ഗവർണർ ജനറൽ???
Answer: വില്യം ബെന്റിറിക്
 
 
84. ബനാറസ് സംസ്കൃത കോളേജ് സ്ഥാപിച്ചത് ആരാണ്???
Answer: ജോനാഥൻ ഡങ്കൻ


85. പൗരസ്ത്യ പഠനങ്ങൾക്ക് പ്രാധാന്യം നൽകാൻ 1784 ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് ആരാണ്???
Answer: സാർ വില്യം ജോൺസ്


86. ഇന്ത്യ വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത് ഏത് വർഷമാണ്???
Answer: 2009 ഓഗസ്റ്റ് 26
 
 
87. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്???
Answer: 2010 ഏപ്രിൽ 1


88. കേന്ദ്ര ഗവൺമെന്റ് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം???
Answer: 1986


89. പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്ന പദ്ധതി ഗവൺമെന്റ് അവതരിപ്പിച്ച വർഷം???
Answer: 1987


90. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം ഏതാണ്???
Answer: എജ്യൂസാറ്റ് (2004 സെപ്റ്റംബർ 20)
 
 

91. മൻമോഹൻ സിംഗ് വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിച്ച പഞ്ചവത്സര പദ്ധതി???
Answer: പതിനൊന്നാം പഞ്ചവത്സര പദ്ധതി


92. ഇന്ത്യയിൽ സ്വാതന്ത്രാനന്തരം രൂപപ്പെട്ട വിദ്യാഭ്യാസ കമ്മീഷനുകൾ ഏതെല്ലാം ആണ്???
Answer: രാധാകൃഷ്ണൻ കമ്മീഷൻ, ലക്ഷ്മണസ്വാമി മുതലിയാർ കമ്മിഷൻ, കോത്താരി കമ്മീഷൻ


93. രാധാകൃഷ്ണൻ കമ്മീഷൻ രൂപം കൊണ്ട വർഷം???
Answer: 1948 (തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക, സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക, യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ രൂപീകരിക്കുക, 12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നടപ്പിലാക്കുക ഇതായിരുന്നു രാധാകൃഷ്ണൻ കമ്മീഷൻ ലക്‌ഷ്യം)


94. സെക്കൻഡറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കാൻ രൂപംകൊണ്ട കമ്മീഷനാണ്???
Answer: കോത്താരി കമ്മീഷൻ
 
 
95. ത്രിഭാഷാ പദ്ധതി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ വന്ന കമ്മീഷനാണ്???
Answer: ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ


96. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടു രാജ്യങ്ങൾ ഏതൊക്കെയായിരുന്നു???
Answer: ഹൈദരാബാദ്, കാശ്മീർ, ജുനാഗഡ്


97. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി ദയാനന്ദസരസ്വതി സ്ഥാപിച്ച സംഘടന???
Answer: ശുദ്ധി പ്രസ്ഥാനം


98. വന്ദേമാതരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത വ്യക്തി???
Answer: അരവിന്ദഘോഷ്
 
 
99. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആരാണ്???
Answer: സർദാർ വല്ലഭായി പട്ടേൽ


100. ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി???
Answer: മൗലാനാ അബ്ദുൽ കലാം ആസാദ്


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍