Prelims Mega Revision Points: 56 | ഊർജ്ജതന്ത്രം - പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും | Physics | General Science | Kerala Basic Facts | Kerala Facts | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും


1. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം അറിയപ്പെടുന്ന പേര്???
Answer: ചലനം


2. നിശ്ചലാവസ്ഥയിൽ ഉള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം???
Answer: സ്റ്റാറ്റിക്സ്
 
 
3. ഒരു വസ്തുവിന്റെ നേർരേഖയിൽ കൂടെയുള്ള ചലനം???
Answer: നേർരേഖ ചലനം


4. ഞെട്ടറ്റു വീഴുന്ന മാമ്പഴം ഏതു ചലനത്തിന് ഉദാഹരണമാണ്???
Answer: നേർരേഖ ചലനം


5. ചലനം ആപേക്ഷികമാണ് ഈ പ്രസ്താവന ശരിയാണോ തെറ്റാണോ???
Answer: പ്രസ്താവന ശരിയാണ്


6. സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം അറിയപ്പെടുന്നത്???
Answer: ഭ്രമണം
 
 
7. ഒരു നിശ്ചിത സമയത്തിനുള്ളിൽ ആവർത്തിക്കുന്ന ചലനത്തിന് പറയുന്ന പേര്???
Answer: ക്രമാവർത്തന ചലനം


8. ക്രമാവർത്തന ചലനം അതിനുദാഹരണമാണ് ഭൂമിയുടെ ഭ്രമണം ഇത് ശരിയാണോ???
Answer: ശരിയാണ്


9. കറങ്ങുന്ന പമ്പരത്തിന്റെ ചലനം???
Answer: ഭ്രമണം


10. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ ഉള്ളിൽ തന്നെ വരുന്ന ചലനം???
Answer: ഭ്രമണം (Rotation)
 
 

11. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തുവരുന്ന ചലനം???
Answer: പരിക്രമണം


12. സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം???
Answer: പരിക്രമണ ചലനം


13. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം???
Answer: പരിക്രമണ ചലനം


14. ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം???
Answer: വർത്തുള ചലനം
 
 
15. ദൂരേക്ക് എറിയുന്ന കല്ലിന്റെ പതനം ഏതുതരം ചലനമാണ്???
Answer: വക്രരേഖ ചലനം


16. ഒരു കല്ലിൽ ചരട് കെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം???
Answer: വർത്തുള ചലനം


17. തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേക്കും ഉള്ള ചലനം അറിയപ്പെടുന്ന പേര്???
Answer: ദോലനം
 
 
18. ധ്രുതഗതിയിലുള്ള ദോലനങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്???
Answer: കമ്പനം


19. ഊഞ്ഞാലിന്റെ ചലനം???
Answer: ദോലനം


20. യൂണിറ്റ് സമയം കൊണ്ട് ഒരു വസ്തു സഞ്ചരിക്കുന്ന ദൂരം???
Answer: വേഗത



21. വേഗം =???
Answer: ദൂരം / സമയം
 
 
22. ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിലൂടെ ഒരേ ദിശയിൽ ആയിരിക്കുമ്പോൾ അതിന്റെ ദൂരത്തിന്റെയും സ്ഥാനാന്തരത്തിന്റെയും അളവുകൾ തമ്മിൽ???
Answer: തുല്യമായിരിക്കും


23. സംസ്ഥാനാന്തരത്തിന്റെ യൂണിറ്റ്???
Answer: മീറ്റർ


24. സഞ്ചരിച്ച പാതയുടെ നീളം അറിയപ്പെടുന്നത്???
Answer: ദൂരം


25. ആദ്യ സ്ഥാനത്തുനിന്ന് അവസാന സ്ഥാനത്തേക്കുള്ള നേർരേഖ ദൂരം അറിയപ്പെടുന്നത്???
Answer: സ്ഥാനാന്തരം
 
 
26. യൂണിറ്റ് സമയത്തിൽ ഉണ്ടാകുന്ന സ്ഥാനാന്തരം???
Answer: പ്രവേഗം


27. പ്രവേഗം =???
Answer: സ്ഥാനാന്തരം / സമയം


28. പ്രവേഗത്തിൻറെ യൂണിറ്റ്???
Answer: മീറ്റർ / സെക്കൻഡ്


29. അളവിന്റെ കൂടെ ദിശയും പ്രസ്താവിക്കുന്ന ഭൗതിക അളവുകൾ അറിയപ്പെടുന്നത്???
Answer: സദിശ അളവുകൾ (Vector Quantity)
 
 
30. ദിശ പ്രസ്താവിക്കേണ്ടത് ഇല്ലാത്ത ഭൗതിക അളവുകൾ???
Answer: അദിശ അളവുകൾ (Scalar Quantity)



31. സ്ഥാനാന്തരം, പ്രവേഗം, ത്വരണം, ബലം ഇവ ഏത് ഭൗതിക അളവിന് ഉദാഹരണമാണ്???
Answer: സദിശ അളവുകൾ


32. സമയം, ദൂരം, പിണ്ഡം, വിസ്തീർണ്ണം, സാന്ദ്രത, വ്യാപ്തം, വേഗം ഇവ ഏത് ഭൗതിക അളവിന് ഉദാഹരണമാണ്???
Answer: അദിശ അളവുകൾ


33. ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയ്ക്കോ നേർരേഖ സമ ചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ അറിയപ്പെടുന്നത്???
Answer: ജഡത്വം
 
 
34. ജഡത്വ നിയമം ആവിഷ്കരിച്ചത് ആരാണ്???
Answer: ഗലീലിയോ


35. ഒരു വസ്തുവിന്റെ ജഡത്വം അതിന്റെ മാസിനെ ആശ്രയിച്ചിരിക്കുന്നു. മാസ് കൂടുന്നതിനനുസരിച്ച് ജഡത്വം ------- ???
Answer: കൂടുന്നു


36. സ്വിച്ച് ഓഫ് ചെയ്ത് ശേഷവും ഫാൻ അല്പനേരത്തേക്ക് കറങ്ങുന്നതിനു ഉദാഹരണം???
Answer: ചലന ജഡത്വം
 
 
37. നിർത്തിയിട്ടിരിക്കുന്ന ഒരു ബസ്സ് പെട്ടെന്ന് മുന്നോട്ട് എടുക്കുമ്പോൾ ബസ്സിലെ യാത്രക്കാർ പുറകോട്ട് വീഴുന്നതിന് കാരണം???
Answer: നിശ്ചല ജഡത്വം


38. പലകയിൽ ഇഷ്ടിക വെച്ചതിനുശേഷം പലക പെട്ടെന്ന് വലിച്ചാൽ ഇഷ്ടിക യഥാസ്ഥാനത്ത് തുടരുന്നതിന് കാരണം???
Answer: നിശ്ചല ജഡത്വം


39. ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ???
Answer: സർ ഐസക് ന്യൂട്ടൻ


40. അസന്തുലിതമായ ഒരു ബാഹ്യബലം പ്രയോഗിക്കുന്നതു വരെ ഓരോ വസ്തുവും അതിന്റെ സ്ഥിര അവസ്ഥയിലോ നേർരേഖ സമ ചലനത്തിലോ തുടരുന്നതാണ് ഇത് ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമം ആണ്???
Answer: ഒന്നാം ചലനനിയമം
 
 

41. ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തെ: ------ എന്നു പറയുന്നു???
Answer: law of Inertia


42. ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിന് സമാന്തരമായി ഒരു ബലം അനുഭവപ്പെടുന്നു ഈ ബലം അറിയപ്പെടുന്ന പേര്???
Answer: ഘർഷണബലം


43. ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലം???
Answer: ഭൂഗുരുത്വാകർഷണ ബലം


44. ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ്???
Answer: സർ ഐസക് ന്യൂട്ടൻ
 
 
45. ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ ഉരുട്ടി നീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലം???
Answer: ഉരുളൽ ഘർഷണം


46. ഭൂമിയുടെ കേന്ദ്രത്തിൽ ഗുരുത്വാകർഷണത്തിന്റെ ഗുരുത്വാകർഷണ ത്തിന്റെ അളവ് എത്രയാണ്???
Answer: 0 (പൂജ്യം)


47. ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്ന പ്രദേശം???
Answer: ഭൂമധ്യരേഖ പ്രദേശം


48. ഒരു ഗൂർണന ചലനത്തിനു ഉദാഹരണം ആണ്???
Answer: മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിന്റെ കറക്കം
 
 
49. പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം???
Answer: ന്യൂക്ലിയർ ബലം


50. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം???
Answer: ഗുരുത്വാകർഷണ ബലം




51. ബലത്തിന്റെ SI യൂണിറ്റ്???
Answer: ന്യൂട്ടൺ (N)


52. ഒരു വസ്തുവിൻ മേൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണബലം ആണ്???
Answer: അതിന്റെ ഭാരം
 
 
53. വർത്തുള പാതയിൽ ചലിക്കുന്ന വസ്തുവിന് വൃത്ത കേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ബലം???
Answer: അഭികേന്ദ്ര ബലം


54. ആറ്റത്തിലെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ ചലനം ------ ന് ഉദാഹരണമാണ്???
Answer: അഭികേന്ദ്രബലം


55. അഭികേന്ദ്ര ബലത്തിന് തുല്യവും നേർ വിപരീത ദിശയിൽ അനുഭവപ്പെടുന്നതും ആയ ബലം???
Answer: അപകേന്ദ്ര ബലം


56. ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്നു പൊങ്ങുന്നതിന് കാരണമായ ബലം???
Answer: പ്ലവക്ഷമബലം
 
 
57. കപ്പൽ വെള്ളത്തിൽ പൊങ്ങി നിൽക്കുന്നതിന് കാരണമായ ദ്രവ ബലം???
Answer: പ്ലവക്ഷമബലം


58. വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക് എന്തുമായി ബന്ധപ്പെട്ടത് ആണ്???
Answer: പാസ്കൽ നിയമം


59. വിളക്കുതിരി എണ്ണയെ വലിച്ചെടുക്കുന്നതിന് കാരണമായ കഴിവ്???
Answer: കേശികത്വം


60. മഴത്തുള്ളിയുടെ ഗോളാകൃതിയിക്ക് കാരണം???
Answer: പ്രതലബലം
 
 

61. ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം???
Answer: കൊഹിഷൻ


62. വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം???
Answer: അഡ്ഹിഷൻ


63. ചൂട് കൂടുമ്പോൾ പ്രതലബലം -------???
Answer: കുറയും


64. F=ma ഇതുമായി ബന്ധപ്പെട്ട ന്യൂട്ടന്റെ ചലന നിയമം ഏതാണ്???
Answer: രണ്ടാം ചലന നിയമം
 
 
65. എല്ലാ പ്രവർത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടൺന്റെ എത്രാമത്തെ ചലനനിയമം ആണിത്???
Answer: മൂന്നാം ചലന നിയമം


66. ഏറ്റവും കുറഞ്ഞ പ്രവേഗം???
Answer: പലായന പ്രവേഗം


67. ഐസിനു മുകളിൽ നിന്ന് വണ്ടി തള്ളിയാൽ വണ്ടി നീങ്ങാറില്ല എന്തായിരിക്കും കാരണം???
Answer: ഐസിൽ നിന്ന് പ്രതിപ്രവർത്തനം ലഭിക്കാത്തതുകൊണ്ട്
 
 

Post a Comment

1 Comments