Prelims Mega Revision Points: 46 | പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും: 1 | Environment and Environment Problems psc | General Science | Biology | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching

പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും: 1




1. നർമ്മദ ബച്ചാവോ ആന്ദോളന് നേതൃത്വം വഹിക്കുന്ന പരിസ്ഥിതി പ്രവർത്തക ആരാണ്???
Answer: മേധാ പട്കർ


2. വംശനാശം സംഭവിച്ച ഡോഡോ പക്ഷിയുടെ ജൻമദേശം ഏതാണ്???
Answer: മൗറീഷ്യസ്
 
 
3. "പരിസ്ഥിതി കമാൻഡോസ്" എന്നുകൂടി അറിയപ്പെടുന്ന സംഘടന???
Answer: ഗ്രീൻപീസ്


4. സുന്ദർലാൽ ബഹുഗുണ ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്???
Answer: ചിപ്കോ പ്രസ്ഥാനം


5. നർമ്മദ ബച്ചാവോ ആന്ദോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര്???
Answer: മേധാ പട്കർ


6. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്???
Answer: ചിപ്കോ
 
 
7. ബൈഷ്ണോയ് മൂവ്മെന്റിന് നേതൃത്വം നൽകിയത്???
Answer: അമൃത ദേവി


8. ബൈഷ്ണോയി മൂവ്മെന്റ് ആരംഭിച്ച സ്ഥലം???
Answer: ഖജാർലി (രാജസ്ഥാൻ)


9. വൃക്ഷങ്ങളെയും വനങ്ങളെയും സംരെക്ഷിക്കുന്നതിനുവേണ്ടി ഉത്തരാഖണ്ഡിൽ നിലവിൽ വന്ന പ്രസ്ഥാനം???
Answer: ചിപ്കോ പ്രസ്ഥാനം


10. ചിപ്കോ മൂവ്മെന്റ് ആരംഭിച്ച വർഷം???
Answer: 1973
 
 

11. കേരള ഗവൺമെന്റിനോട് സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കാൻ നിർദ്ദേശിച്ച പ്രധാനമന്ത്രി???
Answer: ഇന്ദിരാഗാന്ധി


12. ജംഗിൾ ബചാവോ ആന്തോളൻ ആരംഭിച്ച സ്ഥലം???
Answer: ബീഹാർ (1980)


13. വൃക്ഷങ്ങളെയും വനങ്ങളെയും സംരെക്ഷിക്കുന്നതിന് വേണ്ടി കർണാടകയിൽ നിലവിൽ വന്ന പ്രസ്ഥാനം???
Answer: അപ്പികോ മൂവ്മെന്റ്


14. അപ്പികോ മൂവ്മെന്റിന് നേതൃത്വം നൽകിയത്???
Answer: പാണ്ഡുരംഗ ഹെഡ്ഗെ
 
 
15. നർമ്മദാ ബച്ചാവോ ആന്തോളന് നേതൃത്വം നൽകിയത്???
Answer: മേധാ പട്കർ


16. വാട്ടർമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്???
Answer: രാജേന്ദ്രസിംഗ്


17. 2015 ൽ സ്റ്റോക്‌ഹോം വാട്ടർ പ്രൈസ് ലഭിച്ച ഇന്ത്യക്കാരൻ???
Answer: രാജേന്ദ്രസിംഗ്
 
 
18. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്???
Answer: റാംദിയോ മിശ്ര


19. ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ആരാണ്???
Answer: യൂജിൻ ഓഡം


20. ഇക്കോളജി (Ecology) എന്ന പദത്തിന്റെ ഉപജ്ഞാതാവ് ആരാണ്???
Answer: ഏണസ്റ്റ് ഹെക്കെൽ



21. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭാ ഏജൻസിയായ യുഎൻഇപി (United Nations Environment Programme) യുടെ ആസ്ഥാനം എവിടെയാണ്???
Answer: നെയ്റോബി (കെനിയ)
 
 
22. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന റെഡ് ഡാറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്ന സംഘടന ഏതാണ്???
Answer: ഐയുസിഎൻ


23. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ എന്ന ഐയുസിഎന്നിന്റെ ആസ്ഥാനം എവിടെയാണ്???
Answer: ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്)


24. 1914 സെപ്റ്റംബർ ഒന്നിന് അമേരിക്കയിലെ സിൻസിനാറ്റി മൃഗശാലയിൽ വെച്ച് ചത്ത മാർത്ത ഏത് വിഭാഗത്തിൽപെട്ട അവസാനത്തെ പക്ഷിയായിരുന്നു???
Answer: സഞ്ചാരി പ്രാവ് (Passenger Pigeon)


25. ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്നാണ്???
Answer: ജൂൺ 5
 
 
26. 1972 ൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ യുഎൻ കോൺഫറൻസ് ഓൺ ദ് ഹ്യൂമൻ എൻവയൺമെന്റ് എന്ന പാരിസ്ഥിതിക സമ്മേളനം നടന്നത് ഏത് നഗരത്തിലാണ്???
Answer: സ്റ്റോക്ക്ഹോം (സ്വീഡൻ)


27. 1992 ലെ ഭൗമ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച നഗരം ഏതാണ്???
Answer: റിയോ ഡി ജനീറോ


28. റിയോ+10 എന്നറിയപ്പെട്ട ഐക്യ രാഷ്ട്ര സംഘടനയുടെ വേൾഡ് സമ്മിറ്റ് ഓൺ സസ്റ്റെയ്നബിൾ ഡവലപ്മെന്റ് 2002 നടന്നത് ഏത് നഗരത്തിലാണ്???
Answer: ജൊഹന്നാസ്ബർഗ്


29. 2007 ലെ സമാധാന നൊബേൽ സമ്മാനം ലഭിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംഘടന ഏതാണ്???
Answer: ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി)
 
 
30. ഐപിസിസിക്ക് സമാധാന നൊബേൽ സമ്മാനം ലഭിച്ച വേളയിൽ അതിന്റെ ചെയർമാൻ ആയിരുന്ന ഇന്ത്യക്കാരൻ ആരാണ്???
Answer: രാജേന്ദ്ര പച്ചൗരി



31. ആഗോള താപനത്തിനെതിരെ ജനശ്രദ്ധ കൊണ്ടുവരാൻ സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന ആദ്യ രാജ്യം ഏതാണ്???
Answer: മാലദ്വീപ്


32. ലോക പ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ ആസ്ഥാനം എവിടെയാണ്???
Answer: ആംസ്റ്റർഡാം (ആംസ്റ്റർഡാം)


33. 1985 ൽ തകർക്കപ്പെട്ട ഗ്രീൻ പീസിന്റെ കപ്പൽ ഏതാണ്???
Answer: റെയിൻബോ വാറിയർ
 
 
34. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കുമെതിരെ അവബോധം സൃഷ്ടിക്കാൻ മാർച്ച് മാസത്തിലെ അവസാന ദിവസങ്ങളിൽ ഏത് മണിമുതൽ എത്ര മണി വരെയാണ് ഭൗമ മണിക്കൂറായി ആചരിക്കുന്നത്???
Answer: രാത്രി 8.30 മുതൽ 9.30 വരെ


35. 1971 ൽ ഒപ്പുവയ്ക്കപ്പെട്ട റാംസർ കൺവെൻഷൻ ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്???
Answer: തണ്ണീർത്തടങ്ങൾ


36. തണ്ണീർത്തട സംരക്ഷണത്തിനായുള്ള റാംസർ കൺവെൻഷന് വേദിയായ റാംസർ ഏതു രാജ്യത്താണ്???
Answer: ഇറാൻ
 
 
37. 1977 ൽ ഗ്രീൻ ബെൽറ്റ് പ്രസ്ഥാനത്തിന് ആരംഭം കുറിച്ച് നൊബേൽ സമ്മാന ജേതാവ് ആരാണ്???
Answer: വൻഗാരി മാതായി


38. 1883 ൽ നിലവിൽ വന്ന ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ലോഗോയിൽ കാണുന്ന പക്ഷി ഏതാണ്???
Answer: വേഴാമ്പൽ


39. ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ സ്ഥാപകൻ ആരാണ്???
Answer: അനിൽ അഗർവാൾ


40. 1992 ൽ അനിൽ അഗർവാൾ തുടക്കം കുറിച്ച പ്രശസ്തമായ പരിസ്ഥിതി മാഗസിൻ ഏതാണ്???
Answer: ഡൗൺ ടു എർത്ത്
 
 

41. ദാശൊളി ഗ്രാം സ്വരാജ്യ സംഘിന്റേയും ചാന്ദി പ്രസാദ് ഭട്ടിന്റേയും നേതൃത്വത്തിൽ ഇന്നത്തെ ഉത്തരാഖണ്ഡിൽ തുടക്കം കുറിച്ച് പരിസ്ഥിതി പ്രസ്ഥാനം ഏതാണ്???
Answer: ചിപ്കോ പ്രസ്ഥാനം


42. മരങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ട് ആരംഭിച്ച പ്രസ്ഥാനമാണ് ചിപ്കോ. ചിപ്കോ എന്ന വാക്കിന്റെ അർഥമെന്താണ്???
Answer: കെട്ടിപ്പിടിക്കുക


43. പത്മവിഭൂഷൺ ജേതാവായ സുന്ദർ ലാൽ ബഹുഗുണ ഏത് പരിസ്ഥിതി പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് പ്രശസ്തനായത്???
Answer: ചിപ്കോ പ്രസ്ഥാനം


44. പാണ്ഡുരംഗ ഹെഗ്ഡേയുടെ നേതൃത്വത്തിൽ ഉത്തര കന്നഡ മേഖലയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം ഏതാണ്???
Answer: അപ്പിക്കോ പ്രസ്ഥാനം
 
 
45. കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തിയ ആണവ വിരുദ്ധ കൂട്ടായ്മയായ പീപ്പിൾസ് മൂവ്മെന്റ് എഗെയ്ൻസ്റ്റ് ന്യൂക്ലിയർ എനർജിയുടെ സ്ഥാപകൻ ആരാണ്???
Answer: എസ്.പി. ഉദയകുമാർ


46. ജൈവ വൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന നവധാന്യ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്???
Answer: വന്ദന ശിവ


47. എർത്ത് ഡെമോക്രസി, സോയിൽ നോട്ട് ഓയിൽ, സ്റ്റോളൻ ഹാർവെസ്റ്റ് എന്നീ കൃതികൾ രചിച്ചത് ആരാണ്???
Answer: വന്ദന ശിവ


48. 1961 ൽ സ്ഥാപിതമായ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ആസ്ഥാനം ഏത് രാജ്യത്താണ്???
Answer: സ്വിറ്റ്സർലൻഡ് (മോർഗെസ്)
 
 
49. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ) ചിഹ്നത്തിൽ കാണുന്ന മൃഗം ഏതാണ്???
Answer: ഭീമൻ പാണ്ട


50. അന്തരീക്ഷത്തിന് ഹാനികരമായ ഗ്രീൻ ഹൗസ് വാതകങ്ങൾ പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതിനായി 1997ൽ ഒപ്പിടപ്പെട്ടതും 2005 ൽ നിലവിൽ വന്നതുമായ ഉടമ്പടി ഏതാണ്???
Answer: ക്യോട്ടോ പ്രോട്ടോക്കോൾ


Post a Comment

0 Comments