Current Affairs 2020 | February 2020 | 2020 February Ful Current Affairs For Kerala PSC 10, 12, Degree Level Exams | Current Affairs for Railway Exams | Monthly Current Affairs Malayalam |

ഫെബ്രുവരി​ - 2020


1. യുകെ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രെക്സിറ്റ് കരാർ നിലവിൽ വന്നത്???
Answer: 2020 ഫെബ്രുവരി 1


2. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ ഗബ്രീൻ മുഗുരുസയെ പരാജയപ്പെ‌ടുത്തി വിജയി ആയത്???
Answer: സോഫിയ കെനിൻ
 
 
3. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഡൊമിനിക് തീമിനെ തോൽപ്പിച്ചു എട്ടാം ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയ സെർബിയൻ താരം???
Answer: നൊവാക് ജോക്കോവിച്ച്


4. ഓസ്ട്രേലിയയുടെ മാക്സ് പുർസെൽ–ലൂക്ക് സാവില്ലെ സഖ്യത്തെ തോൽപ്പിച്ചു ബ്രിട്ടന്റെ ജോ സാലിസ്ബറിക്കൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ ഡബിൾസിൽ കിരീടം ചൂടിയ ഇന്ത്യൻ വംശജനായ യുഎസ് താരം???
Answer: രാജീവ് റാം


5. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ആരാണ്???
Answer: ഗോപാൽ ബഗ്‌ല


6. മികച്ച സംവിധായകനുള്ള ബാഫ്റ്റ പുരസ്കാരം നേടിയ സാം മെൻഡസിൻ സംവിധാനം ചെയ്ത സിനിമ???
Answer: 1917
 
 
7. ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച നടൻ???
Answer: വാക്വിൻ ഫീനിക്സ്


8. ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച നടി???
Answer: റെനി സെൽവെഗർ


9. ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച വിദേശഭാഷാ ചിത്രമായി തിരഞ്ഞെടുത്ത ദക്ഷിണ കൊറിയൻ ചിത്രം???
Answer: പാരസൈറ്റ്


10. "ദ് ബാങ്കർ മാസിക"യുടെ ഏഷ്യ പസിഫിക് മേഖലയിലെ മികച്ച സെൻട്രൽ ബാങ്കർ ആയി തിരഞ്ഞെടുക്കപ്പെട്ട റിസർവ് ബാങ്ക് ഗവർണർ???
Answer: ശക്തികാന്ത ദാസ്
 
 

11. രഞ്ജിയിൽ 12,000 റൺസ് നേടുന്ന ആദ്യതാരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്???
Answer: വസീം ജാഫർ (വിദർഭ)


12. രഞ്ജിയിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് ആരുടെ പേരിലാണ്???
Answer: വസീം ജാഫർ


13. അയോധ്യയിൽ സർക്കാർ ഏറ്റെടുത്ത 67.703 ഏക്കർ സ്ഥലത്ത് രാമക്ഷേത്ര നിർമാണത്തിനായി രൂപീകരിച്ച ട്രസ്റ്റിലെ അംഗ സംഖ്യ???
Answer: 15


14. ബഹിരാകാശ മേഖലയിൽ വ്യവസായ പങ്കാളിത്തം വർധിപ്പിക്കാനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായ മലയാളി???
Answer: ജി. നാരായണൻ
 
 
15. ഇംപീച്ച്മെന്റ് നടപടി നേരിട്ട യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സെനറ്റ് കുറ്റവിമുക്തനാക്കിയത്???
Answer: 6 ഫെബ്രുവരി 2020


16. ബഹിരാകാശത്തു ഏറ്റവുമധികം ദിവസം (328 ദിവസം) ഒറ്റയ്ക്കു ചെലവഴിച്ച വനിതയായ നാസയുടെ ബഹിരാകാശ യാത്രിക ക്രിസ്റ്റിന കോച്ച് ഭൂമിയിൽ തിരിച്ചെത്തിയത്???
Answer: 6 ഫെബ്രുവരി 2020


17. ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ആരാണ്???
Answer: സർ ഫിലിപ്പ് ബാർട്ടൻ
 
 
18. 7 മണിക്കൂറും 44 മിനിറ്റുമെടുത്ത് 1.9 കിലോമീറ്റർ നീന്തുക, 90 കിലോമീറ്റർ സൈക്കിൾ ചവിട്ടുക, 21.1 കിലോമീറ്റർ ഓടുക എന്നിവ പൂർത്തിയാക്കി അയൺമാൺ ട്രയാത്തിലോൺ പൂ‍ർത്തിയാക്കുന്ന കാഴ്ച വെല്ലുവിളിയുള്ള ആദ്യയാളെന്ന റെക്കോർഡ് സ്വന്തമാക്കിയ മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശി???
Answer: നികേത് ദലാൽ


19. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയത്???
Answer: ബംഗ്ലദേശ്


20. സംവരണം നൽകുന്നതു സംസ്ഥാന സർക്കാരുകളുടെ ബാധ്യതയോ സ്ഥാനക്കയറ്റത്തിനുള്ള സംവരണം മൗലികാവകാശമോ അല്ലെന്ന് വിധിച്ചത്???
Answer: സുപ്രീംകോടതി



21. മികച്ച സിനിമ, സംവിധായകൻ (ബോങ് ജൂൻ ഹോ), വിദേശ സിനിമ ഉൾപ്പെടെ 4 ഓസ്കർ പുരസ്കാരങ്ങൾ നേടിയ ഒക്ഷിണ കൊറിയൻ സിനിമ???
Answer: പാരസൈറ്റ്
 
 
22. ആദ്യമായി ഇംഗ്ലിഷ് ഇതര സിനിമ, ഓസ്കാറിൽ മികച്ച സിനിമയായത്???
Answer: പാരസൈറ്റ്


23. ഓസ്കാർ പുരസ്കാരം നേടിയ മികച്ച നടി???
Answer: റെനി സെൽവഗർ (ജൂഡി)


24. ഓസ്കാർ നേടിയ മികച്ച നടൻ???
Answer: വാക്വിൻ ഫീനിക്സ് (ജോക്കർ)


25. ഓസ്കാറിൽ "1917" നേടിയ പുരസ്കാരങ്ങളുടെ എണ്ണം???
Answer: 3
 
 
26. ഓസ്കാറിൽ ജോക്കർ, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് എന്നിവ നേടിയ പുരസ്കാരങ്ങളുടെ എണ്ണം???
Answer: 2


27. മലയാള സർവകലാശാലയുടെ ആദ്യ ഡി ലിറ്റ് നേടിയത്???
Answer: അക്കിത്തം


28. മലയാള സർവകലാശാലയുടെ ആദ്യ ഇമെരിറ്റസ് പ്രഫസർ പദവി നൽകുന്നത്???
Answer: എം.ടി. വാസുദേവൻ നായർ


29. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ (6962 മീറ്റർ) കൊടുമുടിയായ മൗണ്ട് അകോൻകോഗ്വ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മുംബൈ നേവി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി???
Answer: കാമ്യ കാർത്തികേയൻ
 
 
30. പ്രീമിയർ ബാഡ്മിന്റൻ ലീഗ് (പിബിഎൽ) ഫൈനലിൽ നോർത്ത് ഈസ്റ്റേൺ വോറിയേഴ്സിനെ തോൽപിച്ച് കിരീടം നിലനിർത്തിയത്???
Answer: ബെംഗളൂരു റാപ്റ്റേഴ്സ്



31. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 70ൽ എത്ര സീറ്റുകൾ നേടിയാണ് ഭരണം പിടിച്ചത്???
Answer: 62 സീറ്റുകൾ


32. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ സീറ്റുകൾ???
Answer: 8


33. ലോക ഹോക്കി ഫെഡറേഷന്റെ 2019ലെ യുവ പ്രതിഭകൾക്കുള്ള പുരസ്കാരം നേടിയ ഇന്ത്യൻ താരങ്ങൾ???
Answer: വിവേക് സാഗർ പ്രസാദ്, ലൽരംസിയാമിക്ക്
 
 
34. ചൈനയിലെ വൂഹാനിൽ നിന്ന് പടർ‌ന്ന് പിടിച്ച കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന കൊടുത്ത പേര്???
Answer: "കോവിഡ് –19" (Covid-19) (കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണിത്)


35. ബ്രിട്ടന്റെ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മരുമകൻ???
Answer: ഋഷി സുനക്


36. 2019ലെ ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷൻ പുരസ്കാരം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ???
Answer: മൻപ്രീത് സിങ്ങ്
 
 
37. മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷൻ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം???
Answer: മൻപ്രീത് സിങ്ങ്


38. കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്???
Answer: ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ


39. എയർഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്???
Answer: രാജീവ് ബൻസാലിൻ


40. ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് കിരീടം (10 ലക്ഷം രൂപ) നേടിയത്???
Answer: ഗോകുലം കേരള എഫ്സി
 
 

41. ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ ടൂർണമെന്റിന്റെ താരം (1.24 ലക്ഷം രൂപ) ആയത്???
Answer: ക്രിഫ്സയുടെ രത്തൻബാല ദേവി


42. ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ 19 ഗോളുകളോടെ ടോപ് സ്കോററായി (ഒരു ലക്ഷം രൂപ) തിരഞ്ഞെടുത്ത ഗോകുലം സ്ട്രൈക്കർ???
Answer: സബിത്ര ഭണ്ഡാരി


43. 6.18 മീറ്റർ ഉയരം മറികടന്ന് പോൾവോൾട്ടിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ച യുഎസിൽ ജനിച്ച് സ്വീഡനിൽ ജീവിക്കുന്ന വ്യക്തി???
Answer: അർമാൻഡ് ഡ്യുപ്ലന്റിസ്


44. ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ മൂന്നാം തവണ ചുമതലയേറ്റത്???
Answer: 16 ഫെബ്രുവരി 2020
 
 
45. ബോക്സിങ് ലോക റാങ്കിങ്ങിൽ 52 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം???
Answer: അമിത് പംഘാൽ


46. കേന്ദ്ര സർക്കാർ 2016ൽ പ്രഖ്യാപിച്ച മഹർഷി ബദ്രയാൻ വ്യാസ് അവാർഡ് (5 ലക്ഷം) ലഭിച്ച ചരിത്രകാരൻ???
Answer: ഡോ.എം.ജി.എസ്. നാരായണൻ


47. കഴിഞ്ഞ 20 വർഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്കാരം ലഭിച്ച ക്രിക്കറ്റ് ഇതിഹാസം???
Answer: സച്ചിൻ തെൻഡുൽക്കർ (2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ വിജയിച്ചപ്പോൾ സഹതാരങ്ങൾ സച്ചിനെ തോളിലേറ്റി മൈതാനം വലംവച്ച നിമിഷമാണ് തിരഞ്ഞെടുക്കപ്പെട്ടത്)


48. മികച്ച പുരുഷ താരത്തിനുള്ള ലോറസ് അവാർഡ് ലഭിച്ചത്???
Answer: ഫോർമുല വൺ ചാംപ്യൻ ലൂയിസ് ഹാമിൽട്ടനും ബാർസിലോനയുടെ അർജന്റീനിയൻ സ്ട്രൈക്കർ ലയണൽ മെസ്സിക്കും
 
 
49. മികച്ച വനിതാ താരത്തിനുള്ള ലോറസ് അവാർഡ് ലഭിച്ച യുഎസ് ജിംനാസ്റ്റ്???
Answer: സിമോൺ ബൈൽസ്


50. അഫ്ഗാനിസ്ഥാനിൽ രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്???
Answer: അഷ്റഫ് ഗനി




51. യുഎസ് നീതിന്യായ വ്യവസ്ഥയിൽ സുപ്രീം കോടതി കഴിഞ്ഞാൽ അധികാരത്തിൽ രണ്ടാം സ്ഥാനത്തുള്ള ഡിസി (ഡിസ്ട്രിക്ട് ഓഫ് കൊളംബിയ) സർക്യൂട്ട് കോടതിയുടെ ചീഫ് ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ???
Answer: ശ്രീ ശ്രീനിവാസൻ


52. പൂന എംഐടി സ്കൂൾ ഓഫ് ഗവൺമെന്റിന്റെ ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ അവാർ‍ഡ് ലഭിച്ച കേരളാ സ്പീക്കർ???
Answer: പി. ശ്രീരാമകൃഷ്ണൻ
 
 
53. റെയിൽവേയെ കീഴടക്കി ഫെഡറേഷൻ കപ്പ് വനിതാ കിരീടം നിലനിർത്തിയത്???
Answer: കേരളം


54. ദേശീയതലത്തിൽ നിയമസഭാ സാമാജികരെ പരിഗണിച്ചു ഭാരതീയ ഛാത്ര സൻസദ് ഫൗണ്ടേഷനും എംഐടി സ്കൂൾ ഓഫ് ഗവൺമെന്റും ചേർന്നു നൽകുന്ന മികച്ച യുവ സാമാജികനുള്ള അവാർഡ് ലഭിച്ചത്???
Answer: അരുവിക്കര എംഎൽഎ കെ.എസ്. ശബരീനാഥൻ


55. ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്???
Answer: കെ. സുരേന്ദ്രൻ


56. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം എന്നായിരുന്നു???
Answer: 24 ഫെബ്രുവരി 2020
 
 
57. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019ലെ വിവർത്തനത്തിനുള്ള അവാർഡ് (50,000 രൂപ) ലഭിച്ചത്???
Answer: പ്രഫ.സി.ജി. രാജഗോപാൽ


58. ലക്ഷദ്വീപിന്റെയും മാഹിയുടെയും കേരളത്തിന്റെയും ബാങ്കിങ് ഓംബുഡ്സ്മാൻ ആയി ചുമതലയേറ്റ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ???
Answer: ജി. രമേഷ്


59. നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ ജുഡീഷ്യൽ അംഗങ്ങളായി നിയമിച്ച കേരള ഹൈക്കോടതിയിലെ ജസ്റ്റിസ്???
Answer: കോലോത്ത് പുത്തൻപുര ജ്യോതീന്ദ്രനാഥ്


60. നാഷനൽ എയ്റോനോട്ടിക്കൽ പുരസ്കാരം നേടിയ വിഎസ്എസ്‌സി ഡയറക്ടർ???
Answer: എസ്. സോമനാഥ്
 
 

61. യുഎസും അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനയായ താലിബാനും തമ്മിലുള്ള സമാധാന കരാർ ഒപ്പുവച്ചത്???
Answer: 29 ഫെബ്രുവരി 2020 (പക്ഷേ, ഒരു ദിവസത്തിനു ശേഷം താലിബാൻ കരാറിൽ നിന്നു പിൻമാറി)


Post a Comment

0 Comments