Prelims Mega Revision Points: 43 | ഊർജ മേഖലയിലെ പുരോഗതി | ആണവോർജവും സൗരോർജവും | General Science | Physics | Kerrala PSC | Solar Energy psc | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

ആണവോർജവും സൗരോർജവും




1. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ രാജ്യാന്തര വിമാനത്താവളം ഏതാണ്???
Answer: കൊച്ചി രാജ്യാന്തര വിമാനത്താവളം


2. 1969 ൽ കമ്മിഷൻ ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏതാണ്???
Answer: താരാപ്പുർ
 
 
3. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നേവിയുടെ ആദ്യത്തെ യുദ്ധകപ്പൽ ഏതാണ്???
Answer: ഐ.എൻ.എസ്. സർവേക്ഷക്


4. ഇന്ത്യയിലെ ആണവ നിലയങ്ങളെ നിയന്ത്രിക്കുന്ന ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്???
Answer: മുംബൈ


5. ഇന്ത്യയിൽ ഏറ്റവുമധികം ആണവ നിലയങ്ങൾ ഉള്ള സംസ്ഥാനം ഏതാണ്5???
Answer: തമിഴ്നാട്


6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്???
Answer: കർണാടകം
 
 
7. കേരളത്തിൽ തിരമാലയിൽ നിന്നു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ കേന്ദ്രം സ്ഥാപിതമായത് എവിടെയാണ്???
Answer: വിഴിഞ്ഞം


8. ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജൻ ആരാണ്???
Answer: ഹോമി.ജെ. ഭാഭ


9. ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷൻ നിലവിൽ വന്നത് എന്നാണ്???
Answer: 1948


10. ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു???
Answer: ഹോമി ജെ. ഭാഭ
 
 

11. ഭാഭാ അറ്റോമിക് റിസർച് സെന്റർ വികസിപ്പിച്ചെടുത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റേതാണ്???
Answer: ഭാഭാ കവച്


12. 1956ൽ ട്രോംബെയിൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ഏതാണ്???
Answer: അപ്സര


13. ഇന്ത്യയിലെ ഇന്നും പ്രവർത്തനത്തിലുള്ള ഏറ്റവും പഴക്കം ചെന്ന എണ്ണ ശുദ്ധീകരണ ശാല എവിടെയാണ്???
Answer: ദിഗ്ബോയ് (അസം)


14. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല ഏതാണ്???
Answer: ജാംനഗർ
 
 
15. മണികിരൺ ജിയോ തെർമൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് എത് സംസ്ഥാനത്താണ്???
Answer: ഹിമാചൽപ്രദേശ്


16. സൗരോർജത്തിൽ പ്രവർത്തിച്ച ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ്???
Answer: ഗുവാഹത്തി


17. 1960 ൽ ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ ആണവ റിയാക്ടർ ഏതാണ്???
Answer: സൈറസ് (ട്രോംബെ)
 
 
18. ആണവോർജ വകുപ്പിന് കീഴിൽ 1971 ൽ എവിടെയാണ് ഇന്ദിരാ ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് ആരംഭിച്ചത്???
Answer: കൽപ്പാക്കം


19. ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ ഏതാണ്???
Answer: കാമിനി (കൽപ്പാക്കം)


20. കൂടംകുളം ആണവ വൈദ്യുത നിലയത്തിന്റെ നിർമാണത്തിൽ സഹകരിച്ച വിദേശ രാജ്യം ഏതാണ്???
Answer: റഷ്യ



21. തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ് കൂടംകുളം ആണവ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്???
Answer: തിരുനെൽവേലി
 
 
22. കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന പീപ്പിൾസ് മൂവ്മെന്റ് എഗെയ്ൻസ്റ്റ് ന്യൂക്ലിയർ എനർജിയുടെ സ്ഥാപകൻ ആരാണ്???
Answer: എസ്.പി. ഉദയകുമാർ


23. 2000 ൽ പ്രവർത്തനമാരംഭിച്ച കൈഗ അറ്റോമിക് പവർ സ്റ്റേഷൻ നില കൊള്ളുന്നത് ഏത് സംസ്ഥാനത്താണ്???
Answer: കർണാടകം


24. 1991 ൽ പ്രവർത്തനമാരംഭിച്ച ഉത്തർപ്രദേശിലെ അറ്റോമിക് പവർ സ്റ്റേഷൻ ഏതാണ്???
Answer: നറോറ അറ്റോമിക് പവർ സ്റ്റേഷൻ


25. ഇന്ത്യയിലെ ആദ്യത്തെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന കോടതി എന്ന ഖ്യാതി സ്വന്തമാക്കിയത് ഏത് കോടതിയാണ്???
Answer: ഖുന്തി ജില്ലാ കോടതി, ജാർഖണ്ഡ്
 
 
26. ഇന്ത്യയിലെ ആദ്യത്തെ സോളർ ഗ്രാമം എന്ന വിശേഷണം സ്വന്തമാക്കിയ ബിഹാറിലെ ഗ്രാമം ഏതാണ്???
Answer: ധർണായ്


27. ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതി നിലവിൽ വന്ന അണക്കെട്ട് ഏതാണ്???
Answer: ബാണാസുര സാഗർ (വയനാട്)


28. കേരളത്തിലെ ആദ്യത്തെ സോളർ ഫോട്ടോവോൾട്ടായിക്ക് പ്രോജക്ട് ആരംഭിച്ചത് എവിടെയാണ്???
Answer: അഗളി (അട്ടപ്പാടി)


29. വൈക്കത്തിനും തവണക്കടവിനുമിടയിൽ സർവീസ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സോളർ ഫെറി ഏതാണ്???
Answer: ആദിത്യ
 
 
30. വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സോളർ പവർ പ്ലാന്റ് ആരംഭിച്ചത് എവിടെയാണ്???
Answer: അമൃത്സർ



31. കക്രപ്പാറ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്???
Answer: ഗുജറാത്ത്


32. ഇന്ത്യയിൽ നിലവിൽ പ്രവർത്തനത്തിലുള്ള അറ്റോമിക് പവർ പ്ലാന്റുകളിൽ ഏറ്റവും കപ്പാസിറ്റി കൂടിയത് ഏതാണ്???
Answer: കൂടംകുളം


33. പുതുതായി ആരംഭിക്കാനിരിക്കുന്ന കൊവ്വാട ആണവ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്???
Answer: ആന്ധ്രപ്രദേശ്
 
 
34. നിലവിൽ വന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമാകുന്ന ജെയ്താപൂർ ആണവനിലയം ഏത് സംസ്ഥാനത്താണ്???
Answer: മഹാരാഷ്ട്ര


35. ജെയ്താപൂർ ആണവ നിലയത്തിന്റെ നിർമാണത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന വിദേശ രാജ്യം ഏതാണ്???
Answer: ഫ്രാൻസ്


36. പരിഗണനയിലിരിക്കുന്ന ചുട്ക, ഭീംപുർ എന്നീ ആണവ നിലയങ്ങൾ ഏത് സംസ്ഥാനത്തിലാണ്???
Answer: മധ്യപ്രദേശ്
 
 
37. രാജസ്ഥാൻ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്???
Answer: റാവത് ഭട്ട


38. ഇന്ത്യയിലെ വലിയ സോളർ പാർക്കുകളിലൊന്നായ ഭദ്ല സോളർ പാർക്ക് ഏത് സംസ്ഥാനത്താണ്???
Answer: രാജസ്ഥാൻ


39. അദാനി ഗ്രൂപിന്റെ കീഴിലുള്ള തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ 648 മെഗാ വാട്ട് ശേഷിയുള്ള സോളർ പവർ പ്ലാന്റ് എവിടെയാണ്???
Answer: കമുതി (തമിഴ്നാട്)


40. ബറൗണി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്???
Answer: ബിഹാർ
 
 

41. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെയാണ്???
Answer: ട്രോംബെ (മഹാരാഷ്ട്ര)


42. ജവാഹർലാൽ നെഹ്റു "സമൃദ്ധിയുടെ നീരുറവ" എന്ന് വിശേഷിപ്പിച്ച അങ്കലേശ്വർ ഓയിൽ ഫീൽഡ് ഏത് സംസ്ഥാനത്താണ്???
Answer: ഗുജറാത്ത്


43. ന്യൂഡൽഹിയിലെ ദീൻ ദയാൽ ഊർജ ഭവൻ ഏതിന്റെ ആസ്ഥാനമാണ്???
Answer: ഓയിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപറേഷൻ (ONGC)


44. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി സ്ഥിതി ചെയ്യുന്നത് എവിടെയാണ്???
Answer: വിശാഖപട്ടണം
 
 
45. 1975 ൽ കമ്മിഷൻ ചെയ്യപ്പെട്ട ഹാൽദിയ എണ്ണ ശുദ്ധീകരണ ശാല ഏത് സംസ്ഥാനത്താണ്???
Answer: പശ്ചിമ ബംഗാൾ


46. ഇന്ത്യയിലെ ആദ്യത്തെ സോളർ പാർക്ക് നിലവിൽ വന്നത് ഗുജറാത്തിലെ ഏത് ഗ്രാമത്തിലാണ്???
Answer: ചരങ്ക


Post a Comment

0 Comments