Prelims Mega Revision Points: 37 | ഊർജ മേഖലയിലെ പുരോഗതി: 2 | Genaral Science | Energy Sourse In India | Atomic Energy | Wind Energy | Water Energy |

ഊർജ മേഖലയിലെ പുരോഗതി: 2




1. 1948 ൽ നിർമാണം ആരംഭിച്ച് 1963 ൽ പൂർത്തിയായ ഭക്ര അണക്കെട്ട് ഏത് സംസ്ഥാനത്താണ്???
Answer: ഹിമാചൽ പ്രദേശ്


2. കരികാല ചോളൻ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായി കല്ലണ അണക്കെട്ട് (ഗ്രാൻഡ് അണക്കെട്ട്) ഏത് നദിയിലാണ്???
Answer: കാവേരി
 
 
3. ഇന്ത്യയിൽ അക്ഷയ ഊർജ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്???
Answer: ഓഗസ്റ്റ് 20 (രാജീവ് ഗാന്ധിയുടെ ജൻമദിനം)


4. നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷന്റെ ആസ്ഥാനം എവിടെയാണ്???
Answer: ഫരീദാബാദ്


5. ജലവൈദ്യുതി ഉൽപ്പാദനത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്???
Answer: 5


6. ഹിമാചൽ പ്രദേശിലെ നത്പ ഝാക്രി ജല വൈദ്യുത പദ്ധതി ഏത് നദിയിലാണ്???
Answer: സത്ലജ്
 
 
7. നത്പ ത്സാക്രി പവർ കോർപറേഷൻ ലിമിറ്റഡ് ഇപ്പോൾ ഏത് പേരിലാണ് അറിയപ്പെടുന്നത്???
Answer: സത്ലജ് ജൽ വിദ്യുത് നിഗം


8. ഘടപ്രഭ ജലവൈദ്യുത പദ്ധതിയും മാലപ്രഭ ജലസേചന പദ്ധതിയും ഏത് സംസ്ഥാനത്താണ്???
Answer: കർണാടക


9. മച്കുണ്ഡ് ജലവൈദ്യുത പദ്ധതി ആന്ധ്ര പ്രദേശും ഏത് സംസ്ഥാനവും ചേർന്നാണ് നടപ്പിലാക്കിയത്???
Answer: ഒഡീഷ


10. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതികളിൽ ഒന്ന് ഏതാണ്???
Answer: കൊയ്ന ജലവൈദ്യുത പദ്ധതി
 
 

11. ഉറി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്???
Answer: ത്സലം


12. സോൺ നദിയിലെ ബൻസാഗർ ജല വൈദ്യുതി പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്???
Answer: മധ്യപ്രദേശ്


13. ഉത്തരാഖണ്ഡിലെ ജതനക്പൂർ ജല വൈദ്യുത പദ്ധതി നില കൊള്ളുന്നത് ഏത് നദിയിലാണ്???
Answer: ശാരദ


14. ഏത് വിദേശരാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് തെഹരി പദ്ധതിക്ക് തുടക്കം കുറിച്ചത്???
Answer: യുഎസ്എസ്ആർ
 
 
15. 1984 ൽ ഇന്ദിര ഗാന്ധി തറക്കല്ലിട്ട ഇന്ദിരാ സാഗർ അണക്കെട്ടും അനുബന്ധമായ ഇന്ദിര സാഗർ ഹെഡ്രോ പവർ പ്രോജക്ടും ഏത് നദിയിലാണ്???
Answer: നർമദ


16. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റു എന്തിനെയാണ് ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചത്???
Answer: അണക്കെട്ടുകൾ


17. സുബൻസിരി നദിയിൽ സ്ഥിതി ചെയ്യുന്ന സുബൻസിരി ജല വൈദ്യുത പദ്ധതി അസമിന്റേയും ഏത് സംസ്ഥാനത്തിന്റേയും അതിർത്തിയിലാണ്???
Answer: അരുണാചൽ പ്രദേശ്
 
 
18. ഉമിയം ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്???
Answer: മേഘാലയ


19. സ്വകാര്യ മേഖലയിലെ വലിയ ജല വൈദ്യുത പദ്ധതികളിലൊന്നായ കർചാം വാങ്ടു ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് ഏത് സംസ്ഥാനത്താണ്???
Answer: ഹിമാചൽ പ്രദേശ് (സത്ലജ് നദിയിൽ)


20. കേരളത്തിൽ ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികൾ ഉള്ള ജില്ല ഏതാണ്???
Answer: ഇടുക്കി



21. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ഏതാണ്???
Answer: ഇടുക്കി
 
 
22. സ്വകാര്യ മേഖലയിലെ കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ഏതാണ്???
Answer: കൂത്തുങ്കൽ


23. കേരളത്തിൽ സ്വകാര്യ മേഖലയിൽ ആരംഭിച്ച ആദ്യത്തെ ജലവൈദ്യു ത പദ്ധതി എവിടെയാണ്???
Answer: മണിയാർ


24. കേരളത്തിൽ സ്വന്തമായി വൈദ്യുതി ഉൽപ്പാദനം നടത്തിയ ആദ്യ ഗ്രാമ പഞ്ചായത്ത് ഏതാണ്???
Answer: മാങ്കുളം


25. കേരളത്തിൽ ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി ഏതാണ്???
Answer: പെരിയാർ
 
 
26. സ്വന്തമായി മിനി ജല വൈദ്യുതി പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജില്ലാ പഞ്ചായത്ത് ഏതാണ്???
Answer: പാലക്കാട് (മീൻവല്ലം)


27. ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ സ്രോതസ്സ് ഏതാണ്???
Answer: താപ വൈദ്യുതി


28. 1975 ൽ സ്ഥാപിതമായ നാഷനൽ തെർമൽ പവർ കോർപറേഷന്റെ ആസ്ഥാനം എവിടെയാണ്???
Answer: ന്യൂഡൽഹി


29. 1920 ൽ ആരംഭിച്ച എതാണ് ഇന്ത്യ യിലെ ആദ്യത്തെ താപ വൈദ്യുത നിലയം???
Answer: ഹുസൈൻ സാഗർ തെർമൽ പവർ സ്റ്റേഷൻ, ഹൈദരാബാദ്
 
 
30. താപ വൈദ്യുത നിലയങ്ങളിലേക്ക് യഥാസമയത്ത് കൽക്കരി വിതരണം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സർക്കാർ 2019 ൽ ആരംഭിച്ച പോർട്ടൽ ഏതാണ്???
Answer: പ്രകാശ് (PRAKASH പവർ റെയിൽ കൊയ്ല അവയ്ലബിലിറ്റി ത്രൂ സപ്ലൈ ഹാർമണി)



31. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താപ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്???
Answer: മഹാരാഷ്ട്ര


32. അദാനി പവറിന്റെ കീഴിലുള്ള മുന്ദ്ര തെർമൽ പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്???
Answer: ഗുജറാത്ത്


33. റിലയൻസ് പവറിന്റെ ഉടമസ്തയിലുള്ള സാസൻ അൾട്രാ മെഗാപവർ പ്ലാന്റ് ഏത് സംസ്ഥാനത്താണ്???
Answer: മധ്യപ്രദേശ്
 
 
34. നാഷനൽ തെർമൽ പവർ കോർപറേഷന്റെ കീഴിലുള്ള ഒഡീഷയിലെ അൻഗുൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന താപ വൈദ്യുത നിലയം ഏതാണ്???
Answer: തൽച്ചാർ


35. നാഷനൽ തെർമൽ പവർ കോർപറേഷൻ ഏത് സംസ്ഥാനവുമായി സഹകരിച്ച് നടപ്പിലാക്കിയതാണ് പത്രദൂ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡ്???
Answer: ജാർഖണ്ഡ്


36. രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്???
Answer: ചൂലത്തരുവ് (കായംകുളം-ആലപ്പുഴ ജില്ല)
 
 
37. എൻടിപിസിയുടെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ താപ വൈദ്യുത നിലയം എതാണ്???
Answer: കായംകുളം താപവൈദ്യുത നിലയം


38. കായംകുളം താപവൈദ്യുത നിലയത്തിൽ പ്രാഥമിക ഇന്ധനമായി ഉപയോഗിക്കുന്നത് എന്താണ്??
Answer: നാഫ്ത


39. കേരളത്തിലെ ആദ്യത്തെ ഡീസൽ പവർ പ്ലാന്റ് ഏതാണ്???
Answer: ബ്രഹ്മപുരം (എറണാകുളം ജില്ല)


40. കാറ്റിൽ നിന്ന് ഏറ്റവുമധികം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്???
Answer: തമിഴ്നാട്
 
 

41. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വിൻഡ് ഫാം ഏതാണ്???
Answer: മുപ്പന്തൽ വിൻഡ് ഫാം


42. ബ്രാഹ്മൻവേൽ, ധൽഗാവോൺ, വാങ്കുസാവദേ എന്നീ വിൻഡ് ഫാമുകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്???
Answer: മഹാരാഷ്ട്ര


43. കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം നിലവിൽ വന്നത് എവിടെയാണ്???
Answer: കഞ്ചിക്കോട് (പാലക്കാട്)


44. ഹിരാക്കുഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്???
Answer: ഒഡീഷ (മഹാനദി)
 
 
45. ഭക്രാ - നംഗൽ വിവിധോദ്ദേശ്യ പദ്ധതി ഏത് നന്ദിയിലാണ് സ്ഥിതി ചെയ്യുന്നത്???
Answer: സതലജ്


Post a Comment

0 Comments