Prelims Mega Revision Points: 34 | കേരള നവോത്ഥാനം: 1 | Kerala Renaisence Selected Questions From PSC Bulletin | Kerala Renaisence Mock Test | Kerala PSC Prelims Mock Test

കേരള നവോത്ഥാനം: 1




1. അയ്യങ്കാളിയുടെ നേതൃത്വത്തിലുള്ള പെരിനാട്ടു ലഹള (കല്ലുമാല് സമരം) 1915-ൽ ആയിരുന്നു. പെരിനാട് ഇപ്പോൾ ഏത് ജില്ലയിലാണ്???
Answer: കൊല്ലം


2. തൊണ്ണൂറാമാണ്ട് ലഹള (ഊരൂട്ടമ്പലം ലഹള) നടന്ന വർഷമേത്???
Answer: 1915
 
 
3. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം???
Answer: 1937


4. അയ്യങ്കാളിയെ പുലയരാജാ എന്നു വിശേഷിപ്പിച്ചതാര്???
Answer: മഹാത്മാ ഗാന്ധി


5. ചട്ടമ്പി സ്വാമികളെ ഷൺമുഖ ദാസൻ എന്നു വിളിച്ചതാര്???
Answer: തൈക്കാട് അയ്യാഗുരു


6. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം???
Answer: വടിവീശ്വരം (തമിഴ്നാട്)
 
 
7. "മലബാറിൽ ഞാനൊരു യഥാർഥ മനുഷ്യനെ കണ്ടു". സ്വാമി വിവേകാനന്ദൻ ഇങ്ങനെ സ്വന്തം ഡയറിയിൽ കുറിച്ചത് ആരെക്കുറിച്ചാണ്???
Answer: ചട്ടമ്പിസ്വാമികളെക്കുറിച്ച്


8. തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ (ഹജൂർ കച്ചേരി) ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച നവോത്ഥാന നായകൻ???
Answer: ചട്ടമ്പിസ്വാമികൾ


9. കുമാരനാശാൻ ബോട്ടുമുങ്ങി അന്തരിച്ചതും ശ്രീമൂലം തിരുനാൾ നാടു നീങ്ങിയതും വൈക്കം സത്യാഗ്രഹം ആരംഭിച്ചതും ചട്ടമ്പിസ്വാമികൾ സമാധിയായതും ഒരേ വർഷമാണ്. ഏത് വർഷം???
Answer: 1924-ൽ


10. ബ്രിട്ടിഷുകാരുടെ ഭരണത്തെ വെൺ നീചന്റെ ഭരണമെന്നും തിരുവിതാംകൂർ രാജാവിന്റെ ഭരണത്തെ കരിനീചന്റെ ഭരണമെന്നും വിശേഷിപ്പിച്ചതാര്???
Answer: വൈകുണ്ഠസ്വാമി
 
 

11. സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠസ്വാമികളെ അറസ്റ്റ് ചെയ്ത് പാർപ്പിച്ച ജയിൽ എവിടെയായിരുന്നു???
Answer: ശിങ്കാരത്തോപ്പ്


12. "വേല ചെയ്താൽ കൂലി കിട്ടണം" ഏത് നവോത്ഥാന നായകന്റെ മുദ്രാവാക്യം???
Answer: വൈകുണ്ഠസ്വാമി


13. വൈകുണ്ഠസ്വാമികൾ നിർമിച്ച പൊതുകിണർ അറിയപ്പെട്ടതെങ്ങിനെ???
Answer: മുന്തിരിക്കിണർ, സ്വാമിക്കിണർ


14. 1822ൽ ചാന്നാർ ലഹളയ്ക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകൻ???
Answer: വൈകുണ്ഠ സ്വാമി
 
 
15. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചതാര്???
Answer: വാഗ്ഭടാനന്ദൻ


16. തത്വപ്രകാശിക എന്ന പേരിൽ കോഴിക്കോട്ട് സംസ്കൃത പഠനകേന്ദ്രം സ്ഥാപിച്ച നവോത്ഥാന നായകൻ???
Answer: വാഗ്ഭടാനന്ദൻ


17. കൊച്ചിരാജാവ് കവിതിലകൻ, സാഹിത്യനിപുണൻ എന്നീ ബഹുമതികൾ നല്കിയതാർക്ക്???
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ
 
 
18. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ "വിദ്വാൻ" എന്ന സ്ഥാനപ്പേര് നൽകിയതാർക്ക്???
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ


19. കൊച്ചി പുലയ മഹാസഭയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ് ആര്???
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ


20. 1907-ൽ അരയസമാജവും 1922 ൽ അഖില കേരള അരയ മഹാസഭയും സ്ഥാപിച്ചതാര്???
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ



21. 1913 ൽ ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവേത്ഥാന നായകനാര്???
Answer: പണ്ഡിറ്റ് കറുപ്പൻ
 
 
22. സന്മാർഗ പ്രദീപസഭ, കല്യാണിദായിനി സഭ, സുധർമ സൂര്യോദയ സഭ തുടങ്ങിയവ സ്ഥാപിച്ച നവോത്ഥാന നായകൻ???
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ


23. കൊച്ചിരാജാവ് വീരശൃംഖല നൽകി ആദരിച്ചത് ഏത് നവോത്ഥാന നായകനെയാണ്???
Answer: സഹോദരൻ അയ്യപ്പൻ


24. വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകിയതാര്???
Answer: സഹോദരൻ അയ്യപ്പൻ


25. കൊച്ചിയിലും തിരുക്കൊച്ചിയിലും മന്ത്രിയായ നവോത്ഥാനനായകൻ???
Answer: സഹോദരൻ അയ്യപ്പൻ
 
 
26. സഹോദരൻ അയ്യപ്പൻ മിശ്രഭോജനം സംഘടിപ്പിച്ച വർഷം???
Answer: 1917


27. വിദേശികളുടെ സഹായമില്ലാതെ കേരളത്തിൽ ആദ്യമായി പ്രസ്സ് സ്ഥാപിച്ചതാര്???
Answer: കുര്യാക്കോസ് ഏലിയാസ് ചാവറ


28. കേരളത്തിലെ ആദ്യ കത്തോലിക്കാ സംസ്കൃത സ്കൂൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു???
Answer: കുര്യാക്കോസ് ഏലിയാസ് ചാവറ (ചാവറയച്ചൻ)


29. പിടിയരി സമ്പ്രദായം കൊണ്ടുവന്ന നവോത്ഥാന നായകനാര്: ഓരോ പള്ളിയോടൊപ്പം ഓരോ പള്ളിക്കൂടം എന്ന സമ്പ്രദായം കൊണ്ടുവന്നതും ഇദ്ദേഹമാണ്???
Answer: കുര്യാക്കോസ് ഏലിയാസ് ചാവറ (ചാവറയച്ചൻ)
 
 
30. കേരള മുസ്ലീം നവോത്ഥാനത്തിന്റെ പിതാവാര്???
Answer: വക്കം അബ്ദുൽ ഖാദർ മൗലവി



31. മുസ്ലീം ഐക്യ സംഘം, അഖില തിരുവിതാംകൂർ മുസ്ലീം മഹാജന സഭ, ചിറയൻകീഴ് താലൂക്ക് മുസ്ലീം സമാജം എന്നീ സംഘടനകൾ സ്ഥാപിച്ചതാര്???
Answer: വക്കം അബ്ദുൽ ഖാദർ മൗലവി


32. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് തിരുനൽവേലിയിലേക്ക് നാടുകടത്തിയതെന്ന്???
Answer: 1910 സെപ്റ്റംബർ 26 ന്


33. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിക്കുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്യുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവും ദിവാനും ആരൊക്കെയായിരുന്നു???
Answer: ശ്രീമൂലം തിരുനാൾ, പി. രാജഗോപാലാചാരി
 
 
34. 1916 മാർച്ച് 28 ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചു. എവിടെ വച്ചാണ് അന്തരിച്ചത്???
Answer: കണ്ണൂർ


35. രാമകൃഷ്ണപിള്ളയുടെ സ്മാരകമെവിടെയാണ്???
Answer: പയ്യാമ്പലം (നെയ്യാറ്റിൻ കരയിലും അദ്ദേഹത്തിന്റെ പേരിൽ സ്മാരകമുണ്ട്)


36. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നതെവിടെ???
Answer: പാളയം (തിരുവനന്തപുരം)
 
 
37. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട നേതാവാര്???
Answer: എ.കെ. ഗോപാലൻ


38. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകനാര്???
Answer: എ.കെ. ഗോപാലൻ


39. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു???
Answer: മന്നത്ത് പത്മനാഭൻ


40. 1936-ൽ കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് "പട്ടിണി ജാഥ" നായിച്ചതാര്???
Answer: എ.കെ. ഗോപാലൻ
 
 

41. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സെക്രട്ടറി കെ. കേളപ്പൻ ആയിരുന്നു. വോളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു???
Answer: എ.കെ. ഗോപാലൻ


42. 1891-ലെ മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര്???
Answer: ജി.പി. പിള്ള


43. 1896-ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര്???
Answer: ഡോ. പൽപ്പു


44. മലയാളി മെമ്മോറിയലിലെ ഒന്നാമത്തെ ഒപ്പുകാരൻ കെ.പി. ശങ്കരമേനോനാണ്. മൂന്നാമതായി ഒപ്പിട്ടിരിക്കുന്ന സാമൂഹ്യ പരിഷ്കർത്താവാര്???
Answer: ഡോ. പൽപ്പു
 
 
45. മലയാളി മെമ്മോറിയലും, ഈഴവ മെമ്മോറിയലും ആർക്കാണ് സമർപ്പിച്ചത്???
Answer: ശ്രീമൂലം തിരുനാൾ രാജാവിന്


46. 1900 ൽ ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ തയാറാക്കിയ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ച് താർക്ക്??
Answer: കഴ്സൺ പ്രഭുവിന്


47. എൻഎസ്എസിന്റെ (നായർ സർവീസ് സൊസൈറ്റി) ആദ്യ സെകട്ടറി മന്നത്ത് പത്മനാഭൻ ആയിരുന്നു. ആദ്യ പ്രസിഡന്റ് ആര്???
Answer: കെ. കേളപ്പൻ


48. എൻഎസ്എസിന്റെ ആദ്യ പേരെന്ത്???
Answer: നായർ ഭൃത്യജനസംഘം
 
 
49. 1930-ൽ കോഴിക്കോട്ട് നിന്ന് പയ്യന്നൂരിലേക്ക് ഉപ്പു സത്യഗ്രഹ ജാഥ നയിച്ച നവോത്ഥാന നായകനാര്???
Answer: കെ. കേളപ്പൻ


50. പത്മശ്രീ നിരസിച്ച കേരള നവോത്ഥാന നായകനാര്???
Answer: കെ. കേളപ്പൻ


Post a Comment

2 Comments
  1. Super sir very use good work do
    It continuously like this

    ReplyDelete
  2. Sir plus two level based video cheyumo

    ReplyDelete