Prelims Mega Revision Points: 33 | പ്രകാശം: 2 | General Science | Physics | Light psc | Impotrtant Selected Questions from Light for Prelims Exams |

പ്രകാശം: 2




1. ചന്ദ്രനിൽ ആകാശത്തിൻറ കറുപ്പ് നിറത്തിന് കാരണം???
Answer: ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാൽ പ്രകാശത്തിൻറെ വിസരണം സാധ്യമാകുന്നില്ല


2. ആകാശത്തിന്റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം???
Answer: വിസരണം
 
 
3. 1904-ൽ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ച ഇദ്ദേഹമാണ് ആകാശത്തിന്റെ നീലനിറത്തിന് കാരണം വിശദീകരിച്ചത്. ഈ ശാസ്ത്രജ്ന്റെ പേരെന്ത്???
Answer: ലോർഡ് റെയ്ലി (വില്യം സ്ട്രട്ട്)


4. സമുദ്രജലം നീലനിറമുള്ളതായി തോന്നുന്നതിന് കാരണമായ പ്രതിഭാസം???
Answer: വിസരണം (Scattering)


5. 1930-ൽ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ച ഈ ഇന്ത്യൻ ശാസ്ത്രജ്ഞനാണ് കടലിന്റെ നീലനിറത്തിനു പിന്നിലുള്ള യഥാർഥ കാരണം വിശദീകരിച്ചത്. ആരാണിദ്ദേഹം???
Answer: സി.വി. രാമൻ


6. സി. വി രാമൻ വിശദീകരിച്ച് പ്രകാശ പ്രതിഭാസത്തിനു പറയുന്ന പേരെന്ത്???
Answer: രാമൻ ഇഫക്ട്
 
 
7. പ്രകാശത്തിന് ചൂട് നൽകുന്ന രശ്മി ഏത്???
Answer: ഇൻഫ്രാറെഡ് കിരണം


8. പ്രകാശം അതിന്റെ ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിനു പറയുന്ന പേര്???
Answer: ഡിസ്പേർഷൻ


9. പ്രകാശം ഒരു മാധ്യമത്തിൽനിന്ന് വ്യത്യസ്ത സാന്ദ്രതയുള്ള മറ്റൊന്നിലേക്ക് കടക്കുമ്പോൾ വളയുന്നതായി കാണപ്പെടുന്ന പ്രതിഭാസത്തിനു പറയുന്ന പേര്???
Answer: റിഫ്രാക്ഷൻ


10. മരീചിക ഉണ്ടാകുന്നത് പ്രകാശത്തിന്റെ ------- പ്രതിഭാസം മൂലമാണ്???
Answer: റിഫ്രാക്ഷൻ
 
 

11. ഒരു ചില്ലു ഗ്ലാസിൽ എടുത്ത വെള്ളത്തിൽ ഇട്ടിരിക്കുന്ന സ്പ്പൂൺ വളഞ്ഞതായി കാണപ്പെടുന്നു. പ്രകാശത്തിന്റെ ഏത് പ്രതിഭാസം ഉപയോഗിച്ചാണ് ഇത് വിശദീകരിക്കുക???
Answer: റിഫ്രാക്ഷൻ


12. സോപ്പുകുമിളയിലും വെള്ളത്തിലുമുള്ള എണ്ണപ്പാളിയിൽ കാണുന്ന മനോഹര വർണങ്ങൾക്ക് കാരണം???
Answer: ഇൻറർഫെറൻസ്


13. തെളിഞ്ഞ രാത്രി മേഘാവൃതമായ രാത്രിയേക്കാൾ തണുത്തിരിക്കാൻ കാരണം???
Answer: വികിരണം (Radiation)


14. സൂരുനിൽ നിന്നുള്ള താപോർജവും പ്രകാശ ഊർജവും ഭൂമിയിൽ എത്തുന്നത്???
Answer: വികിരണത്തിലൂടെ
 
 
15. പ്രകാശ പ്രകീർണ്ണനത്തിന് കാരണമായ പ്രതിഭാസം ഏതാണ്???
Answer: അപവർത്തനം


16. സൂര്യ പ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം???
Answer: പ്രകീർണ്ണനം


17. സി.ഡി. യിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം???
Answer: ഡിഫ്രാക്ഷൻ (വിഭംഗനം)
 
 
18. സൂര്യപ്രകാശം ഏഴ് ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസം???
Answer: പ്രകീർണനം


19. മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ???
Answer: 40.8 ഡിഗ്രി


20. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശപ്രതിഭാസം???
Answer: പൂർണാന്തരിക പ്രതിഫലനം (Total Internal Reflection)



21. പ്രകാശത്തിൻറ ശൂന്യതയിലെ വേഗവും മാധ്യമത്തിലെ വേഗവും തമ്മിലുള്ള അനുപാതം സൂചിപ്പിക്കുന്ന സ്ഥിരസംഖ്യ???
Answer: അപവർത്തനാങ്കം (Refractive Index)
 
 
22. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശ പ്രതിഭാസം???
Answer: അപവർത്തനം (Refraction)


23. പ്രകാശത്തിൻറെ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്???
Answer: മാക്സ് പ്ലാങ്ക്


24. 1676-ൽ ഒരു ഡാനിഷ് വാനശാസ്ത്രജനാണ് പ്രകാശത്തിന്റെ വേഗം സ്ഥിരമാണെന്ന് ആദ്യമായി സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ പേരെന്ത്???
Answer: ഒലെ റോമെർ


25. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരത്തിനു പറയന്ന പേരെന്ത്???
Answer: പ്രകാശവർഷം
 
 
26. പ്രകാശത്തിന്റെ കോർപസ്കലർ സിദ്ധാന്തം മുന്നോട്ടുവച്ച ശാസ്ത്രജൻ???
Answer: സർ ഐസക് ന്യൂട്ടൺ


27. ചന്ദ്രനിൽനിന്ന് നോക്കിയാൽ ആകാശത്തിന്റെ നിറം???
Answer: കറുപ്പ്


28. സോഡിയം വേപ്പർ ലാമ്പിന്റെ പ്രകാശം ഏതുനിറത്തിലാണ് കാണപ്പെടുന്നത്???
Answer: മഞ്ഞ


29. പ്രകാശത്തിന്റെ തരംഗസിദ്ധാന്തത്തിനു രൂപം നൽകിയ ശാസ്ത്രജ്ഞൻ???
Answer: ക്രിസ്റ്റ്യൻ ഹൈഗൻസ്
 
 
30. ലേസർ എന്നതിന്റെ പൂർണരൂപമെന്ത്???
Answer: ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ (Laser)



31. ക്വാണ്ടം സിദ്ധാന്തത്തിന്റെ പിതാവ്???
Answer: മാക്സ് പ്ലാങ്ക്


32. വൈദ്യുതകാന്തിക സിദ്ധാന്തം കൊണ്ടുവന്നതാര്???
Answer: ജയിംസ് ക്ലാർക്ക് മാക്സ്വെൽ


33. ഫോട്ടോഇലക്ട്രിക് പ്രതിഭാസം കണ്ടെത്തിയ ശാസ്ത്രജ്ഞൻ???
Answer: ഹെൻറിച്ച് ഹെർട്സ്
 
 
34. ക്വാണ്ടം മെക്കാനിക്സിന്റെ സഹായത്തോടെ ഫോട്ടോഇലക്ട്രിക് പ്രഭാവം വിശദീകരിച്ച ശാസ്ത്രജൻ???
Answer: ആൽബർട്ട് ഐൻസ്റ്റീൻ


35. പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത്???
Answer: ഫോട്ടോൺ


36. വജ്രത്തിന്റെ നിറമെന്ത്???
Answer: നിറമില്ല
 
 
37. സൂര്യ പ്രകാശത്തിൽ നിന്നും നേരിട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഏത്???
Answer: ഫോട്ടോ വോൾട്ടായിക്


38. ഊർജ്ജ വാഹികളായ കണങ്ങൾ ഉൾക്കൊളളുന്നതും ബഹിരാകാശത്തുനിന്ന് വരുന്നതുമായ വികിരണം ഏതാണ്???
Answer: കോസ്മിക് രശ്മി


39. മഞ്ഞ പൂവ് ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും???
Answer: ചുവപ്പ്


Post a Comment

0 Comments