Prelims Mega Revision Points: 31 | കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 3 | Important Points Kerala psc | Kerala History About Indipendance |

കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 3




1. മലബാർ കലാപം എന്ന പുസ്തകം രചിച്ചത്???
Answer: കെ മാധവൻ നായർ


2. ഖിലാഫത്ത് സ്മരണകൾ എന്ന പുസ്തകം രചിച്ചത്???
Answer: ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
 
 
3. മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത്???
Answer: വില്യം ലോഗൻ


4. കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡൻറ്???
Answer: കട്ടിലശ്ശേരി മുഹമ്മദ് മൗലവി


5. കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറി???
Answer: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്


6. മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ???
Answer: വില്യം ലോഗൻ
 
 
7. 1921 ലെ മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെ ശക്തമായി നേരിട്ട് മലയാളി വനിത???
Answer: കമ്മത്ത് ചിന്നമ്മ


8. മലബാർ ജില്ലാ കോൺഗ്രസിൻറെ പാലക്കാട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര്???
Answer: ആനി ബസന്റ്


9. മലബാർ കലാപവുമായി ബന്ധപ്പെട്ട് ഉണ്ടായ കുപ്രസിദ്ധ സംഭവം???
Answer: വാഗൺട്രാജഡി


10. വാഗൺ ട്രാജഡി നടന്നത്???
Answer: 1921 നവംബർ 10
 
 

11. കലാപകാരികളെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതിന് നേതൃത്വം നൽകിയ ബ്രിട്ടീഷുകാരൻ???
Answer: ഹിച്ച് കോക്ക്


12. വാഗൺട്രാജഡി റിപ്പോർട്ട് ചെയ്ത കോയമ്പത്തൂരിനടുത്ത സ്റ്റേഷൻ???
Answer: പോത്തന്നൂർ സ്റ്റേഷൻ


13. വാഗൺ ട്രാജഡി അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ???
Answer: നേപ്പ് കമ്മീഷൻ


14. ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വാഗൺട്രാജഡിയെ വിശേഷിപ്പിച്ചത്???
Answer: സുമിത് സർക്കാർ
 
 
15. വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്നത്???
Answer: തിരൂർ


16. അഹിന്ദുക്കൾക്കും അവർണ്ണർക്കും റവന്യൂ വകുപ്പിൽ ജോലി ലഭിക്കുന്നതിനായി നടന്ന പ്രക്ഷോഭം???
Answer: പൗരസമത്വ പ്രക്ഷോഭം


17. പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം???
Answer: 1919-22
 
 
18. പൗരസമത്വ പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കൾ???
Answer: ടി കെ മാധവൻ, എ ജെ. ജോൺ, എൻ വി ജോസഫ്


19. പൗര സമത്വ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ്???
Answer: ശ്രീമൂലം തിരുനാൾ


20. പൗരസമത്വ പ്രക്ഷോഭം അറിയപ്പെടുന്ന മറ്റൊരു പേര്???
Answer: സമത്വ വാദ പ്രക്ഷോഭം



21. പൗരസമത്വ പ്രക്ഷോഭത്തെ പിന്തുണച്ച് എ കെ പിള്ളയുടെ പത്രം???
Answer: സ്വരാട്
 
 
22. ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം???
Answer: വൈക്കം സത്യാഗ്രഹം


23. വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടത്തിയ പ്രക്ഷോഭം???
Answer: വൈക്കം സത്യാഗ്രഹം


24. വൈക്കം സത്യാഗ്രഹം ആരംഭിച്ചത്???
Answer: 1924 മാർച്ച് 30


25. അയിത്തത്തിനെതിരെ ടി കെ മാധവൻ പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം???
Answer: കാക്കിനട സമ്മേളനം
 
 
26. വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന നേതാക്കൾ???
Answer: ടി കെ മാധവൻ, കെ പി കേശവമേനോൻ


27. വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികൾ???
Answer: കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ


28. വൈക്കം സത്യാഗ്രഹ ആശ്രമം ആയി ഉപയോഗിച്ച ശ്രീനാരായണഗുരുവിനെ മഠം???
Answer: വെല്ലൂർമഠം (വൈക്കം)


29. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ശ്രീനാരായണഗുരുവിന്റെ ശിഷ്യൻമാർ???
Answer: സ്വാമി സത്യവ്രതൻ, കോട്ടുകോയിക്കൽ വേലായുധൻ
 
 
30. വൈക്കം സത്യാഗ്രഹം തുടങ്ങുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി???
Answer: ശ്രീമൂലം തിരുനാൾ



31. വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി???
Answer: റാണി സേതുലക്ഷ്മി ഭായി


32. ഗാന്ധിജിയുടെ പ്രേരണയാൽ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച ദേശീയ നേതാവ്???
Answer: ആചാര്യ വിനോബാ ഭാവേ


33. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് എത്തിയ ദേശീയ നേതാക്കൾ???
Answer: ഗാന്ധിജി, ഇ വി രാമസ്വാമി നായ്ക്കർ
 
 
34. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ഗാന്ധിജി രണ്ടാമതായി കേരളത്തിൽ സന്ദർശനം നടത്തിയ വർഷം???
Answer: 1925


35. മധുരയിൽ നിന്നും വൈക്കത്തേക്ക് ജാഥ നയിച്ചത്???
Answer: ഇ വി രാമസ്വാമി നായ്ക്കർ


36. പെരിയോർ എന്നറിയപ്പെടുന്നത്???
Answer: ഇ വി രാമസ്വാമി നായ്ക്കർ
 
 
37. വൈക്കം ഹീറോ എന്നറിയപ്പെടുന്നത്???
Answer: ഇ വി രാമസ്വാമി നായ്ക്കർ


38. വൈക്കം വീരർ എന്നറിയപ്പെടുന്നത്???
Answer: ഇ വി രാമസ്വാമി നായ്ക്കർ


39. ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് എവിടെ???
Answer: വൈക്കം


40. വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് പഞ്ചാബിൽ നിന്നും എത്തിയവർ???
Answer: അകാലികൾ
 
 

41. വൈക്കം സത്യാഗ്രഹികൾക്ക് സൗജന്യ ഭക്ഷണ ശാല തുറന്നു സഹായം നൽകിയവർ???
Answer: അകാലികൾ


42. വൈക്കം സത്യാഗ്രഹം അവസാനിച്ചത്???
Answer: 1925 നവംബർ 23


43. വൈക്കം സത്യാഗ്രഹത്തിന് കാലയളവ്???
Answer: 603 ദിവസം


44. വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനതത്വം എന്ന് വിശേഷിപ്പിച്ചത്???
Answer: ഗാന്ധിജി
 
 
45. വൈക്കം സത്യാഗ്രഹ കാലത്തെ തിരുവിതാംകൂറിലെ ദിവാൻ???
Answer: ടി രാഘവയ്യ


46. വൈക്കം ക്ഷേത്രത്തിലെ കിഴക്കേനട ഒഴികെയുള്ള നിരത്തുകൾ ജാതിമതഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ ഉത്തരവായത്???
Answer: 1925 നവംബർ 23


47. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് സവർണജാഥ സംഘടിപ്പിച്ച വ്യക്തി???
Answer: മന്നത്തു പത്മനാഭൻ


48. ആരുടെ നിർദ്ദേശപ്രകാരമാണ് മന്നത്ത് പത്മനാഭൻ സവർണ്ണ ജാഥ സംഘടിപ്പിച്ചത്???
Answer: ഗാന്ധിജി
 
 
49. സവർണ്ണ ജാഥ ആരംഭിച്ചത്???
Answer: 1924 നവംബർ 1


50. സവർണജാഥ തിരുവനന്തപുരത്ത് എത്തിയത്???
Answer: 1924 നവംബർ 12


Post a Comment

0 Comments