Prelims Mega Revision Points: 27 | കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ | Important Points Kerala psc | Kerala History About Indipendance |

കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ




1. ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ അഞ്ചു തെങ്ങ് കലാപം ഏത് വർഷമായിരുന്നു???
Answer: 1697


2. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിതപ്രക്ഷോഭം ഏതാണ്???
Answer: ആറ്റിങ്ങൽ കലാപം (1721)
 
 
3. കേരളവർമ്മ പഴശ്ശിരാജ ഏത് രാജ്യത്തെ ഭരണാധികാരിയായിരുന്നു???
Answer: കോട്ടയം


4. ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിനിടെ പഴശ്ശിരാജ കൊല്ലപ്പെട്ട വർഷമേത്???
Answer: 1805


5. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതെന്ന്???
Answer: 1809 ജനുവരി 11


6. ബ്രിട്ടീഷ് റസിഡന്റ് കേണൽ മെക്കാളയ്ക്കെതിരെ വേലുത്തമ്പി ദളവയുമായി സന്ധിചെയ്ത കൊച്ചിയിലെ ദളവയാര്???
Answer: പാലിയത്തച്ഛൻ
 
 
7. വേലുത്തമ്പി ദളവ അന്തരിച്ചതെവിടെ???
Answer: മണ്ണടി (1809 മാർച്ച് 29)


8. വയനാട്ടിലെ കുറിച്യർ ബ്രിട്ടീഷുകാർക്കെതിരെ കലാപം ആരംഭിച്ചതെന്ന്???
Answer: 1812 മാർച്ച് 25


9. കുറിച്യകലാപത്തിന് നേതൃത്വം നൽകിയതാര്???
Answer: രാമൻനമ്പി


10. തെക്കൻ തിരുവിതാംകൂറിൽ മാറുമറയ്ക്കൽ സമരം അഥവാ ചാന്നാർ ലഹള നടന്ന വർഷമേത്???
Answer: 1829
 
 

11. പതിനായിരത്തിലധികം പേർ ഒപ്പിട്ട മലയാളി മെമ്മോറിയൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷമേത്???
Answer: 1891


12. മലയാളി മെമ്മോറിയലിന്റെ ഉദ്ദേശ്യം???
Answer: തിരുവിതാംകൂറിലെ ഉന്നതോദ്യോഗങ്ങൾ തിരുവിതാം കൂറുകാർക്ക് ലഭിക്കാൻ


13. മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയത്???
Answer: ജി. പി. പിള്ള, കെ.പി. ശങ്കരമേനോൻ


14. 13,176 പേർ ഒപ്പിട്ട ഈഴവ മെമ്മോറിയൽ തിരുവിതാം കൂർ രാജാവിന് സമർപ്പിച്ച വർഷം???
Answer: 1896 സെപ്തംബർ
 
 
15. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്???
Answer: ഡോ. പൽപ്പു


16. കുടിയാൻമാർക്ക് ഒഴിപ്പിക്കലിൽ നിന്നും സംരക്ഷണം നൽകുന്ന ജന്മി-കുടിയാൻ നിയമം തിരുവിതാംകൂറിൽ നടപ്പാക്കിയതെന്ന്???
Answer: 1896


17. മലബാർ ലഹള നടന്ന വർഷമേത്???
Answer: 1921
 
 
18. മലബാർ ലഹളയിൽ പങ്കെടുത്തതിനു പിടിയിലായ 90 ഓളം പേരെ വെല്ലൂർ ജയിലിലേക്ക് ഗുഡ്സ് വാഗണിൽ കൊണ്ടുപോകും വഴി അന്തരിച്ച സംഭവം എങ്ങനെ അറിയപ്പെടുന്നു???
Answer: വാഗൺ ട്രാജഡി (1921 നവംബർ 10)


19. വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്???
Answer: 1924 മാർച്ച് 30 (1925 നവംബറോടെ അവസാനിച്ചു)


20. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന സവർണജാഥ നയിച്ചതാര്???
Answer: മന്നത്ത് പത്മനാഭൻ



21. 1923 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാക്കി നട സമ്മേളനത്തിൽ അയിത്തോച്ചാടന പ്രമേയം പാസാക്കിയെടുത്ത മലയാളിയാര്???
Answer: ടി.കെ. മാധവൻ
 
 
22. കേരളത്തിലെ ബർദോളി എന്നറിയപ്പെടുന്ന സ്ഥലം???
Answer: പയ്യന്നൂർ


23. തിരുവനന്തപുരത്ത് യൂത്ത്ലീഗ് എന്ന സംഘടന സ്ഥാപിച്ചതെന്ന്???
Answer: 1931


24. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന്???
Answer: 1931


25. ഗാന്ധിജിയുടെ അഭ്യർത്ഥനയെത്തുടർന്ന് ഗുരുവായൂർ സത്യാഗ്രഹം അവസാനിപ്പിച്ചതെന്ന്???
Answer: 1932 ഒക്ടോബർ
 
 
26. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്ടൻ ആരായിരുന്നു???
Answer: എ. കെ. ഗോപാലൻ


27. തിരുവിതാംകൂർ സർക്കാരിന്റെ അധീനതയിലുള്ള എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതെന്ന്???
Answer: 1936 നവംബർ 12


28. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവാര്???
Answer: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ


29. ആധുനികകാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതെന്തിനെയാണ്???
Answer: തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തെ
 
 
30. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായ വർഷമേത്???
Answer: 1947 ഡിസംബർ 20



31. മലബാറിലെ എല്ലാ പൊതു ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചതെന്ന്???
Answer: 1947 ജൂൺ 12


32. തിരുവിതാംകൂറിൽ നിവർത്തന പ്രക്ഷോഭം നടന്നതെന്ന്???
Answer: 1932


33. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട നിയോജകമണ്ഡലങ്ങളും വോട്ടവകാശവും, ഉദ്യോഗസംവരണവും ലഭിക്കാത്തതിനെത്തുടർന്ന് ഈഴവ, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ചേർന്ന് തിരുവിതാംകൂറിൽ നടത്തിയ തിരഞെഞ്ഞെടുപ്പു ബഹിഷ്കരണമേത്???
Answer: നിവർത്തന പ്രക്ഷോഭം
 
 
34. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ പണ്ഡിതനാര്???
Answer: ഐ. സി. ചാക്കോ


35. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപംകൊണ്ടതെന്ന്???
Answer: 1938 ഫെബ്രുവരി


36. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യത്തെ അധ്യക്ഷൻ???
Answer: പട്ടം താണുപിള്ള
 
 
37. തൃശ്ശൂർ പട്ടണത്തിലെ വൈദ്യുതി വിതരണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള ദിവാൻ ആർ. കെ. ഷൺമുഖം ചെട്ടിയുടെ തീരുമാനത്തിനെതിരെ കൊച്ചിയിൽ വിദ്യുച്ഛക്തി സമരം നടന്നതെന്ന്???
Answer: 1936


38. കൊച്ചി പ്രജാരാജ്യമണ്ഡലം രൂപവത്കരിച്ചതെന്ന്???
Answer: 1941


39. 1941 ൽ കയ്യൂർ സമരം നടന്ന കയ്യൂർ ഏത് ജില്ലയിലാണ്???
Answer: കാസർകോഡ്


40. തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി അമേരിക്കൻ മോഡൽ ഭരണഘടന വിഭാവനം ചെയ്ത ദിവാനാര്???
Answer: സി. പി. രാമസ്വാമി അയ്യർ
 
 

41. അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാം കൂറിൽ നടന്ന പ്രധാന സമരമേത്???
Answer: പുന്നപ്ര-വയലാർ സമരം (1946)


42. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാ വാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: പുന്നപ്ര-വയലാർ സമരം


43. തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ ആരായിരുന്നു???
Answer: പി.ജി.എൻ. ഉണ്ണിത്താൻ


44. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ വിമോചനസമരം നടന്നതെന്ന്???
Answer: 1959
 
 
45. 1959 ഏപ്രിൽ 16 ന് ചേർത്തലയിൽ ആര് നടത്തിയ പ്രസംഗത്തിൽ നിന്നാണ് വിമോചനസമരത്തിന് ആ പേര് ലഭിച്ചത്???
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ


46. വിമോചനസമരത്തെ തുടർന്ന് ഇ. എം. എസ്. മന്ത്രിസഭയെ പിരിച്ചുവിട്ടതെന്ന്???
Answer: 1959 ജൂലായ് 31


47. എ.കെ. ഗോപാലൻ പട്ടിണിജാത നയിച്ചത് എവിടെ നിന്ന് എവിടേക്കായിരുന്നു???
Answer: കണ്ണൂർ - മദ്രാസ്


48. നൂറ്റാണ്ടുകളായി നിന്ന ജന്മിത്വം അവസാനിച്ച് കേരളത്തിൽ ഭൂപരിഷ്കരണം നിലവിൽ വന്നതെന്ന്???
Answer: 1970 ജനുവരി 1
 
 
49. ഭൂപരിഷ്കരണം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം???
Answer: കേരളം


50. മരുമക്കത്തായം പൂർണമായും ഇല്ലാതാക്കിയ കൂട്ടുകുടുംബ നിരോധന നിയമം കേരള നിയമസഭ പാസാക്കിയ വർഷം???
Answer: 1976


Post a Comment

0 Comments