Prelims Mega Revision Points: 22 | മണ്ണിനെ കുറിച്ച് പഠിക്കാം: 2 | ഇന്ത്യൻ ഭൂമി ശാസ്ത്രം | Indian Geography | Indian Soil Typs

മണ്ണിനെ കുറിച്ച് പഠിക്കാം: 2




1. മൺസൂൺ കാലാവസ്ഥ മേഖലയിൽ ധാരാളമായി കണ്ടുവരുന്ന മണ്ണിനം???
Answer: ചെങ്കൽ മണ്ണ്


2. അയണിന്റെയും അലുമിനിയത്തിന്റെയും ഓക്സൈഡുകളാൽ സമൃദ്ധമായ മണ്ണിനം???
Answer: ചെങ്കൽമണ്ണ്
 
 
3. "ഒമിനി ബസ് ട്രൂപ്പ്" എന്നറിയപ്പെടുന്ന മണ്ണ്???
Answer: ചെമ്മണ്ണ്


4. കേരളത്തിന്റെ തെക്കൻ തീര പ്രദേശത്തും മഹാരാഷ്ട്ര തീരപ്രദേശത്തും കൂടുതലായി കാണപ്പെടുന്ന മണ്ണ്???
Answer: ചുവന്നമണ്ണ്


5. ഗോതമ്പ്, പരുത്തി, പയറുവർഗങ്ങൾ, പുകയില, ഉരുളക്കിഴങ്ങ്, എണ്ണക്കുരുക്കൾ എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണ്???
Answer: ചുവന്ന മണ്ണ്


6. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കർണാടകം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം പ്രദേശത്തും കാണപ്പെടുന്ന മണ്ണ്???
Answer: ചുവന്ന മണ്ണ്
 
 
7. മൺസൂൺ കാലാവസ്ഥാ മേഖലകളിൽ രൂപമെടുക്കുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണിനമേത്???
Answer: ലാറ്ററൈറ്റ് (ചെങ്കൽമണ്ണ്)


8. ചെങ്കൽ മണ്ണിന്റെ മറ്റൊരു പേര്???
Answer: ലാറ്ററൈറ്റ്


9. മൺസൂൺ മഴയും ഇടവിട്ടുള്ള വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപം കൊള്ളുന്ന മണ്ണ്???
Answer: ലാറ്ററൈറ്റ് മണ്ണ്


10. ലാറ്റർ എന്ന വാക്കിനർഥം???
Answer: ഇഷ്ടിക
 
 

11. കുതിർന്നാൽ മൃദുത്വവും ഉണങ്ങിയാൽ വളരെ ദൃഢതയും കൈവരിക്കുന്ന സ്വഭാവമുള്ള മണ്ണ്???
Answer: പശിമരാശി മണ്ണ് / ലാറ്ററൈറ്റ് സോയിൽ (Laterite Soil) / വെട്ടുകൽ മണ്ണ് / ചെങ്കൽമണ്ണ്


12. കേരളത്തിൽ ഏറ്റവും അധികം സ്ഥലങ്ങളിലുള്ള മണ്ണ്???
Answer: പശിമരാശി മണ്ണ്


13. കളിമണ്ണിലെ പ്രധാന ഘടകങ്ങൾ ഏതൊക്കെ???
Answer: അലൂമിനിയം ഓക്സൈഡ്, സിലിക്ക


14. ഏത് തരം മണ്ണിലാണ് അലിയുന്ന ലവണങ്ങൾ കാണപ്പെടുന്നത്???
Answer: മരുഭൂമി മണ്ണ്
 
 
15. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണ്???
Answer: മരുഭൂമി മണ്ണ് (Desert Soil)


16. ഉത്തരമഹാസമതലത്തിലെ മരുസ്ഥലി-ബാഗർ പ്രദേശങ്ങളിലെ പ്രധാന മണ്ണിനം???
Answer: മരുഭൂമി മണ്ണ്


17. ഈർപ്പത്തിന്റെ അംശം തീരെ കുറവും ലവണാംശം കൂടുതലും ഉള്ളമണ്ണ്???
Answer: മരുഭൂമി മണ്ണ്
 
 
18. ജൈവാംശം ഏറ്റവും കൂടുതലുള്ളത് ഏത് മണ്ണിനത്തിലാണ്???
Answer: പർവത മണ്ണ്


19. പർവ്വത മണ്ണിനെ ഫലപൂഷ്ടമാക്കാൻ എന്ത് ചെയ്യണം???
Answer: ജിപ്സം ചേർക്കുക


20. ഉത്തരപർവ്വതമേഖലയിലെ ട്രാൻസ്-ഹിമാലയം, ഹിമാലയം എന്നിവിടങ്ങളിലെ പ്രധാന മണ്ണിനം???
Answer: പർവ്വത മണ്ണ്



21. ജൈവവസ്തുക്കളുടെ നിക്ഷേപ ഫലമായി രൂപം കൊള്ളുന്ന മണ്ണ്??
Answer: പീറ്റ് മണ്ണ്
 
 
22. കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്???
Answer: പീറ്റ് മണ്ണ്


23. കൃഷിയെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ കാർഡ്???
Answer: സോയിൽ ഹെൽത്ത് കാർഡ്


24. സോയിൽ ഹെൽത്ത് കാർഡ് ഉദ്ഘാടനം ചെയ്തത്???
Answer: 2015 ൽ നരേന്ദ്രമോദി


25. ഇന്ത്യയിലെ ഏത് സ്ഥലത്താണ് സോയിൽ ഹെൽത്ത് കാർഡ് ഉദ്ഘാടനം ചെയ്തത്???
Answer: സൂററ്റ്ഗർ (രാജസ്ഥാൻ)
 
 
26. സോയിൽ ഹെൽത്ത് കാർഡുകൾ കർഷകർക്ക് നൽകിയ ആദ്യ സംസ്ഥാനം???
Answer: പഞ്ചാബ്


27. സോയിൽ ഹെൽത്ത് കാർഡിന്റെ മുദ്രാവാക്യം???
Answer: സ്വസ്ത് ദാരാ, ഹേത്ഹരാ (Healthy Earth, Greenfram)


Post a Comment

0 Comments