Prelims Mega Revision Points: 15 | പൊതുവിജ്ഞാനം, സമകാലികം | സാഹിത്യപുരസ്കാരങ്ങൾ - കേരളം: 1 | Kerala Sahitya Awards | Kerala PSC | Prelims Coaching |

സാഹിത്യപുരസ്കാരങ്ങൾ - കേരളം: 1




1. കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം ഏതാണ്???
Answer: എഴുത്തച്ഛൻ പുരസ്കാരം


2. എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം???
Answer: 1993
 
 
3. എഴുത്തച്ഛൻ പുരസ്കാരത്തിന്റെ ഇപ്പോഴത്തെ സമ്മാനത്തുക???
Answer: 5 ലക്ഷം രൂപ


4. എഴുത്തച്ഛൻ പുരസ്കാരത്തിന്റെ സമ്മാനത്തുക 5 ലക്ഷം ആക്കി ഉയർത്തിയ വർഷം???
Answer: 2017


5. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വ്യക്തി ആരാണ്???
Answer: ശൂരനാട് കുഞ്ഞൻപിള്ള (1993)


6. 2018ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്???
Answer: എം. മുകുന്ദൻ
 
 
7. 2019 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്???
Answer: ആനന്ദ്


8. 2020 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്???
Answer: സക്കറിയ


9. ഓടക്കുഴൽ പുരസ്കാരം നൽകുന്നത്???
Answer: ഗുരുവായൂരപ്പൻ ട്രസ്റ്റ്


10. പ്രഥമ ഓടക്കുഴൽ പുരസ്കാര ജേതാവ്???
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 
 

11. ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയ കവി???
Answer: ജി. ശങ്കരക്കുറുപ്പ്


12. ഓടക്കുഴൽ പുരസ്കാര തുക???
Answer: 30,000 രൂപ


13. 2018 ൽ ഓടക്കുഴൽ അവാർഡ് നേടിയ മലയാള നോവലിന്റെ ദേശകാലങ്ങൾ എന്ന കൃതി രചിച്ചത് ആരാണ്???
Answer: ഇ. വി. രാമകൃഷ്ണൻ


14. 2019 ഓടക്കുഴൽ അവാർഡ് നേടിയ എൻ പ്രഭാകരന്റെ കൃതി ഏതായിരുന്നു???
Answer: മായാമനുഷ്യൻ
 
 
15. വള്ളത്തോൾ പുരസ്കാരം നൽകി തുടങ്ങിയവർഷം???
Answer: 1991


16. വള്ളത്തോൾ പുരസ്കാരം തുക???
Answer: 1,11,111 രൂപ


17. വള്ളത്തോൾ പുരസ്കാരം നേടിയ ആദ്യ വ്യക്തി???
Answer: പാലാ നാരായണൻ നായർ (1991)
 
 
18. വള്ളത്തോൾ പുരസ്കാരം ലഭിച്ച ആദ്യ വനിത ആരാണ്???
Answer: ബാലാമണിയമ്മ (1994)


19. വള്ളത്തോൾ പുരസ്കാരം 2018 ൽ ലഭിച്ചത്???
Answer: എം മുകുന്ദൻ


20. 2019 ൽ വള്ളത്തോൾ പുരസ്കാരം നേടിയത്???
Answer: പോൾ സക്കറിയ



21. വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം???
Answer: 1977
 
 
22. വയലാർ അവാർഡ് തുക???
Answer: 1,00,000


23. പ്രഥമ വയലാർ അവാർഡ് ജേതാവ്???
Answer: ലളിതാംബിക അന്തർജ്ജനം (1977)


24. വയലാർ അവാർഡ് 2018 ൽ നേടിയ കെ വി മോഹൻകുമാറിന്റെ കൃതി???
Answer: ഉഷ്ണരാശി


25. 2019 ൽ വയലാർ അവാർഡ് നേടിയ വ്യക്തി???
Answer: വി. ജെ. ജെയിംസ് (നിരീശ്വരൻ)
 
 
26. 2020 വയലാർ അവാർഡ് നേടിയ വ്യക്തി???
Answer: ഏഴാച്ചേരി രാമചന്ദ്രൻ (ഒരു വെർജീനിയൻ വെയിൽ കാലം)


27. 2019 ലെ കുമാരനാശാൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്???
Answer: കവി എസ് രമേശൻ


28. കുമാരനാശാൻ പുരസ്കാരം ആദ്യം നേടിയ വ്യക്തി???
Answer: എൻ.എൻ. എസ്ഐ മണി


29. കുമാരനാശാൻ അവാർഡ് തുക???
Answer: 50,000 രൂപ
 
 
30. മുട്ടത്തുവർക്കി പുരസ്കാരം ഏർപ്പെടുത്തിയ വർഷം???
Answer: 1992



31. മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി???
Answer: ഒ.വി വിജയൻ (1992)


32. മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ച ആദ്യ വനിത???
Answer: കമല സുരയ്യ (2006)


33. മുട്ടത്തുവർക്കി പുരസ്കാര തുക???
Answer: 50,000 രൂപ
 
 
34. ആരാച്ചാർ എന്ന നോവലിന് 2018 ൽ മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചത് ആർക്കാണ്???
Answer: കെ. ആർ. മീര


35. മുട്ടത്തു വർക്കി പുരസ്കാരം 2019 ൽ ലഭിച്ചത് ആർക്കാണ്???
Answer: ബെന്യാമൻ


36. ഒ.വി വിജയൻ പുരസ്കാരം 2018 ലഭിച്ചത് ആർക്കാണ്???
Answer: സി.എസ് മീനാക്ഷി (ഭൗമചാപം)
 
 
37. ഒ.വി. വിജയൻ പുരസ്കാരം 2019 ൽ ലഭിച്ചത് ആർക്കാണ്???
Answer: കരുണാകരൻ (യുവാവായിരുന്ന ഒൻപത് വർഷം)


38. പ്രഥമ ഒ.വി. വിജയൻ പുരസ്കാരം നേടിയത്???
Answer: സാറാ ജോസഫ് (2011)


39. പ്രഥമ ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ പുരസ്കാരം നേടിയത് ആരാണ്???
Answer: വൈക്കം മുഹമ്മദ് ബഷീർ


40. പ്രഥമ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയ വ്യക്തി???
Answer: തിക്കോടിയൻ (2001)
 
 

41. മാതൃഭൂമി സാഹിത്യ പുരസ്കാര തുക???
Answer: മാതൃഭൂമി സാഹിത്യ പുരസ്കാര തുക


42. 2018 ൽ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്???
Answer: എൻ.എസ് മാധവൻ


43. 2019 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്???
Answer: യു. എ. ഖാദർ


44. 2020 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്???
Answer: കവി സച്ചിദാനന്ദൻ
 
 
45. ജ്ഞാനപീഠം അവാർഡ് ബന്ധപ്പെട്ടിരിക്കുന്ന മേഖല???
Answer: സാഹിത്യം


46. ജ്ഞാനപീഠം പുരസ്കാരത്തുക???
Answer: ജ്ഞാനപീഠം പുരസ്കാരത്തുക


47. ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റ് സ്ഥാപിച്ച വ്യക്തി???
Answer: ശാന്തി പ്രസാദ് ജയിൻ


48. ജ്ഞാനപീഠ അവാർഡ് നൽകി തുടങ്ങിയവർഷം???
Answer: 1965
 
 
49. ജ്ഞാനപീഠ അവാർഡ് ആദ്യമായി ലഭിച്ച വ്യക്തി???
Answer: ജി. ശങ്കരക്കുറുപ്പ് (1965)


50. ജി. ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം അവാർഡ് നേടിക്കൊടുത്ത കൃതി???
Answer: ഓടക്കുഴൽ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍