ഇന്ത്യയുടെ ഭൂമി ശാസ്ത്രം, അതിർത്തികളും അതിരുകളും: 2
1. ലോകത്തിലേറ്റവും വലിയ പാർലമെന്റ് ചൈനയുടേതാണ്. എന്താണിതിന്റെ പേര്???
2. ലോകത്തിലാദ്യമായി മത്സര പരീക്ഷകൾ നടത്തി ഉദ്യോഗാർഥികളെ തിരഞ്ഞെടുത്ത രാജ്യം ഏതാണ്???
3. 1755-1763 കാലത്ത് മദ്രാസ് ഗവർണറായിരുന്ന വ്യക്തിയിൽ നിന്നും പേര് ലഭിച്ച ഇന്ത്യ- ശ്രീലങ്ക അതിർത്തി രേഖ ഏതാണ്???
Answer:
പാക് കടലിടുക്ക് (സർ, റോബർട്ട് പാക്കിൽ നിന്നും)4. ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്, ഇന്ത്യയുടെ കണ്ണുനീർ എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം ഏതാണ്???
5. 1960 ജൂലൈ 21 ന് ശ്രീലങ്കൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആരാണ് ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി???
6. പാക് കടലിടുക്ക്, മാന്നാർ ഉൾക്കടൽ, ആദംസ് ബ്രിഡ്ജ് എന്നിവ ശ്രീലങ്കയ്ക്കും ഏത് രാജ്യത്തിനുമിടയിലെ അതിർത്തികളായാണ് വർത്തിക്കുന്നത്???
7. ശ്രീലങ്കയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് സ്ലിനെക്സ്???
Answer:
ഇന്ത്യ8. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ്???
9. ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ്??
10. മൂന്ന് വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം ഏതാണ്???
11. വംഗബന്ധു എന്നറിയപ്പെടുന്ന ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് ആരാണ്???
Answer:
ഷെയ്ക്ക് മുജീബുർ റഹ്മാൻ12. ബംഗ്ലദേശ് വിമോചനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു???
13. നദികളുടേയും കൈവഴികളുടേയും നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യം ഏതാണ്???
14. മോസ്കകളുടെ നഗരം, ലോകത്തിന്റെ റിക്ഷാ തലസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം ഏതാണ്???
15. ബംഗ്ലദേശിൽ നിന്നുള്ള ആദ്യത്തെ നൊബേൽ സമ്മാന ജേതാവ് പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നു. ആരാണിദ്ദേഹം???
Answer:
മുഹമ്മദ് യൂനസ്16. 1985 ഡിസംബർ 8 ന് സാർക്കിന്റെ രൂപീകരണം നടന്നത് ഏതു നഗരത്തിൽ വച്ചാണ്???
17. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്വാഭാവിക കടൽത്തീരം ഏതാണ്???
18. 2017 ൽ കേരളത്തിലടക്കം നാശം വിതച്ച ചുഴലിക്കാറ്റിന് കണ്ണ് എന്ന് അർഥം വരുന്ന "ഓഖി" എന്ന പേര് നൽകിയ രാജ്യം???
Answer:
ബംഗ്ലദേശ്19. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നതിൽ ഏറ്റവും ചെറിയ രാജ്യം ഏതാണ്???
20. ഇന്ത്യയുടെ ഏത് അയൽ രാജ്യമാണ് പ്രാദേശികമായി "ഡക്ക് യുൾ" എന്നറിയപ്പെടുന്നത്???
21. ലോകത്തിലെ ആദ്യത്തെ പുകയില വിമുക്ത രാജ്യം ഏതാണ്???
22. ഇടിമിന്നലിന്റെ നാട്, ഔഷധ സസ്യങ്ങളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം ഏതാണ്???
Answer:
ഭൂട്ടാൻ23. ലോകത്തിൽ തന്നെ ആദ്യമായി ആഭ്യന്തര സന്തുഷ്ടി അളക്കാൻ ആരംഭിച്ച രാജ്യം ഏതാണ്???
24. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ്???
25. ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ അഫ്ഗാൻ വംശജനായ ഭരണാധികാരി ആരാണ്???
26. മുഗൾ വംശ സ്ഥാപകനായ ബാബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നതെവിടെ ആണ്???
Answer:
കാബൂൾ27. അഫ്ഗാനിസ്ഥാനെ ഏത് രാജ്യവുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ഖൈബർ പാസ്???
28. പഴയകാലത്ത് ഗാന്ധാരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇന്ന് ഏത് പേരിലറിയപ്പെടുന്നു???
29. ഇന്ത്യ എത്ര കിലോമീറ്റർ ദൂരം പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്നു???
30. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്???
Answer:
രാജസ്ഥാൻ31. പാക്കിസ്ഥാനേയും അഫ്ഗാനിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്???
32. റാഡ്ക്ലിഫ് ലൈൻ ഇന്ത്യയെ ഏത് രാജ്യത്തിൽ നിന്നാണ് വേർതിരിക്കുന്നത്???
33. പാക്കിസ്ഥാന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന കവി ആരാണ്???
34. 1930 ൽ മുസ്ലീങ്ങൾക്ക് മാത്രമായി ഒരു രാജ്യം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ആരാണ്???
Answer:
മുഹമ്മദ് ഇക്ബാൽ35. പഞ്ചാബ്, അഫ്ഗാൻ, കശ്മീർ, സിന്ധ്, ബലൂചിസ്ഥാൻ, എന്നീ വാക്കുകളീലെ അക്ഷരങ്ങൾ ചേർത്ത് പാക്കിസ്ഥാൻ എന്ന പദം ആദ്യമായി നിർദ്ദേശിച്ചതാരാണ്???
36. 1920 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൽ നിന്നു രാജി വെച്ച ആരാണ് പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്നത്???
37. 1971 ലെ ഇന്ത്യ പാക് യുദ്ധത്തെ തുടർന്ന് 1972 ൽ സുൾഫിക്കർ അലി ഭൂട്ടോയും ഇന്ദിരാ ഗാന്ധിയും തമ്മിൽ ഒപ്പ് വെച്ച കരാർ ഏതായിരുന്നു???
Answer:
സിംല കരാർ38. 1999 ലെ കാർഗിൽ നുഴഞ്ഞ് കയറ്റത്തെ ചെറുക്കാനും പരാജയപ്പെടുത്താനും ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം ഏതാണ്???
39. സിന്ധു നദീതട സംസ്കാരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഹാരപ്പയുടെ അവശിഷ്ടങ്ങൾ കാണുന്നത് എത് ജില്ലയിലാണ്???
40. പാക്കിസ്ഥാൻ-ദ് ഗാതറിങ് സ്റ്റോം, ഡോട്ടർ ഓഫ് ദ് ഈസ്റ്റ് എന്നീ കൃതികൾ രചിച്ച ആർക്കാണ് ഒരു രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെ ആദ്യ മുസ്ലീം വനിത എന്ന ഖ്യാതി കൂടിയുള്ളത്???
41. പാക്കിസ്ഥാന്റെ വാണിജ്യ തലസ്ഥാനമായ ഏത് നഗരമാണ് സിറ്റി ഓഫ് ലൈറ്റ്സ് എന്ന് കൂടി അറിയപ്പെടുന്നത്???
Answer:
കറാച്ചി42. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം 1937 ൽ ഇന്ത്യയിൽ നിന്നും വേർതിരിക്കപ്പെട്ട രാജ്യം ഏതാണ്???
43. ആൻഡമാൻ ദ്വീപിനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇന്ത്യൻ അയൽ രാജ്യം ഏതാണ്???
44. ആൻഡമാൻ ദ്വീപിനോട് ചേർന്ന് നിലകൊള്ളുന്ന കോക്കോ ദ്വീപുകൾ ഏത് രാജ്യത്തിന്റെ കൈവശമാണ്???
45. ഇന്ത്യ- മ്യാൻമർ വടക്കു കിഴക്കൻ അതിർത്തിയിൽ രാജ്യാന്തര അതിർത്തിയായി നിലകൊള്ളുന്ന പർവതനിര ഏതാണ്???
Answer:
പട്കായ്46. സുവർണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യം ഏതാണ്???
47. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ പദവിയിലെത്തിയ ആദ്യത്തെ ഏഷ്യക്കാരൻ ആരാണ്???
48. ബാലഗംഗാധര തിലകൻ പ്രസിദ്ധമായ ഗീതാരഹസ്യം രചിച്ചത് ബർമയിലെ ഏതു തടവറയിൽ വെച്ചാണ്???
49. മ്യാൻമറിന്റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏതാണ്???
Answer:
ഐരാവതി50. ഫ്രീഡം ഫ്രം ഫിയർ, ലെറ്റേഴ് ഫ്രം ബർമ എന്നീ കൃതികൾ രചിച്ച് നാഷനൽ ലീഗ് ഫോർ ഡമോക്രസി എന്ന രാഷ്ട്രീയ കക്ഷിയുടെ നേതാവ് അരാണ്???